SDPI Kasaragod Mandalam

SDPI Kasaragod Mandalam Social Democratic Party of India kasaragod mandalam committee

22/08/2026

അവശ്യസാധനങ്ങളുടെ വിലവർധനവ്; ഓണ വിപണിയിൽ സർക്കാർ ഇടപെടുക; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും:
പി ആർ സിയാദ്

ഓണവിപണി ഉണർന്നതോടെ ഭക്ഷ്യോൽപ്പനങ്ങൾക്ക് പൊതു വിപണിയിൽ രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പിആർ സിയാദ് ആവശ്യപ്പെട്ടു.
മുൻകാലങ്ങളെ അപേക്ഷിച്ചു വൻതോതിലുള്ള വിലവർധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വിലക്കുറവുണ്ട് എന്ന് മന്ത്രി അവകാശപ്പെടുമ്പോഴും പൊതു വിപണിയിലെ വിലവർധനവ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അരി ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

22/08/2026

അനാഥയായ പിഞ്ചു ബാലികയെ ക്രൂരമായി പീഡിപ്പിച്ച RSS - BJP ക്രിമിനൽ പോക്സ്കോ കുറ്റവാളി പാലത്തായി പപ്പന് ജാമ്യം ദുരൂഹതക്കു മേൽ ഭീകരമായ ദുരൂഹത എന്നു തന്നെ പറയണം,,,,

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തടവിൽ
3 ഉം 5 ഉം 10 ഉം വർഷത്തിലധികമായി ജയിലിൽ കഴിയുന്ന നിരവധി നിരപരാധികൾ (അപരാധികളും നിരവധി ഉണ്ട്.) ഹൈക്കോടതി അപ്പീൽ എടുക്കുന്നതും കാത്തിരിപ്പാണ്,,,,
നീതിപീഠത്തിൻ്റെയും നീതിന്യായ വ്യവസ്ഥയുടെയും നീതിക്കു വേണ്ടി,,,,
ഇവരുടെ കുടുംബാംഗങ്ങൾ ഹൈക്കോടതി അപ്പീൽ എടുക്കാത്തതിൻ്റെ കാരണം അന്വേഷിക്കുമ്പോൾ വക്കീലൻമാർ പറയുന്നത് ജീവപര്യന്തം കേസിൽ കീഴ്ക്കോടതി ശിക്ഷിക്കപ്പെട്ടവർക്ക് കുറഞ്ഞത് 5 വർഷമെങ്കിലും തടവിൽ കിടന്നാൽ മാത്രമേ അപ്പീൽ പരിഗണിക്കൂ എന്നൊരു അലിഖിത നിയമമുണ്ടത്രേ,,,,

കൂടാതെ കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള 10 ലധികം കേസുകളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിൽ ഭൂരിഭാഗം ആളുകളും 2 വർഷത്തിലധികമായി ജയിലിൽ കിടക്കുന്നവരാണ്. 3 ഉം 4 ഉം 5 ഉം വർഷമായവരും ഉണ്ട്.
കീഴ്ക്കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകൾ 1 വർഷത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി ഡയറക്ഷൻ നില നില്ക്കെ ഇപ്പോഴും വധശിക്ഷാ കേസുകളിൽ പ്രാഥമിക വാദം പോലും നടന്നിട്ടില്ല എന്നത് നമ്മുടെ നീതിപീഠത്തിൻ്റെയും നീതിന്യായ വ്യവസ്ഥയുടെയും കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. വധശിക്ഷ റദ്ദാക്കുന്നതും കാത്ത് നിരവധി നിരവധി നിരപരാധികൾ (അപരാധികളും ഉണ്ട് എന്ന വസ്തുത അംഗീകരിക്കുന്നു) ഹൈക്കോടതിയുടെ നീതിക്കായ് കാത്തു മാസങ്ങളും വർഷങ്ങളുമായി തടവറയിൽ കാത്തു കിടക്കുന്നു....

ആലപ്പുഴയിലെ ഷാൻ കൊല്ലപ്പെട്ട കേസിന് തുടർച്ചയായി നടന്ന RSS - BJP നേതാവ് കൊല്ലപ്പെട്ട കേസിൽ അന്യായമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 പേരിൽ ഒരാൾക്ക് സ്ട്രോക്ക് വന്നിട്ട് യഥാസമയം മതിയായ ചികിത്സ പോലും നല്കാതെ ശരീരമാസകലം തളർന്ന് ഒരു കൈ കാലുകൾ നിവർത്താൻ പോലും സാധിക്കാതെ മടങ്ങി തന്നെ നില്ക്കുന്ന സാഹചര്യമുണ്ട്. ശക്‌തമായ നിയമ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് ചികിത്സയ്ക്കായി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. യഥാസമയം ആവശ്യമായ വിദഗ്ദ ചികിത്സ നല്കാതിരുന്നതുകൊണ്ട് തന്നെ ആ സഹോദരൻ്റെ ആരോഗ്യസ്ഥിതി പഴയതു പോലെ വീണ്ടെടുക്കണമെങ്കിൽ വർഷങ്ങളുടെ തുടർചികിത്സ തന്നെ വേണ്ടി വരും.

വസ്തുതകൾ ഇങ്ങനെയൊക്കെ നില നില്ക്കെ 2025 നവംബർ 14 ന് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റക്കാരാനായി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഒരു വർഷം പോലും പൂർത്തിയാവുന്നതിന് മുൻപ് സർവ്വവിധ നിയമങ്ങളും മേൽ സൂചിപ്പിച്ച അലിഖിത നിയമങ്ങളുമൊക്കെ കാറ്റിൽ പറത്തി ഒരു അനാഥക്കുരുന്നായ 10 വയസുകാരിയെ പിച്ചിച്ചീന്തിയ കാപാലികൻ പാലത്തായി പപ്പൻ എന്ന RSS - BJP ബോൺ ക്രിമിനലിന് ജാമ്യമൊരുക്കി ക്രൂര പീഡനത്തിരയായ പിഞ്ചോമനയ്ക്ക് നീതി നിഷേധിക്കാൻ ഭരണകൂടവും പ്രോസിക്യൂഷനും കോടതിയും എന്ത് മാനദണ്ഡമാണ് സ്വീകരിച്ചത് എന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാൻ ബാധ്യതയുണ്ട്,,,,
അതറിയുവാനുള്ള അവകാശം കേരള ജനതയ്ക്കുണ്ട് എന്ന് അധികാരികൾ മനസ്സിരുത്തി മനസ്സിലാക്കേണ്ടതുണ്ട്,,,,,

പ്രത്യകിച്ച് പാലത്തായി പീഡന പോക്സോ കേസ് അട്ടിമറിക്കുന്നതിന് നേതൃത്വം നൽകിയ,,, ഇരയായ അനാഥ ബാലികയ്ക്ക് നീതി നിഷേധിക്കാൻ പെൺകുട്ടിയുടെ മൊഴിയിൽ വിശ്വാസ്യത ഇല്ല എന്നു പറഞ്ഞ് പൊതു സമൂഹത്തിൽ അവഹേളിക്കാൻ ശ്രമിച്ച അന്നത്തെ IG ശ്രീജിത്ത് ഇന്ന് DGP യായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലുമാണ് ഇങ്ങനെ ഒരു കടുത്ത അന്യായവും നീതി നിഷേധവും അരങ്ങേറുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന തുല്യ നീതി എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെയാവണം....
കേന്ദ്ര ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ പ്രതിനിധികൾക്ക് ഒരു നീതിയും സാധാരണ പൗരൻമാർക്ക് മറ്റൊരു നീതിയുമെന്നത് ഭരണഘടനാ വിരുദ്ധമാണ്....

ഇരട്ട നീതി എന്നത് നമ്മുടെ സിസ്റ്റത്തിൻ്റെ പരാജയമാണ്....

22/08/2026

അവശ്യസാധനങ്ങളുടെ വിലവർധനവ്,
ഓണ വിപണിയിൽ സർക്കാർ ഇടപെടുക

SDPI പ്രതിഷേധം
2026 ആഗസ്റ്റ് 23

22/08/2026
22/08/2026

കാസറഗോഡ് എം ജി റോഡ് ഉപരോധം

SDPI ManjeshwarSDPI Kasaragod DistrictSDPI Blood Donation TeamSDPI KeralamSDPI Kasaragod MandalamKasaragodChannel.comKasaragodVartha UpdatesCPA LatheefSDPl മധൂർSDPI മൊഗ്രാൽ പുത്തൂർSDPI Chengala Panchayath

22/08/2026
വാഹനാപകടത്തിൽ മരണപ്പെട്ട ബാങ്കോട് സ്വദേശി അബ്ദുൽ ഹനീഫയുടെ വസതി എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചുകാസറഗോഡ്: കാസറഗോഡ് എം.ജി....
21/08/2026

വാഹനാപകടത്തിൽ മരണപ്പെട്ട ബാങ്കോട് സ്വദേശി അബ്ദുൽ ഹനീഫയുടെ വസതി എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു

കാസറഗോഡ്: കാസറഗോഡ് എം.ജി. റോഡിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട തളങ്കര ബാങ്കോട് സ്വദേശി അബ്ദുൽ ഹനീഫയുടെ (അനീഫ) വസതി എസ്.ഡി.പി.ഐ ജില്ലാ, മണ്ഡലം, മുനിസിപ്പൽ, വിമൻ ഇന്ത്യ മൂവ്‌മെന്റ് നേതാക്കൾ സന്ദർശിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന നേതാക്കൾ അനുശോചനം രേഖപ്പെടുത്തുകയും പ്രാർത്ഥന നടത്തുകയും ചെയ്തു.
എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഖാദർ അറഫാ, മണ്ഡലം പ്രസിഡന്റ് ബഷീർ ബി.ടി, മണ്ഡലം സെക്രട്ടറി മഹമൂദ് മഞ്ചത്തടുക്കം, സെക്രട്ടറി സവാദ് കല്ലങ്കൈ, മണ്ഡലം കമ്മിറ്റി അംഗം ഖാദർ ഏരിയാൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കോളിയടുക്കം, വിമൻ ഇന്ത്യ മൂവ്‌മെന്റ് നേതാക്കളായ ഹസീന സലാം, ഖൈറുന്നീസ, സാജിത, ആശി, എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദർശിച്ചത്

21/08/2026

Address

Kasaragod
671123

Alerts

Be the first to know and let us send you an email when SDPI Kasaragod Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Kasaragod Mandalam:

Shortcuts

Share