രക്ത ഹരിത ഗ്രാമം ചൂരി

രക്ത ഹരിത ഗ്രാമം ചൂരി രക്ത ഹരിത ഗ്രാമം ചൂരി
ആർഎസ്എസ് നെ ഭയപ്പെടാത്ത ഏവർക്കും ഈ ഗ്രൂപ്പിലേക്ക് സ്വാഗതം

ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിവെറിയും വിദ്യാർത്ഥി പീഡനവും അവസാനിപ്പിക്കുക: അനഘ ശശിക്ക് പൂർണ്ണ ഐക്യദാർഢ്യം – വിമൻ ഇന്ത്യ ...
22/08/2026

ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതിവെറിയും വിദ്യാർത്ഥി പീഡനവും അവസാനിപ്പിക്കുക: അനഘ ശശിക്ക് പൂർണ്ണ ഐക്യദാർഢ്യം – വിമൻ ഇന്ത്യ മൂവ്മെന്റ്

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ പരിസ്ഥിതി പഠന വകുപ്പിലെ ദലിത് ഗവേഷക വിദ്യാർത്ഥിനി അനഘ ശശി നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ ജാതി വിവേചനവും അക്കാദമിക്-മാനസിക പീഡനങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്തിന് തന്നെ വലിയ നാണക്കേടാണെന്ന് വിമൻ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ് പ്രസ്താവിച്ചു.യു ജി സി - നെറ്റും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ഫെല്ലോഷിപ്പും സ്വന്തമാക്കി തികഞ്ഞ മെറിറ്റോടെ ഗവേഷണത്തിനെത്തിയ ഒരു ദലിത് പെൺകുട്ടിയെ, രണ്ടര വർഷത്തോളമായി അക്കാദമിക് കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും ലാബ് വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പണികൾ ചെയ്യിച്ച് അപമാനിക്കുകയും ചെയ്യുന്നത് അധ്യാപക സമുദായത്തിന് തന്നെ കളങ്കമാണ്.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മെറിറ്റിൽ കിട്ടിയ ഫെല്ലോഷിപ്പിനെപ്പോലും ചോദ്യാവലിയിലാക്കി മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്ത അധികാരികളുടെ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും ആത്മാഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണിത്. നീതി തേടി സർവ്വകലാശാല രജിസ്ട്രാർക്കും പോലീസിനും പരാതി നൽകിയിട്ടും കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന സർവ്വകലാശാലാ ഭരണകൂടവും പോലീസും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
നീതി ലഭിക്കാതെ പന്തൽ വിട്ടിറങ്ങില്ലെന്ന ഉറച്ച നിലപാടോടെ സർവ്വകലാശാല ഗേറ്റിന് മുന്നിൽ സ്വാതന്ത്ര്യദിനം മുതൽ അനിശ്ചിതകാല സമരം നയിക്കുന്ന അനഘ ശശിയുടെ പോരാട്ടത്തിന് വിമൻ ഇന്ത്യ മൂവ്‌മെന്റ് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. പരാതി ഉന്നയിച്ച വിദ്യാർത്ഥിനിയെ മാനസികമായി അസ്ഥിരയാണെന്ന് ചിത്രീകരിക്കാനും കേസ് ഒതുക്കിത്തീർക്കാനും നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല.
ആരോപണവിധേയരായ അധ്യാപകർക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ (SC/ST Atrocities Act) നിയമപ്രകാരം കേസെടുത്ത് അടിയന്തിരമായി അറസ്റ്റ് ചെയ്യണം. കൂടാതെ, നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തി അനഘയ്ക്ക് അക്കാദമിക് അന്തരീക്ഷവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും അടിയന്തിരമായി ഇടപെടണമെന്നും ബാബിയ ഷെരീഫ് ആവശ്യപ്പെട്ടു.

അവശ്യസാധനങ്ങളുടെ വിലവർധനവ്, ഓണ വിപണിയിൽ സർക്കാർ ഇടപെടുകSDPI പ്രതിഷേധം2026 ആഗസ്റ്റ് 23
22/08/2026

അവശ്യസാധനങ്ങളുടെ വിലവർധനവ്,
ഓണ വിപണിയിൽ സർക്കാർ ഇടപെടുക

SDPI പ്രതിഷേധം
2026 ആഗസ്റ്റ് 23

പാലത്തായി കേസ്: പ്രോസിക്യൂഷൻ സമീപനം സംശയകരംകണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി–ആർഎസ്എസ് നേതാവും അധ്യാപ...
22/08/2026

പാലത്തായി കേസ്: പ്രോസിക്യൂഷൻ സമീപനം സംശയകരം

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി–ആർഎസ്എസ് നേതാവും അധ്യാപകനുമായ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം ഗൗരവമായി പരിശോധിക്കണമെന്ന് എസ്‌ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും പ്രതിക്ക് ശിക്ഷ ലഭിക്കുകയും ചെയ്തതാണ്. അതിന് പിന്നിൽ നീതിക്കായി നടന്ന ശക്തമായ ജനകീയ സമരപോരാട്ടങ്ങളും നിരന്തരമായ ഇടപെടലുകളും ഉണ്ടായിരുന്നു. എസ്‌ഡിപിഐയും ഈ വിഷയത്തിൽ തുടക്കം മുതൽ ശക്തമായ ഇടപെടലാണ് നടത്തിയത്.

എന്നാൽ ഭരണ മാറ്റത്തിന് പിന്നാലെ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിക്കുകയും ശിക്ഷാവിധി മരവിപ്പിക്കുകയും ചെയ്ത സാഹചര്യം പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചയും വിട്ടുവീഴ്ചയും സംബന്ധിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നതാണ്.

ഇത്രയും പ്രമാദമായ ഒരു കേസിൽ പ്രോസിക്യൂഷൻ ഇത്തരത്തിൽ ലാഘവത്തോടെ സമീപിക്കാൻ ഇടയായ സാഹചര്യം അന്വേഷിക്കണം. സർക്കാർ ഇടപെടലില്ലാതെ പ്രോസിക്യൂഷന്റെ ഭാഗത്ത് ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചോ എന്നതും പരിശോധിക്കേണ്ടതാണ്.

യുഡിഎഫ് സർക്കാരും ആർഎസ്എസും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ധാരണയുടെയോ ഒത്തുകളിയുടെയോ ഭാഗമായി കേസിൽ വിട്ടുവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സർക്കാരും വ്യക്തമായ വിശദീകരണം നൽകണം.

പാലത്തായി കേസിൽ നീതി ഉറപ്പാക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു നീക്കവും അംഗീകരിക്കാനാകില്ല. കേസിന്റെ തുടർനടപടികളിൽ ശക്തമായ പ്രോസിക്യൂഷൻ ഉറപ്പാക്കുകയും ഇരയായ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

കാസർഗോഡ് ടൗണിൽ അനധികൃതമായി സ്യകാര്യസ്ഥാപനങ്ങൾ കയ്യേറിയ റോഡിൻ്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കണം:മുനീർ എ എച്ച് ജില്ലാ സെക്രട്ട...
22/08/2026

കാസർഗോഡ് ടൗണിൽ അനധികൃതമായി സ്യകാര്യസ്ഥാപനങ്ങൾ കയ്യേറിയ റോഡിൻ്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കണം:
മുനീർ എ എച്ച്
ജില്ലാ സെക്രട്ടറി (SDPI കാസർകോട് )

കാസർഗോഡ്: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നടക്കുന്ന അനധികൃത കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി മുനീർ എ എച് .
പൊതുസ്ഥലങ്ങൾ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അനധികൃതമായി കൈവശം വയ്ക്കാനുള്ളതല്ല. ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കാത്ത തരത്തിൽ നിയമാനുസൃതമായ പുനരധിവാസവും ബദൽ സംവിധാനങ്ങളും ഒരുക്കുന്നതിനൊപ്പം, സ്വാധീനമുള്ളവരുടെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെയും ഒരേ മാനദണ്ഡത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നഗരസഭ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പോലീസ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കണം. കൂടാതെ, ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും കയ്യേറ്റം ഉണ്ടാകാതിരിക്കാൻ സ്ഥിരമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തണം.
കാസർഗോഡ് ടൗണിനെ കയ്യേറ്റമുക്തവും ഗതാഗത സൗഹൃദവും കാൽനടയാത്രക്കാർക്ക് സുരക്ഷിതവുമായ നഗരമാക്കി മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലം ചവറയിൽ റേഷൻ കള്ളക്കടത്ത് പിടിക്കപ്പെട്ട സംഭവം; പരിശോധനകൾ കർശനമാക്കണം : മഞ്ജുഷ മാവിലാടം ഓണക്കാലത്ത് റേഷൻ സാധനങ്ങളു...
22/08/2026

കൊല്ലം ചവറയിൽ റേഷൻ കള്ളക്കടത്ത് പിടിക്കപ്പെട്ട സംഭവം;
പരിശോധനകൾ കർശനമാക്കണം :
മഞ്ജുഷ മാവിലാടം

ഓണക്കാലത്ത് റേഷൻ സാധനങ്ങളുടെ കള്ളക്കടത്തും കരിഞ്ചന്തയും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.
സിവിൽ സപ്ലൈസിന് കൈമാറേണ്ട ഭക്ഷ്യസാധനങ്ങളുടെ വൻ ശേഖരം രഹസ്യകേന്ദ്രത്തിൽ നിന്നും കണ്ടെടുത്ത സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കണം. മുൻഗണനാ വിഭാഗത്തിന് വിതരണം ചെയ്യാനായി ഈ മാസം എട്ടിന് സിവിൽ സപ്ലൈ സിന് കൈമാറിയ 300 പായ്ക്കറ്റ് ആട്ട ഉൾപ്പെടെ പച്ചരി, കുത്തരി, ഗോതമ്പ് എന്നിവ അടങ്ങിയ 450 ചാക്കുകൾ കണ്ടെത്തിയത് വൻ അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നത്. സിവിൽ സപ്ലൈസ് വഴി സാധാരണക്കാരിലേക്ക് എത്തേണ്ട റേഷൻ സാധനങ്ങൾ പായ്ക്കറ്റുകൾ മാറ്റി മറ്റു ബ്രാൻഡുകളുടെ ലേബലിൽ പൊതു വിപണിയിൽ എത്തിച്ചു വൻ വിലയ്ക്ക് വിറ്റഴിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഈ രഹസ്യകേന്ദ്രത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗോതമ്പ്,പച്ചരി എന്നിവ വൻകിട മില്ലുകൾക്ക് മറിച്ച് നൽകാനാണ് എന്നും ആരോപണമുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത്തരം അഴിമതി അരങ്ങേറുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പരിശോധനകൾ വ്യാപകമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഗോൾവാൾക്കറുടെ അനന്തരാവകാശികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനവകാശമില്ല1937 ലെ വന...
22/08/2026

ഗോൾവാൾക്കറുടെ അനന്തരാവകാശികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര നേതാക്കളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനവകാശമില്ല

1937 ലെ വന്ദേ മാതരം പ്രമേയത്തെ "ദേശവിരുദ്ധം" എന്നും "മുസ്ലിം പ്രീണനം" എന്നും വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഫലത്തില്‍ സ്വാതന്ത്ര്യ സമര നേതാക്കളെയാണ് ദേശവിരുദ്ധ മുദ്ര കുത്തുന്നത്. സുഭാഷ് ചന്ദ്ര ബോസ്, ജവഹർലാൽ നെഹ്റു, മൗലാന അബുൽ കലാം ആസാദ്, ആചാര്യ നരേന്ദ്ര ദേവ് എന്നിവർ രൂപപ്പെടുത്തിയതും രവീന്ദ്രനാഥ ടാഗോറിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മഹാത്മാ ഗാന്ധി പിന്തുണച്ചതുമായ ചരിത്രപരമായ തീരുമാനമായിരുന്നു അത്. ആ കൂട്ടായ തീരുമാനത്തെ ദേശവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ നയിച്ച മഹാന്മാരെയെല്ലാം അമിത് ഷാ, ഫലത്തിൽ, രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണ്. ഇതിനെ ശക്തിയായി അപലപിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ശില്പികളെ അപമാനിക്കാനോ ചരിത്രം തിരുത്തിയെഴുതാനോ ഒരു ആഭ്യന്തര മന്ത്രിക്കും അവകാശമില്ല. "ബ്രിട്ടീഷുകാർക്കെതിരെ പോരാടി നിങ്ങളുടെ ഊർജം പാഴാക്കരുത്. മുസ്‌ലിംകൾ, ക്രൈസ്തവർ, കമ്മ്യൂണിസ്റ്റുകൾ എന്നീ നമ്മുടെ ആന്തരിക ശത്രുക്കൾക്കെതിരെയാണ് ആ ഊർജം ചെലവഴിക്കേണ്ടത്" എന്ന് ആഹ്വാനം ചെയ്ത ആർഎസ്എസ് തലവനായിരുന്ന ഗോൾവാൾക്കറുടെ അനന്തരാവകാശികൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാൻ ധാർമ്മികമായി യാതൊരു അവകാശവുമില്ല.

എം.കെ ഫൈസി
ദേശീയ പ്രസിഡന്‍റ്
സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ.

SDPI സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ കെ റൈഹാനത്തിന് അഭിനന്ദനങ്ങൾ
20/08/2026

SDPI സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ കെ റൈഹാനത്തിന് അഭിനന്ദനങ്ങൾ

SDPI Keralam
20/08/2026

SDPI Keralam

എസ്ഡിപിഐ  സംസ്ഥാന പ്രതിനിധി സഭ കോട്ടയം മാമൻ മാപ്പിള ഹാൾ2026 ആഗസ്റ്റ് 19പ്രമേയം 5കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാ...
20/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ
കോട്ടയം മാമൻ മാപ്പിള ഹാൾ
2026 ആഗസ്റ്റ് 19

പ്രമേയം 5

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണം

സ്വന്തമായി ജോലി ചെയ്യാനോ സ്ഥിരമായ വരുമാനം കണ്ടെത്താനോ കഴിയാതെ മറ്റുള്ളവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ഭിന്നശേഷിക്കാരുണ്ട്. അവരുടെ ജീവിത പ്രശ്നങ്ങളും അവകാശ നിഷേധങ്ങളും പലപ്പോഴും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ ഗൗരവത്തോടെ എത്തുന്നില്ല.

ഭിന്നശേഷിക്കാർക്ക് സർക്കാർ വിവിധ ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ അവ അർഹരായവരിൽ എത്തുന്നില്ല. തൊഴിൽ സംവരണം നാലു ശതമാനമായി നിലനിൽക്കുമ്പോഴും അർഹരായ ഭിന്നശേഷിക്കാർക്ക് അതിന്റെ മുഴുവൻ പ്രയോജനം ലഭിക്കുന്നില്ല. സർക്കാർ ജോലികളിലും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട അവസരങ്ങൾ കൃത്യമായി ലഭിക്കുന്നില്ല. രോഗബാധിതരും ഗുരുതരമായ ഭിന്നശേഷിയുള്ളവരുമായ നിരവധി ആളുകൾക്ക് ലഭിക്കുന്ന പെൻഷൻ തുക അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ പര്യാപ്തമല്ല. പെൻഷൻ തുക കാലാനുസൃതമായി വർധിപ്പിക്കണം. ചികിത്സ, മരുന്ന്, യാത്ര, സഹായ ഉപകരണങ്ങൾ, പരിചരണം തുടങ്ങിയവയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടിവരുന്നു. ​സ്വയംതൊഴിലും തൊഴിൽ അവസരങ്ങളും ആഗ്രഹിക്കുന്ന നിരവധി ഭിന്നശേഷിക്കാരുണ്ട്. എന്നാൽ ബാങ്ക് വായ്പ, സ്വയംതൊഴിൽ സഹായം, പരിശീലനം, സബ്സിഡി, ഉപകരണങ്ങൾ തുടങ്ങിയവ ലഭിക്കുന്നതിൽ പലർക്കും വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.
​യാത്രാ സൗകര്യത്തിലും തുല്യനീതി വേണം.
ഭിന്നശേഷിക്കാർക്ക് കെഎസ്ആർടിസിയിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും കൂടുതൽ ആനുകൂല്യങ്ങളും സൗജന്യ യാത്രാ സൗകര്യവും ഉറപ്പാക്കണമെന്നും എസ്ഡിപി ഐ സംസ്ഥാന പ്രതിനിധി സഭ കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.

എസ്ഡിപിഐ  സംസ്ഥാന പ്രതിനിധി സഭ കോട്ടയം മാമൻ മാപ്പിള ഹാൾ2026 ആഗസ്റ്റ് 19പ്രമേയം 4ക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾ ലഘൂകരിച്ച് അർഹരാ...
20/08/2026

എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ
കോട്ടയം മാമൻ മാപ്പിള ഹാൾ
2026 ആഗസ്റ്റ് 19

പ്രമേയം 4

ക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾ ലഘൂകരിച്ച് അർഹരായ മുഴുവൻ ആളുകൾക്കും വിതരണം ഉറപ്പാക്കണം


​സാമൂഹിക ക്ഷേമ പെൻഷനുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ ലഘൂകരിച്ച്, നിർധനരും അർഹരുമായ മുഴുവൻ ആളുകൾക്കും പെൻഷൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
വരുമാന പരിധി, വാഹന ഉടമസ്ഥത, വസ്തുവിന്റെ അളവ് തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള അശാസ്ത്രീയമായ മാനദണ്ഡങ്ങൾ മൂലം ക്ഷേമപെൻഷൻ ലഭിക്കാൻ അർഹരായ പലരും പട്ടികയിൽ നിന്ന് ഒഴിവായിരിക്കുകയാണ്.
​മസ്റ്ററിംഗ് തടസ്സങ്ങൾ, ആധാർ ലിങ്കിംഗ് വൈകൽ, ബാങ്ക് അക്കൗണ്ട് സംബന്ധമായ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കാരണം മാസങ്ങളോളം പെൻഷൻ മുടങ്ങുന്ന അവസ്ഥ സാധാരണക്കാരായ വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും സാരമായി ബാധിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ കടമയാണ്.
​നിലവിലുള്ള അശാസ്ത്രീയമായ പെൻഷൻ നിബന്ധനകൾ പുനഃപരിശോധിച്ച് മാനദണ്ഡങ്ങൾ ലളിതമാക്കുക.
​സാങ്കേതിക കാരണങ്ങളാൽ തടഞ്ഞുവെച്ചിട്ടുള്ള പെൻഷൻ കുടിശ്ശിക അടിയന്തരമായി തീർപ്പാക്കി നൽകുക.
വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും ഓഫീസുകൾ കയറിയിറങ്ങാതെ പെൻഷൻ ലഭ്യമാക്കുന്ന തരത്തിൽ ലളിതമായ മസ്റ്ററിംഗ് രീതികൾ നടപ്പിലാക്കുക
​ എന്നും ക്ഷേമ പെൻഷൻ പദ്ധതി കൂടുതൽ ജനകീയവും എളുപ്പവുമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രതിനിധിസഭ സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Address

Kasaragod

Alerts

Be the first to know and let us send you an email when രക്ത ഹരിത ഗ്രാമം ചൂരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to രക്ത ഹരിത ഗ്രാമം ചൂരി:

Shortcuts

Share