DYFI Pappinisseri BC

DYFI Pappinisseri BC Democratic Youth Federation of India Pappinisseri Block Committee

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്ക സാധ്യതയും ജനജീവിതത്തെ ഗുരുതരമായി ബാധി...
01/08/2026

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്ക സാധ്യതയും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഡി.വൈ.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണമെന്ന് അഭ്യർഥിക്കുന്നു.

ജില്ലാ ഭരണകൂടം, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപനം പുലർത്തി പ്രവർത്തിക്കണം. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കൽ, ക്യാമ്പുകളിലെ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കൽ,ഭക്ഷണം, കുടിവെള്ളം, രക്തദാനം,മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം വഹിക്കണം.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാനും എല്ലാവരും ശ്രദ്ധിക്കണം.

മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയം. ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് രക്ഷാപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സന്നദ്ധരാകണമെന്ന് അഭ്യർഥിക്കുന്നു.

വി കെ സനോജ്‌
സെക്രട്ടറി
ഡി വൈ ഫ്‌ ഐ കേരള സംസ്ഥാന കമ്മറ്റി

31/07/2026

മുഖ്യമന്ത്രി വി ഡി സതീശന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായി കണ്ണൂരിൽ ഡിവൈഎഫ്ഐ യുവതി പ്രതിഷേധം....

DYFI - SFI നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ചെറുകന്ന് : എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ച...
29/07/2026

DYFI - SFI നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ചെറുകന്ന് : എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് DYFI - SFI പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുകുന്ന് തറ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

SFI സംസ്ഥാന കമ്മിറ്റി അംഗം സ്വാതി പ്രദീപന്‍ ഉദ്ഘാടനം ചെയ്തു.

DYFI പാപ്പിനിശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ് കെ.വി. ജിതിന്‍ സ്വാഗതം പറഞ്ഞു.

SFI ഏരിയാ സെക്രട്ടറി അചല്‍നാഥ് .എം.ടി , DYFI ബ്ലോക്ക് ട്രഷറര്‍ സബിന്‍ .ടി. ഇ എന്നിവര്‍ സംസാരിച്ചു.

അമല്‍ പവനന്‍, സായന്ത് .ടി.ടി, നന്ദുലാല്‍ .ടി.കെ, ശ്രീലയ പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു DYFI പാപ്പിനിശ്ശേര...
29/07/2026

എകെജി ഭവനിൽ അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ചു
DYFI പാപ്പിനിശ്ശേരി നോർത്ത്, സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
ബ്ലോക്ക് ജോ. സെക്രട്ടറി സുജേഷ് .കെ, ലിജിന്‍ .പി, സുധീഷ് .കെ.വി എന്നിവര്‍ നേതൃത്വം നല്‍കി.

ആദരാഞ്ജലികൾ 💐
29/07/2026

ആദരാഞ്ജലികൾ 💐

യങ്ങ് ഇന്ത്യ സംഘാടകസമിതിയായികല്ല്യാശ്ശേരി : വിദ്യാഭ്യാസ അഴിമതിക്കും തൊഴില്‍ നിഷേധത്തിനും പകരം ചോദിക്കുക. ഉണരണം ഇന്ത്യ പൊ...
28/07/2026

യങ്ങ് ഇന്ത്യ സംഘാടകസമിതിയായി

കല്ല്യാശ്ശേരി : വിദ്യാഭ്യാസ അഴിമതിക്കും തൊഴില്‍ നിഷേധത്തിനും പകരം ചോദിക്കുക. ഉണരണം ഇന്ത്യ പൊരുതണം യുവത എന്ന മുദ്രാവാക്യം ഉയര്‍ത്തി 80 -ാം സ്വാതന്ത്ര്യ ദിനത്തില്‍ DYFI പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യങ്ങ് ഇന്ത്യ പരിപാടി സംഘടിപ്പിക്കും.

കല്ല്യാശ്ശേരി കെ.വി സ്മാരക മന്ദിരത്തിന് സമീപം നടക്കുന്ന പൊതുസമ്മേളനം DYFI അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹിമാഗ്ന രാജ് ബട്ടാചാര്യ ഉദ്ഘാടനം ചെയ്യും.
മാങ്ങാട് കേന്ദ്രീകരിച്ച് യുവജന റാലി നടക്കും.

സംഘാടക സമിതി രൂപീകരണ യോഗം കല്ല്യാശ്ശേരി കെ.വി മന്ദിരത്തില്‍ DYFI കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.

DYFI പാപ്പിനിശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ് കെ.വി. ജിതിന്‍ അദ്ധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം സ്വാതി പ്രദീപന്‍ , ബ്ലോക്ക് ട്രഷറര്‍ സബിന്‍ .ടി.ഇ, CPI(M) പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ടി.ടി. ബാലകൃഷ്ണന്‍ , ഇ. വേണുഗോപാലന്‍ , ലോക്കല്‍ സെക്രട്ടറി കെ. ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി നിഖില്‍.സി സ്വാഗതവും, മേഖലാ സെക്രട്ടറി നന്ദുലാല്‍ .ടി.കെ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍
ചെയര്‍മാന്‍ : ടി. ടി. ബാലകൃഷ്ണന്‍
വൈസ്. ചെയര്‍മാന്‍ : ഇ. വേണുഗോപാലന്‍ , കെ. ലക്ഷ്മണന്‍ , വി.സി. പ്രേമരാജന്‍ , ശ്രീഷ പ്രശാന്ത് , കെ. അനില്‍ കുമാര്‍

കണ്‍വീനര്‍ : നിഖില്‍ .സി
ജോ. കണ്‍വീനര്‍ : കെ.വി. ജിതിന്‍ , നന്ദുലാല്‍ .ടി.കെ, പി. സ്വപ്ന കുമാരി , ശ്രീജേഷ് .പി.വി, വിനില്‍ രാജ്. ഇ.കെ

സബ് കമ്മിറ്റി
സ്റ്റേജ് & ഡക്കറേഷന്‍
ചെയര്‍മാന്‍ : സി. ഭജന്‍ ലാല്‍
വൈസ്. ചെയര്‍മാന്‍ : കൃപേഷ് .കെ, പ്രവീണ്‍ കുമാര്‍. പി, പ്രസൂണ്‍ .സി

കണ്‍വീനര്‍ : സി. നിഖില്‍
ജോ.കണ്‍വീനര്‍ : വിപിന്‍ .സി, എം. വൈഷ്ണവ്, സാന്ദ്ര.വി.സി, സവിജു. സി

പ്രചരണം
ചെയര്‍മാന്‍ : എന്‍. സുഭാഷ്
വൈസ്.ചെയര്‍മാന്‍ : കെ. അജിത്ത് കുമാര്‍, ലയ. കെ.വി, അരുണ്‍. പി

കണ്‍വീനര്‍ : നിധിന്‍. സി
ജോ. കണ്‍വീനര്‍ : വി. ഷലിന്‍, നവീന്‍ സുരേശന്‍, പി. വിദ്യ






്ല്യാശ്ശേരിഈസ്റ്റ്മേഖലാകമ്മിറ്റി

ആഗസ്ത് 15DYFI പാപ്പിനിശ്ശേരി ബ്ലോക്ക് യങ്ങ് ഇന്ത്യകല്ല്യാശ്ശേരിയില്‍സംഘാടകസമിതി രൂപീകരണ യോഗം2026 ജൂലൈ 27           ്ല്യാ...
26/07/2026

ആഗസ്ത് 15
DYFI പാപ്പിനിശ്ശേരി ബ്ലോക്ക്
യങ്ങ് ഇന്ത്യ
കല്ല്യാശ്ശേരിയില്‍

സംഘാടകസമിതി രൂപീകരണ യോഗം
2026 ജൂലൈ 27






്ല്യാശ്ശേരിഈസ്റ്റ്മേഖലാകമ്മിറ്റി

ആഗസ്ത് 15DYFI പാപ്പിനിശ്ശേരി ബ്ലോക്ക് യങ്ങ് ഇന്ത്യകല്ല്യാശ്ശേരിയില്‍           ്ല്യാശ്ശേരിഈസ്റ്റ്മേഖലാകമ്മിറ്റി
26/07/2026

ആഗസ്ത് 15
DYFI പാപ്പിനിശ്ശേരി ബ്ലോക്ക്
യങ്ങ് ഇന്ത്യ
കല്ല്യാശ്ശേരിയില്‍






്ല്യാശ്ശേരിഈസ്റ്റ്മേഖലാകമ്മിറ്റി

Address

Naynar Mandiram, Cherukunnu
Kannur
670301

Website

Alerts

Be the first to know and let us send you an email when DYFI Pappinisseri BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share