25/09/2019
കുസാറ്റിൽ SFI അനിശ്ചിതകാല സമരത്തിലേക്ക്..
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല യിൽ SFI അനിശ്ചിതകാല സമരത്തിലേക്ക്.. ക്യാമ്പസിൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുക, ലൈബ്രറി സമയം 24 മണിക്കൂർ ആക്കുക, ക്യാംപസിൽ സെക്യൂരിറ്റി കളുടെ എണ്ണം വർദ്ധിപ്പിക്കുക, S4 സ്‌പെഷ്യൽ സപ്ലിമെന്ററി, ഇന്റേണൽ ഇമ്പ്രൂവ്മെന്റ് ഉടൻ പ്രാബല്യത്തിൽ വരുത്തുക തുടങ്ങി 40ഓളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവിലെ സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് അവകാശപത്രികാ മാർച്ച് നടത്തി. അവകാശ പത്രിക മാർച്ച് സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ. സക്കീർ ഹുസ്സൈൻ ഉത്ഘാടനം ചെയ്തു. . തുടർന്ന് നടന്ന ചർച്ചയിൽ ഭൂരിഭാഗം തീരുമാനമാകാത്തതിനെ തുടർന്ന് എസ് എഫ് ഐ അനിശ്ചിതകല രാപകൽ സമരം ആരംഭിച്ചു. സമരം എസ് എഫ് ഐ ജില്ലാ സെക്രട്ടറി അമൽ സി എസ് ഉദ്ഘാടനം ചെയ്തു.സമരത്തിന്റെ ആദ്യപടിയായി ലൈബ്രറിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് രജിസ്ട്രാറുമായി നടത്തിയ ചർച്ചയിൽ 10 ദിവസത്തിന് ഉള്ളിൽ മുൻ നിശ്ചയിച്ച പോലെ ലൈബ്രറി സമയം 9 30 മണി വരെയാക്കാമെന്ന് രജിസ്ട്രാർ ഉറപ്പു നൽകുകയായിരുന്നു. മറ്റ് ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ അനിശ്ചിത കാലത്തേക്ക് പ്രക്ഷോഭവുമായി മുന്നോട്ട് പോവുമെന്ന് SFI കുസാറ്റ് യൂണിറ്റ് കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.