Collector Kannur

Collector Kannur Official page of the District Collector Kannur, Kerala.

ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാംമട്ടന്നൂര്‍ മുനിസിപ്പാലിറ്റ...
05/09/2026

ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ (പതിനേഴാം വാര്‍ഡ്), പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാര്‍ഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് 2026 സെപ്റ്റംബര്‍ 28ന് നടക്കും. 2026 സെപ്റ്റംബര്‍ 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 11 നാണ് സൂക്ഷ്മപരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.

പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് 17 ഉരുവച്ചാലിലും പെരുമാറ്റച്ചട്ടം ഇതിനകം നിലവില്‍വന്നു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഉദ്യോസ്ഥര്‍ക്കുള്ള പരിശീലനം 23ന് രാവിലെ 10 മണിക്കും ഇ.വി.എം കമ്മീഷനിംഗ് പരിശീലനം ഉച്ചയ്ക്ക് 2 മണിക്കും കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


പുതുചിന്തകളുടെ സംവേദന വേദിയായി കളം 2026ജില്ലാ ഭരണകൂടം ജില്ലയിലെ 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കളം ...
02/09/2026

പുതുചിന്തകളുടെ സംവേദന വേദിയായി കളം 2026

ജില്ലാ ഭരണകൂടം ജില്ലയിലെ 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കളം 2026ന്റെ സെഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടറുമായി സംവദിക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികല്‍ക്ക് അവസരമൊരുക്കന്നതാണ് കളം പരിപാടി. ഇത്തവണ കണ്ണൂര്‍ എസ്എൻ വിദ്യാ മന്ദിറില്‍ നിന്നുമുള്ള 42 വിദ്യാര്‍ത്ഥികളാണ് കളം പരിപാടിയില്‍ പങ്കെടുത്തത്.

വിദ്യാര്‍ഥികളെ പത്ത് പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിച്ച്, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോ കാര്‍ഡുകള്‍ നല്‍കിയ ശേഷം ചര്‍ച്ചയിലൂടെ അവരെ കുറിച്ച് ചെറുവിവരണം തയ്യറാക്കി അവതരിപ്പിക്കുന്നതായിരുന്നു പരിപാടിയുടെ ഒരു ഭാഗം. ജില്ലയുടെ പ്രത്യേകതകള്‍, പ്രാധാന്യം, പ്രകൃതി വൈവിധ്യം, വ്യക്തിത്വങ്ങളെ പരിചയപെടല്‍, ജെന്റര്‍ പ്രശ്‌നങ്ങള്‍, പൗര സമൂഹത്തിന്റെ കടമകള്‍, പരിസ്ഥിതി സംരക്ഷണം, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളുമായി ചര്‍ച്ചകള്‍ നടന്നു.

ജീവിത വിജയത്തിനായുള്ള തൃഷ്ണ നല്ലതാണെന്നും എന്നാല്‍ അതില്‍ ചില അതിര്‍വരമ്പുകള്‍ സൂക്ഷിക്കണമെന്നും പറഞ്ഞു. വിജയദാഹത്തെ നേട്ടമാക്കി മാറ്റാന്‍ കഴിയണം. സന്തോഷങ്ങളും സങ്കടങ്ങളും ഒരു പോലെ സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കണമെന്നും കുട്ടികളോട് പറഞ്ഞു. ജെന്റര്‍ വിഷയങ്ങളെപ്പറ്റി അസി കലക്ടര്‍ സംസാരിച്ചു. പൊതു പ്രശ്‌നങ്ങള്‍, അനുഭവങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് കത്തെഴുതി നല്‍കി. ഈ കത്തുകള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

Shri Ravi Meena, IAS, took charge as the new Sub-Collector of Thalassery.
02/09/2026

Shri Ravi Meena, IAS, took charge as the new Sub-Collector of Thalassery.


കലയും സംഗീതവും നൃത്തനൃത്യങ്ങളും വര്‍ണക്കാഴ്ചകളും സമ്മാനിച്ച് കണ്ണൂരിലെ ഓണം വാരാഘോഷ പരിപാടികള്‍ക്കു പ്രൗഢോജ്വല സമാപനം.വൈവ...
30/08/2026

കലയും സംഗീതവും നൃത്തനൃത്യങ്ങളും വര്‍ണക്കാഴ്ചകളും സമ്മാനിച്ച് കണ്ണൂരിലെ ഓണം വാരാഘോഷ പരിപാടികള്‍ക്കു പ്രൗഢോജ്വല സമാപനം.

വൈവിധ്യമാര്‍ന്ന കലാവിരുന്നുകളായിരുന്നു സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്ന് ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

2026 ആഗസ്റ്റ് 22 മുതല്‍ 30 വരെയുള്ള വൈകുന്നേരങ്ങളില്‍ കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന കലാ സംഗീത പരിപാടികള്‍ കണ്ണൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആസ്വാദ്യകരമായിരുന്നു.

പ്രശസ്ത ബാന്‍ഡുകളെയും ട്രൂപ്പുകളെയും അണിനിരത്തിയതിനൊപ്പം പ്രാദേശിക കലാകാരന്‍മാര്‍ക്ക് മികച്ച അവസരം നല്‍കാനും ഓണം വാരാഘോഷത്തിലൂടെ സാധിച്ചു. ഏറെ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ വാരാഘോഷത്തിലെ മികച്ച ജനപങ്കാളിത്തം.

ഇന്ന് ഞായറാഴ്ച വൈകിട്ട് നടന്ന വാരാഘോഷ സമാപനച്ചടങ്ങ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി ഒ മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ പി ഇന്ദിര, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക്, സിറ്റി പോലീസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഢി, കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി വി പ്രഭാത്, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനച്ചടങ്ങിനോടനുബന്ധിച്ച് കലാമണ്ഡലം അഭിജോഷ് അവതരിപ്പിച്ച ചാക്യാര്‍കൂത്ത്, അല്‍ഫോന്‍സ് ജോസഫിന്റെ മ്യൂസിക്കല്‍ നൈറ്റ്, വിവിധ പ്രാദേശിക കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

ഓണം വാരാഘോഷം മികച്ച വിജയമാക്കിയ കണ്ണൂരിലെ ജനങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി...


ആവേശമായി ഊര്‍പ്പള്ളി മഴയുത്സവവും മഡ് ഫുട്‌ബോളും.ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഊര്‍പ്പള്ളിയില്‍ നടന്ന മഴയുത്സവവും മഡ് ഫുട്‌...
30/08/2026

ആവേശമായി ഊര്‍പ്പള്ളി മഴയുത്സവവും മഡ് ഫുട്‌ബോളും.

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഊര്‍പ്പള്ളിയില്‍ നടന്ന മഴയുത്സവവും മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഏറെ ആവേശകമായ അനുഭവമായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി ഊര്‍പ്പള്ളി വയലില്‍ സംഘടിപ്പിച്ച മഴയുത്സവത്തിലേക്ക് ഒരു ഗ്രാമം മുഴുവന്‍ ഒഴുകിയെത്തിയത് ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശത്തിന്റെ മനോഹരമായ ആവിഷ്‌കാരമായി മാറി.

ഗ്രാമങ്ങളിൽ മഴക്കാലത്ത് വയലുകളിൽ ചെളിനിറഞ്ഞ ചുറ്റുപാടിൽ സംഘടിപ്പിക്കുന്ന ആഘോഷമാണ് മഴയുത്സവം.

മഴക്കാലത്തിന്റെ സൗന്ദര്യവും, കൃഷിയുടെ പ്രാധാന്യവും ഓര്‍മ്മിപ്പിച്ചുകൊണ്ട് കുട്ടികളിലും പൊതുജനങ്ങളിലും പ്രകൃതിയോടുള്ള സ്‌നേഹവും നാടന്‍ സംസ്‌കാരത്തോടുള്ള താല്‍പര്യവും വളര്‍ത്തുകയെന്ന ഉദ്ദേശ്യം ലക്ഷ്യമിട്ട് ഏഴ് വര്‍ഷം മുമ്പാണ് മഴയുത്സവം തുടങ്ങിയത്.

പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഒത്തുകൂടലും ആഘോഷങ്ങളും. നെൽവയലുകളുമായി ബന്ധപ്പെട്ട പഴയകാല ഓർമ്മകളും കൂട്ടായ്മകളും പുതുക്കുക. എന്നിവയാണ് പ്രധാനമായും മഴയുത്സവത്തില്‍ നടക്കുന്നത്.

മഴവെള്ളം നിറഞ്ഞു നിൽക്കുന്ന ഊർപ്പള്ളി വയലിൽ ജില്ലാ കലക്ടർ നയിക്കുന്നു മാധ്യമ പ്രവർത്തകരുടെ ടീം എം.എൽ.എ നയിക്കുന്ന പോലീസ് ഓഫീസേഴ്സ‌് ടീം എന്നിവരുടെ സൗഹൃദ മത്സരം നടന്നു.

30/08/2026

ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ.

2026 ഓഗസ്റ്റ് 30 (ഞായര്‍)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍
6 മണി- ചാക്യാര്‍കൂത്ത് (കലാമണ്ഡലം അഭിജോഷ്)
7 മണി- സമാപന സമ്മേളനം
8 മണി- മ്യൂസിക്കല്‍ നൈറ്റ് (അല്‍ഫോന്‍സ് ജോസഫ്)


നീറ്റ് പിജി പരീക്ഷ നാളെ (2026 ആഗസ്റ്റ് 30).നീറ്റ് പിജി പരീക്ഷ 2026 നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) രാജ്യത്തുടനീളം ഒരൊറ്റ ഷിഫ...
29/08/2026

നീറ്റ് പിജി പരീക്ഷ നാളെ (2026 ആഗസ്റ്റ് 30).

നീറ്റ് പിജി പരീക്ഷ 2026 നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) രാജ്യത്തുടനീളം ഒരൊറ്റ ഷിഫ്റ്റായി നടക്കുകയാണ്. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷാ സമയം. (മൂന്നര മണിക്കൂര്‍ / 210 മിനിറ്റ്). രാവിലെ 7 മണിയാണ് റിപ്പോര്‍ട്ടിംഗ് സമയം. 8:30 ന് ശേഷം ആരെയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.

കണ്ണൂര്‍ ജില്ലയില്‍ 9 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
1. iON Digital Zone iDZ Kannur (Cycoretech Infosolution Pvt.Ltd, Zi Hub, Vellarangel PO. Cherukunnu, 670301)
2. Sree Narayana Guru College of Engineering & Technology (Korom, Chalakode P.O., Payyanur, 670307)
3. College of Engineering and Technology Payyanur (Near Thrikkutyeri Temple, Kaithapram, Mathamangalam P O, 670306)
4. Chinmaya Institute Of Technology (Govindagiri, Chala, Thottada P.O, 670007)
5. Marygiri E Park (Marygiri E Park, Podikkalam, Koottumugham P O, 670631)
6. Government College of Engineering Kannur (Mangattuparamba, Parassinikkadavu, 670563)
7. Kannur Online Assessment Centre (Hida Complex, Opposite Pallikkunnu Service Co-operative Bank, Chalad, 640014)
8. Chinmaya Vidyalaya, Kannur (Chinmaya Educational Campus, Govindagiri, Chala, Thottada P.O, 670621)
9. College of Engineering Thalassery (Kundoormala, Eranholi Post, Thalassery, 670107)

പരീക്ഷാ ഹാളില്‍ ആവശ്യമായ രേഖകള്‍:
1. അഡ്മിറ്റ് കാര്‍ഡ്: ഔദ്യോഗിക വെബ്സൈറ്റായ NBEMS പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട്.

2. തിരിച്ചറിയല്‍ രേഖ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയിലൊന്നിന്റെ ഒറിജിനല്‍.

3. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്: MCI അല്ലെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ സ്ഥിരമായോ താല്‍ക്കാലികമായോ ഉള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

ഡ്രസ്സ് കോഡ്:
ലളിതവും സുഖപ്രദവുമായ വസ്ത്രങ്ങള്‍ ധരിക്കുക. പകുതി കൈയുള്ള (Half-sleeved) വസ്ത്രങ്ങളാണ് അഭികാമ്യം.
കട്ടിയുള്ള സോളുകളുള്ള ചെരിപ്പുകളോ ഷൂസുകളോ ധരിക്കരുത്. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍, എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങള്‍ എന്നിവ ഒഴിവാക്കുക. കമ്മല്‍, മൂക്കുത്തി, വളകള്‍, മാലകള്‍ തുടങ്ങിയ ആഭരണങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.

മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍, ഇയര്‍ഫോണുകള്‍, മൈക്രോഫോണുകള്‍, പേജറുകള്‍, വാച്ചുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെല്‍ത്ത് ബാന്‍ഡുകള്‍ (ഫിറ്റ്‌നസ് ബാന്‍ഡുകള്‍), കാല്‍ക്കുലേറ്ററുകള്‍, പേനകള്‍, പെന്‍സിലുകള്‍, ഇറേസറുകള്‍, റൈറ്റിംഗ് പാഡുകള്‍, അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകള്‍, മറ്റ് സ്റ്റേഷനറി സാധനങ്ങള്‍, വാലറ്റുകള്‍, ഹാന്‍ഡ്ബാഗുകള്‍, ബെല്‍റ്റുകള്‍, തൊപ്പികള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍, ഭക്ഷണസാധനങ്ങള്‍ (പാക്കറ്റ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ), സോഫ്റ്റ് ഡ്രിങ്കുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയും പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോവരുത്.

പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള ഫ്രിസ്‌കിംഗ് ഉണ്ടായിരിക്കുന്നതാണ്.

എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു...


29/08/2026

ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ.

2026 ഓഗസ്റ്റ് 29 (ശനി)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍
5.50- 'കടാങ്കോട്ട് മാക്കം' മോഹിനിയാട്ട നൃത്താവിഷ്‌കാരം (മുദ്ര കലാക്ഷേത്ര ബര്‍ണ്ണശ്ശേരി & കലാനിധി കലാവതി)
6.50- ഫാഷന്‍ ഷോ (സിന്‍ഡര്‍ബേ സ്‌കൂള്‍ ഓഫ് ഡിസൈന്‍)
8 മണി- 'ഞങ്ങള്‍ നാട്ടറിവിന്റെ മക്കള്‍' ഫോക്ക് മെഗാ ഷോ (വള്ളുവനാട് കൃഷ്ണ കലാനിലയം & നാട്ടറിവ് നാടന്‍പാട്ട് സംഘം)
9.15- വാട്ടര്‍ ഡ്രംസ് ഡിജെ നൈറ്റ്


28/08/2026

ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ.

2026 ഓഗസ്റ്റ് 28 (വെള്ളി)

വൈകിട്ട് 5 മണി- പ്രാദേശിക പരിപാടികള്‍
6.30- മ്യൂസിക്കല്‍ ഷോ (രാഹുല്‍ ആര്‍. ലക്ഷ്മണ്‍ & അഖില്‍ എ. എല്‍ - ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം)
7.15- ഡാന്‍സ് നൈറ്റ് (ലക്ഷ്മി കീര്‍ത്തനയും സംഘവും)
8 മണി- മ്യൂസിക്കല്‍ ബാന്‍ഡ് (ഇന്ദുലേഖ വാര്യര്‍)


ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ.2026 ഓഗസ്റ്റ് 27 (വ്യാഴം)
27/08/2026

ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ.

2026 ഓഗസ്റ്റ് 27 (വ്യാഴം)


Address

Civil Station
Kannur
670001

Opening Hours

Monday 10am - 5pm
Tuesday 10am - 4pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972700243

Alerts

Be the first to know and let us send you an email when Collector Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Collector Kannur:

Shortcuts

Share