29/10/2026
Karnataka State Law University
യിൽ നിന്നും LLB പാസ്സായ എൻ്റെ സന്തോഷം പങ്കുവെക്കുന്നു.
KSLU syndicate മെമ്പറും പ്രിൻസിപ്പലുമായ Dr.R.Ashok സാറിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വിദ്യാർത്ഥി ജീവിതത്തിൻ്റെ നല്ല കാലത്ത് പൂർത്തീകരിക്കാൻ കഴിയാത്ത ആഗ്രഹമായിരുന്നു ഒരു അഭിഭാഷകനാവുക എന്നത്.
ഒരു മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ കാലത്തായിരുന്നു എൻ്റെ നിയമ പഠനം.
യാത്രകളിലും, സാമൂഹ്യ പ്രവർത്തനങ്ങൾക്കിടയിൽ കിട്ടുന്ന സമയങ്ങളും പഠനത്തിനായി ഞാൻ പരമാവധി ഉപയോഗപ്പെടുത്തി.
വേട്ടയാടലുകളും, കുപ്രചരണങ്ങളും, അവഗണനകളും കൊണ്ട് തളർത്താൻ ശ്രമിച്ചപ്പോഴും, എന്നെ മനസ്സിലാക്കി കൂടെ നിന്ന് ചേർത്തുപിടിച്ച ഏറെ പ്രിയപ്പെട്ടവരുടെ പിന്തുണയും അവർ തന്ന പ്രചോദനവുമാണ് ഇന്നെൻ്റെ ജീവിതത്തിൻ്റെ ബാക്കി പത്രം.
"ഒരു അപൂർണ്ണ കവിത പോലെ ജീവിക്കുക... ആരെങ്കിലും നിന്നെ മുഴുവനായി വായിച്ചു എന്ന് തോന്നുമ്പോൾ രണ്ടു വരി കൂടി എഴുതിച്ചേർക്കുക"
എന്നത് പ്രശസ്തമായ ഒരു പ്രയോഗമായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.
വ്യാഖ്യാനങ്ങൾക്കപ്പുറത്തുള്ള പച്ചയായ മനുഷ്യനെ കണ്ടെത്താൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല..
എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം ...❤️