05/07/2021
കണ്ണൂർ മുതൽ കോഴിക്കോട് വരെ 7 ഹാർബർ ഉണ്ട് എന്തു കൊണ്ട് നമ്മുടെ കാസറഗോഡ് ജില്ലയിൽ ഒരു ഹാർബർ പോലും ഇല്ലാത്തത് എന്തുകൊണ്ട് . കാസറഗോഡ് ജില്ലയിലുള്ള മത്സ്യ തൊഴിലാളികളെ ആർക്കും വേണ്ടേ. ഇപ്പൊ ഉള്ള സർക്കാരിന് പോലും വേണ്ടേ. നമ്മൾ ഇതിനു എതിരെ പ്രതിഷേധിക്കണം.ഒരു ഹാർബർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഉള്ള മരണങ്ങൾ സംഭവിക്കിലായിരുന്നു. ഇത് നമ്മൾ മത്സ്യ തൊഴിലാളികൾ മനസിലാക്കണം. ഇനിയും ഇങ്ങനെ ഉള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ പ്രതികരിക്കണം. നാളെ ഇത് നമ്മൾ ആർക്കും ഇത് സംഭവിക്കാം. അത് കൊണ്ട് നമ്മുക്ക് ഇതിനെതിരെ നല്ലരു നടപടിയെടുക്കേണ്ടതായി ഇരിക്കുന്നു.
മൂന്നു കുടുംബത്തിനു താങ്ങും തണലും ആകേണ്ട മൂന്നു യുവക്കളെയാണ് ഇന്നലെ തോണി അപകടത്തിൽ കാസർഗോഡ് കടപ്പുറം കാണാതയിരിക്കുന്നത്. കാസർഗോഡു ജില്ലയിൽ മഞ്ചേശ്വരം ഒഴികെ പരമ്പരഗത മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി മത്സ്യ ബന്ധനം നടത്താൻ ഒരു ഹർബാർ പോലും ഇല്ല .തെക്കൻ ജില്ലകളിൽ നിലവിൽ ഹർബാർ ഉള്ള പ്രദേശത്ത് തന്നെ പുതിയ ഹർബാർ വരുമ്പോൾ പതിനായിരത്തിൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള കാസർഗോഡ് ജില്ലയ്ക്ക് അവഗണന മാത്രം.മഴ കാലത്താണ് കടലിൽ ഏറ്റവും കൂടുതൽ മത്സ്യ ബന്ധനം നടത്തുന്നത്. അത് നഷ്ടപ്പെടുത്തിയാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൻ്റെ താളം തന്നെ തെറ്റും. അതു കൊണ്ടു തന്നെ അലറുന്ന തിരയെ പോലും വകവയ്ക്കാതെ അവർ മത്സ്യ ബന്ധനത്തിന് പോകുന്നത്. കാഞ്ഞങ്ങാട്, ബേക്കൽ കോട്ടിക്കുളം ,കാസർഗോഡ് എന്നി തീരത്ത് നിന്ന് മത്സ്യ ബന്ധനം നടത്താൻ പോയവർ ഇതിനു മുൻപും പല പ്രവശ്യം തോണിയപകടത്തിൽ മരണപ്പെടുകയും മരണത്തെ മുഖാമുഖം കണ്ടിട്ടും ഉണ്ട്. എന്നിട്ടുo മറ്റൊരു തൊഴിൽ അറിയത്തതിനാൽ അഥവാ മറ്റൊരു ജോലിലഭിക്കാത്തതിനാൽ വീണ്ടും കടലിനെ ആശ്രയിക്കേണ്ടി വരുന്നു. 12 വർഷത്തിൽ അധികമായി അജാനൂർ കടപ്പുറത്ത് ഒരു മിനിഹർബാർ അനുവദിക്കുന്നതിനുബന്ധപ്പെട്ടവർക്ക് നിവേദനം നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട്. അഞ്ചു വർഷത്തോളം നീണ്ടു നിന്ന സർവ്വേ കഴിഞ്ഞിട്ടും ഫയൽ ഹർബാർ എഞ്ചിനിയറിംഗ് വകുപ്പിൽ ഉറങ്ങിക്കിടക്കുന്നു. കഴിഞ്ഞ് ഇടതു സർക്കാരിൻ്റെ ഭരണകാലത്ത് ഇടക്കാല ബഡ്ജറ്റിൽ അജാനൂർ മിനി ഹർബാർ സംബന്ധിച്ച് പരമർശം ഉണ്ടായെങ്കിലും ആരുടെയൊക്കെയോ സമ്മർദ്ദം കെണ്ടോ എന്തോ സർവ്വേ എന്നതിലപ്പുറം ഒരടി പോലും കാര്യങ്ങൾ മുന്നോട്ടു പോയിട്ടില്ല. പിന്നെ ആശ്രയിക്കാനുള്ളത് മടക്കര തുറമുഖത്തെ. അതാണെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെക്കൾ മുൻഗണന മറ്റ് വിഭാഗങ്ങൾക്കാണ്. ഇപ്പോൾ തന്നെ കാസർഗോഡ് ജില്ലയെക്കാൾ കൂടുതൽ കോവിഡ് ബാധിതർ ഉള്ള മറ്റ് ജില്ലകളിലെ ഹർ ബാറുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ മറ്റാരുടെയോ താല്പര്യങ്ങൾ സംരക്ഷിക്കാൻ കോവിഡ് വ്യാപനത്തിൻ്റെ പേരും പറഞ്ഞ് മടക്കര തുറമുഖം അടച്ചിട്ടിരിക്കുന്നത് എന്തിനാണ് എന്ന് സമാന്യം ബുദ്ധിയുള്ള ചില പരമ്പരാഗത മത്സ്യത്തൊഴിലാളികൾ എങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. ഇനിയും ഉണരാത്ത മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് ഇനിയും ഒന്നേ പറയാനുള്ളൂ. ഇനിയെങ്കിലും ഉണരുക. കരയുന്ന കുഞ്ഞിനെ പാലുള്ളു. അതല്ല ഒരു കുപ്പിയും അതിനിടയിൽ ഒരു തിരയിൽ തിരുന്ന ജീവനു വില കൽപ്പിക്കുന്നില്ലെങ്കിൽ, നിങ്ങളെ ആശ്രയിച്ച് ഒരു കുടുംബം ഉണ്ട് എന്ന ചിന്ത ഇല്ലെങ്കിൽ അധികൃതരെ പോലെ നിങ്ങളും കണ്ണാടച്ചോളു. നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ അധികൃതർക്ക് നേരെ ആക്രോശിക്കേണ്ട അവർ കേൾക്കെ ഉറക്കെ കരയുകയെങ്കിലും ചെയ്യാൻ നിങ്ങൾക്കാവുമെങ്കിൽ ഇനിയും കാത്തിരിക്കരുത് രാഷ്ട്രീയം തൽക്കാലം മാറ്റി വെച്ച് ഒരുമയോടെ വേണ്ടത് ചെയ്യുക. ഒരോ ജീവനും വിലപ്പെട്ടതാണ്. ആരെങ്കിലും മുന്നോട്ടുവന്നു എല്ലാ നേടി തരട്ടെ ഞങ്ങൾക്കതിനെന്നും സമയമില്ല എന്നാണ് ഇനിയും നിങ്ങളുടെ ചിന്തയെങ്കിൽ. *ഇന്ന് കാർത്തികും, സന്ദീപും,രതീഷും ആണെങ്കിൽ നാളെ നിങ്ങളോ, നിങ്ങളുടെ കൂടപിറന്നവരോ ആകാം.*