Oruma Karuvakode

Oruma Karuvakode ഒരുമ ഗ്രന്ഥാലയം കരുവാക്കോട്
Oruma Grandhalayam Karuvakode
❤️💚

16/06/2024

നാട്
Karuvakode



Happy birthday Sanviya Sreenivas      Oruma Karuvakode  Sreeni Thekkinkara
28/03/2024

Happy birthday Sanviya Sreenivas



Oruma Karuvakode
Sreeni Thekkinkara

ഒരുമ ഗ്രന്ഥാലയംകരുവാക്കോട്കിളികൾക്ക് ഒരുമയുടെ സ്നേഹപ്പാത്രം
11/03/2024

ഒരുമ ഗ്രന്ഥാലയം
കരുവാക്കോട്
കിളികൾക്ക് ഒരുമയുടെ സ്നേഹപ്പാത്രം



Christmas carol 2023ഒരുമ കരുവാക്കോട് ക്രിസ്തുമസ് ആഘോഷത്തിന് ഭാഗമായി ഒരുമ ഗ്രന്ഥാലയം കരുവാക്കോടിന്റെ പ്രവർത്തകരും കുട്ടിക...
04/01/2024

Christmas carol 2023
ഒരുമ കരുവാക്കോട്

ക്രിസ്തുമസ് ആഘോഷത്തിന് ഭാഗമായി ഒരുമ ഗ്രന്ഥാലയം കരുവാക്കോടിന്റെ പ്രവർത്തകരും കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തിയ ക്രിസ്മസ് കരോൾ യാത്ര... (23-12-2023)
എല്ലാവരും ഒന്നിച്ചുള്ള ആഘോഷം 🥰 ക്രിസ്മസ് കരോൾ നാട്ടിലെ എല്ലാ വീടുകളും കയറി ഇറങ്ങി ക്രിസ്മസിന് സന്തോഷവും സ്നേഹവും പങ്കിട്ടു.. 🥰😍

ക്രിസ്മസ് കരോളിന്റെ ഭാഗമായി ബക്കറ്റ് പിരിവു നടത്തി കിട്ടുന്ന തുക അടുത്തുള്ള മര്യാ ഭവൻ വൃദ്ധസദനത്തിൽ ഏൽപ്പിക്കാൻ തീരുമാനിച്ചിരുന്നു..
സഹായിച്ച എല്ലാവർക്കും നന്ദി
ക്രിസ്തുമസ് ആശംസകൾ 🥰❤️💚

*ഒരുമ ഗ്രന്ഥാലയം കരുവാക്കോട്**പൊലിയം തുരുത്ത് യാത്ര*യാത്ര..സൗഹൃദം..ഒരുമഇന്ന് (03-12-2023) ഞങ്ങൾ ഒരുമ ഗ്രന്ഥാലയം പ്രവർത്ത...
04/01/2024

*ഒരുമ ഗ്രന്ഥാലയം കരുവാക്കോട്*
*പൊലിയം തുരുത്ത് യാത്ര*

യാത്ര..സൗഹൃദം..ഒരുമ

ഇന്ന് (03-12-2023) ഞങ്ങൾ ഒരുമ ഗ്രന്ഥാലയം പ്രവർത്തകർ ഒരു സൗഹൃദ യാത്ര നടത്തി.
ഗ്രന്ഥാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഹയർ സെക്കൻഡറി തൊട്ടുള്ള 20 പേർ...
(ബാക്കി കുട്ടികൾ അടുത്ത യാത്രയ്ക്കായി ഒരുങ്ങി നിൽക്കുന്നു😊)
പൊലിയം തുരുത്ത്, കരിച്ചേരി വ്യൂ പോയിൻ്റ് എന്നിവ ഉൾപ്പെടുത്തി മനോഹരമായ ഒരു യാത്ര...
ഒരുമിച്ചുള്ള നിമിഷങ്ങൾ അതിമനോഹരമാക്കിയ നല്ല സൗഹൃദങ്ങൾ...
അതിനേക്കാൾ, ഗ്രന്ഥാലയപ്രവർത്തനങ്ങൾ സജീവമായി കൊണ്ട് പോകുന്ന, വരും തലമുറയ്ക്ക് വഴി കാട്ടികളാകുന്ന നല്ല യുവത..
പ്രിയപ്പെട്ടവരേ നന്ദി, സ്നേഹം...
ഒരുമയോടെ മുന്നോട്ട്... 💚❤️

#ഒരുമ #ഗ്രന്ഥാലയം
#കരുവാക്കോട്
#യാത്ര

ഒരുമ ഗ്രന്ഥാലയം കരുവാക്കോട് PSC പരിശീലനം..നമ്മുടെ ഇടയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒര...
04/01/2024

ഒരുമ ഗ്രന്ഥാലയം കരുവാക്കോട് PSC പരിശീലനം..
നമ്മുടെ ഇടയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരുമ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന PSC പരിശീലന പ്രോഗ്രാം..
ഒരുമയോടെ മുന്നോട്ട്...

📚പുസ്തക കലവറ📚 (22.10.2023)ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മൾ നടത്തിയ പരിപാടിയായ പുസ്ത...
10/11/2023

📚പുസ്തക കലവറ📚 (22.10.2023)

ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മൾ നടത്തിയ പരിപാടിയായ പുസ്തക കലവറ വിജയം കണ്ടു. നാട്ടിനകത്തേ ഓരോ വീടും സന്ദർശിച്ച് നമ്മൾ പുസ്തകങ്ങൾ ശേഖരിച്ചു, ആദ്യഘട്ടത്തിൽ തന്നെ 80-ഓളം പുസ്തകങ്ങൾ ലഭിച്ചു.
നാടിൻറെ ഈയൊരു പിന്തുണയും സ്നേഹവും ആണ് നമുക്ക് മുന്നോട്ടുപോകാനുള്ള പ്രചോദനം💪, അതോടൊപ്പം എന്തിനും ഏതിനും കൂടെ നിൽക്കുന്ന നമ്മുടെ ഒരുമ ടീം.😍
ഒരുപാട് സ്നേഹവും നന്ദിയും... ❤️🥰

ഗ്രന്ഥാലയത്തിലേക്ക് ഇനിയും ഒരുപാട് പുസ്തകങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

❤️ഒരുമ ഗ്രന്ഥാലയം കരുവാക്കോട്💚

❤️ ഒരുമ ഗ്രന്ഥാലയം കരുവാക്കോട് 💚*PSC പരിശീലനം*🥰 നമ്മുടെ ഇടയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോട...
04/11/2023

❤️ ഒരുമ ഗ്രന്ഥാലയം കരുവാക്കോട് 💚

*PSC പരിശീലനം*🥰

നമ്മുടെ ഇടയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരുമ ഗ്രന്ഥാലയം പി എസ് സി പരിശീലനം ആരംഭിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുമല്ലോ.

Google form link👇🏻

https://forms.gle/3MpBSBTJq3iP7zs39

PSC Coaching at 📍Karuvakode

📌 പി എസ് സി രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർക്ക് വേണ്ടി രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
Contact:-
9847580935
9605371626

*ഒരുമയോടെ മുന്നേറാം*😍

ഒരുമ ഗ്രന്ഥാലയം കരുവാക്കോട്ഒരുമ ഗ്രന്ഥാലയം കരുവാക്കോട് 2023-24 വർഷത്തെ ഭാരവാഹികൾ.. President: Hariprasad VSecretary: Kav...
03/11/2023

ഒരുമ ഗ്രന്ഥാലയം കരുവാക്കോട്

ഒരുമ ഗ്രന്ഥാലയം കരുവാക്കോട് 2023-24 വർഷത്തെ ഭാരവാഹികൾ..

President: Hariprasad V
Secretary: Kavya K
Treasurer: Rohith K
Vice President: Sreelakshmi K
Joint Secretary: Vishnu Mohanan
രക്ഷാധികാരി: shyjith Karuvakode

Convenors:
- Gokul Ram
- Malavika TV
- Sooraj K
- Rahul Palathingal
- Abhimanyu
- Arjun TV
- Abhishek
- Shivanya

👏 അഭിനന്ദനങ്ങൾ 😍🥰
❤️ഒരുമ കരുവാക്കോട് 💚

*ഒരുമ ഗ്രന്ഥാലയം കരുവാക്കോട്**പുസ്തക കലവറ*📚ഒന്നാം ദിനം അതിമനോഹരം🥰പകുതിയോളം വീടുകൾ സന്ദർശിച്ചപ്പോൾ തന്നെ വിലയേറിയ 64 പുസ്...
28/10/2023

*ഒരുമ ഗ്രന്ഥാലയം കരുവാക്കോട്*
*പുസ്തക കലവറ*📚

ഒന്നാം ദിനം അതിമനോഹരം🥰
പകുതിയോളം വീടുകൾ സന്ദർശിച്ചപ്പോൾ തന്നെ വിലയേറിയ 64 പുസ്തകങ്ങൾ😍
നാടിൻ്റെ ചേർത്ത് പിടിക്കലിന് നന്ദി🥰
അതിലുപരി പതിനഞ്ചോളം പേരുമൊത്തുള്ള , ആസ്വദിച്ചുള്ള, കഥ പറഞ്ഞുള്ള പ്രഭാത നടത്തം🥰🥰👍

ഊർജ്ജം🥰... സ്നേഹം🥰

ഒരുമ ഗ്രന്ഥാലയം കരുവാക്കോട് #പ്രസംഗപരിശീലനംമൂന്നു ദിവസങ്ങളിലായി രാത്രി 7 മണി മുതൽ 10 മണി വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു.നാട...
28/10/2023

ഒരുമ ഗ്രന്ഥാലയം കരുവാക്കോട്
#പ്രസംഗപരിശീലനം
മൂന്നു ദിവസങ്ങളിലായി രാത്രി 7 മണി മുതൽ 10 മണി വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു.
നാട്ടിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച Effective Public Speaking Camp.
ഒപ്പം ചേർന്ന് നിന്ന് മികച്ച പ്രകടനം കാഴ്ച വെച്ച 18 പേർ.
ആദ്യ ദിവസം മികച്ച തുടക്കം സമ്മാനിച്ച പ്രിയപ്പെട്ട രാജേഷ് കൂട്ടക്കനി മാഷ്.
മറ്റു തിരക്കുകൾ ഒക്കെ മാറ്റി വെച്ച് മുഴുവൻ സമയവും കൂടെ നിന്ന പ്രിയപ്പെട്ടവർ..
പരിപാടി വിജയിപ്പിക്കാൻ എന്തിനും ഏതിനും ഒരുങ്ങി ഇറങ്ങിയ നാട്ടിലെ യുവജനങ്ങൾ..
മൂന്നാം ദിവസം നിങ്ങൾ ഓരോരുത്തരിലും കണ്ട ആത്മവിശ്വാസവും കരുത്തും തന്നെയാണ് ഇനി വരും കാലത്ത് നമ്മുടെ ഒരുമയുടെ കരുത്ത്.
#ഒരുമയോടെ #മുന്നേറാം


#കരുവാക്കോട് #ഒരുമ

ഗാന്ധി ക്വിസ് മത്സരം 2023ഒരുമ ഗ്രന്ഥാലയം കരുവാക്കോടിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തിയ ഗാന്ധി ക്വി...
25/10/2023

ഗാന്ധി ക്വിസ് മത്സരം 2023

ഒരുമ ഗ്രന്ഥാലയം കരുവാക്കോടിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നടത്തിയ ഗാന്ധി ക്വിസ് മത്സരം വൻ വിജയമായി. 1 ഒക്ടോബർ 2023 ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി നടന്നത്. ക്വിസ് മത്സരത്തിൽ 24 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു, യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി ഡിഗ്രി തലത്തിലുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
പരിപാടിയുടെ അധ്യക്ഷൻ ഹരിപ്രസാദ്, പ്രോഗ്രാം ഡയറക്ടർ രോഹിത്, ക്വിസ്മാസ്റ്റർ ഷൈജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.

🥇മത്സരത്തിലെ വിജയികൾ🥈

➡️യുപി വിഭാഗം - ഒന്നാം സ്ഥാനം - ശ്രേയ, രണ്ടാം സ്ഥാനം ജിയാ പ്രകാശ്.

➡️ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം, ഒന്നാം സ്ഥാനം - വിഷ്ണുപ്രിയ, രണ്ടാം സ്ഥാനം - യദു കൃഷ്ണ.

➡️ഡിഗ്രി തലം ഒന്നാം സ്ഥാനം- നന്മ, രണ്ടാം സ്ഥാനം അഭിഷേക്.

മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

❤️ഒരുമ കരുവാക്കോട് 💚

Address

Krishna Pilla Mandiram Karuvakode, Karuvakode, PO. Pakkam
Kasaragod
671316

Website

Alerts

Be the first to know and let us send you an email when Oruma Karuvakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Oruma Karuvakode:

Share

Category