KATF Kannur

KATF Kannur Official page of the Kannur District Committee of the Kerala Arabic Teachers Federation.

അഭിനന്ദനങ്ങൾ...
26/05/2025

അഭിനന്ദനങ്ങൾ...

KATF കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് കോർപ്പറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
18/05/2025

KATF കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് കോർപ്പറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

16/05/2025
KATF അറബി ഭാഷാ ക്യാമ്പയിൻ ഏപ്രിൽ 2 മുതൽ 31 വരെ
25/03/2025

KATF അറബി ഭാഷാ ക്യാമ്പയിൻ ഏപ്രിൽ 2 മുതൽ 31 വരെ

ഭാഷാസമരം അവിസ്മരണീയ പ്രക്ഷോഭംഇന്ന് (2025 മാർച്ച് 18) റമദാൻ 17. 1980 റമദാൻ 17 നാണ് ഭാഷാസമരം നടന്നത്. ലോക ചരിത്രത്തിൽ തന്ന...
18/03/2025

ഭാഷാസമരം അവിസ്മരണീയ പ്രക്ഷോഭം

ഇന്ന് (2025 മാർച്ച് 18) റമദാൻ 17. 1980 റമദാൻ 17 നാണ് ഭാഷാസമരം നടന്നത്. ലോക ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ പ്രക്ഷോഭങ്ങളിൽ ഒന്നായിരുന്നു ഭാഷാസമരം. ഇ കെ നായനാർ നേതൃത്വം കൊടുത്ത ഇടതുപക്ഷ സർക്കാർ ജൂൺ ഒന്നിന് സ്കൂളുകളിലേക്ക് ഒരു സർക്കുലർ അയച്ചു. അറബി ഉറുദു സംസ്കൃതം എന്നിവ പഠിപ്പിക്കണമെങ്കിൽ അക്കമഡേഷൻ ക്വാളിഫിക്കേഷൻ ഡിക്ലറേഷൻ എന്നീ നിയമങ്ങൾ പാലിക്കണം എന്നായിരുന്നു ആ ഉത്തരവ്. വിദ്യാലയത്തിൽ കുട്ടിയെ ചേർക്കാൻ വരുന്ന രക്ഷിതാവ് എന്റെ കുട്ടിക്ക് മലയാളം പഠിക്കേണ്ടതില്ല അറബി മാത്രം പഠിച്ചാൽ മതി എന്ന് എഴുതി കൊടുക്കണം അതാണ് ഡിക്ലറേഷൻ. അറബി പഠിപ്പിക്കാൻ വേണ്ടി പ്രത്യേകമായി ക്ലാസ്സ് റൂമും അനുബന്ധ സൗകര്യങ്ങളും വേറെ സംവിധാനിക്കണം ഇതാണ് അക്കമഡേഷൻ. നിലവിൽ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്ന മുഴുവൻ അധ്യാപകരും പ്രത്യേക യോഗ്യത നേടേണ്ടതാണ് ഇതാണ് കോളിഫിക്കേഷൻ. ഉറുദുവിനെയും സംസ്കൃതത്തെയും ഇത് ബാധിക്കില്ല. കാരണം ഉറുദു സംസ്കൃതം ഭാഷകൾ അഞ്ചാം ക്ലാസ് മുതൽ ഐച്ഛിക ഭാഷയായിട്ടാണ് പഠിപ്പിക്കുന്നത്. അവിടെ അതിന് വേറെ ഡിവിഷൻ ഉണ്ട്. അഥവാ ഡിക്ലറേഷനും അക്കമഡേഷനും നേരത്തെ അവിടെയുണ്ട്. ഒന്നാം ക്ലാസ് മുതൽ മലയാളത്തിന് പുറമേ പഠിപ്പിച്ചിരുന്നത് അറബി മാത്രമാണ്. അതുകൊണ്ടുതന്നെ ഉത്തരവ് അറബി ഭാഷക്ക് മാത്രമായിരുന്നു യഥാർത്ഥത്തിൽ ബാധകം.

ഉത്തരവിനെതിരെ നിവേദനങ്ങളും പ്രതിഷേധങ്ങളും നടന്നെങ്കിലും ഗവൺമെന്റ് അതൊന്നും മുഖവലിക്കെടുത്തില്ല. അറബി അധ്യാപകരുടെ ഒരു സമരത്തെ അഭിസംബോധനം ചെയ്ത് സി എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞു. നിങ്ങൾ സ്കൂളുകളിലേക്ക് മടങ്ങുക. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു. ആ പ്രഖ്യാപനത്തെ തുടർന്നാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രക്ഷോഭം ഏറ്റെടുത്തത്. 1980 പരിശുദ്ധ റമദാൻ 17ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളും പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. എല്ലായിടത്തും സമാധാനപരമായി സമരം അവസാനിച്ചപ്പോൾ കോഴിക്കോട് ലാത്തിച്ചാർജിലും മലപ്പുറത്ത് വെടിവെപ്പിലും കലാശിച്ചു. അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്, അബ്ദുല്ല എന്ന കുഞ്ഞിപ്പ എന്നിവർ വെടിയേറ്റ് മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

മുസ്‌ലിം സമുദായത്തിന്റെ ശക്തിദുർഗമായ മലപ്പുറത്ത് ഈ പ്രക്ഷോഭത്തെ ചോരയിൽ മുക്കി ക്രൂരമായി തകർത്താൽ പിന്നെയാരും ഈ ആവശ്യവുമായി വരില്ല എന്ന മൗഢ്യമായിരിക്കണം സർക്കാരിനെ ഈ കിരാത ചെയ്തിക്ക് പ്രേരിപ്പിച്ചത്. പക്ഷേ മുസ്‌ലിംലീഗ് പിന്മാറിയില്ല. നിയമസഭയിൽ ഈ പ്രശ്നം ശക്തമായി ഉന്നയിച്ചുകൊണ്ട് സി എച്ച് പറഞ്ഞു. മലപ്പുറത്തുനിന്ന് വീശുന്ന കാറ്റിന് കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണുള്ളത്. കെ.പി.എ മജീദ് സാഹിബ് ഈ രംഗങ്ങൾ നിയമസഭയിൽ അവതരിപ്പിക്കവെ ബോധം കെട്ട് വീണു. മുസ്‌ലിം യൂത്ത് ലീഗ് ഒരു ലക്ഷം പേരുടെ സെക്രട്ടറിയേറ്റ് സമരം പ്രഖ്യാപിക്കുകയും അതേത്തുടർന്ന് സർക്കാർ ചർച്ചക്ക് തയ്യാറാവുകയും ചെയ്തു. മൂന്നു കരിനിയമങ്ങളും എടുത്തു കളയാൻ തീരുമാനിക്കുകയും ചെയ്തു. സമരമാർക്കെതിരെയുള്ള കൊലക്കേസ് അടക്കമുള്ള കേസുകൾ നിരുപാധികം പിൻവലിച്ചു. അതുകൊണ്ടുതന്നെ ഈ സമരം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയമായ സംഭവമായി മാറി. ഈയുള്ളവൻ പ്രസിഡണ്ടും ഉസ്മാൻ താമരത്ത് ജനറൽ സെക്രട്ടറിയുമായ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടക്കുന്നിൽ നാല് നിലയിൽ അതിമനോഹരമായ ഭാഷാസമര സ്മാരകം പണിതുയർത്തിയത് അഭിമാനത്തോടെ ഓർക്കുകയാണ്. പുതിയ തലമുറ ഈ സമരത്തെക്കുറിച്ചും അറബി ഭാഷ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

നൗഷാദ് മണ്ണിശ്ശേരി

ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും നടത്തി "വിദ്യാഭ്യാസം തിരിച്ചറിവിന്" എന്ന പ്രമേയവുമായി കെ.എ.ടി.എഫ് കണ്ണ...
15/03/2025

ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും നടത്തി

"വിദ്യാഭ്യാസം തിരിച്ചറിവിന്" എന്ന പ്രമേയവുമായി കെ.എ.ടി.എഫ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്ത്താർ സംഗമം മുസ്ലിം ലീഗ് ധർമ്മടം മണ്ഡലം ജനറൽ സെക്രട്ടറി ഷക്കീർ മൗവഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി ബഷീർ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ സനീഷ് കെ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എം എം ബഷീർ അധ്യക്ഷനായി. ചക്കരക്കൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ജംഷീർ അസ്ഹരി ഇഫ്താർ സന്ദേശം നൽകി. വിവിധ സംഘടനാ പ്രതിനിധികളായ മഹേഷ് ചെറിയാണ്ടി, ഹബീബ് മാസ്റ്റർ, CVK റിയാസ് മാസ്റ്റർ, ഇസ്‌മായിൽ മാസ്റ്റർ, ലിജിൻ പി, ഇസ്സുദ്ദീൻ നിസാമി, ശാക്കിർ സഖാഫി, ഫൈസൽ ചക്കരക്കൽ, ഇ അബ്ദുൽ സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി ഷറഫുദ്ദീൻ സ്വാഗതവും ട്രഷറർ ശിഹാബ് എസ് എച്ച് നന്ദിയും പറഞ്ഞു.

KATF തളിപറമ്പ് വിദ്യാഭ്യാസ ജില്ലാ ഭാരവാഹികൾ (2025-26)
11/03/2025

KATF തളിപറമ്പ് വിദ്യാഭ്യാസ ജില്ലാ ഭാരവാഹികൾ (2025-26)

കെ.എ.ടി.എഫ് നിവേദനം ഫലം കണ്ടു. മാർഗ്ഗദീപം സ്കോളർഷിപ്പ് അപേക്ഷ സമയ പരിധി ദീർഘിപ്പിച്ചു.
07/03/2025

കെ.എ.ടി.എഫ് നിവേദനം ഫലം കണ്ടു. മാർഗ്ഗദീപം സ്കോളർഷിപ്പ് അപേക്ഷ സമയ പരിധി ദീർഘിപ്പിച്ചു.

Address

Kannur
670001

Alerts

Be the first to know and let us send you an email when KATF Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share