Ramanthali is a village in the valley of Ezhimala in Kannur district in the Indian state of Kerala. Its 5 Km away from payyannur railway station. Main Towns -Ramanthali Central, Vadakkumbad, Punnakkadavu, Kallettumkadavu, Kunnaru, Palakkod, kakkampaara, Ettikkulam. Ramanthali Panchayth is surrounded by water. connected by_
North -Punnakadavu Bridge, form Payyannur
East- Puthiyapuzhakkara Bridg
e, from NH17 Ezhilode
South East- Muttam Bridge, from Pazhayangadi
Distance to Ramanthali - Payyannur Town 7 Km, Pazhayangadi 14 Km , kannur 48 km, Calicat Airport 165 Km, mangalore city 125 km, Guruvayur and Mysore 250 km, Kottiyoor and Bagamandalam 110 km. Kochi 350 km
Ezhimala has its origin linked to the most revered Epic of Ramayana origin dating back to the "Threthayuga". The Sree Rama - Ravana battle
കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് രാമന്തളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1935-36 കാലത്താണ് പഞ്ചായത്തെന്നനിലയില്‍ രാമന്തളി പഞ്ചായത്ത് രൂപം കൊണ്ടത്. നികുതി അടച്ച് ഭൂമി കൈവശമുള്ള 21 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമാണ് അന്ന് വോട്ടവകാശം ഉണ്ടായിരുന്നത്. 29.99 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കവ്വായി പുഴയും കിഴക്ക് പുതിയ പുഴയും തെക്കും പടിഞ്ഞാറും അറബിക്കടലുമാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 21325 വരുന്ന ജനസംഖ്യയില്‍ 11244 പേര്‍ സ്ത്രീകളും 10081 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 78.08 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയില്‍ പെടുന്ന രാമന്തളി പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചരിവു പ്രദേശം, താഴ്വര, തീരസമതലം, തീരപ്രദേശം എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. എല്ലാ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് രാമന്തളി. കടലിന്റെയും പുഴയുടെയും തീരത്തായി നീണ്ടുകിടക്കുന്നതാണ് ഈ പ്രദേശം. തെങ്ങ് തഴച്ചുവളരുന്നതിന് ഈ ഭൂപ്രകൃതി ഒരു പരിധിവരെ സഹായകമായിട്ടുണ്ട്. രാമന്തളി പഞ്ചായത്ത് പൊതുവേ ഒരു കാര്‍ഷിക മേഖലയാണ്. തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറികള്‍ തുടങ്ങിയവയാണ് പഞ്ചായത്തില്‍ ചെയ്തു വരുന്ന പ്രധാന കൃഷികള്‍. പുന്നക്കടവ് പുഴ, ഏറന്‍പുഴ, പാലക്കോട്പുഴ, പുതിയപുഴ എന്നിവ പഞ്ചായത്തിലൂടെ ഒഴുകുന്നു. കവ്വായി കായല്‍, രാമന്തളി കായല്‍ എന്നിവ പഞ്ചായത്തിലുള്ള കായലുകളാണ്. 40 കുളങ്ങളും പഞ്ചായത്തില്‍ ജലസ്രോതസ്സുകളായുണ്ട്. പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 10 പൊതു കിണറുകള്‍ പഞ്ചായത്തിലുണ്ട്. 300 പൊതുകുടിവെള്ളടാപ്പുകളും ജനങ്ങള്‍ക്ക് ശുദ്ധജലത്തിനായി പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. ഏഴിമല, എട്ടിക്കുളം മൊട്ടക്കുന്ന് എന്നിവയാണ് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍. പഞ്ചായത്തില്‍ 1500 ഏക്കറോളം വനഭൂമിയും 2 ഏക്കര്‍ പ്രദേശം കണ്ടല്‍ക്കാടുകളുമാണ്. 1494 തെരുവു വിളക്കുകളാണ് രാത്രികാലങ്ങളില്‍ പഞ്ചായത്ത് വീഥികള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് രാമന്തളി പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ ഏഴിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് രാമന്തളി. ഏഴിമലയിലാണ് നാവിക അക്കാദമി സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ പ്രദേശമാണ് ഇത്. 7 മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായ ഇവിടം തീരപ്രദേശത്തിന് സമീപമായതിനാല്‍ വളരെ ആകര്‍ഷകമാണ്. ഏഴിമലയുടെ ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന ലൂര്‍ദ്ദ്മാതാ പള്ളിയും ഹനുമാന്‍ പ്രതിമയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പരുത്തിക്കാട്, എട്ടിക്കുളംബീച്ച്, ഏഴിമല ലൈറ്റ്ഹൌസ് എന്നിവയും പഞ്ചായത്തിനെ ശ്രദ്ധേയമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. ഏഴിമല, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളാണ് പഞ്ചായത്തിന് അടുത്ത് സ്ഥിതിചെയ്യുന്നത്. തുറമുഖമെന്ന നിലയില്‍ എട്ടിക്കുളം നാവിക തുറമുഖം പഞ്ചായത്തിനോടടുത്ത് സ്ഥിതിചെയ്യുന്നു. രാമന്തളി, എട്ടിക്കുളം, ബസ്സ്റ്റാന്റുകളിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. രാമന്തളി പഞ്ചായത്തിന് മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ ആദ്യകാലങ്ങളില്‍ കടവുകളും കടത്തു വള്ളങ്ങളും ബോട്ടുകളും നിലവിലുണ്ടായിരുന്നു. ചൂളക്കടവ്, കുറുംകടവ്, പുതിയപുഴ, മൂലക്കടവ്, മുട്ടംകടവ്, ഓലക്കല്‍ കടവ്, രണ്ട് തെങ്ങ് കടവ്, മൌവ്വനാല്‍ കടവ് എന്നിവയായിരുന്നു പ്രധാന കടവുകള്‍. കൊറ്റി-കവ്വായി ബോട്ടുജെട്ടി, പാലക്കോട് ബോട്ടുജെട്ടി, കുന്നരു-പുതിയപുഴ കടത്ത്, കുന്നരു-മൂലക്കടവ് കടത്ത് എന്നിവയാണ് പഞ്ചായത്തില്‍ ഇന്നുള്ള ജലഗതാഗതസൌകര്യങ്ങള്‍. നേവല്‍ അക്കാദമി റോഡാണ് പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന പാത. ഏഴിമല-വാഗമണ്ഡലം റോഡ്, രാമന്തളി-എട്ടിക്കുളം റോഡ്, പാലക്കോട്-എട്ടിക്കുളം റോഡ്, പാലക്കോട്-മുട്ടം റോഡ്, കുന്നരു റോഡ് തുടങ്ങിയവയാണ് പഞ്ചായത്തിലുള്ള മറ്റു പ്രധാന റോഡുകള്‍. രാമന്തളിയുടെ പുരോഗമന പാതയിലെ സുപ്രധാന നാഴിക കല്ലാണ് പുന്നക്കടവ് പാലം. മുട്ടം പാലം, ചെമ്പല്ലിക്കുണ്ട് പാലം, എന്നിവയാണ് പഞ്ചായത്തിലുള്ള മറ്റു രണ്ടു പാലങ്ങള്‍. പഞ്ചായത്തില്‍ വന്‍കിട വ്യവസായങ്ങളൊന്നുമില്ലെങ്കിലും ചെറുകിട പരമ്പരാഗത വ്യവസായങ്ങളുടെ ഒരു ഭൂതകാലം രാമന്തളിക്കുണ്ടായിരുന്നു. വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയുടെ ഉത്പാദനം ചില മേഖലകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്നു. ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളാണ് ഇന്ന് പഞ്ചായത്തില്‍ നിലവിലുള്ളത്. കയര്‍ വ്യവസായവും, ഖാദി യൂണിറ്റുകളുമാണ് ചെറുകിട വ്യവസായ രംഗത്തുള്ളത്. പായനെയ്ത്ത്, ബീഡി നിര്‍മ്മാണം, ഓലമെടയല്‍ തുടങ്ങിയ കുടില്‍ വ്യവസായങ്ങളും പഞ്ചായത്തില്‍ ഉണ്ട്. പൊതുവിതരണ മേഖലയില്‍ 8 റേഷന്‍കടകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് നീതിസ്റ്റോറുകളും ഒരു മാവേലിസ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. രാമന്തളി, വടക്കുമ്പാട്, കുന്നരു, പാലക്കോട്, എട്ടിക്കുളം, കയറുംന്തടവ്, പുന്നക്കടവ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാമന്തളി, വടക്കുമ്പാട്, പുന്നക്കടവ്, കുന്നരു, എട്ടിക്കുളം എന്നിവിടങ്ങളില്‍ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നു. ഹിന്ദു മുസ്ളീം ക്രൈസ്തവ മതവിശ്വാസികളാണ് രാമന്തളി പഞ്ചായത്തില്‍ അധിവസിക്കുന്നത്. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. രാമന്തളി ശ്രീ ശങ്കരനാരായണന്‍ ക്ഷേത്രം, നരയന്‍കണ്ണൂര്‍ ക്ഷേത്രം, എട്ടിക്കുളം പുതിയഭഗവതി ക്ഷേത്രം, മൊട്ടക്കുന്ന് പുതിയഭഗവതി ക്ഷേത്രം, താവുരിയാട്ട് ക്ഷേത്രം, പൂമാല ഭഗവതിക്ഷേത്രം എന്നിവ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. എട്ടിക്കുളം, വടക്കുമ്പാട്, പാലക്കോട്, തെക്കുമ്പാട് ജുമാമസ്ജിദുകള്‍, ഏഴിപ്പള്ളി, കോട്ടയന്‍പള്ളി എന്നിവ പ്രധാന മുസ്ളീം ആരാധനാലയങ്ങളാണ്. ലൂര്‍ദ്ദ്മാതാപള്ളിയാണ് പ്രധാന ക്രിസ്തീയ ദേവാലയം. എട്ടിക്കുളം കടലിലെ തുലാമാസത്തില്‍ നടക്കുന്ന വാവുകുളി, പൊങ്കല്‍, വിവിധ ക്ഷേത്രങ്ങളിലെ കളിയാട്ട മഹോത്സവം, ലൂര്‍ദ്ദ് മാതാ പള്ളിയിലെ തിരുനാള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് കൂടിയായ സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാര്‍, സ്വാതന്ത്യസമര സേനാനിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.കെ.കുഞ്ഞിക്കണ്ണന്‍, രാഷ്ട്രീയ പൊതുപ്രവര്‍ത്ത രംഗങ്ങളിലെ സാന്നിദ്ധ്യമായിരുന്ന വെള്ളാച്ചേരി ഗോവിന്ദന്‍, പി.സി.കുഞ്ഞിക്കണ്ണന്‍ മാഷ് എന്നിവര്‍ പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായിരുന്നു. രാഷ്ട്രീയ രംഗത്തെ എന്‍.വി.കോരന്‍ മാഷ്, കെ.പി.സി.നാരായണപൊതുവാള്‍, പൊതു പ്രവര്‍ത്തകന്‍ ടി.മാധവന്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളാണ്. കലാ-കായിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സമിതികള്‍ പഞ്ചായത്തിലുണ്ട്. വടക്കുമ്പാട് യുവജന കലാസമിതി, കല്ലേറ്റുങ്കടവ് യുവജന കലാസമിതി, കക്കംപാറ യുവധാര ക്ളബ്ബ്, എട്ടിക്കുളം യുവജനവേദി എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യപരിപാലനരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രവും, രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രവും. പഞ്ചായത്തിലെ ആരോഗ്യരംഗത്തുള്ള മറ്റൊരു സ്ഥാപനമാണ് കുന്നരുവിലുള്ള ആയുര്‍വ്വേദ ആശുപത്രി. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കുന്നത്തെരു മൃഗാശുപത്രി രാമന്തളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കുന്നത്തെരു മൃഗാശുപത്രിയുടെ ഉപകേന്ദ്രം കുന്നരുവില്‍ പ്രവര്‍ത്തിക്കുന്നു. 1924-ല്‍ സ്ഥാപിക്കപ്പെട്ട പാലക്കോട് എല്‍. പി. സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം. ഇന്ന് പഞ്ചായത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂളും രണ്ട് ഹൈസ്കൂളുകളും 5 യു. പി. സ്കൂളുകളും 2 എല്‍. പി. സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. സ്വകാര്യ മേഖലയില്‍ വടക്കുമ്പാട് ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. മറ്റു വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ മേഖലയിലാണ്. എട്ടിക്കുളത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നു രാമന്തളിയിലും എട്ടിക്കുളത്തുമാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. എസ്. ബി. ടി., നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ശാഖകള്‍ രാമന്തളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നേവല്‍ അക്കാഡമി, രാമന്തളി, പുന്നാക്കടവ് എന്നിവിടങ്ങളിലാണ് ഇവ യഥാക്രമം പ്രവര്‍ത്തിക്കുന്നത്. സഹകരണ റൂറല്‍ ബാങ്ക്്, രാമന്തളി സഹകരമ ബാങ്ക്, കുന്നരു സര്‍വ്വീസ് സഹകരണ ബാങ്ക്, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്, വനിത സഹകരണ സംഘം തുടങ്ങിയവ സഹകരണ മേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കുന്നരു സര്‍വ്വീസ് സഹകരണ ബാങ്കിന് പാലക്കോട്ടും, എട്ടിക്കുളത്തും ശാഖകളുണ്ട്. രാമന്തളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുല്‍പ്പെടെ രണ്ട് ശാഖകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ സാംസ്കാരിക രംഗത്തെ സാന്നിദ്ധ്യമാണ് ഓണപ്പറമ്പ് വായനശാലയും ഗ്രന്ഥാലയവും. ടാഗോര്‍ സ്മാരക വായനശാലയും, ഗാന്ധി സ്മാരക വായനശാലയുമാണ് പഞ്ചായത്തിലുള്ള മറ്റു രണ്ടു വായനശാലകള്‍. രാമന്തളി പഞ്ചായത്തില്‍ ഒരു കല്യാണ മണ്ഡപം പ്രവര്‍ത്തിക്കുന്നു. കുന്നരുവിലാണ് കല്യാണമണ്ഡപം സ്ഥിതിചെയ്യുന്നത്. വൈദ്യൂതി ബോര്‍ഡിന്റെ സബ് ഡിവിഷന്‍ ഓഫീസ് രാമന്തളിയില്‍ പ്രവര്‍ത്തിക്കുന്നു. രാമന്തളിയിലാണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്ക് കുന്നത്തെരു കൃഷിഭവന്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. രാമന്തളി പഞ്ചായത്തില്‍ 5 തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. 4 ടെലിഫോണ്‍ എക്സ്ചേഞ്ചുകളും പഞ്ചായത്തിലുണ്ട്.