CSC Digital Seva, Kalanad - Govt Approved

CSC Digital Seva, Kalanad - Govt Approved CSC Digital Seva:- Working under Govt. of India Ministry of IT & Electronics Department Certification

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഐടി മന്ത്രാലയത്തിന്റെ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിച്ചു വരുന്ന CSC Digital Seva എല്ലാവിധ സര്ക്കാര്‍, സര്ക്കാര്‍ ഇതര സേവനങ്ങള്‍ ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു.

ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു. 3200 രൂപ വീതം 50.53 ലക്ഷം പേർക്ക് ലഭ്യമാക്ക...
29/08/2022

ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു. 3200 രൂപ വീതം 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചു. 6.52 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാൻ 210.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണ് സർക്കാർ. ഓണം ആഘോഷപൂർണ്ണമാക്കാൻ ഈ തുക കൈത്താങ്ങാകട്ടെ.

ഓപ്പറേഷന്‍ ശുഭയാത്ര : വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ  പരാതിനല്‍കാം.കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്...
20/08/2022

ഓപ്പറേഷന്‍ ശുഭയാത്ര : വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാം.

കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്. വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസിമലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം.

വീസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്തി നോര്‍ക്ക റൂട്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പോലീസ് എന്നിവരുടെ സംയുക്ത യോഗം മുൻപ് വിളിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓപ്പറേഷന്‍ ശുഭയാത്ര നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

വ്യാജ റിക്രൂട്ട്മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നിലവില്‍ നോര്‍ക്ക വകുപ്പും, നോര്‍ക്ക റൂട്ട്‌സും സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് പ്രവാസികള്‍ക്ക് നേരിട്ട് പരാതി നല്‍കാനും നിയമനടപടിക്കുമുളള വിപുലമായ സംവിധാനം കൂടി നിലവില്‍ വന്നിരിക്കുന്നത്.

തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നിലവില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി സ്റ്റേറ്റ് സെല്ലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

ആക്‌സിഡന്റ്  ജി ഡി എൻ‍ട്രിനിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാകും വണ്ടിയൊന്നു തട്ടി... ഇൻഷൂറൻ‍സ് കിട്ടാനുള്ള ജി ഡി എൻ‍ട്രി തരാമോ...
19/08/2022

ആക്‌സിഡന്റ് ജി ഡി എൻ‍ട്രി
നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭ്യമാകും

വണ്ടിയൊന്നു തട്ടി... ഇൻഷൂറൻ‍സ് കിട്ടാനുള്ള ജി ഡി എൻ‍ട്രി തരാമോ?” – പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻ‍ട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്.

പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങൾ പോൽ ആപ്പിൽ ലഭ്യമാണ്

                     #പൊതുസേവനകേന്ദ്രം  #പൊതുജനസേവനകേന്ദ്രം  #ജനസേവനകേന്ദ്രം
15/08/2022

#പൊതുസേവനകേന്ദ്രം #പൊതുജനസേവനകേന്ദ്രം #ജനസേവനകേന്ദ്രം

ചട്ടഞ്ചാൽ സബ്ട്രഷറിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു.
20/06/2022

ചട്ടഞ്ചാൽ സബ്ട്രഷറിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു.

പി. എം കിസാൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ..‼️🔰 P M കിസാൻ eKYC ചെയ്തിരിക്കണം🔰 AIMS രജിസ്ട്രേഷൻ & ലാൻഡ് വെരിഫിക്കേഷൻ ചെയ...
23/05/2022

പി. എം കിസാൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ..‼️

🔰 P M കിസാൻ eKYC ചെയ്തിരിക്കണം
🔰 AIMS രജിസ്ട്രേഷൻ & ലാൻഡ് വെരിഫിക്കേഷൻ ചെയ്തിരിക്കണം

കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി PM കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായ മുഴുവൻ കർഷകരും പദ്ധതതിയുടെ തുടർ ആനുകൂല്യം ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിൻറെ കൃഷിവകുപ്പിന്റെ AIMS പോർട്ടലിൽ ലാൻഡ് വെരിഫിക്കേഷൻ ചെയ്തിരിക്കണം.

രജിസ്റ്റർ ചെയ്യുന്നതിന് 2022-23 ലെ കരം അടച്ച രസീത്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത Mobile എന്നിവ ആവശ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

THE TROPHY IS HOME! 😍Congratulations to the boys on becoming the   champions for the 7th time in our great state's histo...
02/05/2022

THE TROPHY IS HOME! 😍

Congratulations to the boys on becoming the champions for the 7th time in our great state's history 👏

കൊമ്പന്മാർക്ക് തല ഉയർത്തി തന്നെ മടങ്ങാം 💛💛💛    🔥💛💛💛
20/03/2022

കൊമ്പന്മാർക്ക് തല ഉയർത്തി തന്നെ മടങ്ങാം 💛💛💛 🔥💛💛💛

18/03/2022

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 27 ന് രാവിലെ 8 മണിക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബഹു. ...
27/02/2022

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 27 ന് രാവിലെ 8 മണിക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബഹു. ആരോഗ്യ വനിതാശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിക്കുന്നു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ പുതുക്കിയ വെബ്‌സൈറ്റ്  ഉദ്‌ഘാടനം ചെയ്തു.പൊതുജനങ്ങൾക്ക് വ്യവസായ സംബന്ധമായി  ആവശ്യമായ എല്...
26/02/2022

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ പുതുക്കിയ വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്തു.

പൊതുജനങ്ങൾക്ക് വ്യവസായ സംബന്ധമായി ആവശ്യമായ എല്ലാ വിവരങ്ങളും കോർത്തിണക്കി കൊണ്ടാണ് കൃത്യമായ ഉള്ളടക്കത്തോടും മികച്ച രൂപകല്പനയോടും കൂടെയാണ് പുതുക്കിയ വെബ്‌സൈറ്റ് www.industry.kerala.gov.in ലഭ്യമാക്കിയിരിക്കുന്നത്.

വ്യവസായ സംരംഭകർ അറിയേണ്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിലാണ് പുതുക്കിയ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന വിവിധ സേവനങ്ങൾ വെബ്‌സൈറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ വിവിധ സബ്‌സിഡി സ്കീമുകളും, ഈ സ്‌ക്കീമുകളിൽ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും വെബ്‌സൈറ്റിൽ ലഭ്യമാണ്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരംഭകർക്ക് തങ്ങളുടെ സംരംഭം കൂടുതൽ മെച്ചപ്പെടുത്താനും വെബ്‌സൈറ്റ് സഹായകമാകും. വ്യവസായ വകുപ്പിന്റെ മുഴുവൻ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദംശങ്ങൾ അടങ്ങിയ ഈ വെബ്‌സൈറ്റിലൂടെ വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന സേവനങ്ങൾ അറിയുന്നതിനും ഈ സേവനങ്ങളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും സാധിക്കും.

Address

Kalanad
Kasaragod
671317

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919074743218

Alerts

Be the first to know and let us send you an email when CSC Digital Seva, Kalanad - Govt Approved posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Digital Seva, Kalanad - Govt Approved:

Share