Y V P Kanhangad

Y V P Kanhangad Welcome to Youth Voice Padinhar Charitable Trust

21/08/2025
05/05/2025
*മർഹൂം ഹാജി T അബൂബക്കർ മുസ്ല്യാർ നഗർ**ഔദ്യോഗികമായി നിലവിൽ വന്ന പത്താം വാർഷികത്തോടനുബന്ധിച്ച് യൂത്ത് വോയ്സ് പടിഞ്ഞാർ ചാരി...
27/02/2025

*മർഹൂം ഹാജി T അബൂബക്കർ മുസ്ല്യാർ നഗർ*

*ഔദ്യോഗികമായി നിലവിൽ വന്ന പത്താം വാർഷികത്തോടനുബന്ധിച്ച് യൂത്ത് വോയ്സ് പടിഞ്ഞാർ ചാരിറ്റബിൾ ട്രസ്റ്റ് " ജീവൻ രക്ഷാ സംഗമം 2025" എന്ന പേരിൽ ഒരു പൊതു പരിപാടി സങ്കടിപ്പിക്കുമ്പോൾ പടിഞ്ഞാറിന് പുറത്തൊരു വേദി ഒരുക്കണമെന്ന ആഗ്രഹം യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു, അങ്ങനെയാണ് കൊവ്വൽപളളിയുടെയും അലാമിപ്പളളിയുടെയും മധ്യത്തിലുള്ള നമ്മുടെ ട്രസ്റ്റംഗങ്ങളിൽ കുറേ പേരുടെ കുടുംബവീടായിരുന്ന സ്ഥലത്തെ കുറിച്ച് സംസാരം വന്നത് , പരിപാടി നടത്തുന്നതിനായി ബന്ധപ്പെട്ടവരോട് അനുവാദം ചോദിച്ചപ്പോൾ തന്നെ ഒരു മടിയുമില്ലാതെ സമ്മതം നൽകി..ആറങ്ങാടിയിലും സമീപ പ്രദേശങ്ങളിലെ പരിപാടികളിലുമൊക്കെ നമ്മൾ ചെറുപ്പം മുതൽ കണ്ടു കൊണ്ടിരിക്കുന്ന "T അബൂബക്കർ മുസ്ല്യാർ നഗർ " എന്ന പേര്.. *നമ്മുടെ പരിപാടി ഉസ്താദ് ജീവിത കാലം ചിലവഴിച്ച വീട് നിന്നിരുന്ന സ്ഥലത്ത് നടക്കുമ്പോൾ അവിടെ മറ്റൊരു പേര് ചിന്തിക്കുന്നത് പോലും മര്യാദകേടാവുമായിരുന്നു.*

*അങ്ങനെ " Y V P ജീവൻ രക്ഷാ സംഗമം" മർഹൂം ഹാജി ടി അബൂബക്കർ മുസ്ല്യാർ നഗറിൽ വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു അൽഹംദുലില്ലാ...*

*രാവിലെ രക്തദാനത്തോടെ ആരംഭിച്ച പരിപാടിയിൽ നൂറോളം പേർ രക്തം നൽകി മറ്റുള്ളവർക്ക് ജീവൻ നൽകാൻ തയ്യാറായി രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 60 യൂണിറ്റ് രക്തമാണ് നമ്മുടെ ക്യാമ്പിൽ നിന്നും ബ്ലഡ് ബാങ്കിന് 'ലഭിച്ചത്, ഒരു മണിക്ക് ശേഷം ധാരാളം പേർ വന്നിരുന്നെങ്കിലും സമയം വൈകിയതിനാൽ രണ്ടിസ്ട്രേഷൻ നിർത്തിവെക്കുകയായിരുന്നു.*

*ഉച്ചയ്ക്കുള്ള ബ്രേക്കിന് ശേഷം ബിരിയാണിയുടെ ആലസ്യത്തിൽ അൽപം മന്ദഗതിയിൽ ആയതിനാൽ BLS ട്രയിനിംഗ് വൈകുന്നേരത്തേക്ക് മാറ്റിവെച്ച തൊഴിച്ചാൽ ബാക്കിയെല്ലാം പടച്ചവൻ്റെ അനുഗ്രഹം കൊണ്ട് നല്ല രീതിയിൽ തന്നെ രാത്രി . 8.30 ആവുമ്പോഴേക്കും അവസാനിപ്പിക്കാൻ സാധിച്ചു.*

*നമ്മുടെ പരിപാടി വിജയിപ്പിക്കുന്നതിനായി എത്തിച്ചേരുകയും നമ്മളോടൊപ്പം സമയം ചിലവിടുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാവർക്കും ആയാറാരോഗ്യം പടച്ചവൻ പ്രധാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു.*
*നമ്മളിൽ നിന്നും വിടപറഞ്ഞ പണ്ഡിതന്മാർക്കും കുടുംബങ്ങൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പരലോക ജീവിതം പടച്ചവൻ സന്തോഷകരമാക്കി കൊടുക്കട്ടെ ..ആമീൻ യാ റബ്ബൽ ആലമീൻ...*

*നന്ദി*
*യൂത്ത് വോയ്സ് പടിഞ്ഞാർ*
*ചാരിറ്റബിൾ ട്രസ്റ്റ്*
*കാഞ്ഞങ്ങാട്.*

ഇന്നലെ നീലേശ്വരം അഴിത്തല കടലിൽ വെച്ച് നടന്ന ബോട്ടപകടത്തിൽ മരണപ്പെട്ട രണ്ടാമത്തെ വ്യക്തി മത്സ്യ തൊഴിലാളിയായ മലപ്പുറം പരപ്...
17/10/2024

ഇന്നലെ നീലേശ്വരം അഴിത്തല കടലിൽ വെച്ച് നടന്ന ബോട്ടപകടത്തിൽ മരണപ്പെട്ട രണ്ടാമത്തെ വ്യക്തി മത്സ്യ തൊഴിലാളിയായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ്(46) എന്നവരുടെ മയ്യിത്ത് കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാലിക് ദീനാർപള്ളി കോമ്പൗണ്ടിൽ കാസർഗോഡ് CH സെൻ്റർ കോർഡിനേറ്റർ അഷ്റഫ് എടനീർ, കാസർഗോഡ് മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ മയ്യിത്ത് പരിപാലനം നടത്തി രാത്രി 11 മണിയോട് കൂടി സ്വദേശത്തേക്ക് കൊണ്ടുപോയി.., മരണപ്പെട്ട വ്യക്തിയുടെ പരലോകം ജീവിതം പടച്ചവൻ എളുപ്പമാക്കി കൊടുക്കട്ടെ, കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ..ആമീൻ

# teamyvp
Kanhangad.

വയനാട് ദുരന്തഭൂമിയിലെ സ്തുത്യർഹ സേവനത്തിന്  ഷംസുദ്ധീനെ ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) കാസർഗോഡ് ജില്ലാ കമ...
11/08/2024

വയനാട് ദുരന്തഭൂമിയിലെ സ്തുത്യർഹ സേവനത്തിന് ഷംസുദ്ധീനെ ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) കാസർഗോഡ് ജില്ലാ കമ്മിറ്റി പൊന്നാടയണിയിച്ച് ആദരിച്ചു., യൂത്ത് വോയ്സ് പടിഞ്ഞാർ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കൂടിയാണ് ഷംസുദ്ധീൻ, ചടങ്ങിൽ AODA ജില്ലാ പ്രസിഡൻ്റ് മുനീർ ചെമ്മനാട്, ജില്ലാ സെക്രട്ടറി ബിജോയ് ചിറ്റാരിക്കാൽ, ട്രഷറർ ബാബുരാജ് കാഞ്ഞങ്ങാട്, അസ്ലം കുഞ്ചത്തൂർ, രതീഷ് മടിക്കൈ , ബാലൻ അടമ്പിൽ, മധു സേവാഭാരതി , മിഥുൻ ഉദുമ, അജയ് കാസർഗോഡ്, സിറാജ് Y V P തുടങ്ങിയവർ സംബന്ധിച്ചു.

Address

Lakshmi Nagar, Arangadi, Padinhar, Kanhangad
Kasaragod
671315

Alerts

Be the first to know and let us send you an email when Y V P Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Y V P Kanhangad:

Share

Category