SDPI ഇരിക്കൂർ

SDPI ഇരിക്കൂർ ഭയത്തിൽ നിന്ന് മോചനം
FREEDOM FROM FEAR
വിശപ്പിൽ നിന്ന് മോചനം
FREEDOM FROM HUNGER

സെപ്തംബർ 08സയ്യിദ് സലാഹുദ്ദീൻരക്താക്ഷി ദിനം
08/09/2026

സെപ്തംബർ 08
സയ്യിദ് സലാഹുദ്ദീൻ
രക്താക്ഷി ദിനം

06/09/2026

പാലത്തായി കേസ്; ജാമ്യം നൽകിയ നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകണം : എസ്.ഡി.പി.ഐ

പാലത്തായി പോക്സോ കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി മേൽക്കോടതിയെ സമീപിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഉത്തരവിനെതിരെ സർക്കാർ ഇതുവരെ അപ്പീൽ നൽകാത്തത് അതീവ ഗൗരവമുള്ള വിഷയമാണ്.
കേസിന്റെ തുടക്കം മുതൽ പ്രതിയായ ബിജെപി നേതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു.
എസ്ഡിപിഐ അടക്കമുള്ള പ്രസ്ഥാനങ്ങളുടെ നിരന്തരമായ പ്രക്ഷോഭങ്ങക്കൊ ടുവിലാണ് അന്ന് വൈകിയെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തത്. വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പ്രതിക്ക് ഹൈക്കോടതി ആണ് ജാമ്യം നൽകിയത്.
കേസിന്റെ അപ്പീൽ നടപടികളിൽ പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ എന്നതിലും അതിജീവിതയുടെയും കുടുംബത്തിന്റെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടോ എന്നതിലും ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതിജീവിതയുടെ നൂറിലേറെ പേജുള്ള മൊഴി ഹൈക്കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നതും വ്യക്തമാണ്.
പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച ബോധപൂർവ്വമാണ്.
യുഡിഎഫ് സംഘപരിവാർ നേതാക്കൾ തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വരുത്തി ബിജെപി നേതാവിന് ജാമ്യം ലഭിക്കാനുള്ള അവസരമുണ്ടാക്കിയത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് അവരുടെ നിലപാട് വ്യക്തമാക്കണം.
പ്രതിക്ക് രക്ഷപെടാൻ ബോധപൂർവ്വം അവസരമൊരുക്കി കൊടുത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയും മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചനയുമാണ്.
അതിനാൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അടിയന്തരമായി അപ്പീൽ നൽകുകയും, കേസിന്റെ തുടർ നിയമനടപടികൾക്കായി ശക്തമായ നിയമസംഘത്തെ നിയോഗിക്കുകയും വേണം. അതിജീവിതയ്ക്കും കുടുംബത്തിനും ആവശ്യമായ നിയമപരവും ഭരണപരവുമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, പി പി റഫീക്ക്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സെക്രട്ടറിമാരായ അൻസാരി ഏനാത്ത്, ജോൺസൺ കണ്ടച്ചിറ, സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. എ കെ സലാഹുദ്ദീൻ, ഇക്റാമുൽ ഹഖ്, അഷ്റഫ് പ്രാവച്ചമ്പലം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ വി എം ഫൈസൽ, എസ് പി അമീറലി എന്നിവർ സംബന്ധിച്ചു.

05/09/2026
05/09/2026

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം; മലയോര ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കരുത് :
കൃഷ്ണൻ എരിഞ്ഞിക്കൽ

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കേരളത്തിലെ മലയോര മേഖലകളിൽ തലമുറകളായി ജീവിച്ചുവരുന്ന സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാ ക്കരുത് എന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരിഞ്ഞിക്കൽ .
കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്ര സാഹചര്യത്തിൽ വനമേഖലയും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പ്ലാന്റേഷൻ മേഖലകളും പലപ്പോഴും പരസ്പരം ചേർന്നാണ് നിലനിൽക്കുന്നത്. ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊ ന്നുമാണ് കേരളം. തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതവും ഭൂമിയും വീടുകളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം നടപ്പാക്കുമ്പോൾ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും സാധാരണക്കാരുടെ വീടുകളെയും ഉപജീവന മാർഗങ്ങളെയും സംരക്ഷിക്കുന്ന വ്യക്തമായ വ്യവസ്ഥകൾ ഉറപ്പാക്കണം.
സ്വന്തം ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനും നിലവിലുള്ള വീട് അറ്റകുറ്റപ്പണി നടത്തുന്നതിനും കൃഷി ചെയ്യുന്നതിനും ഭൂമി കൈമാറ്റം ചെയ്യുന്നതിനും അനാവശ്യ നിയന്ത്രണങ്ങളും അനുമതികളും ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്. റോഡ്, പാലം, കുടിവെള്ളം, വൈദ്യുതി, സ്കൂൾ, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പ്രതിസന്ധികൾ ഉണ്ടാവാത്ത തരത്തിൽ വേണം നിയമം നടപ്പിലാക്കാൻ.
കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം നടപ്പാക്കുന്നതിന് മുമ്പ് കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ വിശദമായി പരിഗണിക്കുകയും മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കുകയും വേണം. ജനപ്രതിനിധികൾ, കർഷക സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുമായി സമഗ്രമായ ചർച്ച നടത്തുകയും അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

05/09/2026

സെപ്റ്റംബർ 5 | ദേശീയ അധ്യാപക ദിനം

അറിവിന്റെ വെളിച്ചം പകർന്നും
ചിന്തയുടെ ചിറകുകൾ നൽകിയുമാണ്
ഒരു അധ്യാപകൻ തലമുറകളെ രൂപപ്പെടുത്തുന്നത്.

05/09/2026

അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും
വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് വ്യക്തിയെയും അതുവഴി സമൂഹത്തെയും
വഴി നടത്തുന്ന
കർമ്മയോഗികളാണ് അധ്യാപകർ.

05/09/2026

ഗൗരി ലങ്കേഷ്
പോരാട്ടത്തിന്റെ ഓർമ്മ,
പ്രതിരോധത്തിന്റെ ശബ്ദം.

9th Martyrdom Day | 5th September

04/09/2026

Police Fascism Is the New Trend Under the Delhi Regime

It is shocking and deeply disturbing that the Delhi Police allegedly detained and assaulted two journalists, Shaheen Khan and Nafeesa Khan, who were reportedly slapped and beaten inside the police station and subjected to communal remarks.

The alleged police excesses reportedly occurred after the journalists attempted to question Delhi Chief Minister Rekha Gupta at an event attended by Union Home Minister Amit Shah.

However, the Saket Police Station has reportedly refused to register an FIR against the police personnel accused of these criminal acts.

Such police fascism under the behest of the Delhi regime is highly condemnable. This incident raises serious concerns about the safety and freedom of journalists who seek to question those in power. If journalists cannot question the government without facing intimidation and alleged police assault, it poses a serious threat to democracy and freedom of the press.

An FIR must be registered immediately, and the police personnel responsible for this heinous act must be suspended pending a fair and impartial investigation.

Yasmin Farooqui
National General Secretary

02/09/2026

വിപിവിവി തട്ടിപ്പിൽ നേവിയുടെ പരാതി പൂഴ്ത്തിയ സംഭവം: സമഗ്രാന്വേഷണം നടത്തണം - പി കെ ഉസ്മാൻ

​തിരുവനന്തപുരം: ആയിരം കോടിയുടെ വിപിവിവി സാമ്പത്തിക തട്ടിപ്പിൽ ഇന്ത്യൻ നാവികസേന നൽകിയ ഗുരുതരമായ പരാതിയിൽ നടപടിയെടുക്കാതെ പൂഴ്ത്തിവെച്ച കേരള പൊലീസിന്റെ നടപടി ഗൗരവതരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ.
രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ നാവികസേനയുടെ വ്യാജ മുദ്രകളും പേരും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും, പൊലീസിന് നാവികസേന അയച്ച കത്തിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഉന്നത തലത്തിലുള്ള അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
​തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ-പൊലീസ് ഉന്നത തലങ്ങളിൽ നിന്നും വലിയ തോതിലുള്ള ഇടപെടലുകളാണ് നടന്നതെന്നാണ് ഇതിൽ നിന്നും ബോധ്യമാകുന്നത്. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിൽ നിന്നും കേരള പൊലീസ് പിൻവാങ്ങിയത് ഉന്നത തല നിർദേശപ്രകാരമാണെന്ന വിവരങ്ങൾ പുറത്തുവന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. പൊലീസ് സേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ഈ തട്ടിപ്പിൽ പങ്കുണ്ടെന്നത് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു

Address

Irikkur
Kannur

Website

Alerts

Be the first to know and let us send you an email when SDPI ഇരിക്കൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share