A Ï S F Skv UnIt

A Ï S F Skv UnIt AISF നോർത്ത് ലോക്കൽ കമ്മറ്റി
മുഖപുസ്തക താൾ.............. President:RAHUL
Vice president;syam,althaf
Secrtary:AJMAL
JOInt sec:aflah,shameer

12/08/2020
25/07/2020

പൗരത്വം, ദേശീയത, മതേതരത്വം,ജനാധിപത്യം പാഠഭാഗങ്ങള്‍ ഒഴിവാക്കിയ സിബിഎസ്ഇ നിലപാട് പ്രതിഷേധാർഹം...

#പ്രതിഷേധ_വാഹന_ജാഥ
#തിരുവനന്തപുരം_കാസർഗോഡ്
ുനാഗപ്പള്ളി_MC

04/07/2019

❤❤

24/01/2019
ജനുവരി 21സ:അമർ ഷഹീദ് ഹെമുകലാനി ദിനംചരിത്ര പുസ്തക താളുകളിൽ നിന്റെ പേർ കാണുന്നില്ല...ചരിത്രം തങ്ങളുടേതെന്നു വ്യാഖ്യാനിക്കപ...
21/01/2019

ജനുവരി 21
സ:അമർ ഷഹീദ് ഹെമുകലാനി ദിനം

ചരിത്ര പുസ്തക താളുകളിൽ നിന്റെ പേർ കാണുന്നില്ല...
ചരിത്രം തങ്ങളുടേതെന്നു വ്യാഖ്യാനിക്കപ്പെടാൻ ഒരു സമൂഹം വെമ്പൽ കൊള്ളുമ്പോൾ നിന്റെ പേർ ഇനിയും കാണാൻ കഴിയുമെന്നും തോന്നുന്നില്ല... പക്ഷെ യഥാർത്ഥ ചരിത്രത്തെ തിരക്കുന്നവന് ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ആദ്യ വിദ്യാർത്ഥി രക്തസാക്ഷിയെ വിസ്മരിച്ചു പോകാൻ കഴിയില്ല... അടിമകളായി മാത്രം ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന മഹാ സ്വപ്നത്തെ യാഥാർഥ്യമാക്കുവാൻ നൽകിയ ജീവനുകളുടെ ചരിത്രം പൊതു സമൂഹം അറിയാതെ പോകുന്നു... ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി രക്തസാക്ഷി ഹെമുകലാനിയുടെ ഓർമ്മ ദിനമാണ് ഇന്ന്. പുതിയൊരു ഭാരത പുലരിക്കായി ഭാരത മണ്ണ് കൊതിച്ചപ്പോൾ മഹാത്മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം ലക്നൗവിൽ ഒരു വിദ്യാർത്ഥി പ്രസ്ഥാനം പിറവി എടുത്തു... കലാലയങ്ങളിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ല വിദ്യാർത്ഥികൾ എന്ന തിരിച്ചറിവുണ്ടായപ്പോൾ അവർ കലാലയങ്ങൾ വിട്ടു കലാപഭൂമിയിലേക്കു ഇറങ്ങി തിരിച്ചു... ആ കലാപ ഭൂമിയിൽ തീഷ്ണമായ സമരങ്ങൾ ഉടലെടുത്തു... ഉയർത്തെഴുന്നേൽക്കാൻ കഴിയാത്ത വിതത്തിലേക്കു പലരും വീണുപോയി... ബ്രിട്ടീഷുകാരന്റെ തോക്കിൻ ഗീതങ്ങളും ബൂട്ടിൻ ഗീതങ്ങളും കൊച്ചു കുഞ്ഞിന്റെ പോലും ഉറക്കം കെടുത്തി. പോരാട്ടത്തിന്റെ കനൽ വഴികളിലൂടെ വിദ്യാർത്ഥി സമൂഹം സഞ്ചരിച്ചു...

1943 ജനുവരി മാസം ഇരുപത്തി ഒന്നാം തീയതി ഞെട്ടലോടെ ഭാരതം ആ വാർത്ത കേട്ടു... അമർ ഷഹീദ് ഹെമുകലാനി എന്ന പത്തൊൻപത് കാരൻ ഇൻക്വിലാബ് മുഴക്കി തന്റെ ജീവിതം പെറ്റ നാടിന്റെ മോചനത്തിനായി ബലി അർപ്പിച്ചു എന്ന്... ആ പത്തൊൻപത് കാരന്റെ കണ്ണുകളിൽ കണ്ട തീഷ്ണതയിൽ, വിളിച്ച മുദ്രാവാക്യത്തിന്റെ ആവേശത്തിൽ ബ്രിട്ടീഷുകാരന്റെ തൂക്കു കയർ പോലും തല കുനിച്ചു...ഹെമു വിളിച്ച മുദ്രാവാക്യം വിദ്യാർത്ഥി സമൂഹത്തിന്റെ ആളിപടരുന്ന പിന്മടക്കമില്ലാത്ത പോരാട്ടത്തിന്റെ ശബ്ദമായിരുന്നു... പെറ്റ നാടിനെയും കൂട്ടുകാരെയും ഒറ്റു കൊടുക്കുകയായിരുന്നുവെങ്കിൽ ഹെമുവിന് രക്ഷപെടാമായിരുന്നു... അവൻ ഇന്ത്യയുടെ സംസ്കാരത്തെ അടിയറവു വെച്ചില്ല... ഇന്ത്യയുടെ സംസ്കാരത്തെ അടിയറവു വെച്ചവർ ഇന്ന് ഈ രാജ്യത്തിന്റെ ഭരണശിലാ കേന്ദ്രങ്ങൾ കയ്യാളുമ്പോൾ, അവർ ഗാന്ധിയുടെ ഘാദകനെ വാഴ്തപ്പെടുന്നു... അവർ ചരിത്രത്തെ തങ്ങൾക്കു താല്പര്യമാം വിധം വളച്ചൊടിക്കപ്പെടുന്നു... ഇന്ത്യൻ സംസ്കാരം എന്തെന്ന തിരിച്ചറിവ് അവർക്കു ഇനിയുമുണ്ടായിട്ടില്ല... അവർ ഈ രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു... ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു... ഭാരത നാടിനെ ബ്രിട്ടീഷുകാരന്‌ ഒറ്റ് കൊടുക്കാൻ വേണ്ടി രൂപീകരിച്ച പ്രസ്ഥാനം ഇന്ത്യ ഭരിക്കുമ്പോൾ, ഹെമുകലാനിയുടെ പിന്മുറക്കാർ വീണ്ടും മുഷ്ടി ചുരുട്ടി ഇൻക്വിലാബ്‌ വിളിച്ചു പിന്മടക്കമില്ലാത്ത പോരാട്ടത്തിന് തയാറെടുക്കുന്നു... അവർ വിദ്യാർത്ഥികളെ വേട്ടയാടുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു... അന്നും ഇന്നും എന്നും അവർ ഭയപ്പെടുന്നത് എ.ഐ.എസ്.എഫ് നെ ആയിരുന്നു. ഇന്ന് അവർ കന്നയ്യകുമാർ എന്ന എ.ഐ.എസ്.എഫ് നേതാവിനെ പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്നു... 1936 മുതൽ 47 വരെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം എങ്കിൽ, ഇന്ന് ആ സ്വാതന്ത്ര്യത്തെ അർത്ഥപൂർണമാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് എ.ഐ.എസ്.എഫ്... ചോര ചാലുകൾ നീന്തി കയറി, തൂക്കുമരങ്ങളിൽ ഊഞ്ഞാലാടി, തോക്കിൻ നാദം കെട്ടുമടുത്ത കമ്മ്യൂണിസ്റ്റിൻ സന്തദികൾ എന്ന് മുദ്രാവാക്യം വിളിക്കാൻ അവകാശമുള്ള ഇന്ത്യയിലെ ഏക വിദ്യാർത്ഥി പ്രസ്ഥാനം എ.ഐ.എസ്.എഫ് മാത്രമാണ്. ജ്വലിക്കുന്ന ഹെമുവിന്റെ ഓർമകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.... ലാൽ സലാം.

*ഇൻക്വിലാബ്* *സിന്ദാബാദ്*

20/01/2019

AISF കരുനാഗപ്പള്ളി നോർത്ത് LC

23/03/2017

Aisf

07/01/2017

Aisf skv unit sammellanan 7 1 2017 nadanu

Address

Karunagappally

Telephone

9745385722

Website

Alerts

Be the first to know and let us send you an email when A Ï S F Skv UnIt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share