12/05/2026
ബിജെപി ജയിക്കുന്നതിൽ വർഗീയതക്കുള്ള പങ്ക് 40% വും കോൺഗ്രസ്സിന്റെ കഴിവ് കേടിനുള്ള പങ്ക് 60%വും ആണെന്ന് ഇപ്പോൾ ഏകദേശം എല്ലാവർക്കും മനസ്സിലായിട്ടുണ്ട്...
മധ്യപ്രദേശും, രാജസ്ഥാനും കൈ വെള്ളയിൽ കിട്ടിയ സ്ഥലത്തു നിന്നും കൊണ്ട് കളഞ്ഞ അതെ കളിയാണ് കേരളത്തിലും കളിക്കുന്നത്..
ബംഗാളിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മോദിയെയും ദീദിയേയും ഒരേ ത്രാസിൽ വെച്ച് തൂക്കിയായിരുന്നു
DMK എന്ന സംഘ പരിവാറിന്റെ ശക്തമായ എതിരാളിയെ ഇന്ത്യ സംഖ്യത്തിൽ നിന്നും അകറ്റി ഇപ്പോൾ രണ്ടു മന്ത്രിമാരുടെ മേന്മ പറയാൻ ചില്ലറ ഉളുപ്പൊന്നും പോരാ..
മോദിക്കെതിരെ സംസാരിച്ചു എന്ന ഒറ്റ പേരിൽ വര്ഷങ്ങളായി ജയിലിൽ കിടക്കുന്ന സഞ്ജിവ് ഭട്ടിനു വേണ്ടി ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് ഇത് വരെ തയ്യാറായിട്ടില്ല
ഉമർ ഖാലിദ് എന്ന പേര് പറയാൻ പോലും രാഹുൽ ഗാന്ധി ഭയക്കുന്നു.. അല്ലെങ്കിൽ അത് കോൺഗ്രസ്സിന്റെ പ്രശ്നമേ അല്ല..
ഇലക്ഷൻ കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള പാനെലിൽ നിന്നും സുപ്രീം കോടതി ജഡ്ജിയെ മാറ്റി തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാൻ ബിജെപി നിയമം മാറ്റിയപ്പോൾ കോൺഗ്രസ് പാർലമെന്റിൽ പ്രതിഷേധിച്ചു കൈ കഴുകി.. അന്ന് തെരുവിൽ ഇറങ്ങി ബിജെപിയെ കൊണ്ട് നിയമം മാറ്റിച്ചിരുന്നു എങ്കിൽ ഇന്ന് ബീഹാറും ബംഗാളും ബിജെപിക്ക് കിട്ടില്ലായിരുന്നു..
നിലവിൽ കേരളത്തിൻ്റെ സാഹചര്യത്തിലേക്ക് വരുമ്പോൾ VD സതീശൻ എന്ന നേതാവിൻ്റെ കൈ പിടിച്ചാണ് UDF മത്സരിച്ച് ഉന്നതവിജയം കൈ വരിച്ചത്. സീനിയർ നേതാവായ രമേശ് ചെന്നിത്തലയും വിജയിച്ചു .കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നതും നിലവിൽ M P യുമായ KC വേണു ഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നോക്കുമ്പോഴും സാധാരണക്കാർ എതിർക്കുന്നത് നിലവിലെ സാഹചര്യത്തിൽ അതിന് അർഹൻ VD സതീശൻ ആയത് കൊണ്ടാണ്. കൂടാതെ ആവശ്യം ഇല്ലാതെ രണ്ട് തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരും എന്നുള്ളത് കൊണ്ടാണ്.....
അതിനാൽ VD സതീശൻ തന്നെ മുഖ്യമന്ത്രി സ്ഥാനത്തുവന്നാൽ നിലവിൽ യുഡിഎഫ് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപെടാൻ കഴിയും.....