Nehru Yuva Kendra Kannur District

Nehru Yuva Kendra Kannur District Official page of NYK-Kannur district. Nehru Yuva Kendra Sangathan(NYKS) is an autonomous organisation under the Ministry of Youth Affairs and Sports.

15/03/2025

വികസിത് ഭാരത് യൂത്ത് പാർലമെന്റ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച്‌ 16

വികസിത ഭാരത സങ്കല്പങ്ങൾക്ക് അനിയോജ്യമായ തരത്തിൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാർലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങി.യുവാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള വേദി നൽകുന്ന ഈ പരിപാടിയിൽ.2025 ഫെബ്രുവരി 24 ന് 18നും 25നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. "വികസിതി ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?" എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ അപ്ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത് . ഫെബ്രുവരി 27 മുതൽ മാർച്ച് 16 വരെ യാണ് വീഡിയോ അപ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാനുള്ള അവസരം. കേരളത്തിൽ തിരഞ്ഞടുക്കപെട്ട നാല് നോഡൽ സ്ഥലങ്ങളിൽ വെച്ചാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന മത്സരത്തിൽ വിജയികളാകുന്ന 3 പേർക്കാണ് പാർലമെന്റ് മന്ദിരത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം.വികസിത്ഭാരത്യൂത്ത്പാർലമെന്റിൽ..രജിസ്റ്റർ.ചെയ്യാൻ.ഈ.പോർട്ടലിൽ.ലോഗിൻ.ചെയ്യുക -https://mybharat.gov.in/pages/event_detail?event_name=VIKSIT-BHARAT-YOUTH-PARLIAMENT-DISTRICT-NODAL-LEVEL-Wayanad&key=804100964218.രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് അതാത് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുമായും നെഹ്റു യുവ കേന്ദ്രജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ് Mob:7736426247,8921255501.

06/03/2025
വികസിത് ഭാരത് യൂത്ത് പാർലമെന്റ് പ്രസംഗ മത്സരം - പാർലിമെന്റ് മന്ദിരത്തിൽ പ്രസംഗിക്കാൻ അവസരം."വികസിതി ഭാരതം എന്നതുകൊണ്ട് ...
03/03/2025

വികസിത് ഭാരത് യൂത്ത് പാർലമെന്റ് പ്രസംഗ മത്സരം - പാർലിമെന്റ് മന്ദിരത്തിൽ പ്രസംഗിക്കാൻ അവസരം.

"വികസിതി ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?"

എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ അപ്ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത് .

For Uploading Videos and participate in the initial screening click on the link below:

https://mybharat.gov.in/pages/event_detail?event_name=VIKSIT-BHARAT-YOUTH-PARLIAMENT-DISTRICT-NODAL-LEVEL-Wayanad&key=804100964218

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് Mob: 7736426247 , 8921255501

കണ്ണൂർ നെഹ്റു യുവകേന്ദ്ര ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന "യുവ ഉത്സവ് 2024" നവംബർ മാസം അവസാന വാരം നടത്തപ്പെടുകയാണ്. കലാ -...
24/10/2024

കണ്ണൂർ നെഹ്റു യുവകേന്ദ്ര ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന "യുവ ഉത്സവ് 2024" നവംബർ മാസം അവസാന വാരം നടത്തപ്പെടുകയാണ്. കലാ - സാംസാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന നിങ്ങൾക്ക് ഇതൊരു നല്ല അവസരം കൂടിയാണ്. ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ യുവജനങ്ങൾക്കായുള്ള വ്യക്തിഗത - ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കുകൊള്ളുവാനും നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയുമാണിവിടെ. മത്സര വിജയികൾക്ക് ജനുവരിയിൽ നടക്കുന്ന ദേശീയ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.

For registration :

https://forms.gle/Qsuqqm7Tejh8P7zf8

Experiential Learning Program Conducted by Nehru Yuva Kendra Kannur at Malabar Cancer Centre, Thalassery
21/09/2024

Experiential Learning Program Conducted by Nehru Yuva Kendra Kannur at Malabar Cancer Centre, Thalassery

Swachhata Hi Seva Program Organised by Nehru Yuva Kendra Kannur
21/09/2024

Swachhata Hi Seva Program Organised by Nehru Yuva Kendra Kannur

ജനാധിപത്യത്തിൽ പരമ പ്രധാനമാണ് വോട്ടവകാശം : കെ മുരളീധരൻകണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമ...
29/02/2024

ജനാധിപത്യത്തിൽ പരമ പ്രധാനമാണ് വോട്ടവകാശം : കെ മുരളീധരൻ

കണ്ണൂർ: കേന്ദ്രസര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂർ നെഹ്‌റു യുവകേന്ദ്ര നിർമ്മലഗിരി കോളേജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമായ വിഷയങ്ങളെക്കുറിച്ച് അറിവ് നല്‍കുക, യുവാക്കളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടും അത്തരം വിഷയത്തിലേക്ക് കൊണ്ടുവരുക, സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, അവരവരുടെ പ്രദേശത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ മറ്റു വകുപ്പുകള്‍, ജില്ലാഭരണകൂടം എന്നിവയുമായി ബന്ധപ്പെടുക, നിലവിലുള്ള യുവജന സംഘടനകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കേരള ഫോക്‌ലോർ അക്കാദമി യുവ പ്രതിഭാ അവാർഡ് ജേതാവും നെഹ്‌റു യുവ കേന്ദ്ര മുൻ വോളന്റീറുമായ ശരത് കൃഷ്ണനെയും മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. മൈ ഭാരത് യുവ പോർട്ടൽ, ഡിജി കേരള വളണ്ടിയർ രജിസ്ട്രേഷൻ ലോഗോ പ്രകാശനവും ചടങ്ങിൽ എം പി നിർവ്വഹിച്ചു.
കോളേജ് ഹാളില്‍ നടന്ന പരിപാടി നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ രമ്യ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ റവ: ഫാദർ ജോബി ജേക്കബ് അധ്യക്ഷത വഹിച്ചു. റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഹിമ കെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിച്ചു. നടത്തി. ന്യൂ ഇന്ത്യ ന്യൂ ഇനീഷ്യേറ്റീവ് എന്ന വിഷയത്തിൽ അഡ്വ. ഹംസക്കുട്ടി പി, മില്ലറ്റ് ഫോർ ലൈഫ് എന്ന വിഷയത്തിൽ ലയ പിയൂഷ്, ഷിമ്ന അനീഷ്, ഹനാൻ ഇബ്രാഹിം എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്തു. യുവജനക്ഷേമ ബോർഡ് പ്രോഗ്രാം ഓഫീസർ പ്രസീത കെ, റവ:ഫാദർ മാത്യു തെക്കേമുറി, റവ:ഫാദർ മാർട്ടിൻ ജോസഫ്, ദീപക് ജോസഫ്, നെഹ്റു യുവകേന്ദ്ര വളണ്ടിയർ നിഖിൽ വി എന്നിവർ സംസാരിച്ചു.

08/02/2023
21/12/2022

Nehru Yuva Kendra Kannur & Mahe

Address

MY Bharat Kannur
Kannur
670002

Alerts

Be the first to know and let us send you an email when Nehru Yuva Kendra Kannur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nehru Yuva Kendra Kannur District:

Share