DYFI Vadakkumthala MC

DYFI Vadakkumthala MC Official page of Democratic Youth Federation of India (DYFI) Vadakkumthala Mekhala Committee

22/03/2024

സർ സംഘ് ലൗ ചന്ദ്രൻ ജീ

20/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന?
റെയിൽവേ യാത്രാ ദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ കാസറഗോഡ് മുതൽ തിരുവനന്തപുറത്ത് വരെ സംഘടിപ്പിച്ച മനുഷ്യ ചെങ്ങലയിൽ DYFI Vadakkumthala MC ഭാഗമായി.

DYFI Kerala to

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കരുത്...ED നടത്തുന്നത് രാഷ്ട്രീയ വേട്ട19.10.2023 ജില്ലാ കേന്ദ്രങ്ങളിൽകേന്ദ്ര സർക്കാർ ഓഫീസ് മാര്...
13/10/2023

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കരുത്...

ED നടത്തുന്നത് രാഷ്ട്രീയ വേട്ട
19.10.2023
ജില്ലാ കേന്ദ്രങ്ങളിൽ
കേന്ദ്ര സർക്കാർ ഓഫീസ് മാര്ച്ച്

ആദരാഞ്ജലികൾ
05/09/2023

ആദരാഞ്ജലികൾ

ഡിവൈഎഫ്ഐ            ❤️  ഹൃദയസ്പർഷം❤️തിരുവോണ ദിനത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചവറ ഈസ്...
29/08/2023

ഡിവൈഎഫ്ഐ
❤️ ഹൃദയസ്പർഷം❤️

തിരുവോണ ദിനത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചവറ ഈസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി...



26/08/2023

Jaick C Thomas

തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ യൂത്ത് കോൺഗ്രസ് മണ്ഢലം സെക്രട്ടറിയെ രക്ഷപ്പെടുത്താനും അന്വേഷണം വഴി തിരിച്...
25/08/2023

തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ യൂത്ത് കോൺഗ്രസ് മണ്ഢലം സെക്രട്ടറിയെ രക്ഷപ്പെടുത്താനും അന്വേഷണം വഴി തിരിച്ചു വിടാനും വേണ്ടി പ്രതി മുൻ ഡി വൈ എഫ് ഐ നേതാവാണെന്ന് പ്രസ്താവിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തല പരിശോധിക്കണം. വി.ഡി. സതീശന്റെ ഈ പ്രസ്താവന നിയമ വ്യവസ്ഥയോടും സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്.

ഒരു കൊലപാതകം നടത്തി അത് ദിവസങ്ങളോളം മറച്ചുവയ്ക്കാനും ആ കൊലപാതകത്തിന്റെ അന്വേഷണത്തിൽ അലംഭാവം ആരോപിച്ചു പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ തീരുമാനിക്കുകയും ആ കൊലക്കേസ് പ്രതിയെ തന്നെ സ്വാഗത പ്രസംഗികനായി നിശ്ചയിക്കുകയും ചെയ്ത സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കണം. ഉന്നത കോൺഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചന ഇതിന് പിറകിലുണ്ടെന്ന സംശയം സതീശന്റെ പ്രസ്താവനയോടെ വർദ്ധിക്കുകയാണ്. ഉന്നത കോൺഗ്രസ് നേതൃത്വവുമായി പ്രതിക്ക് ബന്ധം ഉള്ളതും ഈ സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ പച്ചക്കള്ളം വിളിച്ചു പറയുന്ന വി.ഡി.സതീശന്റെ തല പരിശോധിക്കണം.
ഈ കേസിന്റെ ഗൂഢാലോചനയിൽ സതീശന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യമാണ് സതീശൻ വ്യക്തമാക്കേണ്ടത്.

ഇത്രയും നിഷ്ഠൂരമായ കൊലപാതകം നടന്നിട്ട് പ്രതിയുടെ രാഷ്ട്രീയ ബന്ധം മറച്ചു വെക്കാനും വാർത്തകൾ പുറത്ത് വരാതിരിക്കാനും വേണ്ടി ചില മാധ്യമങ്ങൾ ശ്രമിക്കുന്നത് അവരുടെ കാപട്യം തുറന്നു കാണിക്കുന്നതാണെന്നും
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. വൈകുന്നേരം 4.00 മണിക്ക് പുതുപ്പള്ളിയിലും 5.30 ന് അയർക്കുന്നത്തും പൊതുയോ...
24/08/2023

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. വൈകുന്നേരം 4.00 മണിക്ക് പുതുപ്പള്ളിയിലും 5.30 ന് അയർക്കുന്നത്തും പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. വികസന മുരടിപ്പിന്റെ പോയ കാലത്തിൽ നിന്നും വികസന മുന്നേറ്റത്തിന്റെ പുതിയ കാലത്തിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്ന പുതുപ്പള്ളിയുടെ മാറ്റത്തിന് സഖാവ് പിണറായി വിജയന്റെ വരവ് കരുത്തും വേഗവും പകരും.

വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ. അല്പായുസ്സുള്ള നാടകങ്ങൾ അനുസ്യൂതം അവർ...
23/08/2023

വീട് കത്തിക്കൽ, മുടി മുറിക്കൽ, വീടിനു കല്ലെറിയൽ, നട്ട് ഊരൽ ഒടുവിൽ ജോലി നഷ്ടപ്പെടൽ. അല്പായുസ്സുള്ള നാടകങ്ങൾ അനുസ്യൂതം അവർ തുടരും. നാട്യങ്ങളില്ലാതെ നാം മുന്നോട്ടു ❤️ #വികസനംചർച്ചയാകട്ടെ

പുതുപ്പള്ളിക്ക് വേണ്ടത് വികസനമാണ്. കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതുപ്പള്ളിക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. വികസന മുരടിപ്പ...
23/08/2023

പുതുപ്പള്ളിക്ക് വേണ്ടത് വികസനമാണ്. കേരളത്തിന്റെ വികസന ഭൂപടത്തിൽ പുതുപ്പള്ളിക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. വികസന മുരടിപ്പിന്റെ പോയ കാലത്തിൽ നിന്നും വികസന മുന്നേറ്റത്തിന്റെ പുതിയ കാലത്തിലേക്കുള്ള കുതിപ്പിനായി പുതുപ്പള്ളി തയ്യാറെടുക്കുകയാണ്. പുതുപ്പള്ളിയുടെ മാറ്റത്തിനായി, മണ്ഡലത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനായി നമുക്ക് ഒന്നിക്കാം. ഇന്ന് വെകുന്നേരം 4.00 മണിമുതൽ 5.00 മണിവരെ ലൈവായി നമുക്ക് പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യാം.

മലപ്പുറം തുവ്വൂരിൽ  യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ നേതൃത്വത്തിൽ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി വീട...
22/08/2023

മലപ്പുറം തുവ്വൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിന്റെ നേതൃത്വത്തിൽ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഒരു സ്ത്രീയെ കൊന്ന് കുഴിച്ചിട്ട ശേഷം അവരെ കാണ്മാനില്ല എന്ന് നവമാധ്യമങ്ങളിൽ പോസ്റ്റിട്ട
യൂത്ത് കോൺഗ്രസ് നേതാവിന്റെ മാനസികാവസ്ഥ വന്യജീവികളെ പോലും നാണിപ്പിക്കുന്നതാണ്.
ഈ സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ ഒരു മാർച്ച് തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരാളെ കൊലപ്പെടുത്തി അവരെ കുഴിച്ചുമൂടിയ ശേഷം അതേ ആളുകൾ പോലീസിന്റെ കെടുകാര്യസ്ഥത ആരോപിച്ച് കൊണ്ട് സർക്കാർ വിരുദ്ധ മുദ്രാവാക്യം ഉയർത്തുവാൻ വേണ്ടി മാർച്ച് തീരുമാനിച്ച സംഭവം മനസാക്ഷി അല്പം എങ്കിലും ഉള്ള ആളുകൾക്ക് ചിന്തിക്കാൻ വേണ്ടി കഴിയുന്ന കാര്യമല്ല.
മുമ്പും ഇതുപോലെ ഉള്ള ഒട്ടനവധി സംഭവങ്ങളിൽ കൊലയാളികളെ സംരക്ഷിക്കുന്ന സമീപനം കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ധീരജ് കൊല കേസ് പ്രതി നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാക്കിയതും
നിലമ്പൂരിലെ രാധ എന്ന സ്ത്രീയെ കോൺഗ്രസ് ഓഫീസിൽ വെച്ച് കൊലപ്പെടുത്തിയ മൃഗീയതയും കേരളം മറന്നിട്ടില്ല.

ഇനി ഇത്തരക്കാർ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വേറെ ആരൊക്കെ ഉണ്ട് എന്നുള്ളത് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലും വ്യക്തമാക്കേണ്ടതുണ്ട്. ചാണ്ടി ഉമ്മനു വേണ്ടി കൊലകേസ് പ്രതികൾ ഉൾപെടെ പുതുപ്പള്ളിയിൽ പ്രചരണം നടത്തുന്നുണ്ടെന്നുള്ളത് ഇത്തരകാർക്ക് കോൺഗ്രസ് സംരക്ഷണം ലഭിക്കുന്നതിന്റെ തെളിവാണ്.
കോൺഗ്രസ് നേതാവ് എ.പി.അനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തിവരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണുവാണ് കൊലക്ക് നേതൃത്വം നൽകിയത് എന്നതിനാൽ ഇത്രയും ദിവസം ഇയാളെ സംരക്ഷിച്ചത് ആരെന്നും ഈ വിഷയം മൂടി വെക്കുന്നതിലും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ യുഡിഎഫ് തീരുമാനിച്ചതിനും പിറകിലുള്ള ഗൂഢാലോചനയിൽ
കോൺഗ്രസിനെ നേതൃത്വത്തിന്റെ പങ്ക് അറിയേണ്ടതുണ്ട്.

മലപ്പുറം തുവ്വൂരിൽ നടന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കൊലപാതകത്തിൽ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുന്നു.
ഈ കൊലക്ക് പിറകിലുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്ന്
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്
എ.എ.റഹീം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് ആർ. അരുൺ ബാബു, എം.വിജിൻ എം എൽ എ,സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം മഹേഷ് ചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Address

Karunagappally
690536

Telephone

+919656182655

Website

Alerts

Be the first to know and let us send you an email when DYFI Vadakkumthala MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Vadakkumthala MC:

Share