05/10/2023
*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് എൽ.പി,യു,പി സ്ക്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിതരണം തുടങ്ങി*
*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു*
*മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 1765 കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽക്കുന്നത് എരിയാൽ ഗവ. കാവുഗോളി സ്ക്കുൾ , കല്ലങ്കൈ സ്കൂൾ , ഉജിർക്കര സ്ക്കുൾ , മൊഗ്രാൽ പുത്തൂർ സ്ക്കൂൾ , കമ്പാർ സ്കൂൾ എൽ.പി ,യു.പി , സ്ക്കുൾ കുട്ടികൾക്ക് നൽക്കുന്ന പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടനം എരിയാൽ ഗവ:കാവുഗോളി സ്ക്കുളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര ബള്ളുർ രണ്ടാം വാർഡ് മെമ്പർ സുലോജന കെ.ബി കാവുഗോളി സ്ക്കൂൾ എച്ച്.എം അനസൂയ ,മൊയ്തീൻ പി.കെ , അമൃത് ലാൽ എന്നിവർ പങ്കെടുത്തു രണ്ടാം വാർഡ് ബള്ളുർ കുടുംബശ്രീയാണ് സ്ക്കൂളിൽ പ്രഭാത ഭക്ഷണം തയ്യാറാക്കി നൽക്കുന്നതിനുള്ള ക്വട്ടേഷൻ എറ്റടുത്തിരിക്കുന്നത്*