SDPI Kannur

SDPI Kannur വിശക്കാത്ത വയറുകളും ഭയപ്പാടാര്‍ന്ന മുഖങ്ങളും ഇല്ലാത്ത ഇന്ത്യയെന്ന സ്വപ്നത്തെ പിന്തുണക്കുക

പാലത്തായി കേസ്: പ്രോസിക്യൂഷൻ സമീപനം സംശയകരംകണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി–ആർഎസ്എസ് നേതാവും അധ്യാപ...
22/08/2026

പാലത്തായി കേസ്: പ്രോസിക്യൂഷൻ സമീപനം സംശയകരം

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി–ആർഎസ്എസ് നേതാവും അധ്യാപകനുമായ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും പ്രതിക്ക് ശിക്ഷ ലഭിക്കുകയും ചെയ്തതാണ്. അതിന് പിന്നിൽ നീതിക്കായി നടന്ന ശക്തമായ ജനകീയ സമരപോരാട്ടങ്ങളും നിരന്തരമായ ഇടപെടലുകളും ഉണ്ടായിരുന്നു. എസ്‌ഡിപിഐയും ഈ വിഷയത്തിൽ തുടക്കം മുതൽ ശക്തമായ ഇടപെടലാണ് നടത്തിയത്.

എന്നാൽ ഭരണ മാറ്റത്തിന് പിന്നാലെ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചയും വിട്ടുവീഴ്ചയും സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നതാണ്.

ഇത്രയും പ്രമാദമായ ഒരു കേസിൽ പ്രോസിക്യൂഷൻ ഇത്തരത്തിൽ ലാഘവത്തോടെ സമീപിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. സർക്കാർ ഇടപെടലില്ലാതെ പ്രോസിക്യൂഷന്റെ ഭാഗത്ത് ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചോ എന്നതും പരിശോധിക്കേണ്ടതാണ്.

യുഡിഎഫ് സർക്കാരും ആർഎസ്എസും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ധാരണയുടെയോ ഒത്തുകളിയുടെയോ ഭാഗമായി കേസിൽ വിട്ടുവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരും വ്യക്തമായ വിശദീകരണം നൽകണം.

പാലത്തായി കേസിൽ നീതി ഉറപ്പാക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു നീക്കവും അംഗീകരിക്കാനാകില്ല. കേസിന്റെ തുടർനടപടികളിൽ ശക്തമായ പ്രോസിക്യൂഷൻ ഉറപ്പാക്കുകയും ഇരയായ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ.
19/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ.

80 ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി എസ് ഡി പി ഐ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദേശീയ പതാക ഉയർത്തി.SDPI കണ്ണൂർ ജില്ലാ കമ...
16/08/2026

80 ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി എസ് ഡി പി ഐ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദേശീയ പതാക ഉയർത്തി.

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുകകമ്പിൽ: 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് SDPI നാറാത്ത് പഞ...
15/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുക

കമ്പിൽ: 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം കമ്പിൽ ബസാറിൽ നടന്നു. SDPI കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ദേശീയപതാക ഉയർത്തി സന്ദേശം നൽകി.

“സ്വാതന്ത്ര്യം കേവലം ആഘോഷിക്കാനുള്ളതല്ല; രാജ്യത്തെ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യസമര പോരാളികൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സ്വാതന്ത്ര്യത്തിന് കാവലാവുകയും വേണം. ഇന്ന് രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും നേരിടുന്ന വെല്ലുവിളികളെ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്” — അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ 100 ധീര സ്വാതന്ത്ര്യസമര പോരാളികളുടെ പേരുകൾ അനുസ്മരിച്ച് അവരുടെ ത്യാഗങ്ങൾക്ക് ആദരമർപ്പിച്ചു. സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവരുടെ പോരാട്ടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്തു.

ചടങ്ങിന് SDPI ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, കമ്മിറ്റി അംഗം സി. മഷൂദ്, എന്നിവർ സംസാരിച്ചു നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീൻ, സെക്രട്ടറി ഷമീർ എന്നിവർ നേതൃത്വം നൽകി.

“ധീര സ്വാതന്ത്ര്യസമര പോരാളികളേ, നിങ്ങൾ അമർ രഹേ!” എന്ന മുദ്രാവാക്യത്തോടെയാണ് സംഗമം സമാപിച്ചത്.

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്...
15/08/2026

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് ദേശീയ പതാക ഉയർത്തി

15 Aug.ജനാധിപത്യത്തെ ശക്തിപ്പെടുത്തുകസ്വാതന്ത്ര്യം സംരക്ഷിക്കുക80-ാം സ്വാതന്ത്ര്യദിന സംഗമംജില്ലയിൽ 50 കേന്ദ്രങ്ങളിൽSDPI ...
11/08/2026

15 Aug.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക

80-ാം സ്വാതന്ത്ര്യദിന സംഗമം

ജില്ലയിൽ 50 കേന്ദ്രങ്ങളിൽ

SDPI കണ്ണൂർ ജില്ലാ കമ്മിറ്റി

Address

Kannur

Website

Alerts

Be the first to know and let us send you an email when SDPI Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kannur:

Shortcuts

Share