AKG Smaraka Vayanasala

AKG Smaraka Vayanasala വായനയുടെ സർഗാത്മഗത വളർത്താൻ

31/08/2025

Books_Introduction_Ep5 Ram c/o Anandhi - Akhil P Dharmajan

24/08/2025

Book_Introduction_EP4📙
1.Yakshi-Malayattoor 2. Anuragathinte dinangal-Basheer 😌

16/07/2023
16/07/2023

Book_Introduction_Ep3
for life
Thankyou

MLA ആസ്തി വികസന ഫണ്ടിൽ നിന്നും എകെജി സമാരക വായനശാലയിലേക്ക് പുസ്തകങ്ങൾ ലഭ്യമാക്കി തന്നതിന് കോങ്ങാട് മണ്ഡലം MLA Adv. ശാന്ത...
26/02/2023

MLA ആസ്തി വികസന ഫണ്ടിൽ നിന്നും എകെജി സമാരക വായനശാലയിലേക്ക് പുസ്തകങ്ങൾ ലഭ്യമാക്കി തന്നതിന് കോങ്ങാട് മണ്ഡലം MLA Adv. ശാന്തകുമാരി അവറകളോട് നന്ദി രേഖപെടുത്തുന്നു

Ramachandran Anu

02/11/2022

#പുസ്തക_പരിചയ_Ep2

08/06/2022

#പുസ്തക_പരിചയ_Ep1

ശ്രീ.കെ.എൻ. കുട്ടി മാസ്റ്റർക്ക് '''  ഭാരതത്തിലെ മുത്തശ്ശിക്കഥകൾ"  എന്ന പുസ്തകത്തിന് കേരളബാലസാഹിത്യ അക്കാദമി അവാർഡ് കിട്ട...
28/04/2021

ശ്രീ.കെ.എൻ. കുട്ടി മാസ്റ്റർക്ക് ''' ഭാരതത്തിലെ മുത്തശ്ശിക്കഥകൾ" എന്ന പുസ്തകത്തിന് കേരള
ബാലസാഹിത്യ അക്കാദമി അവാർഡ്
കിട്ടിയിരിക്കുന്നു മാഷിന് എ.കെ.ജി സ്മാരക വായനശാലയുടെ അഭിനന്ദം അറിയിക്കുന്നു

നമസ്തേ  വനിത വേദി എന്നത് ലൈബ്രറി കൗൺസിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വായനശാലകൾ മുഖാന്തരം ആ പ്രേദേശത്തെ മുഴുവൻ വനിതകളുട...
27/02/2021

നമസ്തേ
വനിത വേദി എന്നത് ലൈബ്രറി കൗൺസിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വായനശാലകൾ മുഖാന്തരം ആ പ്രേദേശത്തെ മുഴുവൻ വനിതകളുടെയും കുട്ടായ്മ രൂപികരിക്കുകയും, അതു വഴി അവരിൽ വായനാ സംസ്കാരവും ജിവിത നിലവാരവും മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കലാണ്. ആയതിനാൽ എല്ലാവരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

 #പുസ്തക_പരിചയം #ഒരച്ഛന്‍_മകള്‍ക്കയച്ച_കത്തുകള്‍ - ജവഹര്‍ലാല്‍ നെഹ്‌റു"1928 ൽ നെഹ്‌റു ലോകചരിത്രത്തെയും സംസ്കാരങ്ങളെയും ക...
04/02/2021

#പുസ്തക_പരിചയം
#ഒരച്ഛന്‍_മകള്‍ക്കയച്ച_കത്തുകള്‍ - ജവഹര്‍ലാല്‍ നെഹ്‌റു

"1928 ൽ നെഹ്‌റു ലോകചരിത്രത്തെയും സംസ്കാരങ്ങളെയും കുറിച്ച് ഇന്ദിരയ്ക്ക് അയച്ച മുപ്പതു കത്തുകൾ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനു ലഭിച്ച മികച്ച പ്രതികരണമാണ് എല്ലാ കത്തുകളും പ്രസിദ്ധീകരിക്കാൻ പ്രചോദനമായതെന്ന് പുസ്തകത്തിൻറെ ആമുഖത്തിൽ നെഹ്‌റു പ്രസ്താവിച്ചിട്ടുണ്ട്. ലോകത്തെയും ലോകച്ചരിത്രത്തെയും മകൾക്ക് പരിചിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം കത്തുകളെഴുതിയത്‌.6000 ബി.സി. മുതൽ ഗ്രന്ഥരചനാകാലം വരെയുള്ള മാനവരാശിയുടെ ചരിത്രത്തെ സർവ്വദിഗ്‌ദർശകമായി അവതരിപ്പിക്കുന്ന , ആകെ 196 അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.എല്ലാ സാമ്രാജ്യങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വിശദമായി പരാമർശിക്കുന്ന ഈ പുസ്തകത്തിൽ പല സംഭവങ്ങളെയും
ഹാസ്യാത്മകമായി വർണ്ണിക്കുകയും നിത്യ ജീവിത സംഭവങ്ങളോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്

pranamam🙏🙏
23/12/2020

pranamam🙏🙏

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു.

സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും 'പെണ്‍കുഞ്ഞ് 90' പോലെയുള്ള കവിതകളില്‍ നീറിനിന്നു. 'സാരേ ജഹാം സെ അച്ഛാ' എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു.

പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്‍റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു. മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു.

വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകി.

'മണലെഴുത്ത്' എന്ന കാവ്യകൃതിയിലൂടെ സരസ്വതി സമ്മാനം മലയാളത്തിനു നേടിത്തന്ന സുഗതകുമാരി, മലയാളക്കരയുടെ അമ്മമനസ്സ് കവിതയിലും കര്‍മ്മത്തിലും പ്രതിഫലിപ്പിച്ചു. മലയാളഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അര്‍ഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു.

മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി തുടങ്ങിയ കവ്യകൃതികളിലൂടെ മലയാള കാവ്യാസ്വാദകരുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഇടം സമ്പാദിച്ച കവിയാണ് സുഗതകുമാരി.

ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസ്സിലാക്കേണ്ടത്.

കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്. ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു - മുഖ്യമന്ത്രി അറിയിച്ചു.

Address

AYYAPANKAVIL, PARASSERI
Keralassery
678631

Telephone

9048498016

Website

Alerts

Be the first to know and let us send you an email when AKG Smaraka Vayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AKG Smaraka Vayanasala:

Share

Category