ABVP CEK

ABVP CEK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP CEK, Alwaye.

41വർഷത്തെ കാത്തിരിപ്പിന് വിരാമം..സ്വർണത്തിളക്കമുള്ള വെങ്കലം..ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ
05/08/2021

41വർഷത്തെ കാത്തിരിപ്പിന് വിരാമം..
സ്വർണത്തിളക്കമുള്ള വെങ്കലം..

ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ

28/07/2021
നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവെക്കണം...സംസ്‌ഥാന സർക്കാരിന്റെ എല്ലാ വാ...
28/07/2021

നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവെക്കണം...

സംസ്‌ഥാന സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. ഒരു മന്ത്രി ഒരു കേസിൽ വിചാരണ നേരിടേണ്ടിവരുന്നത് കേരളത്തിലെ ജനാധിപത്യസംവിധാനത്തിന് മുഴുവൻ അപമാനമാണ്. ഇത്തരത്തിൽ വിചാരണ നേരിടുന്ന ഒരു മന്ത്രി ഇനിയും ആ സ്‌ഥാനത്ത് തുടർന്നാൽ അത് കേരളത്തിലെ ജനാധിപത്യത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തെയും ബഹുമാനത്തേയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. കേസിൽ വിചാരണ നേരിടുന്ന സാഹചര്യത്തിൽ കേരള വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു...

https://www.facebook.com/246245882155779/posts/4264122930368034/?sfnsn=wiwspmohttps://www.instagram.com/p/CRohtaQHdKL/?u...
22/07/2021

https://www.facebook.com/246245882155779/posts/4264122930368034/?sfnsn=wiwspmo

https://www.instagram.com/p/CRohtaQHdKL/?utm_medium=copy_link

അധികാര ദുർവിനിയോഗങ്ങൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പോലീസ് അതിക്രമങ്ങൾ കൊണ്ട് നേരിടുന്ന രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.തങ്ങളുടെ പ്രശ്നങ്ങൾ നാളുകളായി സമാധാനപരമായി തന്നെ സർവ്വകലാശാല അധികൃതരെ ബോധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി സമൂഹമാണ് ഇന്ന് പോലീസിന്റെ തേർവാഴ്ചയിൽ അതിക്രൂരമായി അക്രമിക്കപ്പെട്ടത്.എതിർശബ്ദങ്ങളെ അതിക്രമങ്ങൾ കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്ന സർവ്വകലാശാലയുടെയും വിവിധ കോളേജ് മാനേജ്മെന്റുകളുടെയും നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്.ഇതിന് ഉത്തരവിട്ട കോളേജ് മാനേജ്മെന്റുകൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കാൻ സർക്കാരും സർവ്വകലാശാലയും തയ്യാറാകണം.
അവകാശ സംരക്ഷണങ്ങൾക്കായി പോരടിക്കുന്ന വിദ്യാർത്ഥികളെ തല്ലിച്ചതച്ച നീക്കം ഈ നാട്ടിലെ സർക്കാരും പോലീസ് മന്ത്രിയും അറിഞ്ഞ്കൊണ്ടാണോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.ഭരണപക്ഷ വിദ്യാർത്ഥി സംഘടനയുടെ ഈ വിഷയത്തിലുള്ള നിശ്ശബ്ദത സംശയം ഇരട്ടിപ്പിക്കുകയാണ്.കോളേജ് ക്യാമ്പസ്സുകൾക്കുള്ളിൽ കടന്ന് വിദ്യാർത്ഥികൾക്കെതിരെ ലാത്തി പ്രയോഗിച്ചിട്ടും ചിലർ തുടർന്നു പോരുന്ന ഈ നിശബ്ദത നാളുകളായി അവർ തുടർന്നു വരുന്ന വഞ്ചനയുടെ അടയാളമാണ് .വിദ്യാർത്ഥികൾക്ക് പറയാനുള്ളത് എന്താണെന്ന് അന്വേഷിക്കാതെ, ഇടതു പക്ഷ മന്ത്രിയും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയും വിദ്യാർത്ഥി വിരുദ്ധ യൂണിവേഴ്സിറ്റിയും പറയുന്നത് മാത്രം കേട്ട് മുഖ്യമന്ത്രി ഇന്ന് നടത്തിയ പരാമർശങ്ങൾ തീർത്തും സ്വേച്ഛാധിപത്യപരമാണ്. വിദ്യാർത്ഥികൾക്ക് നേരിട്ട ശാരീരിക ആക്രമണത്തെ പറ്റി ഒരു പരാമർശമോ, വിദ്യാർത്ഥികളോട് ഒരു അനുകമ്പയോ പ്രകടിപ്പിക്കാത്ത മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് യോജിച്ചതുമല്ല.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ ഇവിടെ UGC ഉണ്ട്, എഞ്ചിനീയറിംഗ് മേഖലയിലെ തീരുമാനങ്ങൾ എടുക്കാൻ AICTE ഉണ്ട്. ഇവയുടെ ഒക്കെ അംഗീകാരത്തോടെ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന, അവരുടെ ഉത്തരവുകൾ നടപ്പിലാക്കാൻ ബാധ്യസ്ഥരായ സർവ്വകലാശാല മാത്രമാണ് KTU. എന്നാൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് UGC ,AICTE തുടങ്ങിയ അധികാര കേന്ദ്രങ്ങൾ നൽകിയ നിർദ്ദേശങ്ങളേയെല്ലാം KTU ഇവിടെ കാറ്റിൽ പറത്തുകയാണ്.കോളേജുകളിൽ കോവിഡ് പോസിറ്റീവ് ആയ കുട്ടികളുടെ എണ്ണം ദിനം പ്രതി വർധിച്ചിട്ടും ആ കാര്യം പരിഗണിക്കാതെ പരീക്ഷ നടത്താൻ കാണിക്കുന്ന വ്യഗ്രത തികച്ചും അപഹാസ്യമാണ്.രാജ്യത്തെ തന്നെ ഏറ്റവും മോശം കോവിഡ് സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നത് മറചുവെച്ചുകൊണ്ടാണ് സർക്കാരും സർവ്വകലാശാലയും വിദ്യാർത്ഥികളോട് വാശിതീർക്കുന്നത്.

വിദ്യാർത്ഥികൾക്കുമേൽ നടത്തിയ പോലീസ് നരനായാട്ടിനു മുഖ്യമന്ത്രിയും യൂണിവേഴ്സിറ്റി അധികൃതരും കോളേജ് മാനേജ്മെന്റും ഉത്തരം പറയണം.ഇത്തരം സ്വേച്ഛാധിപത്യ നീക്കങ്ങളിൽ ABVP ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

- എ.ബി.വി.പി എഞ്ചിനീയർസ്

https://www.facebook.com/246245882155779/posts/4260802917366702/?sfnsn=wiwspmohttps://www.instagram.com/p/CRlwFqqH13q/?u...
21/07/2021

https://www.facebook.com/246245882155779/posts/4260802917366702/?sfnsn=wiwspmo

https://www.instagram.com/p/CRlwFqqH13q/?utm_medium=copy_link

രാജ്യം ഒട്ടാകെ കോവിഡിനെ ചെറുത്തു നിൽക്കുമ്പോഴും നമ്മുടെ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി അനുദിനം മാറുന്നത് നാമെല്ലാരും കാണുന്ന വസ്തുതയാണ്. TPR റേറ്റിംഗ് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്നു 11.91% ആയി കേരളത്തിൽ നിൽക്കുമ്പോൾ അനാവശ്യമായ വാശിമൂലം വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലാക്കാൻ യൂണിവേഴ്സിറ്റിയെ അനുവദിക്കില്ല. അതിനാൽ തന്നെ നിലവിൽ ക്രമീകരിച്ചിരിക്കുന്ന വിവിധ സെമസ്റ്ററുകളുടെ റെഗുലർ പരീക്ഷകൾ UGC മാനദണ്ഡപ്രകാരം നടത്താൻ തയ്യാറാവുക.

നിലവിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയുടെ ആശങ്കകൾ സംബന്ധിച്ചു ആദ്യത്തെ പരീക്ഷയുമായി ബന്ധപ്പെട്ട സർക്കുലർ വന്നപ്പോൾതന്നെ യൂണിവേഴ്സിറ്റി അധികാരികളെ ബോധിപ്പിച്ചിരുന്നു. പ്രായോഗികമായുള്ള പല ഘടകങ്ങളും വിലയിരുത്താതെയെടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും അതിലെ അപാകതകൾ പരിഹരിക്കണമെന്നും നേരിട്ടും ബഹുമാനപ്പെട്ട ഗവർണർ മുഖാന്തരവും ആവശ്യപെട്ടു, തുടർന്ന് എക്സാം തിയതിയിൽ മാത്രം മാറ്റം വരുത്തുകയാണുണ്ടായത്. അതേ സമയം UGC ഇന്റർമീഡിയേറ്റ്‌ സെമെസ്റ്റർ പരീക്ഷകളുടെ നടത്തിപ്പിനെ സംബന്ധിച്ചു മാർഗ നിർദേശം നൽകിയിരുന്നു. അതിനെ അവഗണിച്ചുകൊണ്ട് യൂണിവേഴ്സിറ്റി കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധമാണ്.

UGC നിലപാട് വരുന്നതിന് എത്രയോ മുൻപ് ഓൾ പാർട്ടി മീറ്റിംഗ് വിളിച്ചിരുന്നപ്പോൾ തന്നെ എബിവിപി പരീക്ഷയുമായി സംബന്ധിച്ച സംഘടനയുടെ നിലപാട് വ്യക്തമാക്കിയതാണ്.നിലവിൽ UGC നിർദ്ദേശം അനുസരിക്കുകയോ അല്ലെങ്കിൽ പരീക്ഷകൾ ഓൺലൈനായി നടത്തുകയോ മാത്രമാണ് ഈ സാഹചര്യത്തിൽ ഉചിതമെന്നാണ് ABVPയുടെ നിലപാട്.

സർവ്വകലാശാല അധികൃതരുടെ നാളെ നടക്കാനിരിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം അറിയുന്നതുവരെ ബോയിക്കോട്ട് പോലെയുള്ള സമരപരിപാടികളെ ABVP പിന്തുണക്കില്ല.

മീറ്റിംഗിൽ വരുന്ന തീരുമാനം വിദ്യാർത്ഥി ഹിതത്തിനും UGC നിലപാടുകൾക്കും വിരുദ്ധമാണെങ്കിൽ നാളെ തന്നെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുന്നതായിരിക്കും

-എബിവിപി എഞ്ചിനീയർസ്

അടുത്തിടെ കേരളത്തിൽ നടന്നിട്ടുള്ള സ്ത്രീ പീഢനകേസുകൾ പരിശോധിച്ചാൽ അതിന്റെയൊക്കെ പ്രതിസ്ഥാനത്തുള്ളത് ഇടതുപക്ഷ നേതാക്കളോ പ്...
10/07/2021

അടുത്തിടെ കേരളത്തിൽ നടന്നിട്ടുള്ള സ്ത്രീ പീഢനകേസുകൾ പരിശോധിച്ചാൽ അതിന്റെയൊക്കെ പ്രതിസ്ഥാനത്തുള്ളത് ഇടതുപക്ഷ നേതാക്കളോ പ്രവർത്തകരോ അനുഭാവികളോ ആണെന്ന് മനസ്സിലാകും. പാർട്ടി തന്നെ നേരിട്ട് തീവ്രത കുറഞ്ഞ പീഢനത്തിന് ഇളവു നൽകുന്നതും നാം കണ്ടിട്ടുള്ളതാണ്. പുറമേ സ്ത്രീപക്ഷ നിലപാട് നടിക്കുന്ന ഇടതുപക്ഷം, ഇത്തരം പ്രതികൾക്ക് എക്കാലവും പരോക്ഷമായ പിന്തുണ നൽകുന്നതിനാലാണ് ഇന്നും ഇത്തരം പ്രവൃത്തികൾ നിർബാധം തുടർന്നു പോകുന്നത്. വാളയാർ സഹോദരിമാരുടെ വിഷയത്തിൽ ഇടതുപക്ഷവും സർക്കാരും സ്വീകരിച്ച നിലപാട് നമ്മുടെ മുന്നിലുണ്ട്. നീതിക്കു വേണ്ടി ഒരമ്മ, തല മുണ്ഡനം ചെയ്ത് നാടു നീളെ അലയുന്നതിന് നാം സാക്ഷിയായതാണ്.

സമാനമാണ് വണ്ടിപ്പെരിയാറിൽ നടന്ന കൊടുംക്രൂരതയും. 6 വയസ്സുള്ള പെൺകുട്ടിയെ, 3 കൊല്ലമായി പീഢിപ്പിക്കുന്ന DYFI നേതാവ്, ആ പ്രദേശത്തെ പാർട്ടിയുടെ പ്രധാന മുഖമായിരുന്നു. വെറും 6 വയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞിനെ ജീവനോടെ കെട്ടിത്തൂക്കിയവനു വേണ്ടിയും പാർട്ടി സംവിധാനം അണിയറയിൽ ഒത്താശ ചെയ്യുമെന്നത് പരസ്യമായ രഹസ്യമാണ്. CPM ന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്ന സാംസ്കാരിക നായകരും ചില സിനിമാ താരങ്ങളും ഈ വിഷയത്തിൽ പുലർത്തിപ്പോരുന്ന കുറ്റകരമായ മൗനം ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ഒരു പിഞ്ചുകുഞ്ഞിനെ വർഷങ്ങളോളം പീഢിപ്പിച്ച്, കെട്ടിത്തൂക്കിക്കൊന്നാലും അതിനെ ന്യായീകരിക്കാനും വെള്ളപൂശാനും ഒടുവിൽ രക്ഷിച്ചെടുക്കാനും പാർട്ടിയും സർക്കാരും കൂടെയുണ്ടാകുമെന്ന ബോധ്യം തന്നെയാണ് ഇത്തരക്കാർക്ക് പ്രചോദനമാകുന്നത്. ഇത്തരക്കാർക്ക് തണലൊരുക്കുന്ന സർക്കാരിനും പാർട്ടി സംവിധാനത്തിനുമെതിരെ കേരളത്തിന്റെ മന:സ്സാക്ഷി പ്രതികരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

July 9
08/07/2021

July 9

04/07/2021
സാങ്കേതിക സർവ്വകലാശാല പരീക്ഷകളുമായി ബന്ധപ്പെട്ട്  കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവുമായി ABVP പ്രതിനിധി ...
27/06/2021

സാങ്കേതിക സർവ്വകലാശാല പരീക്ഷകളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവുമായി ABVP പ്രതിനിധി സംഘം ചർച്ച നടത്തി..

വിദ്യാർത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട നിരവധി ആശങ്കകളും പൂർണമായി വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ലഭിക്കാത്തതും യാത്രാ പ്രശ്നങ്ങളും അറിയിച്ചു. പരീക്ഷകൾ സംബന്ധിച്ച് സർവകലാശാല വൈസ് ചാൻസലറുമായി ചർച്ച ചെയ്തു ഉചിതമായ തീരുമാനമെടുക്കുമെന്നും ഉറപ്പ് നൽകി.

സർവകലാശാല  പരീക്ഷകൾ  എഴുതുന്ന  വിദ്യാർത്ഥികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്‌സിനേഷൻ ലഭ്യമാക്കണം.TPR 5 ശതമാനത്തിൽ  കുറഞ്ഞാലേ ഓ...
25/06/2021

സർവകലാശാല പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്‌സിനേഷൻ ലഭ്യമാക്കണം.TPR 5 ശതമാനത്തിൽ കുറഞ്ഞാലേ ഓഫ്‌ലൈൻ എക്സാം നടത്താവു എന്ന് സർക്കാരിനോട് പരീക്ഷകളുടെ നടത്തിപ്പിനെ പറ്റിയുള്ള ചർച്ചയിൽ ആവിശ്യപ്പെട്ടിരുന്നു. പക്ഷെ ഓഫ്‌ലൈൻ പരീക്ഷകൾ നടത്താൻ സർക്കാരും സർവകലാശാലകളും തയ്യാറായിരിക്കുന്നു. വെല്ലുവിളികൾ ഇല്ല എന്ന് സ്ഥാപിക്കാൻ നോക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ പോലും നൽകാതെ പരീക്ഷകൾ നടത്താനുള്ള സമീപനം അംഗീകരിക്കാൻ കഴിയില്ല.


എബിവിപി എഞ്ചിനീയർസ്

Address

Alwaye

Alerts

Be the first to know and let us send you an email when ABVP CEK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP CEK:

Share