25/09/2021
കേന്ദ്രസർക്കാരിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും പൊതുമേഖല വിറ്റഴിക്കാനുള്ള നീക്കത്തിലും ഇന്ധനവില വർധനയിലും പ്രതിഷേധിച്ച് നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ ഐ വൈ എഫ് ബദിയടുക്ക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്വർഗ്ഗ വാണിനഗർ യൂണിറ്റിലും കുമ്പടാജേ മണ്ണാപ്പ് യൂണിറ്റിലും നൈറ്റ് മാർച്ച് നടത്തി. സ്വർഗയിൽ നടന്ന പരിപാടി സിപിഐ ഏന്മകജെ ലോക്കൽ സെക്രട്ടറി നരസിംഹ പൂജാരി ഉൽഘടനം ചെയ്തു. എ ഐ വൈ എഫ് ബദിയടുക്ക മണ്ഡലം പ്രസിഡന്റ് തിലക് രാജ് വാണിനഗർ അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്ര, വിനു വാണിനഗർ, നവീൻ സ്വർഗ്ഗ, രവി വാണിനഗർ, ചന്ദ്രവതി എന്നിവർ നേതൃത്വം നൽകി