08/07/2023
കാസർകോട്: കാസർകോട് നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. നഗരസഭാ വനിത ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർമാൻ ആഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൃഷി വർക്കിംഗ് ഗ്രൂപ്പ് കൺവീനറുമായ അബ്ബാസ് ബീഗം, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, മുൻ നഗരസഭാ ചെയർ പേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, മുതിർന്ന കർഷകൻ പപ്പൻ സംസാരിച്ചു. കൃഷി ഫീൽഡ് ഓഫീസർ എം.പി. ശ്രീജ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.സി. വിജയകുമാരി നന്ദിയും പറഞ്ഞു. കൗൺസിലർമാർ, നഗരസഭാ പരിധിയിലെ കർഷകർ ചടങ്ങിൽ സംബന്ധിച്ചു. കർഷകർക്ക് തങ്ങളുടെ കാർഷിക ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുവാനും പൊതുജനങ്ങൾക്കു ഗുണമെന്മയുള്ള ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു.