108 Ambulance Service

108 Ambulance Service KANIV 108 ambulance service is a free BLS ambulance service of Kerala Government operated by EMRI GHS

Since its inception, our team is engaged in providing 24x7 support to the public and the health department through 316 ambulances. Till now our ambulances are availed for more than 3,75,850+ trips in the state. Apart from the regular service from 29 January 2020 onwards KANIV 108 ambulances are being deployed to support the COVID activities of the State government. From the initial stage of the CO

VID pandemic itself, we are on the frontline to support the State government and Health department. Till now our ambulances have run more than 2,76,056 COVID related trips in the state. Presently 316 of our ambulances and around 1500 crews are deployed for the COVID activities under various district administrations. Till now 35 delivery cases were assisted by our crew and among them, 3 were COVID patients.

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർതിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും...
11/09/2023

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മംഗലപുരം തോന്നയ്ക്കൽ വെയിലൂർ സ്വദേശിനിയായ 33 കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന വന്നതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വിവരം അറിഞ്ഞ സമീപ വാസികൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുബിൻ എസ്.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനു ബാബു എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനു ബാബു അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുബിൻ ഇരുവരെയും ഉടൻ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി നല്ലളം പോലീസും കനിവ് 108 ആംബുലൻസ് ജീവനക്കാരുംകോഴിക്കോട്: വ...
06/09/2023

വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി നല്ലളം പോലീസും കനിവ് 108 ആംബുലൻസ് ജീവനക്കാരും

കോഴിക്കോട്: വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി നല്ലളം പോലീസും കനിവ് 108 ആംബുലൻസ് ജീവനക്കാരും. കോഴിക്കോട് നല്ലളം സുരഭി ബസ് സ്റ്റോപ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 38 കാരിയാണ് വീട്ടിലെ കുളിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി 11.45നാണു സംഭവം. സംഭവം അറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ വിവരം നല്ലളം പോലീസിനെ അറിയിച്ചു. നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നല്ലളം ഗ്രേഡ് എസ്.ഐ രഘു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആണ് യുവതിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. വീട്ടിലെ ഇടുങ്ങിയ കുളിമുറിയിൽ ആയിരുന്നു യുവതി കുഞ്ഞിന് ജന്മം നൽകിയത്. അതിനാൽ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി വൈദ്യസഹായം നൽകാതെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് മനസിലാക്കിയ എസ്.ഐ രഘു കുമാർ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ഷാഹുൽ ഹമീദ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്ൻ ജോയ് എന്നിവർ സ്ഥലത്തെത്തി. അപ്പോഴേക്കും നല്ലളം പോലീസ് അറിയിച്ചത് അനുസരിച്ച് വനിതാ ഹെൽപ് ലൈനിൽ നിന്നുള്ള രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്ൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ
ആംബുലൻസിലേക്ക് മാറ്റിയ അമ്മയേയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് ഷാഹുൽ ഹമീദ് കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

May your soul rest in peace 🌹
01/09/2023

May your soul rest in peace 🌹

വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർഎറണാകുളം: വീട്ടിൽ പ്രസവിച്ച ...
31/08/2023

വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

എറണാകുളം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബംഗാൾ സ്വദേശിനിയും നിലവിൽ അസമന്നൂർ കുന്നത്തുനാട് കോട്ടച്ചിറ താമസവുമായ പുഷ്പ (24) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ഒപ്പമുള്ളവർ 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോതമംഗലം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ജോൺസൺ പി.എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിട്ടു കുരിയാക്കോസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിട്ടു കുരിയാക്കോസ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ഉടൻ ആംബുലൻസ് പൈലറ്റ് ജോൺസൺ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞിനും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Happy Onam!
29/08/2023

Happy Onam!

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്...
27/08/2023

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

കൊല്ലം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊട്ടാരക്കര വല്ലം സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയുന്നത്. ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് കൃഷ്ണ രാജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷെമീന എസ് എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് തിരുവനന്തപുരം കാരേറ്റ് ഭാഗം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷെമീന നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണി ആണെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 9.43 ന് ഷെമീനയുടെ പരിചരണത്തിൽ യുവതി ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. ഉടൻ ഷെമീന അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് യുവതിയുടെ ബന്ധുക്കളുടെ നിർദേശപ്രകാരം അമ്മയെയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് കൃഷ്ണ രാജ് വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം മലപ്പുറം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണ...
17/08/2023

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം

മലപ്പുറം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. മലപ്പുറം പൊൻമള മാണൂർ സ്വദേശിനിയായ 25 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സജീർ സി.എച്ച്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ നാഥ് എന്നിവർ സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ നാഥ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ ആംബുലൻസിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി വീട്ടിൽ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 8.45 ന് അഖിൽനാഥിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ അഖിൽനാഥ്‌ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ആംബുലൻസ് പൈലറ്റ് സജീർ ഇരുവരെയും വീട്ടുകാരുടെ നിർദേശാനുസരണം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

We are Hiring!
17/08/2023

We are Hiring!

Kottayam DMO Dr.Priya and DPM Dr. Ajai Mohan handing over the appreciation certificate to Pilot Mr. Manikuttan VO and EM...
16/08/2023

Kottayam DMO Dr.Priya and DPM Dr. Ajai Mohan handing over the appreciation certificate to Pilot Mr. Manikuttan VO and EMT Mr. Bijo Joseph, selected as the Best Pilot and EMT from Kottayam District in connection with Independence day programs

Happy Independence Day !
15/08/2023

Happy Independence Day !

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖ പ്രസവംതിരുവനന്തപുരം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പ...
10/08/2023

കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖ പ്രസവം

തിരുവനന്തപുരം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖ പ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ആറ്റിങ്ങൽ ആലംകോട് മണ്ണൂർ ഭാഗം സ്വദേശിനിയായ 19 കാരിയാണ് വീട്ടിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാർ എന്നിവർ ഉടൻ സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നന്ദകുമാറിൻ്റെ പരിശോധനയിൽ പ്രസവം എടുക്കാതെ യുവതിയെ ആംബുലൻസിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി വീട്ടിൽ തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 4.25ന് നന്ദകുമാറിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും നന്ദകുമാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. അമ്മയെയും കുഞ്ഞിനെയും ഉടൻ ആംബുലൻസ് പൈലറ്റ് സുജിത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Happy ERC Day !
01/08/2023

Happy ERC Day !

Address

EMRI Green Health Services, KEMP Control Room, 4th Floor, Thejaswini Building, Thechnopark Campus
Kazhakootam
695581

Alerts

Be the first to know and let us send you an email when 108 Ambulance Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to 108 Ambulance Service:

Share