21/08/2026
കാസർഗോഡ് ടൗണിൽ അനധികൃതമായി സ്യകാര്യസ്ഥാപനങ്ങൾ കയ്യേറിയ റോഡിൻ്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കണം:
മുനീർ എ എച്ച്
ജില്ലാ സെക്രട്ടറി (SDPI കാസർകോട് )
കാസർഗോഡ്: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നടക്കുന്ന അനധികൃത കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി മുനീർ എ എച് .
പൊതുസ്ഥലങ്ങൾ ഏതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അനധികൃതമായി കൈവശം വയ്ക്കാനുള്ളതല്ല. ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കാത്ത തരത്തിൽ നിയമാനുസൃതമായ പുനരധിവാസവും ബദൽ സംവിധാനങ്ങളും ഒരുക്കുന്നതിനൊപ്പം, സ്വാധീനമുള്ളവരുടെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെയും ഒരേ മാനദണ്ഡത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നഗരസഭ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പോലീസ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കണം. കൂടാതെ, ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും കയ്യേറ്റം ഉണ്ടാകാതിരിക്കാൻ സ്ഥിരമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തണം.
കാസർഗോഡ് ടൗണിനെ കയ്യേറ്റമുക്തവും ഗതാഗത സൗഹൃദവും കാൽനടയാത്രക്കാർക്ക് സുരക്ഷിതവുമായ നഗരമാക്കി മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.