Digital Seva Thodiyoor

Digital Seva Thodiyoor വിദ്യാഭ്യാസം,ജോലി
കേന്ദ്ര,സംസ്ഥാന സർക്കാർ അറിയിപ്പുകളുടെ പൊതു വിവരങ്ങൾ

വിദ്യാഭ്യാസം
ജോലി
കേന്ദ്ര-സംസ്ഥാന സർക്കാർ അറിയിപ്പുകളുടെ പൊതു വിവരങ്ങൾ
എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ താങ്കളിലേക്ക് കൃത്യമായും സമയബന്ധിതമായും എത്തിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന ഗ്രൂപ്പ്. CSC
ഡിജിറ്റൽ സേവാ
കോമൺ സർവ്വീസ് സെന്റർ
സൈക്കിൾ ജംഗ്ഷൻ, തൊടിയൂർ
Ph: 9539193489, 04762864626

Email : [email protected]

30/06/2021

*കേരള പി.എസ്.സി അറിയിപ്പ്*

1️⃣ *ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും*
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 298 2019)

➖➖➖➖➖➖➖➖➖

2️⃣ പരീക്ഷാ തീയതിയിൽ മാറ്റം..!!!
കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ
പുനസ്ഥാപിക്കപ്പെടാത്തതിനാലും, സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമായിവരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്ത് മാസം 17 -ാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് നൽകുന്നതാണ്.
ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് 2021 ആഗസ്ത് 3 മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

CSC ഡിജിറ്റൽ സേവ
സൈക്കിൾ ജംഗ്ഷൻ
തൊടിയൂർ നോർത്ത് പി ഒ

22/06/2021

📣 #പ്രത്യേകം #ശ്രദ്ദിക്കുക...

*അനർഹമായ സബ്‌സിഡി റേഷൻ കാർഡ് കൈവശം ഉള്ളവർ ജൂൺ 30നകം*
*തിരിച്ചു ഏല്പിക്കേണ്ടതാണ്*

റേഷൻകാർഡ് മുൻഗണനാ ക്രമം മാറ്റാനുള്ള സൗകര്യം

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിൽ പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ
(എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)
2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ
3) ഒരു കുടുംബത്തിന് മൊത്തം ₹ 25000/- മസവരുമാനമുണ്ടെങ്കിൽ
4) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ 1000 sq .ft. കവിഞ്ഞ വീടുണ്ടെങ്കിൽ

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ
AAY(മഞ്ഞ),
മുൻഗണന(പിങ്ക്),
നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹനല്ല.

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉള്ളവർ പൊതുവിഭാഗം സബ്സിഡി(നീല)
റേഷൻ കാർഡിന്
അർഹരല്ല.

ഒരു കുടുംബത്തിൽ ആരെങ്കിലും ഒരാൾ സർക്കാർ ജോലി ഉള്ളവരോ ഇൻകം ടാക്സ് അടക്കണ്ടവരോ ആണെങ്കിൽ ആ കുടുംബം
മഞ്ഞ,
പിങ്ക്,
നീല
എന്നീ കാർഡുകൾക്ക് അർഹനല്ല
=================
അനർഹമായി
മഞ്ഞ
പിങ്ക്
നീല
റേഷൻ കാർഡുകൾ കൈവശം വെച് വരുന്നവർ നിർബന്ധമായും കാർഡ് മാറ്റി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

30.06.2021-നകം അപ്രകാരം ചെയ്തിട്ടില്ല എങ്കിൽ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും കാർഡുടമയിൽ നിന്നും ഈടാക്കുന്നതാണ്.
➖➖➖➖➖➖➖➖➖

🔹 *പുതിയ റേഷൻ കാർഡിന് ആവശ്യമായ രേഖകൾ*

▪️ *ഉടമയുടെ ഫോട്ടോ*
▪️ *ആധാർ കാർഡ്* (എല്ലാവരുടെയും)
▪️ *സ്ഥിരതാമസ സർട്ടിഫിക്കറ്റ്*(Residence Certi)
▪️ *വരുമാന സർട്ടിഫിക്കറ്റ്*
▪️നിലവിൽ പേര് ഉൾപ്പെട്ട റേഷൻ കാർഡ് (ഭാര്യ & ഭർത്താവ്)
▪️ *മൊബൈൽ നമ്പർ സ്ഥിരം ഉള്ളത്* (റേഷൻ അരിവാങ്ങുമ്പോൾ മെസ്സേജ് വരാൻ
▪️ അടുത്തുള്ള റേഷൻ കട നമ്പർ(ARD NO)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Digital Seva Thodiyoor

20/06/2021

Address

സൈക്കിൾ ജംഗ്ഷൻ, തൊടിയൂർ
Karunagappally

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm

Telephone

+919539193489

Website

Alerts

Be the first to know and let us send you an email when Digital Seva Thodiyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Digital Seva Thodiyoor:

Share