പട്ടുവം ഗ്രാമം

പട്ടുവം ഗ്രാമം പട്ടുവം പട്ടുപോലുള്ളൊരു നാട്. പച്ചപ്പട്ടുടയാടയണിഞ്ഞ് പുഴയരഞ്ഞാണമിട്ടൊരു ഗ്രാമം.

കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പു താലൂക്കില്‍, തളിപ്പറമ്പു ബ്ളോക്കിലാണ് പട്ടുവം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പട്ടുവം വില്ലേജുപരിധിയിലുള്‍പ്പെടുന്ന പട്ടുവം ഗ്രാമപഞ്ചായത്തിനു 16.85 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 13 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് ഏഴോം പഞ്ചായത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കണ്ണ

പുരം, ചെറുകുന്നു പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ഏഴോം, ചെറുകുന്നു പഞ്ചായത്തുകളുമാണ്. 1955-ലാണ് പട്ടുവം റവന്യു വില്ലേജ് അടിസ്ഥാനമാക്കിയുള്ള പട്ടുവം പഞ്ചായത്ത് രൂപീകൃതമായത്. 1979 ഒക്ടോബര്‍ 1-നാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവില്‍ വന്നത്. പട്ടുവം, ചിരപുരാതനമായൊരു സംസ്കാരം സ്വന്തമായുള്ള പ്രദേശമാണ്. പ്രാചീനകാലത്ത് ഏഴിമല ആസ്ഥാനമായി ഭരിച്ച മുഷിക രാജവംശത്തിന്റെ കീഴിലായിരുന്നു പട്ടുവമെന്ന് പറയപ്പെടുന്നു. അക്കാലത്തിവിടെ ധാരാളം പട്ടുനൂല്‍പുഴുവളര്‍ത്തല്‍ കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും, അതിലൂടെ പട്ടുനൂലും, പട്ടും ഉണ്ടാക്കിയിരുന്നതിനാലാണ് ഈ ഗ്രാമത്തിനു പട്ടുവം എന്ന പേരു കിട്ടിയതെന്നും അഭിപ്രായമുണ്ട്. ഐതിഹ്യകഥാപാത്രമായ പരശുരാമനുമായി ബന്ധപ്പെട്ടും പട്ടുവം എന്ന സ്ഥലനാമത്തെപ്പറ്റി മറ്റൊരഭിപ്രായം ഉയരുന്നുണ്ട്. പരശുരാമന്‍ കേരളത്തിനെ അറുപത്തിനാലു ഗ്രാമങ്ങളായി വിഭജിച്ചു ബ്രാഹ്മണരെ വാഴിച്ച കാലത്ത് പട്ടുവം പെരിഞ്ചല്ലൂര്‍ ഗ്രാമത്തിനുള്ളില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു(ഇന്നത്തെ തളിപ്പറമ്പ് നഗരസഭ ഉള്‍പ്പെടുന്ന പ്രദേശം)വത്രെ. മംഗലശ്ശേരിയിലെ കുളൂല്‍ കുന്നില്‍ നിന്നും പടിഞ്ഞാറോട്ടു നോക്കിയവര്‍ കണ്ടത് പട്ടുപോകുന്ന (പൂണ്ടുപോകുന്ന) പ്രദേശത്തെ ആണെന്നും അതുകൊണ്ട് പട്ടുപോകുന്ന പ്രദേശത്തിനു പട്ടുവം എന്നു പേരു വിളിച്ചുവെന്നുമാണ് പറയപ്പെടുന്നത്. മൂന്നു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ട പട്ടുവം പഞ്ചായത്ത് കുന്നുകളും, താഴ്വരകളും, വയലുകളും ഉപ്പുവെള്ളം കയറുന്ന ചതുപ്പുനിലങ്ങളും നിറഞ്ഞ പ്രദേശമാണ്. പതിമൂന്നു കാര്‍ഷിക കാലാവസ്ഥാമേഖലകളായി കേരളത്തെ തരം തിരിച്ചിട്ടുള്ളതില്‍, അഞ്ചാമത്തെതായ വടക്കന്‍ ഇടനാട് കാര്‍ഷിക കാലാവസ്ഥാമേഖലയിലാണ് പട്ടുവം ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്നത്. തളിപ്പറമ്പ് താലൂക്കിന്റെ പടിഞ്ഞാറേ അറ്റത്ത് കുപ്പംപുഴയും കുറ്റിക്കോല്‍പുഴയും ചേര്‍ന്ന് പഴയങ്ങാടിപ്പുഴയായിത്തീരുന്ന സംഗമസ്ഥാനത്ത് നിന്നാരംഭിച്ച്, കിഴക്ക് തളിപ്പറമ്പ് നഗരസഭാ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്നതാണ് കാര്‍ഷിക ഗ്രാമമായ പട്ടുവം പഞ്ചായത്തിന്റെ ഭൂരൂപം. വടക്ക് കുപ്പം പുഴയാലും തെക്ക് കുറ്റിക്കോല്‍ പുഴയാലും ചുറ്റപ്പെട്ട് ഏതാണ്ട് അര്‍ദ്ധവൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് കണ്ണൂര്‍ ജില്ലയില നെല്ലറകളിലൊന്നായി പരിഗണിക്കപ്പെടുന്നു. പുഴയോരങ്ങളിലെ കൈപ്പാട് (ചതുപ്പ്) പ്രദേശത്ത് നെല്ലും, തീരസമതലങ്ങളില്‍ നെല്ലിനോടൊപ്പം തെങ്ങും കൃഷി ചെയ്തുവരുന്നു. ചെരിവുകളിലെ താഴ്ന്ന പ്രദേശങ്ങളാകട്ടെ പുരയിടങ്ങളാണ്.
നെൽവയലുകല്‍ തുന്നിനല്‍കിയ പച്ചപ്പട്ടുടുത്ത് ഒരു നാട് പട്ടുവം ഗ്രാമം .പേരു പോലെ തന്നെ പ്രാകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന പ്രദേശം .പട്ടുവം, പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽകുന്ന പ്രദേശം .നല്ല നെല്പാടങ്ങല്‍, പച്ചവിരിച്ച കുന്നുകൾ .

27/08/2026
27/08/2026

reporter Tv പട്ടുവം സന്ദർശിച്ചപ്പോൾ
#ഓണതല്ല്

നെൽവയലുകൾ ഉണർന്നു
02/06/2026

നെൽവയലുകൾ ഉണർന്നു

09/03/2026

ഇനി ചെറുകുന്നിലേക്ക്  1.3 km ദൂരം...                       കാവിൻ മുനമ്പ് -ചെറുകുന്ന് പാലം പ്രവൃത്തി ഉൽഘാടനം
09/03/2026

ഇനി ചെറുകുന്നിലേക്ക് 1.3 km ദൂരം... കാവിൻ മുനമ്പ് -ചെറുകുന്ന് പാലം പ്രവൃത്തി ഉൽഘാടനം

ഓർമ്മകളുടെ തീരങ്ങൾ ബാല്യത്തിൻ്റെ നൊമ്പരങ്ങൾ ആണ്  ..അന്ന് എനിക്ക് ഒരു ബാല്യമുണ്ടായിരുന്നു  ട്രൗസറിൻ്റെ ബാക്കിൽ രണ്ടു കണ്ണ...
08/03/2026

ഓർമ്മകളുടെ തീരങ്ങൾ ബാല്യത്തിൻ്റെ നൊമ്പരങ്ങൾ ആണ് ..അന്ന് എനിക്ക് ഒരു ബാല്യമുണ്ടായിരുന്നു ട്രൗസറിൻ്റെ ബാക്കിൽ രണ്ടു കണ്ണുകൾ ഉള്ള കുടുക്കില്ലാത ഓടുന്ന ഓട്ടത്തിൽ ഇടക്കിടെ അഴിഞ്ഞ് നിലത്തേക്ക് പതിക്കുമ്പോഴും വീണ്ടും അത് എടുത്ത് അരയിൽ തിരുക്കുന്ന കാലം ... പണം കൊടുത്താലും ഇപ്പോഴും കിട്ടാത ബാല്യകാലം .. അന്ന് അഞ്ച് അണ്ടി (കശുവണ്ടി)കൊടുത്താൽ ഐസ് കിട്ടുന്ന കാലം ഐസ് എന്നു പറഞ്ഞാൽ ഇന്നത്തെ അമൂൽ , ലാസ, എന്നീ കമ്പനികൾ ഇന്ന് ഉണ്ടാക്കുന്നതിനെക്കാൾ ഹൈജീനിക്ക് ഒന്നും ആയിരുന്നില്ല സൈക്കളിൽ അല്ലെങ്കിൽ മൂന്ന് ചക്ര ഉന്തുവണ്ടിയിൽ കളർ ഐസുകൾ, സേമ്യഐസുകൾ പാൽ ഐസുകൾ എന്നിവ 25,50, 75, 1 രൂപ നിരക്കിൽ നുണഞ്ഞ ബാല്യ കാല്യം അതിൻഏറ്റവും മനോഹരം പട്ടുവം യൂപി സ്കൂളിൻ്റെ കളിസ്ഥലമായ ഇന്നത്തെ തീച്ചാമുണ്ടി മേലേരിയുടെ അടുത്തായ ആലിൻ്റെ ചുവട്ടിൽ നിന്ന് രാജേട്ടൻ്റെ കോൽ ഐസും സേമ്യഐസും അവസാസം അലൂമിയം അച്ചിൽ സൈക്കിളിൻ്റെ ട്യൂബിൻ്റെ കഷണങ്ങൾ ബന്ധിച്ചി എടുക്കുന്ന കുൾഫിയും നുണഞ്ഞ ഒരു ബാല്യം പട്ടുവം യുപിയിലെ എല്ലാ പഴയ വിദ്യാർത്ഥികൾക്കും ഓർമ്മയായിരിക്കും '' ബാല്യത്തിൻ്റെ മധുരം മനസു നിറയെ ഊട്ടിയ രാജേട്ടന് പട്ടുവം ഗ്രാമത്തിൻ്റെഓർമ്മകളുടെ സ്മരാണാഞ്ജലികൾ😭😭 ..നന്ദി ബാവ അച്ചൂ

03/01/2026

പ്രിയപ്പെട്ടവരെ കുന്നരു റോഡിന്റെ ടാറിങ് നടക്കുന്നത് എല്ലാവർക്കും അറിയാമല്ലോ
ആ വർക്കുമായി ബന്ധപ്പെട്ട്
ടാറിങ്ങിന്റെ
പ്രവർത്തിക്ക് റോഡ് സൈഡിൽ ഇറക്കിയ ചെത്തുകല്ലും മണലും തടസ്സമായി എന്ന്
വർക്ക് ചെയ്യുന്നവർ
അറിയിക്കുക ഉണ്ടായി
അതു കൊണ്ട്
അതുമായി ബന്ധപ്പെട്ടവർ അവരുടെ ഉടമസ്ഥതയിലുള്ള കല്ലും മണ്ണും മാറ്റി റോഡിന്റെ പ്രവർത്തി സുഗമമാക്കുവാൻ എല്ലാവരും സഹകരിക്കണം എന്ന അഭ്യർത്ഥിച്ചു കൊള്ളുന്നു

എന്ന് വാർഡ് മെമ്പർ
11 ആം വാർഡ്

മരം കോച്ചുന്ന തണുത്ത മണ്ഡലമാസത്തിൽ ജീവിതയാത്രയിൽ വിടപറഞ്ഞ പട്ടുവത്തിൻ്റെ സ്വന്തം ഗുരുസ്വാമിചന്തു കുട്ടി നമ്പ്യാർക്ക് പട്...
21/12/2025

മരം കോച്ചുന്ന തണുത്ത മണ്ഡലമാസത്തിൽ ജീവിതയാത്രയിൽ വിടപറഞ്ഞ പട്ടുവത്തിൻ്റെ സ്വന്തം ഗുരുസ്വാമിചന്തു കുട്ടി നമ്പ്യാർക്ക് പട്ടുവം ഗ്രാമത്തിൻ്റെ ആദരാഞ്ജലികൾ .. ബാവ അച്ചൂ

വിളവെടുപ്പ് യന്ത്രങ്ങൾക്ക് വഴിമാറിയപ്പോൾ
07/11/2025

വിളവെടുപ്പ് യന്ത്രങ്ങൾക്ക് വഴിമാറിയപ്പോൾ

Address

PATTUVAM
Kannur
670143

Website

Alerts

Be the first to know and let us send you an email when പട്ടുവം ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share