DYFI Valiyazheekal

DYFI Valiyazheekal POWER OF YOUTH

അഭിവാദ്യങ്ങൾ ✊🏻 Dyfi KarthikappallyBlock Committe
08/06/2026

അഭിവാദ്യങ്ങൾ ✊🏻 Dyfi KarthikappallyBlock Committe

"വീഴുന്നെങ്കിൽ ആദ്യം വീഴുന്നത് ഞാൻ..അടിക്കുന്നെങ്കിൽ ആദ്യത്തെ അടി എന്റെ മേൽ..."പൂക്കി മോന്റെ പുതുയുഗത്തിന്റെ മൂന്നാം നാൾ...
20/05/2026

"വീഴുന്നെങ്കിൽ ആദ്യം വീഴുന്നത് ഞാൻ..
അടിക്കുന്നെങ്കിൽ ആദ്യത്തെ അടി എന്റെ മേൽ..."

പൂക്കി മോന്റെ പുതുയുഗത്തിന്റെ മൂന്നാം നാൾ പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ കുടിയൊഴിപ്പിക്കലിന്റെ പേരിൽ കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ലാത്തി കൊണ്ട് തലയിൽ അടിച്ചും, ബൂട്ട് കൊണ്ട് ചവിട്ടിയും, ജലപീരങ്കി പ്രയോഗിച്ചും അടിച്ചമർത്താൻ നോക്കിയ സർക്കാർ സംവിധാനത്തെ പ്രതിരോധിക്കുന്ന കാരിരുമ്പിന്റെ കരുത്തുള്ള ചുവന്ന കൊടിയും മുഷ്ടികളും.

പാർട്ടി. ❤️

വലിയഴീക്കൽ പാലം മരണക്കെണിയാകുന്നു; എത്ര ജീവനുകൾ കൂടി പൊലിയണം നമ്മുടെ എം.എൽ.എ ഉണരാൻ?​നമ്മുടെ നാടിന്റെ അഭിമാനമായ വലിയഴീക്ക...
02/04/2026

വലിയഴീക്കൽ പാലം മരണക്കെണിയാകുന്നു; എത്ര ജീവനുകൾ കൂടി പൊലിയണം നമ്മുടെ എം.എൽ.എ ഉണരാൻ?
​നമ്മുടെ നാടിന്റെ അഭിമാനമായ വലിയഴീക്കൽ പാലം ഇന്ന് ടൂവീലറുകളുടെ അഭ്യാസപ്രകടനങ്ങൾക്കും അമിതവേഗതയ്ക്കും വേദിയായിരിക്കുകയാണ്. ഇതിനോടകം തന്നെ പാലത്തിൽ നടന്ന വാഹനാപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
​ഈ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം പലതവണ ആവശ്യപ്പെട്ടതാണ്. എന്നാൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കാൻ നമ്മുടെ എം.എൽ.എ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
​മണ്ഡലത്തിലെ ഇത്തരം ഗൗരവകരമായ പ്രശ്നങ്ങൾ പരിഹരിക്കാനല്ലേ നമ്മൾ ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്? ഇലക്ഷൻ ജയിച്ചു കഴിഞ്ഞാൽ പിന്നെ മണ്ഡലത്തിലെ അപകടങ്ങളെക്കുറിച്ചോ മരണങ്ങളെക്കുറിച്ചോ അന്വേഷിക്കാനോ പരിഹാരം കാണാനോ അദ്ദേഹം തയ്യാറാകുന്നില്ല എന്നത് തികഞ്ഞ അനാസ്ഥയാണ്.
​പാലത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കാൻ എന്തുകൊണ്ട് എം.എൽ.എ മുൻകൈ എടുക്കുന്നില്ല?
​ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്താത്തത് എന്തുകൊണ്ട്?
​വോട്ട് ചോദിച്ചു വരുമ്പോൾ നൽകുന്ന വാഗ്ദാനങ്ങൾ വെറും പാഴ് വാക്കുകൾ ആകരുത്. നമ്മുടെ സഹോദരങ്ങളുടെ ജീവൻ പണയപ്പെടുത്തിയുള്ള ഈ അവഗണനയ്ക്കെതിരെ നമ്മൾ പ്രതികരിക്കുക തന്നെ ചെയ്യും.
​വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ ഈ ഓരോ ജീവന്റെയും വിലയും, എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിസ്സംഗതയും ഓരോ വോട്ടറും മനസ്സിൽ ഓർക്കുക.

പാലം പണിതത് എൽഡിഎഫ്, പടം എടുക്കാൻ മുൻ പ്രതിപക്ഷ നേതാവ് ഭരണത്തിലിരുന്നപ്പോൾ ഒരടി മുന്നോട്ട് നീങ്ങാത്ത വലിയഴീക്കൽ പാലം ഇന്...
29/03/2026

പാലം പണിതത് എൽഡിഎഫ്, പടം എടുക്കാൻ മുൻ പ്രതിപക്ഷ നേതാവ്

ഭരണത്തിലിരുന്നപ്പോൾ ഒരടി മുന്നോട്ട് നീങ്ങാത്ത വലിയഴീക്കൽ പാലം ഇന്ന് പൂർത്തിയായത് കാണുമ്പോൾ ക്രെഡിറ്റുമായി ചാടിവീഴാൻ നല്ല തൊലിക്കട്ടി തന്നെ വേണം. അന്ന് മന്ത്രിസഭയിൽ രണ്ടാമനായിട്ടും ചെയ്യാത്ത കാര്യങ്ങൾ ഇന്ന് കിഫ്ബി വഴി എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയപ്പോൾ ഓടിയെത്തിയിട്ടുണ്ട്.

പാലം പണിതത് എൽഡിഎഫ്, പടം എടുക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഇപ്പോൾ ക്രെഡിറ്റ് അടിച്ചുമാറ്റാൻ 'വെളുക്കെ' ഒരു ചിരിയും!"

ഭരണത്തിലിരുന്നപ്പോൾ ഒരടി മുന്നോട്ട് നീങ്ങാത്ത വലിയഴീക്കൽ പാലം ഇന്ന് പൂർത്തിയായത് കാണുമ്പോൾ ക്രെഡിറ്റുമായി ചാടിവീഴാൻ നല്ല തൊലിക്കട്ടി തന്നെ വേണം. അന്ന് മന്ത്രിസഭയിൽ രണ്ടാമനായിട്ടും ചെയ്യാത്ത കാര്യങ്ങൾ ഇന്ന് കിഫ്ബി വഴി എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയപ്പോൾ ഓടിയെത്തിയിട്ടുണ്ട്.

​"ചെന്നിത്തല വന്നു, തലവര മാറി" എന്നൊക്കെ എഴുതി വെക്കാൻ കുറച്ചെങ്കിലും നാണം വേണ്ടേ? തലവര മാറ്റിയത് ചെന്നിത്തലയല്ല, പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. പദ്ധതികൾ നടപ്പിലാക്കാൻ ഇച്ഛാശക്തി വേണം, വെറും ഫോട്ടോഷൂട്ട് നടത്തിയാൽ പോരാ.

ഹരിപ്പാട് മണ്ഡലത്തിലെ "വികസന" വാഗ്ദാനങ്ങൾ മണ്ണിൽ പുതയുമ്പോൾ!(ഈ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന ചിത്രം നോക്കുക)വലിയഴീക്കൽ ...
28/03/2026

ഹരിപ്പാട് മണ്ഡലത്തിലെ "വികസന" വാഗ്ദാനങ്ങൾ മണ്ണിൽ പുതയുമ്പോൾ!
(ഈ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന ചിത്രം നോക്കുക)
വലിയഴീക്കൽ തീരദേശ റോഡിൽ കടൽ കയറി മണ്ണു നിറയുമ്പോൾ ഉണ്ടാകുന്ന ദുരവസ്ഥയാണിത്. നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന ഈ പ്രധാന പാത, കടൽ അല്പം ഒന്ന് ഉയർന്നാൽ ഇത്തരത്തിൽ മണ്ണു മൂടി ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.
കഴിഞ്ഞ 25 വർഷമായി (തുടർച്ചയായി 15 വർഷം ഉൾപ്പെടെ) ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തല, വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും സ്വന്തം നാട്ടുകാരുടെ ഈ ദുരിതം കാണുന്നില്ല. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായും പ്രതിപക്ഷ നേതാവായും ഒക്കെ ഇരുന്നിട്ടുള്ള ഇത്രയും സ്വാധീനമുള്ള ഒരു നേതാവ് വിചാരിച്ചിരുന്നെങ്കിൽ തീരദേശത്തെ ഈ പ്രശ്നത്തിന് എന്നേ പരിഹാരമായേനെ.
ശാശ്വതമായ ഒരു കടൽഭിത്തി ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ റോഡിലും വീടുകളിലും ഇത്തരത്തിൽ മണ്ണു മൂടുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ഒരു ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ എന്ത് നടപടിയാണ് അദ്ദേഹം എടുത്തത്?
ചിത്രത്തിൽ കാണുന്നതുപോലെ, വാഹനങ്ങൾ മണ്ണിൽ കുടുങ്ങിപ്പോകുന്നതും നാട്ടുകാർ ചേർന്ന് കഷ്ടപ്പെട്ട് അവ തള്ളി മാറ്റുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
ഇത്രയും വലിയ ദുരിതം ജനങ്ങൾ അനുഭവിക്കുമ്പോഴും ഇങ്ങോട്ട് ഒന്ന് തിരിഞ്ഞുനോക്കാനോ പരിഹാരം കാണാനോ അദ്ദേഹം തയ്യാറാകുന്നില്ല.
വോട്ട് ചോദിച്ചു വരുമ്പോൾ വികസനത്തിന്റെ വലിയ കഥകൾ പറയുന്നവർ ഈ മണ്ണിൽ പുതഞ്ഞ ജീവിതങ്ങൾ കൂടി കാണണം. 25 വർഷമായി നമ്മുടെ നാടിനോട് കാണിക്കുന്ന ഈ അവഗണനയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാർ മറുപടി നൽകുക തന്നെ ചെയ്യും.

CPIM Arattupuzha South LC DYFI Arattupuzha South MC
28/03/2026

CPIM Arattupuzha South LC
DYFI Arattupuzha South MC

M L A ആസ്തി വികസന ഫണ്ട് 5 കോടി പ്രത്യേക വികസന ഫണ്ട് 2 കോടി. ഒരു വർഷം ലഭിക്കുന്ന ടി തുക ഹരിപ്പാട് MLA എന്ത് ചെയ്തു       ...
25/03/2026

M L A ആസ്തി വികസന ഫണ്ട് 5 കോടി പ്രത്യേക വികസന ഫണ്ട് 2 കോടി. ഒരു വർഷം ലഭിക്കുന്ന ടി തുക ഹരിപ്പാട് MLA എന്ത് ചെയ്തു

📢 ഹരിപ്പാടിന്റെ വികസനം എവിടെ? 15 വർഷത്തെ അവഗണനയ്ക്ക് മറുപടി പറയേണ്ട കാലമായി! 📢​ഹരിപ്പാട് മണ്ഡലത്തിന്റെ ജനപ്രതിനിധിയായി 1...
24/03/2026

📢 ഹരിപ്പാടിന്റെ വികസനം എവിടെ? 15 വർഷത്തെ അവഗണനയ്ക്ക് മറുപടി പറയേണ്ട കാലമായി! 📢
​ഹരിപ്പാട് മണ്ഡലത്തിന്റെ ജനപ്രതിനിധിയായി 15 വർഷം (ആകെ 25 വർഷം) പൂർത്തിയാക്കുന്ന ഒരു 'വിരുന്നുകാരൻ' എം.എൽ.എ.യെക്കുറിച്ചാണ് നമുക്ക് സംസാരിക്കാനുള്ളത്. ഈ നീണ്ട കാലയളവിൽ നമ്മുടെ നാടിന്, പ്രത്യേകിച്ച് തീരദേശത്തിന് അദ്ദേഹം നൽകിയത് എന്താണ്? വെറും അവഗണനയുടെ സാക്ഷ്യപത്രങ്ങൾ മാത്രം!
​❌ "കൂടെയുണ്ട്" എന്നത് വെറും പരസ്യവാചകം മാത്രം!
കഴിഞ്ഞ അഞ്ച് വർഷം എം.എൽ.എ. എന്നതിലുപരി മറ്റ് വലിയ ഉത്തരവാദിത്തങ്ങൾ ഇല്ലാതിരുന്നിട്ടും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഒരിടപെടലും ഇദ്ദേഹം നടത്തിയിട്ടില്ല. തീരദേശത്തെ അടിസ്ഥാന പ്രശ്നങ്ങളിൽ പോലും കണ്ണടയ്ക്കുന്ന സമീപനമാണ് കണ്ടുവരുന്നത്.
​⚠️ ന്യായീകരണങ്ങൾ ഇനിയെങ്കിലും നിർത്തൂ...
ഭരണം ഇല്ലാത്തതുകൊണ്ടാണ് പദ്ധതികൾ നടക്കാത്തതെന്ന വിചിത്രമായ വാദമാണ് ഇദ്ദേഹം ഉയർത്തുന്നത്. അങ്ങനെയെങ്കിൽ ഇനിയും ഭരണം കിട്ടിയില്ലെങ്കിൽ ഈ നാടിനെ അദ്ദേഹം പൂർണ്ണമായും കൈവിടുകയാണോ? ഭരണമില്ലെങ്കിലും ഒരു ജനപ്രതിനിധിക്ക് ചെയ്യാവുന്ന ഇടപെടലുകൾ പോലും ഇവിടെ നടക്കുന്നില്ല. ഒരു ബസ് സ്റ്റോപ്പിന്റെ കാര്യം പോലും നേടിയെടുക്കാൻ കഴിയാത്തതാണോ ഇത്രയും വർഷത്തെ നിങ്ങളുടെ 'അനുഭവം'?
🛑ടെട്രാപോഡ് വരുന്നത് സർക്കാർ ഇടപെടലിൽ. ക്രെഡിറ്റടിക്കാൻ MLA. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ചെറുവിരൽ അനക്കാത്ത MLA.
​🌊 തീരദേശത്തോടുള്ള ക്രൂരമായ അവഗണന!
തുടർച്ചയായി ജയിപ്പിച്ചു വിടുന്നതിന്റെ അഹങ്കാരമാണോ ഈ നാടിനോട് കാണിക്കുന്നത്? തീരദേശത്തെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച്, പിന്നീട് ആ ജനങ്ങളെ മറക്കുന്ന രീതി ഇനി അനുവദിക്കാനാവില്ല. വികസനം എന്നത് ചിലരുടെ മാത്രം കുത്തകയല്ല, അത് നമ്മുടെ അവകാശമാണ്.
​✊ ജനങ്ങളേ, പ്രതികരിക്കുക!
ചിലപ്പോൾ ഇദ്ദേഹം ഇനിയും ജയിച്ചേക്കാം. പക്ഷേ, നമ്മുടെ പ്രതിഷേധം വോട്ടിലൂടെ തന്നെ അറിയിക്കണം. നമ്മുടെ നാടിന് അർഹമായ വികസനം ലഭിക്കണമെങ്കിൽ, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഇത്തരമൊരു രീതിക്ക് അന്ത്യം കുറിച്ചേ മതിയാകൂ.

Address

Valiazheekal
Kayamkulam
690535

Website

Alerts

Be the first to know and let us send you an email when DYFI Valiyazheekal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Valiyazheekal:

Shortcuts

Share