12/07/2026
ജനങ്ങൾക്കും പരിസ്ഥിതി ദോഷം ചെയ്യുന്ന വ്യവസായിക ഫാക്ടറികൾക്ക് മേലെ ജന ജാഗ്രത വേണം. #മുസ്ലിം_ലീഗ്
#അരിപാമ്പ്ര അവുങ്ങും പൊയിൽ ഏഴുവയൽ മേഖലയിൽ പരിസ്ഥിതി ക്കും ജനങളുടെ ആരോഗ്യത്തിനും ദോശകര മാകുന്ന രീതിയിൽ വർധിച്ചു വരുന്ന ഫാക്ടറികൾക്ക് നേരെ ജന ജാഗ്രത ഉണ്ടാവണമെന്ന് അരിപാമ്പ്ര ശാഖ മുസ്ലിം ലീഗ് കൺവൻഷൻ അഭിപ്രായപെട്ടു
ഗവണ്മെന്റ് ഭൂമികൾ പോലും കയ്യേറി വ്യാജ രേഖകൾ ചമച് നാട്ടിലേക്കു ഗ്യാസ് ഫില്ലിങ് യുണിറ്റ് പോലുള്ള സംവിധാനം ഏറെ അപകടകാരമാണെന്ന് പ്രസിഡന്റ് പി വി അബുബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
സമീപ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന ക്യാൻസർ രോഗങകളും മരണങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണ്
മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർയോഗം ഉത്ഘാടനം ചെയ്തു.ദുബായ് കെഎംസിസി സെക്രട്ടറി അബ്ദുൽ ഖാദർ അരിപാമ്പ്ര, ഗ്ലോബൽ കെഎംസിസി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഉമർ അരിപാമ്പ്ര, മുസ്ലിം യുത്ത് ലീഗ്മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് പരിയാരം എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ ജമാൽ സ്വാഗതവും, ജവാദ് ടി കെ നന്ദിയും പറഞ്ഞു