01/11/2013
ഇന്ദിരാജിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് ചില ലഹളകള്‍ നടന്നു .നമുക്കറിയാം ജനങ്ങള്‍ വളരെ ക്ഷുഭിതരായിരുന്നുവെന്നും കുറെ ദിവസങ്ങള്‍ ഇന്ത്യ പിടിച്ചുകുലുക്കപ്പെട്ടതുപോലെയായിരുന്നെന്നും .ഒരു വന്മരം വീഴുമ്പോള്‍ അതിനുചുറ്റുമുള്ള ഭൂമി കുലുങ്ങുന്നത് സ്വാഭാവികം മാത്രമാണ് ''.
1984 നവംബര്‍ 19നു ഡല്‍ഹിയിലെ ബോട്ട്ക്ലബ് മൈതാനത്ത് കൊണ്ഗ്രസുകാരോട് രാജീവ് ഗാന്ധി ഹൃദയശൂന്യമായ ഈ ഉപമപറയുമ്പോള്‍ അവിടെയടുത്ത് താമസിച്ചിരുന്ന പദ്മികൌര്‍നു ആ ഭൂമികുലുക്കം മറക്കാന്‍ കഴിയുമായിരുന്നില്ല .അവരുടെ മുന്നില്‍നിന്നാണല്ലോ 'ഇന്ദിരാഗാന്ധി അമര്‍ രഹെ' മുദ്രാവാക്യം മുഴക്കി അക്രമികളായ ആള്‍ക്കൂട്ടം അവരുടെ മകളുടെ വസ്ത്രംവലിച്ചുകീറി ഇരുട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയത് .അവരുടെ മുന്നില്‍വെച്ചാണല്ലോ ഭര്‍ത്താവും സഹോദരങ്ങളും ആണ്‍മക്കളുമുള്‍പ്പെടെ എല്ലാവരെയും മണ്ണെണ്ണയോഴിച്ചു കത്തിച്ചത് .ഒടുവില്‍ തന്നെത്തന്നെ ആ ആള്‍ക്കൂട്ടം മാനഭംഗപ്പെടുത്തിയത് . .
അതൊരു നവംബര്‍ ഒന്നിനായിരുന്നു .ഏഴായിരത്തോളം സിഖ് സമുദായക്കാര്‍ കൊല്ലപ്പെട്ട , ഡല്‍ഹിയില്‍ മാത്രം നാലായിരം സിഖ് സമുദായക്കാര്‍ ചുട്ടുകൊല്ലപ്പെട്ട ,സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ട ,നാലുദിവസം നീണ്ട ഇന്ത്യകണ്ട ഏറ്റവുംവലിയ വംശീയകലാപം തുടങ്ങിയത് അന്നായിരുന്നല്ലോ ..
ദൂരദര്‍ശനിലും ആകാശവാണിയിലുംപോലും ശോകാത്മക ട്യൂണുകള്‍ക്കും കീര്‍ത്തനങ്ങല്‍ക്കുമോപ്പം 'ഇന്ദിരഗാന്ധി അമര രഹെ ,ചോരയ്ക്ക് ചോര 'എന്ന് ഇടയ്ക്കിടെ വിളിച്ചുപറഞ്ഞു വംശീയകകലാപത്തിനു അക്രമികളെ പ്രോത്സാഹിപ്പിച്ചത് അന്നായിരുന്നല്ലോ ....
ഒക്ടോബര്‍ 31നു തന്നെ വിവിധ പ്രദേശങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയുടെ വിവിധപ്രദേശങ്ങളില്‍ അരങ്ങേറാനുള്ള മനുഷ്യക്കുരുതിയുടെ രേഖാചിത്രം കൊണ്ഗ്രെസ് നേതാക്കള്‍ തയ്യാറാക്കിയിരുന്നു .എച് കെ എല്‍ ഭഗത്തും സജ്ജന്‍കുമാറും ജഗദീഷ് ടെറ്റ്ലറും ധരംദാസ് ശാസ്ത്രിയും അര്‍ജുന്‍ സിങ്ങുമെല്ലാം നരഹത്യയുടെ നടത്തിപ്പ്കാരായി..
'കൊല്ലുക ,കൊള്ളയടിക്കുക 'എന്നായിരുന്നു അവര്‍ ആള്‍ക്കൂട്ടത്തെ ആഹ്വാനംചെയ്തത് .മഴുവും വാളും ഇരുമ്പുവടികളും ടയറും പെട്രോളുമായി ചെറിയഗ്രൂപ്കളായി ക്രിമിനലുകള്‍ ഗുരുദ്വാരകളും സിഖ്കാരുടെ കടകളും വീടുകളും ലക്ഷ്യമാക്കി പോര്‍വിളിച്ചു നീങ്ങി .കൊലയും കൊള്ളയും കൊള്ളിവേയ്പ്പും-കൃത്യമായ അജണ്ട ...
അക്രമികളെയെല്ലാം പദ്മികൌര്‍നു അറിയാമായിരുന്നു .അതിലെ പ്രധാനി കൊണ്ഗ്രെസ് നേതാവ് സജ്ജന്‍കുമാറിന്റെ അടുത്ത അനുയായി ബ്രഹ്മാനന്ദ ഗുപ്തയായിരുന്നു ..
മറ്റു നൂറുകണക്കിന് കേസുകള്‍പോലെ പദ്മികൌറിന്റെ സത്യവാഗ്മൂലവും ആരും കേട്ടില്ല .സര്‍ക്കാരും നീതിന്യായവയവസ്തയിലെ ഒരു വിഭാഗവും കുറ്റക്കാരെ നിര്‍ലജ്ജം സംരക്ഷിച്ചുകൊണ്ടിരുന്നു .ആയിരക്കണക്കിന് മനുഷ്യരെ ചുട്ടെരിച്ച വിനീതവിധേയരായ നരാധമന്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ രാജീവ് ഗാന്ധി പിശുക്ക്കാണിച്ചതുമില്ല .എച്ച് കെ എല്‍ ഭഗത്തിനെ രാജീവ്ഗാന്ധി ക്യാബിനറ്റ് പദവിയുള്ള മന്ത്രിയാക്കി .ജഗദീഷ ടെറ്റ്ലര്‍ സഹമന്ത്രിയായി ...
കലാപത്തെക്കുറിച്ചന്യെഷിക്കാന്‍ നിയോഗിക്കപ്പെട്ട സുപ്രീംകോടതി ന്യായാധിപന്‍ രംഗനാഥ മിശ്ര കലാപത്തിലുള്‍പ്പെട്ട വമ്പന്‍ സ്രാവുകളെ മുഴുവന്‍ രക്ഷിച്ചു വെള്ളപൂശി റിപ്പോര്‍ട്ടെഴുതി .കൊണ്ഗ്രെസ് നേതൃത്വം ആശ്രിതവത്സലരായിരുന്നു .മിശ്ര സുപ്രീം കോടതി ചീഫ് ജസ്റിസായി .ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി .പിന്നെ കൊണ്ഗ്രസിന്റെ രാജ്യസഭാംഗമായി .സിഖ് കൂട്ടക്കൊലയെ സഹായിച്ച പോലീസുദ്യോഗസ്തന്മാര്‍ വിശിഷ്ടസേവാ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കപ്പെട്ടു ...
സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് വിവിധ സര്‍ക്കാരുകള്‍ നിയോഗിച്ചത് ഒന്‍പതു അന്യേഷണ കമ്മീഷനുകളെ .സത്യം പുറത്തുകൊണ്ടുവരുന്നതില്‍ എല്ലാ അന്യേഷണങ്ങളും പരാജയപ്പെട്ടു .2002 ല്‍ എന്‍ ഡി എ സര്‍ക്കാര്‍ നിയമിച്ച ജ.നാനാവതി കമ്മീഷനിലൂടെ സത്യം ഭാഗികമായെങ്കിലും പുറത്തുവന്നു .....
ഒരു രാജ്യമെന്ന നിലയില്‍ ,ഒരു നിയമവ്യവസ്തയെന്ന നിലയില്‍ ,ഒരു ജനാധിപത്യമെന്നനിലയില്‍ നാമെങ്ങിനെയോക്കെയാണ് മായ്ച്ചാലും മായാത്ത രീതിയില്‍ അപരിഷ്കൃതരായതെന്നു ഈ കലാപം നമ്മെ ഓര്‍മ്മിപ്പിക്കുന്നു ..