28/06/2026
#ജൂൺ_29
#സഖാവ്_ക്ലാപ്പന_ആനന്ദൻ
#അനുസ്മരണ_ദിനം
ക്ലാപ്പനയിൽ തൊഴിലാളിവർഗ്ഗ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിഷേധ്യ നേതൃത്വമായിരുന്നു
സഖാവ് ക്ലാപ്പന ആനന്ദൻ.ദീർഘനാൾ CPIM ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റായും ക്ലാപ്പന ഗ്രാമപഞ്ചായത്ത് അംഗമായും വള്ളികാവ് കയർ സഹകരണ സംഘം പ്രസിഡന്റയും പ്രവർത്തിച്ചിട്ടുണ്ട് സഖാവ് ക്ലാപ്പന ആനന്ദൻ.അടിമജോലിയും പട്ടിണിക്കൂലിയും വാങ്ങി കടുത്ത ജീവിതദുരിതത്തിൽ ആയിരുന്ന കയർ കർഷക തൊഴിലാളികളുടെ അവകാശസമര പോരാട്ടങ്ങളിലൂടെ ക്ലാപ്പനയുടെ സാമൂഹിക ജീവിതത്തിൽ ധീര നേതൃത്വമായി സഖാവ് നിലയുറപ്പിച്ചു. ഒറ്റപൈസാ സമരത്തിന്റെ നാളുകൾ, അടിയന്തരവസ്ഥയിലെ
കിരാത വാഴ്ച്ചക്കെതിരെ, ഇലെക്ട്രിസിറ്റി, ട്രാൻസ്‌പോർട്ട് എന്നീ മേഖലകളിലെ കരിനിയമങ്ങൾക്കെതിരായ ഉജ്ജ്വലമായ പോരാട്ടം, വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരായ ചെറുത്തുനിൽപ്പ് ഇതൊന്നും ഈ നാട്ടിലെ ജനങ്ങൾ മറക്കില്ല. തെരഞ്ഞെടുപ്പ് വേളകളിലെ സവിശേഷമായ പ്രവർത്തന ശൈലി, സഹപ്രവർത്തകരോടും ജനങ്ങളോടുമുള്ള സ്നേഹപൂർവ്വമായ ഇടപെടലുകൾ. ഒരു തൊഴിലാളിവർഗ്ഗ പ്രവർത്തകൻ എങ്ങനെയാകണമെന്നതിന്റെ ഉദാത്ത മാതൃകയായിരുന്നു ക്ലാപ്പനയുടെ ഈ ജനനായകൻ. പ്രിയ സഖാവിന്റെ സ്‌മരണ ഞങ്ങൾക്കെന്നും കരുത്തും ആവേശവുമാണ്...