DYFI Karuvarakundu

DYFI Karuvarakundu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Karuvarakundu, Political organisation, karuvarakundu, Malappuram district, Karuvarakundu.

08/04/2026

ചോദ്യം: മുണ്ടക്കൈ-ചൂരൽമല പിരിച്ച ഫണ്ട് എത്ര ? ഏത് അക്കൗണ്ടിൽ?
കെ സി വേണുഗോപാൽ : ധനലക്ഷ്മി ബാങ്കിൽ ആണ് അക്കൗണ്ട് .
ചോദ്യം: ഏത് ബ്രാഞ്ചിൽ
കെ സി: തിരുവനന്തപുരം ബ്രാഞ്ചിലാണെന്ന് തോന്നുന്നു
(ഒരു മണിക്കൂറിനുള്ളിൽ)
സണ്ണി ജോസഫ് : ധനലക്ഷ്മി ബാങ്കിൽ 5.38 കോടിയുണ്ട് . യൂത്ത് കോൺഗ്രസ് 1.05 തന്നു.
Breaking News
എന്നാൽ കേട്ടോ
ധനലക്ഷ്മിയിൽ മാത്രമല്ല, ഫെഡറൽ ബാങ്കിലുമുണ്ട് അക്കൗണ്ട്... എട്ടക്ക സംഖ്യയുടെ ഇടപാടുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
അക്കൗണ്ട് നമ്പർ സഹിതം ഇതാ പിടിച്ചോ....

വണ്ടൂരിൽ എംഎൽഎയും കൂട്ടാളികളും മുടക്കാൻ നോക്കുന്ന ഗവ. കോളേജിനെക്കുറിച്ചാണ്‌...തുടക്കംമുതലേ ഇത്തരത്തിലൊരു ആവശ്യം ചർച്ചയാവ...
07/04/2026

വണ്ടൂരിൽ എംഎൽഎയും കൂട്ടാളികളും മുടക്കാൻ നോക്കുന്ന ഗവ. കോളേജിനെക്കുറിച്ചാണ്‌...

തുടക്കംമുതലേ ഇത്തരത്തിലൊരു ആവശ്യം ചർച്ചയാവാതിരിക്കാനും ആവശ്യത്തോട്‌ അവഗണന കാണിക്കാനും എംഎൽഎ ശ്രമിച്ചു. സമ്മർദം ശക്തമായപ്പോൾ മനസില്ലാമസസോടെയായിരുന്നു ഇടപെടലുകൾ. അതവിടെ നിൽക്കട്ടെ.

16–01–2025, അതായത്‌ ഒരുകൊല്ലം മുൻപാണ്‌ കോളേജ്‌ വിദ്യാഭ്യാസ ഡയറക്‌ടർ വണ്ടൂർ എംഎൽഎയ്‌ക്ക്‌ കത്തയക്കുന്നത്‌. വണ്ടൂർ മണ്ഡലത്തിൽ ആവിശ്യപ്പെടുന്ന ഗവ. കോളേജ്‌ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും താത്‌ക്കാലികമായി പ്രവർത്തിക്കാൻ സാധ്യമായ കെട്ടിടത്തിന്റെയും വിവരങ്ങൾ ലഭ്യമാക്കണം എന്നായിരുന്നു ആവശ്യം.

എന്നിട്ടെന്തായി, 10–02–2026 ന്‌ കോളേജ്‌ വിദ്യാഭ്യാസ ഡയറക്‌ടർ ജില്ലാ കളക്‌ടർക്ക്‌ നൽകിയ കത്തിൽ പറയുന്നു അതിനുള്ള മറുപടി,
ഒന്നും നടന്നിട്ടില്ല.

കോളേജ്‌ സ്ഥിരമായോ, താൽക്കാലികമായോ തുടങ്ങാനാവശ്യമായ സ്ഥലത്തിന്റെ വിവരങ്ങൾ നാളിതുവരെ നൽകിയിട്ടില്ല. സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും വണ്ട‍ൂരിൽ ഗവ. കോളേജ്‌ എന്ന സ്വപ്‌നത്തോട്‌ പോസിറ്റീവായി പ്രതികരിക്കുമ്പോൾ എംഎൽഎയും യുഡിഎഫ്‌ ഭരിക്കുന്ന കാളികാവ്‌ പഞ്ചായത്തും ചേർന്ന്‌ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാൻ നോക്കുന്നത്‌ ആർക്ക്‌ ലാഭമുണ്ടാക്കാനാണ്‌ ?.

തത്വത്തിൽ കാളികാവിൽ ഒരു ഗവ. കോളേജ്‌ വരുന്നതിനോട്‌ സംസ്ഥാനസർക്കാർ പൂർണമായും പോസിറ്റീവായാണ്‌ പ്രതികരിച്ചത്‌. എന്നാൽ അതിനോട്‌ മുഖംതിരിഞ്ഞുനിൽക്കുകയാണ്‌ എംഎൽഎ.

സ്വന്തമായി ഒരു ട്രസ്‌റ്റുണ്ടാക്കി അതിന്റെ ബാനറിൽ ഒരു പച്ചക്കറിക്കട തുടങ്ങിയ മുതലാളിക്ക്‌ തന്റെ കടയ്‌ക്ക്‌ അപ്പുറത്ത്‌ ഒരു സൂപ്പർമാർക്കറ്റ്‌ വരുന്നതിനോട്‌ താൽപ്പര്യമുണ്ടാകാൻ ഒരുവഴിയുമില്ല. കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാരന്റെ മനോനിലയിൽനിന്ന്‌ എന്ന്‌ മുതലാളി ഇറങ്ങി വരുന്നോ അന്നേ സൂപ്പർ മാർക്കറ്റ്‌ യാഥാർഥ്യമാവു.

Address

Karuvarakundu, Malappuram District
Karuvarakundu

Website

Alerts

Be the first to know and let us send you an email when DYFI Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share