Kannur District

Kannur District Kannur is the sixth largest city in Kerala. The city was named Cannanore during British rule, but pr The Arabian Sea lies to the west.

Kannur District is one of the 14 districts along the west coast in the state of Kerala, India. The town of Kannur is the district headquarters and gives the district its name. The old name, Cannanore is the anglicised form of the Malayalam name "Kannur". Kannur district is bounded by Kasaragod District to the north, Kozhikode district to the south and Wayanad District to the southeast. To the east

the district is bounded by the Western Ghats, which forms the border with the state of Karnataka (Kodagu district). The district was established in 1957. Kannur is the sixth-most urbanized district in Kerala, with more than 50% of its residents living in urban areas. Kannur has an urban population of 1,212,898, which is the second largest in Kerala after Ernakulam district. Kannur District is known as the land of looms and lores, because of the loom industries and ritualistic festivals held here in temples. The district is a major centre of Theyyam, a ritual dance of northern Kerala. Small shrines known as kavus, associated with the Theyyam, dot the district. Kannur International Airport is be the fourth international airport in Kerala and is situated 26-km away from Kannur. Kannur is a popular tourist destination of the state, and is known for its clean beaches. Native people of the city speak Malyalam. Travelers can see various Portuguese structures in the city, as there are numbers of places with great architectural splendor. Major Cannanore attractions that tourists can explore are Arakkal Museum, Chirakkal Museum of Folk Art, Fort St. Angelo's, Thalassery Fort, Moppila Bay, Muzhappilangad Beach, Payyambalam Beach and Pazhassi Dam. All these attractions are quite beautiful. Popular festivals of Cannanore are Theyyam festival at various temples and Kottur festival. Best time to visit Cannonore is during the months of winters, as the city experiences mild climatic conditions during that time. How to reach Cannonore is not a big issue for people. The city is well connected with all major cities of India, Kannur International Airport which is the nearest airport to this city. Tourists can also visit by train as Cannanore and Kannur South are two major railway stations located nearby. People can also plan their travel through state bus services, as these buses connect the place with all nearby cities and towns.

23/01/2025
വൈദ്യുതി ബില്ല് വായിക്കാം നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം ...
29/10/2021

വൈദ്യുതി ബില്ല് വായിക്കാം

നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും.

ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും.

നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ.

1.Customer care number - വിളിക്കാം
2. Section number - കണക്ഷൻ ഉള്ള സെക്ഷൻ
3. Section office and Phone number
4. Bar code

5. C # - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും.

6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.

7. Name - കൺസ്യൂമറുടെ പേര്

8. Pole - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ.

9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് - LT line
( Light Tension ) 415 V/ 230 V.

10. Bill Area / Day / - Area ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ.

11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്.

12. Due date - സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും.

13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും.

14. 15. Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ).

16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക.

17. Meter ( MM ) status - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ
OK - Meter good
SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം.
DG - Meter in Damage
DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും.

18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ).

19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts.

20. Phase - ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ).

21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി.

22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി.

23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor.

24. Current Reading
Unit
kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ - C kWh Single phase / t1+t2+t3 in 3 phase.

ഇതിൽ വരിയായി കാണുന്നത്

24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ്
25. Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ്
26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.

Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്.

27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം.

27 A. Bill calculation - ബിൽ തുകയുടെ split up

28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്.

29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും.

30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും.

Image credit - KSEB

07/09/2020

പാർട്ടി കഴിഞ്ഞ് പള്ളീൽ പോയതാ..🥳😎

07/09/2020

അടുത്ത വിഷുവിന് വാങ്ങി കത്തിച്ചാലോ..🥳

Real Life..😐
24/08/2020

Real Life..😐

മുപ്പത് വർഷത്തെ  അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ്  റൺവേ... എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ 3 റൗണ്ട്...
08/08/2020

മുപ്പത് വർഷത്തെ അനുഭവസമ്പത്ത്..

കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ...

എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ 3 റൗണ്ട് ഏകദേശം ഇരുപത് മിനുറ്റ് ആകാശത്ത്...

ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്...

റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ്‌ ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി..

യാത്രികരെയും, സഹപ്രവർത്തകരെയും രക്ഷിക്കാൻ
ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ,

20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും വൻ ദുരന്തം ഒഴിവാക്കിയ ധീരൻ.🌹🌹🌹

WE SALUTE YOU SIR

കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; അടുത്ത ലക്ഷ്യം പിഎസ്‌സി യെന്ന് ഹാക്കര്‍മാര്‍.കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിൽ വൻ സുരക്...
02/08/2020

കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; അടുത്ത ലക്ഷ്യം പിഎസ്‌സി യെന്ന് ഹാക്കര്‍മാര്‍.

കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിൽ വൻ സുരക്ഷാ വീഴ്ച. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ തങ്ങൾ കൈക്കലാക്കിയെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. ഇതിൽ ആയിരത്തിൽ അധികം ഉപയോക്താക്കളുടെ വിവരങ്ങൾ ഓരു ഗൂഗിൾ ഡ്രൈവ് ഫയലായി ഇവർ പുറത്തുവിട്ടു.

കൺസ്യൂമർ നമ്പർ, അടക്കാനുള്ള തുക, ജില്ല, പേര് ഉൾപ്പടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ട ഫയലിൽ ഉള്ളത്. കെ.എസ്.ഇ.ബി. വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി 'കെ ഹാക്കേഴ്സ്' എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹാക്കർമാർ വെളിപ്പെടുത്തിയത്.

അതേസമയം ഓഗസ്റ്റ് 13 വരെ സമയം നൽകുന്നുവെന്നും അടുത്തതായി തങ്ങൾ പിഎസ് സി ഡാറ്റാ ബേസ് ഹാക്ക് ചെയ്യാൻ പോവുകയാണെന്നും കെ ഹാക്കേഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

02/08/2020

‘ചൂടുള്ള’ ഒരു വാര്‍ത്തയാണ് ഇന്നു കേള്‍ക്കാനായത്. വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക് അറുതി വന്നിരിക്കുന്നു. 100 രൂപയ്ക്ക് മുകളിലായിരുന്ന ചായവില 15 രൂപയായി കുറയുന്നു. ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുപലഹാരങ്ങളും കിട്ടും.

വീണ്ടും നന്മ മരത്തിൽ നിന്ന് സുഗന്ധം പടരുന്നു... പടർന്നു കൊണ്ടേയിരിക്കും..ഭാരതത്തിന്റെ പ്രധാനമന്ത്രി ഫോൺ വിളിച്ചു സംസാരിച...
02/08/2020

വീണ്ടും നന്മ മരത്തിൽ നിന്ന് സുഗന്ധം പടരുന്നു... പടർന്നു കൊണ്ടേയിരിക്കും..
ഭാരതത്തിന്റെ പ്രധാനമന്ത്രി ഫോൺ വിളിച്ചു സംസാരിച്ച വിനായകൻ എന്ന കുട്ടിയെ കേരളത്തിലെ മുഖ്യമന്ത്രി മാറ്റി നിർത്തിയപ്പോൾ ദേ കേരളത്തിലെ ജനങ്ങളുടെ യാതൊരു ഔദാര്യവും മേടിക്കാതെ ഒരു പൂവ് ചോദിച്ചാൽ പൂക്കാലത്തെ തന്നെ നൽകുന്ന നമ്മുടെ സുരേഷ് ഏട്ടൻ ശ്രീ നരേന്ദ്രമോദിജിയുടെ അടുത്തേക്ക് വിനായകനെ എത്തിക്കുന്നു...
കേരളവും തമിഴ് നാടും മാത്രം കണ്ടിട്ടുള്ള ഈ കൊച്ചു മിടുക്കൻ ഇനി ഡൽഹിയിൽ പഠിക്കാനുള്ള എല്ലാ സഹായവും ശ്രീ സുരേഷ് ഏട്ടൻ ചെയ്തു കൊടുക്കും...
അഭിനന്ദനങ്ങൾ സുരേഷ് ഏട്ടാ... ആരോരും ഇല്ലാത്തവർക്ക് ദൈവം തുണ...
ഇങ് കേരളത്തിലെ സുരേഷ് ഏട്ടൻ എന്ന മാണിക്യം കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ കണ്ടില്ല... പക്ഷെ അങ്ങ് ദൂരെ രാജ്യം ഭരിക്കുന്നവർ തിരിച്ചറിഞ്ഞിരു
ന്നു ഇത് മാണിക്യമാണ്....വജ്ര ശോഭയിൽ മിന്നുന്ന മാണിക്യമെന്ന്...
# വിനായകനെ ഞാൻ അങ്ങോട്ട് എടുക്കുവാ മലയാളികളെ....

The lamp is to be sent to   on the eve of        construction.            The first Pattabhishekam   Lamp is made in   b...
02/08/2020

The lamp is to be sent to on the eve of construction. The first Pattabhishekam Lamp is made in by Bronze Sculptor.. Mr. K Narayanan..🙏🏼...Just look at how Intricate the Work is...If you look at Carefully,.. you can see Rama, Lakshmana, Seeta Devi,Hanumam, Vasishta Muni and Narada...then there are apsaras or Ghnadharva Women are Holding Musical Events on an Outer Ring Signifying Devaloka......tell me what else you can identify...there's a lot happening here..🙂

വാഹനം ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക് ഇപ്പൊ ഈ പോസ്റ്റ് ഇടുന്നതിന്റെ  ഉദ്ദേശമെന്തെന്നാൽ ലോകം മുഴുവൻ  #കോവിഡ്_19 ന്റെ ഭീതിയി...
30/03/2020

വാഹനം ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്

ഇപ്പൊ ഈ പോസ്റ്റ് ഇടുന്നതിന്റെ ഉദ്ദേശമെന്തെന്നാൽ ലോകം മുഴുവൻ #കോവിഡ്_19 ന്റെ ഭീതിയിലാണ്. ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലുമാണ്. ഈ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ നമ്മളെ പോലെ നമ്മുടെ വാഹനങ്ങളും പുറത്തിറക്കാൻ സാധിക്കാതെ പാർക്കിങ്ങിൽ തന്നെ സൂക്ഷിക്കേണ്ടി വരും അങ്ങനെ വാഹനം കുറച്ച് ദിവസം ഉപയോഗിക്കാതിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് അറിവുകൾ എന്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് . ഇനി അതിനെ കുറിച്ച് പറയാം.

#ബാറ്ററി

വാഹനത്തിൻറെ ബാറ്ററിയുടെ ചാർജ് ഇറങ്ങി പോകാതിരിക്കാൻ മൂന്നു വഴികൾ ആണ് ഉള്ളത് .
1. ഇടയ്ക്ക് വാഹനം ഇടയ്ക്ക് സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ്,
2. external charger ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യുക എന്ന രീതി ആണ്,
3. ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ അഴിച്ചു വയ്ക്കുക എന്ന രീതിയാണ്. പൊതുവെ എല്ലാരും സജസ്റ്റ് ചെയ്യുന്ന രീതിയാണെങ്കിലും ഈ രീതി കൊണ്ട് പല ബുദ്ധിമുട്ടുകളും പുതിയ വാഹനങ്ങളിൽ പിന്നീട് നെഗറ്റീവ് ടെർമിനൽ ഫിക്സ് ചെയ്യുമ്പോൾ അനുഭവപ്പെടാം . പുതിയ വാഹനങ്ങളിലെ പല സെൻസറുകൾക്കും ആക്ച്ചുവേറ്റേഴ്സിനും കാലിബ്രേഷൻസ് ആവശ്യമായി വരും. പഴയ വാഹനങ്ങളിൽ ആണേൽ ഈ രീതി ഉപയോഗിക്കാം. എന്റെ ഒരു അഭിപ്രായത്തിൽ ആദ്യം പറഞ്ഞ രീതിയാണ് ഏറ്റവും ഫലപ്രദമായതും എളുപ്പവുമായ രീതി.

#പാർക്കിംഗ്_ബ്രേക്ക്

വാഹനം കുറച്ച് നാൾ ഒരു സ്ഥലത്ത് പാർക്ക് ചെയ്‌ത് വച്ചാൽ വാഹനത്തിന്റെ പാർക്കിംഗ് ബ്രേക്ക് ജാം ആവാനുള്ള സാധ്യത കൂടുതലാണ് അതിനാൽ പാർക്കിംഗ് ബ്രേക്ക് ഉപയോഗിക്കാതെ എന്തെങ്കിലും കട്ടയോ മരക്കട്ടയോ വച്ച് വീലുകൾ ബ്ലോക്ക് ചെയ്‌ത് വയ്ക്കാം ഒരു സപ്പോർട്ടിനായ് വാഹനം ടോപ്പ് ഗിയറിലും ഇടാം.

#ടയറുകൾ

വാഹനം കുറച്ച് നാൾ ഒരു സ്ഥലത്ത് ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിൻറെ ടയറുകളിൽ ഫ്ലാറ്റ് സ്പോട്ട് രൂപപ്പെടാനുള്ള സാധ്യത ഉണ്ട് അത് പിന്നീട് ഉപയോഗിക്കുമ്പോൾ വാഹനത്തിനു വൈബ്രേഷൻസ് ഉണ്ടാക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ ടയറുകളിലെ ടയർ പ്രഷർ 50-60 psi ലേക്ക് മാറ്റുക അതുകൂടാതെ ടയറുകളുടെ പൊസിഷനുകൾ ഇടയ്ക് മാറ്റുക .

#വാഹനത്തിൻറെ_വൃത്തി

വാഹനം വൃത്തിയിലാതെ ഉപയോഗത്തെ ഇരിക്കുമ്പോൾ അതിൽ പൂപ്പലുകൾ വരാൻ സാധ്യതയുണ്ട്. അതുമാത്രമല്ല ഭക്ഷണത്തിൻറെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അവയുടെ മണം പിടിച്ച് എലിയെങ്ങാനും വാഹനത്തിൽ കയറിയാൽ വാഹനത്തിൻറെ എല്ലാ ഇലക്ട്രിക്കൽ വയറുകളും മറ്റും കടിച്ചു മുറിക്കും

#വൈപ്പർ_ബ്ലേഡുകൾ

വൈപ്പർ ബ്ലേഡുകൾ ഉപയോഗിക്കാതെ ഒരേ പൊസിഷനിൽ തന്നെ ഇരിക്കുമ്പോൾ പെട്ടന്ന് നശിച്ച പോകാൻ സാധ്യതയുണ്ട് അതിനാൽ ഒന്നിലെങ്കിൽ സർവീസ് പൊസിഷനിലേക്ക് പൊക്കി വയ്ക്കുക അതുമല്ലെങ്കിൽ വൈപ്പർ ആർമിന്റെ ഈടായിൽ വല്ല റബ്ബർ കഷ്ണമോ മറ്റോ വച്ച് പൊക്കി വയ്ക്കുക .

*ഇനി വീണ്ടും വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ കാര്യങ്ങൾ നോക്കാം ;

വാഹനത്തിൻറെ എല്ലാ ആക്‌സെസ്സറിസുകളും എസിയും ഓഫ് ചെയ്തതിനു ശേഷം വാഹനം സ്റ്റാർട്ട് ചെയ്യുക. സ്റ്റാർട്ട് ചെയ്തതിനു പിറകെ അപ്പോൾ തന്നെ ആക്സിലേറെറ്റർ കൊടുക്കരുത്. കാരണം എൻജിൻറെ എല്ലാഭാഗത്തും പെട്ടെന്ന് ഓയിൽ എത്തിച്ചേരണമെന്നില്ല, അത് ചിലപ്പോ എൻജിൻറെ പല ഭാഗങ്ങൾക് നാശം വിധച്ചേക്കാം. വാഹനത്തിൻറെ എസി പ്രവർത്തിപ്പിക്കുന്നതിനേക്കാൾ മുൻപ് വാഹനത്തിൻറെ എല്ലാ ഡോറുകളും വിൻഡോകളും തുറന്നിടാൻ ശ്രെദ്ധിക്കണം. പിന്നെ എസി യുടെ റിസർക്കുലേഷൻ മോഡ് ഓഫ് ആണെന്നും ഉറപ്പ് വരുത്തണം കുറച്ചു നേരം കഴിഞ്ഞതിനു ശേഷം മാത്രം വാഹനത്തിൻറെ ഉള്ളിലേക്ക് പ്രവേശിച്ചാൽ മതി.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വാഹനത്തിനു ദോഷകരമായ ഒന്നും സംഭവിക്കുകയില്ല.

കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതി...
29/03/2020

കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമായിട്ടുണ്ട്.

https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

രണ്ടു രീതിയിലുള്ള സൗകര്യങ്ങൾ ഈ പോർട്ടൽ വഴി ലഭ്യമാണ്.

1 . സത്യവാങ്മൂലം (affidavit )

വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.

2 . എമർജൻസി പാസ്സ് .

കോവിഡ് 19 മായി ബന്ധപ്പെട്ട്, ഐഡി കാർഡുകൾ ഇല്ലാതെ അടിയന്തിര ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും മറ്റ് അത്യാവശ്യ സേവനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്കും അനുവദിച്ചിരിക്കുന്നതാണ് എമർജൻസി പാസ്സ് . പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്‌ലോഡ് ചെയ്യണം. പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം, യാത്രക്കാരന് മെസ്സേജ് ലഭിക്കുകയും പാസ്സ് ഓൺലൈൻ ലഭ്യമാകുകയും ചെയ്യും. കോവിഡ് മായി ബന്ധപ്പെട്ടു തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട, ഔദ്യോഗിക പാസ് ഇല്ലാത്തവർക്കാണ് ഈ സൗകര്യം.

ഉപഭോക്താക്കൾ ഓൺലൈൻ വഴി നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ശക്തമായ നിയമനടപടികൾക്ക് വിധേയരാവുകയും ചെയ്യും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും

Address

Kannur
670001

Alerts

Be the first to know and let us send you an email when Kannur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kannur District:

Share