Prinson Pallikulam

Prinson Pallikulam “You don't need a weatherman to know which way the wind blows”
- Bob Dylan

10 വർഷം കൊണ്ട് 30 വർഷത്തെയും,  30 വർഷം കൊണ്ട് 100 - 150 വർഷത്തെയും വളർച്ചയെത്തി  നിബിഡ വനമായി മാറുന്ന കൊച്ചു കാടുകൾ വേണമ...
05/06/2022

10 വർഷം കൊണ്ട് 30 വർഷത്തെയും, 30 വർഷം കൊണ്ട് 100 - 150 വർഷത്തെയും വളർച്ചയെത്തി നിബിഡ വനമായി മാറുന്ന കൊച്ചു കാടുകൾ വേണമെങ്കിൽ നമ്മുടെ വീട്ടുവളപ്പിലും ഉണ്ടാക്കിയെടുക്കാം

ഒരു ചതുരശ്ര മീറ്ററിൽ 3 - 4 ചെടികളാണ് വേണ്ടത്. വള്ളി ചെടികൾ, കുറ്റി ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇട കലർത്തി നടുന്നത് വഴി വനത്തിനുള്ളതു പൊലെ പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു. അടുപ്പിച്ച് നടുമ്പോൾ ചെടികൾ സൂര്യ പ്രകാശത്തിന് വേണ്ടിയുള്ള മത്സരത്തിൽ കൂടുതൽ ഉയരത്തിൽ വളരുവാൻ ശ്രമിക്കുന്നു.

അത്തി, പേരോൽ, മുള്ളുമുരുക്, കാഞ്ഞിരം, മഞ്ചാടി, കുന്നിമണി, നെല്ലി, നിർമാതളം, അരയാൽ,പൂവരശ്, മാവ്,

പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലം പാല, ഇലഞ്ഞി, ഇലവ്, പ്ലാശ് എന്നു വേണ്ട ;എല്ലാം നടാം. ഫല വൃഷങ്ങളും അല്ലാത്തവയും ഒക്കെ.

വളരെ ചെറിയ ഭൂമിയെ ഹരിതവനമാക്കി മാറ്റുന്ന ഈ രീതി കണ്ട് പിടിച്ചത് ജപ്പാനിലെ യൊക്കോഹാമ സർവകലാശലയിലെ സസ്യശാസ്ത്രഞ്നായ അക്കീറ മിയാവാക്കിയാണ്. അതുകൊണ്ട് മിയാവാക്കി വനവൽക്കരണം എന്ന പേരിലാണിത് ഇതറിയപ്പെടുന്നത്.

തനിയെ രൂപപ്പെടുന്ന കാടുകളെക്കാൾ വളരെ ഉയർന്ന വളർച്ച നിരക്കാണ് മിയാവാക്കി വനങ്ങളുടെ സവിശേഷത. ചെടികൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം.

തിരഞ്ഞെടുത്ത ചെടികൾ ചട്ടികളിലാക്കി പ്രത്യേക നടിൽ മിശ്രിതത്തിൽ നിറക്കുന്നു.ചട്ടികളിൽ നിശ്ചിത വളർച്ചയെത്തിയ ചെടികൾ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് കുറച്ച് ദിവസം സൂക്ഷിക്കുന്നു. അവിടത്തെ സൂഷ്മ കാലാവസ്ഥയുമായി പൊരുത്തപ്പെടുവാൻ വേണ്ടി.

തുടർന്ന് ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടിൽ മിശ്രിതം നിറച്ച് തൈകൾ നടുന്നു. ചാണകപ്പൊടി, ചകിരിപ്പിത്ത്, ഉമി എന്നിവ തുല്ല്യ അളവിൽ കൂട്ടിചേർത്ത് നടിൽ മിശ്രിതം ഒരുക്കുന്നു. പോതുവെ കേരളത്തിൽ വളരുന്ന തദ്ദേശ ഇനം സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, വംശനാശത്തിലേക്ക് നീങ്ങുന്ന മരങ്ങൾ എന്നിവയാണ് നടുന്നത്.

വൻമരങ്ങൾ, ഇടത്തരം മരങ്ങൾ, ചെറിയ ചെടികൾ, കുറ്റിച്ചെടികൾ എന്നിങ്ങനെ 4 തട്ടുകളിലായി ഒരു ചതുരശ്ര മീറ്ററിൽ 3-4 ചെടികൾ ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നതാണു സാധാരണ രീതി. മധ്യത്തിലായിരിക്കും വൻമരങ്ങൾ.തൈകൾ നടുന്നതിനൊപ്പം ചുറ്റും ജൈവ പുതനൽകുന്നു

കാസർഗോഡ് ജില്ലയിൽ മൂന്നാലു സ്ഥലത്ത് goverment തന്നെ പരീഷണ അടിസ്ഥാനത്തിൽ ഇതു നടപ്പാക്കിയിട്ടുണ്ട്.

ചിലവ് ഇത്തിരി കൂടുതലാണ്. ഒരു സെൻ്റിൽ ഇങ്ങനെ മരങ്ങൾ നടാൻ ഒരു ലക്ഷം രൂപയെങ്കിലും ആകും. ചിലവു കുറച്ചും ഇതെങ്ങനെ ചെയ്യാൻ പറ്റും എന്നാലോചിച്ചു കൊണ്ടിരിക്കുന്നു.

Crowd foresting എന്നൊരു മലയാളം YouTube channelil ഇതിനെ പറ്റിയുള്ള സകല വിവരങ്ങളും ഉണ്ടു. അതിലെ ഹരി എന്ന ആളുടെ സംസാരം കേട്ടിരിക്കാൻതന്നെ നല്ല രസമാണ്.

പരിസ്ഥിതി ദിന ആശംസകൾ!!!

14/05/2022

നാട്ടിലെ കാട്ടുപന്നി ശല്യം എങ്ങനെ നിയന്ത്രിക്കാം .പ്രഫ. മാധവ് ഗാഡ്ഗിൽ മലയാള മനോരമയിൽ എഴുതിയ ലേഖനം.
-----------
പുണെയിൽ, കാടിനു നടുവിൽ പ്രതിരോധ വകുപ്പിന്റെ ഗവേഷണ ലാബ് സ്ഥിതിചെയ്യുന്ന മലയോരത്തിനു സമീപമുള്ള അപ്പാർട്മെന്റിന്റെ ഏറ്റവും മുകളിലെ നിലയിലാണ് എന്റെ താമസം. ടെറസിൽനിന്നു നോക്കിയാൽ, ലാബ് മൈതാനത്തിനു ചുറ്റും മയിലുകൾ നൃത്തം ചെയ്യുന്നതും മാനുകൾ ഓടിക്കളിക്കുന്നതും കാട്ടുപന്നികൾ പരക്കംപായുന്നതും കാണാം. വനമേഖലയിൽ പെറ്റുപെരുകുന്ന കാട്ടുപന്നികളുടെ ഇറച്ചി ലാബിലെ ഓഫിസർമാർ ദശകങ്ങളായി പാചകം ചെയ്തു കഴിക്കാറുണ്ടെന്നു മാത്രമല്ല, ഇടയ്ക്കെല്ലാം പന്നിയിറച്ചി എനിക്കും പങ്കുവയ്ക്കാറുണ്ട്. ഈ രീതിയാണ് ലോകത്തിൽ പരിസ്ഥിതി സംരക്ഷണത്തിലും സന്തോഷ സൂചികയിലും മുന്നിലുള്ള സ്വീഡനും നോർവേയും പിന്തുടരുന്നത്– വ്യക്തമായ ചട്ടങ്ങൾക്കു വിധേയമായുള്ള വേട്ടയാടൽ വിവേകമുള്ളതാണ്. ഈ രാജ്യങ്ങളിൽ മ്ലാവും കലമാനും സുലഭമായതിനാൽ അവിടത്തെ വീടുകളിലെ ഫ്രീസറുകളിൽ എപ്പോഴും അവയുടെ ഇറച്ചിയുണ്ടാവും.

വേട്ടയാടൽ സംബന്ധിച്ച് ഈ രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ വികേന്ദ്രീകൃതമാണ്. അതായത്, ഓരോ പ്രദേശത്തെയും വന്യജീവി സ്രോതസ്സുകളുടെ സവിശേഷതകൾക്കനുസരിച്ച് തദ്ദേശപങ്കാളിത്തത്തോടെയാണ് അത്തരം ചട്ടങ്ങൾ രൂപീകരിക്കുന്നത്. മറ്റൊരു വസ്തുത, അവിടെ ആത്മരക്ഷയ്ക്കും സ്വത്തുവകകൾ സംരക്ഷിക്കാനും വന്യമൃഗങ്ങളെ നിയമവിധേയമായി കൊല്ലാനാകും എന്നതാണ്.

നമ്മുടെ രാജ്യത്തു നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം (വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ ആക്ട്–ഡബ്ല്യുഎൽപിഎ) ഉപേക്ഷിച്ച് ഇത്തരമൊരു മാർഗമാണു നാം സ്വീകരിക്കേണ്ടത്. ജനവിരുദ്ധവും പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ വനം വകുപ്പിന്റെ ചട്ടങ്ങളാണു മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂട്ടുന്നത്. കാട്ടാനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ഓരോവർഷവും രാജ്യത്ത് ആയിരം പേരെങ്കിലും കൊല്ലപ്പെടുന്നുവെന്നാണു മധ്യപ്രദേശിലെ മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡനായ എച്ച്.എസ്.പാബ്ല നൽകുന്ന കണക്ക്; പതിനായിരങ്ങൾക്കു പരുക്കേൽക്കുകയും ചെയ്യുന്നു.

ഇതിനു പുറമേ വന്യമൃഗങ്ങൾ കോടിക്കണക്കിനു രൂപയുടെ വിളകളാണു വർഷംതോറും നശിപ്പിക്കുന്നത്. യഥാർഥത്തിൽ കാട്ടുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലമുള്ള ദുരന്തത്തിന്റെ വ്യാപ്തി ഈ കണക്കുകളെക്കാൾ എത്രയോ വലുതാണ്. വനവുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം എപ്പോഴും അവ്യക്തവും ദുരൂഹവുമാണുതാനും.

രാജ്യത്തെ വന്യജീവി നിയമത്തിൽ ഏറ്റവും യുക്തിരഹിതമായതു കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള നിരോധനമാണ്. വന്യ സസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നേച്ചർ കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ട്. കാട്ടുപന്നികൾ ഒരുതരത്തിലുള്ള വെല്ലുവിളികളും നേരിടുന്നില്ലെന്നാണ് അവരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ലോകത്തിലെ പല വനമേഖലകളിലും അവ ക്രമാതീതമായി പെരുകിയിരിക്കുന്നു. യൂറോപ്പിലും കാനഡയിലും അവയെ വിളകൾ നശിപ്പിക്കുന്ന ജീവികളുടെ ഇനത്തിലാണു പെടുത്തിയിട്ടുള്ളത്. കാട്ടുപന്നികളെ സംബന്ധിച്ച് ഇന്ത്യയിൽ ആധികാരികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, രാജ്യമെങ്ങുമുള്ള കർഷകർ പറയുന്നതു കാട്ടുപന്നികൾ പെരുകിക്കൊണ്ടിരിക്കുന്നുവെന്നും അവ ഗുരുതര ഭീഷണിയായിക്കഴിഞ്ഞിരിക്കുന്നുവെന്നുമാണ്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല, വനത്തിൽനിന്ന് ഒട്ടേറെ കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിലും പന്നിശല്യമുണ്ട്. മഹാരാഷ്ട്രയിൽ മഴ ഏറ്റവും കുറവായ മാൻ എന്ന സ്ഥലം ഉദാഹരണം.

ഡബ്ല്യുഎൽപിഎയുടെ കീഴിൽ, അപകടകാരികളായ വന്യമൃഗങ്ങൾക്കെതിരെ പ്രതിരോധത്തിനു ജനങ്ങൾക്ക് അവകാശമില്ല. അവരെ കൃഷിയിടങ്ങളിൽനിന്ന് തുരത്തിയോടിക്കാൻ പോലും അധികൃതരുടെ അനുമതി വേണം. എന്നാൽ, ഇന്ത്യൻ പീനൽ കോഡ് 100,103 വകുപ്പുകൾ പ്രതിരോധത്തിനും സ്വത്തുസംരക്ഷണത്തിനുമായി അക്രമിയെ ചെറുക്കാനും കൊല്ലാനും വരെ അനുമതി നൽകുന്നുണ്ട്. എന്താണ് ഈ വകുപ്പുകളുടെ പ്രത്യേകത. 1) അക്രമിയുടെ പ്രവൃത്തികൾ മരണമോ മാരകമായ മുറിവുകളോ ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ അതു പ്രതിരോധിക്കാം. 2) വീടോ വസ്തുവകകളോ കൊള്ളയടിക്കുകയോ അവിടെ അതിക്രമിച്ചു കടക്കുകയോ ചെയ്താലും പ്രതിരോധിക്കാം.

കാട്ടുപന്നികൾ പലപ്പോഴും ആളുകളെ കൊല്ലാറുണ്ട്. അവ സ്ഥിരമായി കൃഷിഭൂമിയിൽ അതിക്രമിച്ചു കയറുന്നു, വിളകൾ നശിപ്പിക്കുന്നു.

എന്റെ സുഹൃത്തുക്കളായ വിരമിച്ച മുതിർന്ന പൊലീസ് ഓഫിസറും ഹൈക്കോടതി ജഡ്ജിയും പറഞ്ഞത് ഡബ്ല്യുഎൽപിഎ ഭരണഘടനാപരമായി സാധുതയില്ലാത്ത നിയമമാണെന്നാണ്. ഇത്തരത്തിൽ യുക്തിരഹിതവും അനീതി നിറഞ്ഞതുമായ ചട്ടങ്ങൾ ഉണ്ടാക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ഒരു പ്രത്യേകതയാണെന്നു കൂടി പറയണം. ദേശീയോദ്യാനങ്ങൾക്കും വന്യമൃഗസങ്കേതങ്ങൾക്കും പുറത്തുള്ള എല്ലാ വേട്ടകളെയും മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ല.

ഒരു കാര്യം വ്യക്തമായി പറയാം, ഇന്ത്യയിലെ നിലവിലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കേണ്ടതാണ്. വന്യജീവി സമ്പത്ത് അടക്കം പ്രകൃതി സ്രോതസ്സുകളെ ഉത്തമമായ രീതിയിൽ പരിപാലിക്കാനുള്ള പകരം വ്യവസ്ഥകൾ കൊണ്ടുവരണം. ഇതാകട്ടെ 1995–96 കാലത്തെ ജനകീയാസൂത്രണ മാതൃകയിൽ പ്രാദേശിക തലത്തിൽ നിയമരൂപീകരണത്തിന് അധികാരം നൽകുന്നതുമാകണം.

(പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ലേഖകൻ)

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ്...
03/11/2021

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ്രം പോർട്ടൽ.

2021 ഡിസംബർ മാസത്തിനു മുൻപായി ഇ എസ് ഐ / ഇ പി എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്‌. സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.

register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്‌. ആധാർ , ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഒ ടി പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യാം.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.

കർഷകർ ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻ വാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ മുതലായഎല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ഇന്നു തന്നെ രജിസ്ട്രേഷൻ നടത്തി ഇ ശ്രം കാർഡ് സ്വന്തമാക്കൂ. വിവിധ ആനുകൂല്യങ്ങൾക്ക് അർഹത നേടൂ.

ഓർക്കുക അക്ഷയ / സി എസ് സി കേന്ദ്രങ്ങൾ വഴിയുള്ള ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.

അടൽ പെൻഷൻ യോജന (APY)അസംഘടിത മേഖലയിലെ ജനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് 2015 -ൽ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പെൻഷൻ പദ്ധതിയാണ്...
27/09/2021

അടൽ പെൻഷൻ യോജന (APY)

അസംഘടിത മേഖലയിലെ ജനങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് 2015 -ൽ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയോടുള്ള ആദര സൂചകമായാണ് ഈ പദ്ധതിക്ക് അടൽ പെൻഷൻ യോജന എന്ന് പുനർനാമകരണം ചെയ്തത്.

18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമായ എല്ലാവർക്കും ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. ഇത്തരത്തിൽ അംഗമാകുന്ന വരിക്കാർക്ക് 60 വയസ്സ് പ്രായം പൂർത്തിയാകുമ്പോൾ പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ ലഭിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഏതൊരു വരിക്കാരനും ഈ പദ്ധതിയുടെ കാലയളവ് കുറഞ്ഞത് 20 വർഷമോ അതിൽ കൂടുതലോ ഉണ്ടായിരിക്കുന്നതാണ്.

ഈ പെൻഷൻ പദ്ധതിയിലേക്കുള്ള ആളുകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ സംഭാവനയുടെ 50 % അല്ലെങ്കിൽ പ്രതിവർഷം 1000 രൂപ, ഏതാണോ കുറവ് വരുന്ന തുക അത് കേന്ദ്ര സർക്കാർ അതാത് വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതാണ്. ഏതെങ്കിലും സാമൂഹിക പദ്ധതികളുടെ ഉപഭോക്താക്കളല്ലാത്തവർക്കും നികുതിദായക വരുമാനം അടക്കേണ്ടാത്തവർക്കും ഈ സംഭാവനക്ക് അർഹതയുണ്ട്.

അടുത്തുള്ള ഏതെങ്കിലും നാഷണലൈസ്ഡ്‌ ബാങ്കുകൾ വഴിയാണ് ഈ പെൻഷന് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക

https://www.india.gov.in/spotlight/atal-pension-yojana

https://www.npscra.nsdl.co.in/scheme-details.php

നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവാണെങ്കില്‍ അവരുടെ പേരില്‍ നിര്‍ബ്ബന്ധമായും സുകന്യസമൃദ്ധി പദ്ധതിയില്‍ ചേരുക.പെണ്‍മക്...
17/06/2021

നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവാണെങ്കില്‍ അവരുടെ പേരില്‍ നിര്‍ബ്ബന്ധമായും സുകന്യസമൃദ്ധി പദ്ധതിയില്‍ ചേരുക.പെണ്‍മക്കളുടെ ശോഭനമായ ഭാവിക്കായി കേന്ദ്രസര്‍ക്കാറിന്റെ ഒരു മികച്ച പദ്ധതിയാണ് സുകന്യാസമൃദ്ധി യോജന. 10 വയസ്സിനു താഴെയുള്ള പെൺകുട്ടികളെയാണ് ഈ പദ്ധതിയിൽ മാതാപിതാക്കൾക്ക് ഉൾപ്പെടുത്താൻ പറ്റുക.

ചെയ്യേണ്ടത്- രക്ഷാകർത്താവിന് പെൺകുട്ടിയുടെ പേരിൽ പോസ്റ്റ്ഓഫീസിൽ അക്കൗണ്ട് തുറക്കാം. 100 രൂപയുടെ ഗുണിതങ്ങളായി പിന്നിടുള്ള നിക്ഷേപങ്ങൾ നടത്താം. ഒരു സാമ്പത്തികവർഷം കുറഞ്ഞത് 1000 രൂപ എങ്കിലും നിക്ഷേപിക്കണം. പരമാവധി 1,50,000 രൂപ ഒരു സാമ്പത്തികവർഷം നിക്ഷേപിക്കാൻ കഴിയും. അക്കൗണ്ട് തുടങ്ങി 14 വർഷംവരെ നിക്ഷേപം നടത്തിയാൽ മതി. 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോൾ 9.1 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പെൺകുട്ടിക്ക് 18വയസ്സ് കഴിയുമ്പോൾ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തികവർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിൻവലിക്കാം. പെൺകുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറക്കാൻ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക .

രക്ഷാകർത്താവിൻറെ 3 ഫോട്ടോയും ആധാർ കാർഡും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നൽകണം.

മഴയിൽ  പച്ചപ്പട്ടണിഞ്ഞു നിൽക്കുന്ന  റാണിപുരം  മലകളുടെ  മുകൾതട്ടിലെ  കാഴ്ച. ഇന്നത്തെ മനോരമയിൽ വന്നത്. നേരത്തെ റാണിപുരത്തെ...
27/06/2020

മഴയിൽ പച്ചപ്പട്ടണിഞ്ഞു നിൽക്കുന്ന റാണിപുരം മലകളുടെ മുകൾതട്ടിലെ കാഴ്ച. ഇന്നത്തെ മനോരമയിൽ വന്നത്. നേരത്തെ റാണിപുരത്തെപ്പറ്റി ഒരു കുറിപ്പ് എഴുതിയിരുന്നു. അതിന്റെ ലിങ്ക് ഫസ്റ്റ് കമെന്റിൽ കൊടുത്തിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും  നന്നായി സംരക്ഷിക്കപ്പെടുന്നതും  അതോടൊപ്പംതന്നെ മനോഹരവുമായ  നമ്മുടെ  ചരിത്ര സ്മാരകം  ബേക്കല്‍ കോട്ടയു...
08/06/2020

കേരളത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നതും അതോടൊപ്പംതന്നെ മനോഹരവുമായ നമ്മുടെ ചരിത്ര സ്മാരകം ബേക്കല്‍ കോട്ടയുടെ സമീപം ആഴംകുറഞ്ഞ ഒരു ബീച്ചുണ്ട് - പള്ളിക്കര ബീച്ച് . ഇപ്പോൾ ഇതിനെ ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നാണ് വിളിക്കുന്നത് എന്നുകേൾക്കുന്നു.. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ ആഴം കുറഞ്ഞ ബീച്ചുകളിൽ ഒന്നാണിത്.

ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നേരെത്തെ തന്നെ വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. സമീപത്ത് ഒരു ഭിത്തിയില്‍ നിലമ്പൂരില്‍ നിന്നുള്ള കലാകാരന്മാര്‍ പരമ്പരാഗത രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡന്‍ പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപത്തായി കാണാം . ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങള്‍ ഇപ്പോൾ നന്നായി തന്നെ വളർന്നു തണല്‍ നല്‍കുന്നുണ്ട് .

അതുപോലെ തന്നെ കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരു നടപ്പാത അവിടെയുണ്ട് . ഇവിടെ നിന്ന് കടലിന്റെ നീലിമയിട്ട ക്യാൻവാസിൽ ബേക്കല്‍ കോട്ടയുടെ ദൃശ്യം കാണാൻ നല്ല ഭംഗിയാണ്. ഈ പ്രദേശത്തിന്റെ വികസനത്തിനായി ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത് . ഇപ്പോൾ മഴതുടങ്ങിയത് കൊണ്ടും , കൊറോണ കാലമായതുക്കൊണ്ടും വിളിച്ചു അനേഷിച്ചിട്ടു പിന്നീടൊരിക്കൽ പോകുന്നതായിരിക്കും നല്ലതു.

കാസറകോട് ജില്ലക്കാരായ നമ്മൾ കൂടുതലും കൃഷിയും അനുബന്ധ കാര്യങ്ങളുമായി ജീവിക്കുന്നവരാണ്.  കാർഷിക യന്ത്രങ്ങളും മറ്റും വാങ്ങു...
03/06/2020

കാസറകോട് ജില്ലക്കാരായ നമ്മൾ കൂടുതലും കൃഷിയും അനുബന്ധ കാര്യങ്ങളുമായി ജീവിക്കുന്നവരാണ്. കാർഷിക യന്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി കേന്ദ്ര ഗവമെന്റിന്റെ ഒരു scheme ഇപ്പോള് നിലവിലുണ്ട്. താല്പര്യമുള്ളവർ തുടർന്ന് വായിക്കുക .
__________________________________________

80% വരെ സബ്‌സിഡിയോടുകൂടി കാർഷികയന്ത്രങ്ങളും കാർഷിക ഉപകരണങ്ങളും വാങ്ങാം.

കേന്ദ്രഗവൺമെന്റിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ കർഷകർക്ക് നേരിട്ട് കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization എന്ന പദ്ധതിയിലൂടെ നേരിട്ട് വാങ്ങാവുന്നതാണ്. ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്.

വിവിധയിനം ട്രാക്റ്ററുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്രങ്ങൾ, നടീൽ യന്ത്രങ്ങൾ, കഴുകൽ യന്ത്രങ്ങൾ, അലുമിനിയം കോവണികൾ, ഇലക്ട്രോണിക് സോളാർ കാർഷിക യന്ത്രങ്ങൾ, കാർഷിക അനുബന്ധ ശുചീകരണ യന്ത്രങ്ങൾ തുടങ്ങിയവയും, പുൽവെട്ടു യന്ത്രമടക്കമുള്ള കാർഷിക ഉപകരണങ്ങളും, പൊടിക്കൽ അരയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും ഇത്തരത്തിൽ കർഷകർക്ക് വാങ്ങാവുന്നതാണ്.

പ്രസ്തുത പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി https://agrimachinery.nic.in/Farmer/Management/Index എന്ന വെബ്‌സൈറ്റിൽ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആധാർ കാർഡും, പാസ്പോര്ട്ട് സൈസിലുള്ള ഫോട്ടോയും, കൃഷിഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും, ഗുണഭോക്താവിന്റെ പേരുവിവരങ്ങളടങ്ങിയ ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പിയും, ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസെൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും SC / ST / OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ ഗുണഭോക്താവിന്റെ ജാതി തെളിയിക്കുന്ന രേഖയുടെയും സ്‌കാൻ കോപ്പിയും രെജിസ്ട്രേഷൻ ചെയ്യുമ്പോൾ കരുതേണ്ടതാണ്.

സർക്കാരിന്റെ ഈ പദ്ധതിയിൽ കാർഷിക യന്ത്ര - ഉപകാരണനിർമ്മാതാക്കൾക്കും, സംരംഭകർക്കും, സൊസൈറ്റികൾക്കും, സ്വാശ്രയ സംഘങ്ങൾക്കും, മറ്റും പങ്കെടുക്കാവുന്നതും, സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി മെഷിനുകൾ വാങ്ങി ഉപയോഗിക്കാവുന്നതും, ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് https://agrimachinery.nic.in/ എന്ന കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അറിയാവുന്നതാണ്.
കടപ്പാട്
#കേന്ദ്രസർക്കാർ #ജനക്ഷേമപദ്ധതികൾ

നമ്മുടെ കാസറഗോഡ് ജില്ലയിലെ  ചെറുവത്തൂരിനടുത്തുള്ള  വലിയപറമ്പയിൽ പോയിട്ടുണ്ടോ?. പരമ്പരാഗത കെട്ടുവള്ളങ്ങൾ  സദാ ഒഴുകി നീങ്ങ...
24/05/2020

നമ്മുടെ കാസറഗോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള വലിയപറമ്പയിൽ പോയിട്ടുണ്ടോ?. പരമ്പരാഗത കെട്ടുവള്ളങ്ങൾ സദാ ഒഴുകി നീങ്ങുന്ന കായലും പുഴയും. രണ്ടുകരയിലും വരി വരിയായി നിൽക്കുന്ന തെങ്ങും തോപ്പുകൾ .

ഒരു തീരദേശ ദ്വീപാണ് വലിയപറമ്പ. ഇതൊരു ഗ്രാമ പഞ്ചായത്തും കൂടിയാണ്. ഒരു വശത്തു കവ്വായി കായലും മറുവശത്തു കടലുമാണ്. മനോഹരിയായ തേജസ്വിനി പുഴ ഈ കായലിൽ വന്നുചേർന്നു പിന്നെ തൊട്ടടുത്തുള്ള അറബി കടലിയ്ക്കൊഴുകുന്നതു കാണേണ്ടത് തന്നെയാണ്. വലിയപറമ്പയിൽ കാസറകോട്ടുകാരായിട്ടും നമ്മൾ പോയിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. കാരണം ആലപ്പുഴയും,കുമാരകവും ഒന്നും ഈ കായൽ ഭംഗിക്ക് മുമ്പിലൊന്നുമല്ല. അതുകൊണ്ടു തന്നെ അതിവേഗം വളരുന്ന കായൽ ടൂറിസം ഡെസ്റ്റിനേഷൻ ആയി വലിയപറമ്പ മാറിക്കൊണ്ടിരിക്കുന്നു.

പക്ഷെ ഇപ്പോൾ നന്നായി അനേഷിച്ചു പരിചയമുള്ള ഒരാളെയൊക്കെ കൂടെ കൂട്ടി പോകുക. വഴിയൊക്കെ കുറച്ചു കൺഫ്യൂസിങ് ആണ്. ഗൂഗിൾ മാപ്പ്‌ ഒക്കെ വച്ചു ചെറുവത്തൂരിൽ നിന്നൊക്കെ പോയാൽ അത്ര സുഗമമായി എത്തണമെന്നില്ല.

24 കിലോമീറ്റര്‍ നീളത്തില്‍ ഒരു പ്രധാന ദ്വീപും മാടക്കാല്‍, ഇടയിലക്കാട്, വടക്കേക്കാട് തുടങ്ങിയ ചെറുദ്വീപുകളും ഉള്‍പ്പെടുന്ന 16.14 ച.കി.മീ. വിസ്തൃതിയുള്ള വലിയപറമ്പ ഗ്രാമ പഞ്ചായത്തു നീളത്തില്‍ വലുതാണെങ്കിലും വീതി നന്നേ കുറവാണ്. കടലിനും കായലിനും ഇടയിലുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ദ്വീപിൻറെ പരമാവധി വീതി 1200 മീറ്ററാണ്. പക്ഷെ പകുതിയോളം പ്രദേശത്തും 300 മീറ്ററില്‍ താഴെ മാത്രമാണ് വീതിയുള്ളത്. ജനസംഖ്യ 15000 ത്തില്‍ താഴെയാണ്. 3860 വീടുകളാണ് ആകെയുള്ളത്.

Note : ഗാർഡിയൻ മാഗസിനിൽ നിന്നും മറ്റുമുള്ള വലിയപറമ്പയെ കുറിച്ചുള്ള ചിത്രങ്ങളാണ് ഈ കുറിപ്പിനൊപ്പം ചേർത്തിരിക്കുന്നത്.

കേരളത്തിന്‍റെ ഊട്ടി,  അത് വേറെയെവിടെയും അല്ല നുമ്മടെ കാസര്‍കോട് തന്നെയാണെന്ന് :)   - സമുദ്ര നിരപ്പിൽനിന്നും 780 മി ഉയരത്...
02/05/2020

കേരളത്തിന്‍റെ ഊട്ടി, അത് വേറെയെവിടെയും അല്ല നുമ്മടെ കാസര്‍കോട് തന്നെയാണെന്ന് :) - സമുദ്ര നിരപ്പിൽനിന്നും 780 മി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ റാണിപുരത്തിന് സഞ്ചാരികൾ സമ്മാനിച്ച വിളിപ്പേര് . പ്രത്യേകിച്ച് മഴ തുടങ്ങി പിന്നെ കുറച്ചുകാലം പെയ്യാതെ നിൽക്കുന്ന ആ കാലമില്ലേ , ആ സമയങ്ങളിലൊക്കെ പച്ചപ്പട്ട് വിരിച്ച പുൽ ചെരുവുകളും പാറക്കൂട്ടങ്ങളും അരുവികളുമായി വശ്യമനോഹരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന റാണിപുരം മലനിരകള് ഒന്ന് കാണേണ്ടത് തന്നെയാണ്. അത്തരം കോടമഞ്ഞിറങ്ങുന്ന സായാഹ്നങ്ങളില്‍ സഞ്ചാരപ്രവാഹം പൊതുവെ കൂടുതലുമാണ്. പണ്ട് മാടത്തുമലയെന്ന പേരില്‍ ആയിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

മലയടിവാരത്തിൽനിന്ന് ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ മേല്‍ത്തട്ടിലെ വിശാലമായ പുല്‍മേട്ടിലെത്താം. ഗുഹ, നീരുറവ, പാറക്കെട്ട് എന്നിവയെല്ലാം സഞ്ചാരികളുടെ മനം കവരും. ഇടക്കിടെ പഞ്ഞിക്കെട്ടുപോലെ പറന്നെത്തെുന്ന കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കും. അപൂര്‍വ സസ്യ ജൈവസമ്പത്തുക്കളുടെ കലവറയായ റാണിപുരംവനത്തിലും പുൽമേടുകളിലും കാട്ടാനകള്‍, പുളളിപ്പുലി, കാട്ടുപോത്ത്, കേഴമാന്‍, മലയണ്ണാന്‍ തുടങ്ങിയവയൊക്കെ കാണാറുണ്ട്. കര്‍ണാടക കേരള അതിര്‍ത്തിയിലുളള ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റാണിപുരത്തിന്‍റെ ചുറ്റളവിലാണെന്നത് പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കാഞ്ഞങ്ങാട് നിന്നും 2 മണിക്കൂര്‍ യാത്രയുണ്ട് റാണിപുരത്തേക്ക്. Photos thanks Pinterest.

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Prinson Pallikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share