കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ

  • Home
  • India
  • Karunagappally
  • കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ, Government Organization, Karunagappally.

 #അഭിമാനപൂർവ്വം
22/07/2026

#അഭിമാനപൂർവ്വം

 #വായനയിലൂടെ_രക്തബന്ധം;  #വേറിട്ടരക്തദാന  #പരിപാടിയുമായി  #കരുനാഗപ്പള്ളിലൈബ്രറികൗൺസിൽ. രക്തദാനത്തിന് വേറിട്ട മാതൃക തീർത്...
20/05/2026

#വായനയിലൂടെ_രക്തബന്ധം; #വേറിട്ടരക്തദാന #പരിപാടിയുമായി
#കരുനാഗപ്പള്ളിലൈബ്രറികൗൺസിൽ.

രക്തദാനത്തിന് വേറിട്ട മാതൃക തീർത്ത് ഗ്രന്ഥശാല പ്രവർത്തകർ. "വായനയിലൂടെ രക്തബന്ധം" എന്ന പേരിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ശ്രദ്ധേയമാകുന്നത്. സംസ്ഥാന ലൈബ്രറി കൗൺസിൽ, കേരള പോലീസ്, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടക്കുന്ന വേറിട്ട പരിപാടിക്കാണ് ജില്ലയിൽ തുടക്കമായത്.
യഥാസമയം രക്തം ലഭിക്കാത്തതിനാൽ അപകടത്തിൽ പെടുന്ന ഒട്ടേറെ ജീവനുകളുണ്ട്. ഈ പ്രശ്നത്തിനൊരു പരിഹാരം എന്ന നിലയിൽ സ്റ്റോറേജ് സംവിധാനമുള്ള ആശുപത്രികളിൽ മുൻകൂട്ടി രക്തം ദാനം ചെയ്യുക എന്ന പരിപാടിയാണ് വായനയിലൂടെ രക്തബന്ധം പദ്ധതി.ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി മുനിസിപ്പൽ നേതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന കരുനാഗപ്പള്ളി താലൂക്ക് തല ഉദ്ഘാടനം വലിയത് കിംസ് ആശുപത്രിയുടെ സഹകരണത്തോടെ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ചു.
ജില്ലയിലാദ്യമായി കരുനാഗപ്പള്ളി മുനിസിപ്പൽ നേതൃ സമിതി 100 യൂണിറ്റ് ബ്ലഡാണ് ആദ്യ ദിവസം നൽകിയത്. ബ്ലഡ് ബാങ്ക് സൗകര്യമുള്ള ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ,സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകർ രക്തദാനം നടത്തികൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുരേഷ് വെട്ടുകാട്ട് അധ്യക്ഷനായി. വലിയത്ത് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെൻ്റ്
ഫിസിഷ്യൻ ഡോ പ്രദീപ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ആഫീസർ ഡോ രാജ്കുമാർ,
നേതൃസമിതി കൺവീനർ എ സജീവ് തുടങ്ങിയവർ സംസാരിച്ചു. ആദ്യഘട്ടമായി കരുനാഗപ്പള്ളി മുനിസിപ്പൽ മേഖലയിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുള്ള വനിതകൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർ രക്തദാനം നടത്തി.വരും ദിവസങ്ങളിൽ താലൂക്കിലെമ്പാടും ഉള്ള ഗ്രന്ഥശാല പ്രവർത്തകർ രക്തദാന പദ്ധതി ഏറ്റെടുക്കുമെന്ന് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

 #ഗ്രന്ഥശാലാപ്രവർത്തകരുടെ_ഹൃദയഭാഷണമായി"സമ്മിറ്റ്" ഭാവികാലഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വേറിട്ട രൂപ മാതൃകകൾ സൃഷ്ടി ക്കുവാൻ...
16/04/2026

#ഗ്രന്ഥശാലാപ്രവർത്തകരുടെ_ഹൃദയഭാഷണമായി
"സമ്മിറ്റ്"
ഭാവികാലഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വേറിട്ട രൂപ മാതൃകകൾ സൃഷ്ടി ക്കുവാൻ ലക്ഷ്യമിട്ട് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച "സമ്മിറ്റ് 2026 - ഗ്രന്ഥശാല പ്രവർത്തകരുടെ ഹൃദയഭാഷണം" എന്ന പരിപാടി ശ്രദ്ധേയമായി.ഞായറാഴ്‌ച രാവിലെ മുതൽ തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ കെ സി സെൻ്ററിലെ ഗ്രാസ് ഹോപ്പർ ഗ്രാൻഡ് ഇ മസ്കറ്റ് ഹാളിൽ ഒത്തുചേർന്നാണ് ഭാവിപ്രവർത്തന പരിപാടികൾക്ക് രൂപം നൽകിയത്. പുതിയകാലത്തിൻ്റെ ഡിജിറ്റൽ സാങ്കേതിക സാധ്യതകൾ ഗ്രന്ഥശാലകളിൽ നടപ്പിലാക്കാനും പുസ്‌തകവിതരണത്തിലും പ്രവർത്തന പരിപാടികളിലുമുൾപ്പെടെ ഇത് പ്രയോജനപ്പെടുത്താനും 'സമ്മിറ്റ്' ലക്ഷ്യം വയ്ക്കുന്നു.ഇതിന്റെ ഭാഗമായി താലൂക്കിലെമ്പാടും ഈ പ്രവർത്തന വർഷം 1000 മതേതര പൊതു ഇടങ്ങൾ സൃഷ്‌ടിക്കപ്പെടും. യുവതയും ബാലവേദി കൂട്ടായ്‌മയും മുതിർന്നവരുടെ സംഗമങ്ങളും ഓരോ ഗ്രന്ഥശാലകളിലും രൂപീകരിക്കും. ഞായറാഴ്ച രാവിലെ കുലശേഖരപുരം എന്റെ വായനശാലയിലെ ബാലവേദി കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ മുഖ്യാതിഥിയായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം സലിം, അഡ്വ കെ പി സജിനാദ്, വി പി ജയപ്രകാശ് മേനോൻ,അഡ്വ ഷംസുദ്ദീൻ കരുനാഗപ്പള്ളി, വി പി ജയപ്രകാശ് മേനോൻ, വിനോദ് കൃഷ്ണ, ആർ കെ ദീപ, സുരേഷ് വെട്ടുകാട്ട് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ തലമുറയെ ഗ്രന്ഥശാലയിൽ സജീവമാക്കുന്നതിനുള്ള ജെൻസി കിഡ്‌സ് ആന്റ് ഈസി റീഡ് എന്ന ആശയം ഈ വർഷം എല്ലാ ഗ്രന്ഥശാലകളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആൻസി ജെയിംസ്, അമീർ ഷാ, ഫാത്തിമ, സൽമ നൗഷാദ് എന്നീ കുട്ടികൾ പുതിയ തലമുറയുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു. അഡ്വ ആർ ഗൗരി മോഡറേറ്ററായി.ആർ ലതീശൻപിള്ള ക്യൂറേറ്ററായി.

 #താലൂക്ക്സെമിനാർപാവങ്ങളുടെ മനുഷ്യപക്ഷ വായന സമൂഹത്തെ നവീകരിക്കുന്നു:കരുനാഗപ്പള്ളി:  വിക്ടർ യൂഗോ 1862 ൽ എഴുതി നൂറ് വർഷത്ത...
18/01/2026

#താലൂക്ക്സെമിനാർ
പാവങ്ങളുടെ മനുഷ്യപക്ഷ വായന സമൂഹത്തെ നവീകരിക്കുന്നു:

കരുനാഗപ്പള്ളി: വിക്ടർ യൂഗോ 1862 ൽ എഴുതി നൂറ് വർഷത്തിന് മുൻപ് നാലപ്പാട്ട് നാരായണമേനോൻ പരിഭാഷപ്പെടുത്തിയ പാവങ്ങൾ എന്ന നോവൽ ഇന്നും മനുഷ്യനെ നവീകരിക്കുന്ന കൃതിയാണെന്ന് കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള പറഞ്ഞു.
പാവങ്ങൾ എന്ന നോവലിൻ്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി മുല്ലക്കര രത്നാകരൻ വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കടത്തൂർ മൻസൂർ അധ്യക്ഷനായി. താലൂക്ക് കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ആമുഖാവതരണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ, വിജയമ്മ ലാലി, ആർ കെ ദീപ, എ സജീവ് എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലോത്സവം, മുതിർന്നവരുടെയും കുട്ടികളുടെയും വനിതകളുടേയും വായനാ മത്സരങ്ങൾ എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.

Address

Karunagappally
690518

Alerts

Be the first to know and let us send you an email when കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share