MAFA

MAFA മുട്ടത്തോടി അബ്ദുൽ ഖാദർ ഹാജി ഫാമിലി

16/03/2025
അസ്സലാമു അലൈകും..മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്,അള്ളാഹു അക്ബർ..അള്ളാഹു  വിന്റെ അപാരമായ അനുഗ്രഹം കൊണ്ടും , കുടുംബക്കാരുടെയെ...
26/01/2025

അസ്സലാമു അലൈകും..
മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്,
അള്ളാഹു അക്ബർ..
അള്ളാഹു വിന്റെ അപാരമായ അനുഗ്രഹം കൊണ്ടും , കുടുംബക്കാരുടെയെല്ലാം ആത്മാർത്ഥമായ പരിശ്രമം കൊണ്ടും നാമെല്ലാവരും ആഗ്രഹിച്ചതുപോലെ നമ്മുടെ ഹനീഫ സുരയ്യയുടെ വീട് പണി പൂർത്തിയായി.. ഇൻഷാ അല്ലാഹ് ജനുവരി 26 (റജബ് 25) ന് വീട് കുടിയാവുകയാണ്..

കുടിയാവുന്ന വിവരം താങ്കളെ അറിയിക്കുയാണ് …

നമ്മൾ ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തികൾ അള്ളാഹു നമ്മളിൽ നിന്ന് അർഹമായ രീതിയിൽ സ്വീകരിക്കുമാറാകട്ടെ ആമീൻ

ഈ പ്രവർത്തിയുടെ ഭാഗമായി നിങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ ഇടപാടുകളിലും അള്ളാഹു ബർകത് ചെയ്യട്ടെ

മലയാള മനോരമ
30/12/2024

മലയാള മനോരമ

30/12/2024
https://www.facebook.com/share/p/15upMbnUgT/?mibextid=wwXIfrമുട്ടത്തൊടി അബ്ദുൽ ഖാദർ ഹാജി കുടുബ സംഗമം നടത്തിസീതാംഗോളി ; ഹ...
30/12/2024

https://www.facebook.com/share/p/15upMbnUgT/?mibextid=wwXIfr

മുട്ടത്തൊടി അബ്ദുൽ ഖാദർ ഹാജി കുടുബ സംഗമം നടത്തി

സീതാംഗോളി ; ഹിദായത്ത് നഗർ മുട്ടത്തൊടിയിലെ പ്രമാണിയും പൗരപ്രമുഖനുമായ അബ്ദുൽഖാദർ ഹാജി കദീജ ഹജ്ജുമ്മ എന്നവരുടെ കുടുംബ സംഗമം നടത്തി 1906 ജനിച്ച ഇദ്ദേഹം ചെറു പ്രായത്തിൽ തന്നെ തന്റെതായ ശൈലിൽ പലകഴിവുകളും തെളിയിക്കുകയുണ്ടയി.
ഉയരംകൂടിയതും ഗാംഭീര്യമുള്ള ശബ്ദത്തിനുമുടമയായിരുന്നു .

1970 കളിൽ കൃഷിയും മറ്റുമായി വ്യവസായം സ്ഥാപിച്ചെടുത്തു .നാട്ടിലെ ജലസ്രോതസ്സുകളെ നിലനിർത്താൻ സ്വന്തമായി 10ൽ പരം തുരങ്കങ്ങൾ സ്ഥാപിച്ചു .

ആ കാലത്ത് 2 റോഡുകൾ ഹിദായത്ത് നഗർ ,മളങ്കള എന്നീ റോഡുകൾ അദ്ദേഹത്തിന്റെ കഠിന പ്രയത്നത്തിൽ ഉണ്ടായതാണ്

നാട്ടുകാരുടെ മൊത്തം ആശ്രിത കേന്ദ്രമായിരുന്നു ഇന്നും പ്രൗഢിയോടെ നിലനിക്കുന്ന 100 വർഷത്തിലധികം പഴക്കമുള്ള തറവാട്.

ഇന്ന് അദ്ദേഹത്തിന്റെ കുടുംബം അഞ്ച് തലമുറകളിലായി 520 ൽ പരംഅംഗങ്ങളുള്ള കുടുംബമായി നിലനിൽക്കുന്നു

ബി കെ എം ൽ എട്ടാമനായ കുഞ്ഞാലി ഹാജിയുടെ മകൾ ഖദീജ യാണ് ഭാര്യ

ഈ കുടുംബത്തിന്റെ സംഗമം 25/ 12 2024 ന് റോയൽ ഹെറിറ്റേജ് സീതാംഗോളി യിൽ വെച്ച് നടന്നു

കുടുംബത്തിലെ മിക്ക അംഗംങ്ങളും പങ്കെടുത്തു

പ്രോഗ്രാം കമ്മിറ്റി കൺവീനർ സലിം കല്ലക്കട്ട സ്വാഗതം പറഞ്ഞു
ചെയർമാൻ അസ്ലം എം എ അധ്യക്ഷത വഹിച്ചു
അബ്ദുൽ ഖദർ ഹാജിയുടെ മകൻ മൊയ്‌ദു ഉത്‌ഘാടനം നിർവഹിച്ചു
മഫാ കുടുംബ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഉത്‌ഘാടന പ്രസംഗം നടത്തി
ഷാജഹാൻ റിപ്പോർട്ട് അവിതരിപ്പിച്ചു
ശബീബ &ശുറൈഫാ ചരിത്ര വിവരണം നടത്തി
നിരവധി പ്രോഗ്രാമുകൾ നടന്നു
കുടുംബത്തിലെ മുതിർന്നവരെ ആദരിച്ചു
കുട്ടികൾ മുതിർന്നവർ വരെ ഇടപഴകുന്ന രീതിയിലുള്ള വ്യത്യസ്തമായ പരിപാടികൾ നടന്നു
രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 9 മണിവരെ നീണ്ടു നിന്നു
സകരിയ്യ എം എ നന്ദി പറഞ്ഞു.

https://www.facebook.com/share/p/15upMbnUgT/?mibextid=wwXIfr

29/12/2024

السلام عليكم ورحمه الله وبركاته
اعوذ بالله من الشيطان الرجيم
بسم الله الرحمن الرحيم
الصلاه والسلام علىاشرف المرسلين والفائزين برضلله
اما بغد..

അബ്ദുൽ ഖാദർ ഹാജി

ഉപ്പ: മുഹമ്മദ് ഹാജി
ഉമ്മ:
1906ൽ ജനനം
1930 25ആം വയസ്സിൽ കല്യാണം
1965 ൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചു
1968ൽ 62ആം വയസ്സിൽ മരണം

ഭാര്യ ഖദീജ ഹജ്ജുമ്മ
നായന്മാർമൂല ബ് കുഞ്ഞാലി ഹാജി മറിയ താലങ്ങാടി എന്നവരുടെ മകൾ
1919ൽ ജനനം
1931ൽ കല്യാണം

10 പെൺമക്കളും 9 ആൺമക്കളും

മൊത്തം 19 മക്കൾ
1 ഫാത്തിമ
2 മുഹമ്മദ് കുഞ്ഞി
3 ആമിന
4 ഹസൈനാർ
5 ഹുസൈനാർ
6 ആമിന
7 മഹ്മൂദ്
8 മറിയം
9 അബ്ദുള്ള
10 മൊയ്തു
11 കുഞ്ഞാലി
12 ഉമ്മു സൽമ
13 ആയിഷ
14 സൈനബ
15 ഹമീദ്
16 ഫാത്തിമ
17 ഹലീമ
18 അസ്മ
19 അബൂബക്കർ

9 ആണ്മക്കളും 10 പെൺമക്കളും അടക്കം 19 മക്കൾ

അബ്ദുൽ ഖാദർഹാജിയുടെ സഹോദരങ്ങൾ

1 കുഞ്ഞസ്ച്ച
2 ഇബ്രാഹിം
3 ഉമ്പി
4 ആയിഷ എന്നിവർ സഹോദരങ്ങൾ ആയിരുന്നു

അടിത്തറക്ക് 100 വർഷത്തിൽപരം പഴക്കമുള്ള തറവാട് നമുക്ക് അഭിമാനമാണ് അന്തസ്സാണ് 1952ൽ മുൻഭാഗം താഴ്ഭാഗവും മുകൾ ഭാഗവും കൂട്ടിച്ചേർത്തു ഇപ്പോൾ കാണുന്ന എം മാട് രൂപത്തിൽ പുതുക്കിപ്പണിതു
മധൂർ പഞ്ചായത്ത് പരിധിയിൽ തന്നെ അപൂർവ്വമാണ് ഇത് പോലോത്ത തറവാട്

ജനനവും മരണവും നിരവധി അനവധി കണ്ട ഈ തറവാടിൽ പ്രൗഢമായ പല കല്യാണങ്ങളും നടക്കുകയുണ്ടായി

ബേണ്ടിന്റെയും വെടികെട്ടിന്റെയും ദപ്പിന്റെയും അകമ്പടികളും നമ്മുടെ തറവാട്ടിൽ നടന്ന കല്യാണങ്ങളെ ശ്രദ്ദേയമാക്കുമായിരുന്നു

പെരുമ്പള മാളിക അബൂബക്കർ, കമ്പാർ അബ്ദുല്ലയും
തെരുവത്ത് അബ്ദുല്ലയും
ബേർക CH മുഹമ്മദും വിദ്യാനഗർ അബ്ദുൽ ഹമീദും കോഹിനൂർ അബ്ബാസും ബണ്ട്വാള് അഹ്മദ് അലിയും വീരഷൂരരും ശാന്തശീലരുമായ മരുമക്കളായി ഈ തറവാട്ടിൽ കടന്നുവന്നു

തളങ്കര വെളുത്തന്തോന്ച മകൾ കദീജയും
നായ്മർമൂല ഉമ്പായിചാന്റെദ്ദിന്ച്ചാന്റെ മകൾ സുഹ്റായും
പള്ളം പുളിന്റടി അന്തോന്ച്ചാന്റെ മകൾ സുഹറയും
ബങ്കരകുന്ന് മൂസയുടെ മകൾ ഫാത്തിമയും
തെരുവത്ത് ബാഗ് അന്തോന്ചാന്റെ മകൾ മറിയമും ചെമ്നാട് കുഞ്ഞിമാഹിൻകുട്ടിഫാരിസ് എന്നവരുടെ മകൾ റംലയും മൊഗ്രാൽ കൊപ്പളം ഇബ്രാഹിമിന്റെ മകൾ സഫിയയും അബ്ദുൽ ഖാദർ ഹാജിയുടെ മരുമക്കളാണ്

മുട്ടത്തോടിയിലെ ആദ്യത്തെ പൗരപ്രമാണിയും കർഷക പ്രമുഖനുമായിരുന്നു അബ്ദുൽ ഖാദർ ഹാജി

ആരോഗ്യ ദൃഠകാർത്തനും ഗാംഭീര്യമുള്ള ശബ്ദവും ഊർജ്ജസ്വലനും ധൈര്യശാലിയും അഭിമാനിയും തന്റേടിയുമായിരുന്ന അബ്ദുൽ ഖാദർ ഹാജി ഉയരം കൂടിയവരും തൊണ്ട മുരടിയാൽ വളരെ ദൂരത്തേക്ക് പോലും ആ ശബ്ദത്തിന്റെ ഗംഭീര്യം സ്ഫുടിക്കുമായിരുന്നു, ഉപ്പുപ്പാന്റെ സാന്നിധ്യമുള്ള സ്ഥലത്ത് ബഹുമാന ആദരവുകളുടെ നിശബ്ദത ഉണ്ടാകുമായിരുന്നു

ക്രൂരന്മാരായ ജന്മികളുടെ പേടിസ്വപ്നവും മുട്ടത്തൊടിയിലെ സാധാരണക്കാരായ കുടിയാന്മാരുടെ ആശ്രയവും അത്താണിയുമായിരുന്നു

മളങ്കളയിലും കൽക്കൊത്തുമായി കുന്നുകളും തോട്ടങ്ങളും പാടങ്ങളും.... നാൽപ്പതിലധികം ഏക്കറുകളിൽ തെങ്ങുകളും കവുങ്ങുകളും കശുവണ്ടിയും മാവും പ്ലാവും നെല്ലും കരിമ്പും വെള്ളരിയും കക്കിരിയും ചെരങ്ങയും ചേമ്പും കിഴങ്ങും പലവിധ പച്ചക്കറി കൃഷികളും

നിരവധി പോത്തുകളടക്കം നാൽപതിലധികം കന്നുകാലികളെ കൃഷികൾക്ക് വേണ്ടിയും പാലിന്ന് വേണ്ടിയും പരിപാലിച്ചിരുന്നു

നിരവധി കർഷകരും പരിചാരകരുമായി ശബ്ദ മുഖരിതമായിരുന്നു നമ്മുടെ തറവാട്

നെല്ല് കുത്തി അരിയുണ്ടാക്കുവാനും അരികുത്തി അവിലുണ്ടാകുവാനും സ്ത്രീ പരിചാരകരടക്കം നിരവധിപേർ ദിവസവും ആ തറവാട്ടിൽ ഉണ്ടാകുമായിരുന്നു

കരിമ്പിൽ നിന്ന് ബെല്ലം ഉണ്ടാക്കിയെടുത്തും അച്ചുകളാക്കിയെടുത്തും

തേങ്ങഉണക്കി കൊപ്പരയാക്കി അതിനെ ആട്ടിയെടുത്ത് എണ്ണയാക്കിയും

എള്ള് ആട്ടി എണ്ണയാക്കിയും ചന്തയിൽ കൊണ്ട് പോയി വിൽക്കുമായിരുന്നു

ഇതിനൊക്കെ നമ്മുടെ ഉപ്പുപ്പാക്ക് സ്വന്തമായി പണിശാലകളും പണിയാളുകളും ഉണ്ടായിരുന്നു

ആ നാളുകളിൽ ആഴ്ചയിൽ ഒരിക്കൽ കാള വണ്ടിയിൽ ആയിരുന്നു പട്ടണത്തിലേക്ക് പോയിരുന്നത്

തിരിച്ച് വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും മറ്റും അംബാസഡർ കാറിലായിരുന്നു കൊണ്ടുവന്നിരുന്നത്
ആ കാലത്ത് മുട്ടത്തോടിയിൽ നമ്മുടെ ഉപ്പൂപ്പ മാത്രമായിരുന്നു കാർ ഉപയോഗിച്ചിരുന്നത്
അതിൽ നിന്നും നമ്മുടെ ഉപ്പൂപ്പാന്റെ പ്രതാപത്തെ നമുക്ക് മനസ്സിലാക്കാം

നമ്മുടെ ഉപ്പൂപ്പ അബ്ദുൽ ഖാദർ ഹാജിയുടെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആളുകൾ ആശ വെച്ച് കാത്തിരുന്നു
വാങ്ങുമായിരുന്നു

ഉളിയത്തടുക്കം മുതൽ മുട്ടത്തോടി വരെയുള്ള റോഡുകളും മളങ്കള റോഡും നമ്മുടെ ഉപ്പൂപ്പ അബ്ദുൽഖാദർ ഹാജിയുടെ കഠിനധ്വാനത്തിന്റെ ഫലമാണ്

നമ്മുടെ ഉപ്പാപ്പ അബ്ദുൽ ഖാദർ ഹാജിയുടെ കഠിനാധ്വാനത്തിന്റെ മറ്റൊരു ഉദാഹരണമാണ് മുട്ടത്തോടിയിലും മളങ്കളയിലുമായി ഭൂമിയുടെ പ്രതലങ്ങളിലും കിണറുകളിലും കുളങ്ങളിലുമായി നിരവധി തുരങ്കങ്ങളും സ്വരങ്കങ്ങളും

അതിലൂടെ കുടിവെള്ളങ്ങൾക്കും കൃഷി ആവശ്യത്തിലേക്കുള്ള ജലസ്രോതസ്സുകളും ദീർഘകാലത്തേക്ക് സംഭരിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കുമായിരുന്നു

മുട്ടത്തോടിയിലെ പള്ളിയുടെയും മദ്രസയുടെയും പുരോഗതിയുടെ കാര്യത്തിലും ഉസ്താദുമാരുടെ കാര്യത്തിലും അതീവ തൽപരനായിരുന്നു നമ്മുടെ ഉപ്പൂപ്പ അബ്ദുൽ ഖാദർ ഹാജി

മുട്ടത്തോടി ജുമാഅത്ത് പള്ളിയുടെ/ കൂറ പള്ളിയുടെ ഖത്തീബ് മാർക് കുടുംബസമേതം താമസിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വീട് പണിത് കിണറും കുഴിച് വഖ്‌ഫ് ചെയ്തു നൽകിയിരുന്നു

റബ്ബ് സുബ്ഹാനഹു വതആല ആ സുകൃദത്തെ ആ സൽകർമ്മത്തെ ആ ജാരിയായ സ്വദഖയെ ഖബൂലാക്കട്ടെ
സ്വാലിഹായ അമലാക്കി സ്വീകരിക്കുമാറാകട്ടെ

നമ്മുടെ ഉപ്പുപ്പാന്റെയും മാമാന്റെയും ഖബറിടം
അല്ലാഹു പ്രകാശിപ്പിക്കു മാറാകട്ടെ വിശാലമാക്കി കൊടുക്കുമാറാകട്ടെ

അവരെയും നമ്മെയും അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിച്ചു കൂട്ടുമാറാകട്ടെ

നമ്മുടെ ഉപ്പൂപ്പ അബ്ദുൽ ഖാദർ ഹാജിയുടെ തറവാട് മുറ്റം വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രം കൂടിയായിരുന്നു

ചെറുതും വലുതുമായ ഏതൊരു പ്രശ്നങ്ങൾക്കും നാട്ടുകാർക്കും അയൽനാട്ടുകാർക്കും ജനങ്ങൾക്കും മസ്ലഹത്ത് കണ്ടെത്തുന്ന നിഷ്പക്ഷകനും നീതിമാനും വിധികർത്താവുമായിരുന്നു നമ്മുടെ ഉപ്പൂപ്പഅബ്ദുൽകാദർ ഹാജി

നമ്മുടെ ഉപ്പൂപ്പ കുമ്പോൽ തങ്ങന്മാരുമായി അഭേദ്യമായ ബന്ധമാണ് പുലർത്തിയിരുന്നത്

നമ്മുടെ ഉപ്പൂപ്പാന്റെ കഥകളും ചരിത്രങ്ങളും ഇനിയും കുറെയുണ്ട്

നൂറുവർഷത്തിലപ്പുറമുള്ള ചരിത്രങ്ങൾ നിങ്ങളിൽ പലർക്കും പാടാനും പറയാനുമുണ്ടാകും

ഞങ്ങളുമായി ഷെയർചെയ്താൽ അത് നമുക്ക് ക്രോടീകരിച്ചു സൂക്ഷിക്കാനാകും

ഞങ്ങളുടെ ഈ കൊച്ചു ചരിത്ര വിവരണം ഈ കുടുംബ സദസ്സിൽ സാദരം സമർപ്പിക്കുന്നു

السلام عليكم ورحمه الله وبركاته

27/12/2024

Address

Muattathodi Hidayath Nagar
Kasaragod
671123

Telephone

+919895670201

Website

Alerts

Be the first to know and let us send you an email when MAFA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category