Fraternity Movement Udma

Fraternity Movement Udma OFFICIAL FACEBOOK PAGE OF FRATERNITY MOVEMENT UDMA CONSTITUENCY

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഉദുമ മണ്ഡലം ഭാരവാഹികൾപ്രസിഡൻ്റ്: ഫഹദ് നെന്മാറസെക്രട്ടറി: അസ് വിറ ബി എവൈസ് പ്രസിഡന്റ്: ജാസിർ ഫരീ...
10/04/2025

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഉദുമ മണ്ഡലം ഭാരവാഹികൾ

പ്രസിഡൻ്റ്: ഫഹദ് നെന്മാറ
സെക്രട്ടറി: അസ് വിറ ബി എ
വൈസ് പ്രസിഡന്റ്: ജാസിർ ഫരീദ്
ജോ.സെക്രട്ടറി: ഫിദ മുനീബ്

അഭിവാദ്യങ്ങൾ 💙💙💙

25/06/2024
15/04/2024

വംശീയതയുടെ പൗരബോധങ്ങൾക്ക് മേൽ സാമൂഹിക നീതിയുടെ പൗര സഞ്ചയം തീർക്കുക - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാസർകോട്: വംശീയതയുടെ പൗരബോധങ്ങൾക്ക് മേൽ
സാമൂഹിക നീതിയുടെ പൗര സഞ്ചയം തീർക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം അംബുഞ്ഞി തലക്ലായി അഭിപ്രായപ്പെട്ടു. അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച് "ഹിന്ദുത്വ ഭീകരതയുടെ കാലത്ത് അംബേദ്കർ രാഷ്ട്രീയത്തിൻ്റെ പ്രസക്തി" എന്ന തലക്കെട്ടിൽ കാസർകോട് ഡയലോഗ് സെൻ്റർ ഹാളിൽ നടത്തിയ വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ഒ.ബി.സി സംസ്ഥാന കോ-ഓഡിനേറ്റർ ഡോ മോഹനൻ പുലിക്കോടൻ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സജീർ മുഹമ്മദ്, ജി.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി ഇബാദ അഷ്റഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ സ്വാഗതവും റാസിഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

13/04/2024

ഹിന്ദുത്വ ഭീകരതയുടെ കാലത്ത് അംബേദ്കർ രാഷ്ട്രീയത്തിന്റെ പ്രസക്തി

വിദ്യാർത്ഥി യുവജന സംഗമം

2024 ഏപ്രിൽ 15 തിങ്കൾ 4:30 PM
ഡയലോഗ് സെൻ്റർ ഹാൾ കാസർകോട്

ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
കാസർകോട്

06/04/2024
30/03/2024

റിയാസ് മൗലവി വധക്കേസിലെ കോടതി വിധി ജുഡീഷ്യൽ കൊലപാതകം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാസർകോട്: റിയാസ് മൗലവി വധക്കേസിൽ ശാസ്ത്രീയവും സാഹചര്യ തെളിവുകളുമുണ്ടായിട്ടും സംഘ്പരിവാർ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ട കോടതി വിധി ജുഡീഷ്യൽ കൊലപാതകമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പള്ളിയി ഉറങ്ങിക്കിടക്കുകയായിരുന്ന മൗലവിയെ അതിക്രമിച്ച് കടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത് വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാണ്. കാസർക്കോട് ജില്ലയിൽ നടന്ന ആർഎസ്എസുകാർ പ്രതികളായ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കാത്തതാണ് കൊലപാതകങ്ങൾ വർദ്ധിക്കാൻ കാരണമായത്. മൂന്ന് പ്രതികളെയും വെറുതെ വിട്ട വിധി അക്രമികളെ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ വഴിവെക്കുന്നതാണ്. പോലീസിൻ്റെയും പ്രോസിക്യൂഷൻ്റെയും ഭാഗത്തും ഗുരുതര വീഴ്ച ഉണ്ടായത് സംഘ്പരിവാറിന് വേണ്ടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണം.
പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ പോകണം.യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ റാസിഖ് മഞ്ചേശ്വരം, എൻ.എം വാജിദ്, സെക്രട്ടറിമാരായ റാഷിദ് മുഹിയുദ്ദീൻ, ഷാഹ്ബാസ് കോളിയാട്ട് എന്നിവർ സംസാരിച്ചു.


12/03/2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേരള കേന്ദ്ര സർവ്വകലാശാല യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നിന്നും.

Reject CAA! UNITE
RESIST IN STREETS!

Protest Gathering
March 12

Fraternity Movement Central University Kerala

11/03/2024
⭕⭕⭕സാഹോദര്യം പടരും സാമൂഹ്യനീതി പുലരും Future is for fraternal destiny  ഉദുമ മണ്ഡലം കൺവെൻഷൻ2024 ജനുവരി 28, ഞായർ 3:30 PM വ...
27/01/2024

⭕⭕⭕

സാഹോദര്യം പടരും
സാമൂഹ്യനീതി പുലരും
Future is for fraternal destiny

ഉദുമ മണ്ഡലം
കൺവെൻഷൻ

2024 ജനുവരി 28, ഞായർ 3:30 PM
വ്യാപാര ഭവൻ ഹാൾ, ഉദുമ

പങ്കെടുക്കുന്നവർ:
അർച്ചന പ്രജിത്ത്
മഹ്മൂദ് പള്ളിപ്പുഴ
എൻ.എം വാജിദ്
ഷാഹ്ബാസ് കോളിയാട്

ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
ഉദുമ മണ്ഡലം

Address

Melparamba, Kasaragod Sub-District
Kasaragod
671317

Alerts

Be the first to know and let us send you an email when Fraternity Movement Udma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Fraternity Movement Udma:

Share