Golden Film Factory Izabella Movie Tone

Golden Film Factory Izabella Movie Tone IZABELLA MOVIE TONE
GOLDEN FILM FACTORY Golden Film Factory (Izabella Movie Tone) is a movie-making house

Happy Birth Day Director Jomy Jose Kaipparettu...ഫീനിക്സ് പക്ഷികൾ ആരുടേയും കൈസഹായത്തിനു  കാത്തുനിൽക്കാറില്ല. ചാരത്തിൽ നി...
05/08/2025

Happy Birth Day Director Jomy Jose Kaipparettu...

ഫീനിക്സ് പക്ഷികൾ ആരുടേയും കൈസഹായത്തിനു കാത്തുനിൽക്കാറില്ല. ചാരത്തിൽ നിന്നായാലും അവർ സ്വയം പറന്നുയരും. Fly high with tireless wings. Love you. Dr.കൈപ്പാറേടൻ 🎂💐

ഗോൾഡൺ ഫിലിം ഫാക്ടറിയുടെ പ്രിയ സുഹൃത്തായ ഫെബി ജോസഫ് മാത്യുവും  സഹപ്രവർത്തകരും ചേർന്ന് ഒരുക്കുന്ന ചിത്രമാണ്Pls support the...
17/07/2025

ഗോൾഡൺ ഫിലിം ഫാക്ടറിയുടെ പ്രിയ സുഹൃത്തായ ഫെബി ജോസഫ് മാത്യുവും സഹപ്രവർത്തകരും ചേർന്ന് ഒരുക്കുന്ന ചിത്രമാണ്

Pls support them.

💣 Buckle up, The countdown has begun....!Face the FractureMeet the ones who live in the cracks of PSYMON’s reality.🎭 Masks fall _ Secrets surface _ Sanity ...

ജാനകിയുടെ കാര്യത്തിൽ എനിക്ക് അത്ഭുതമില്ല . മലയാളത്തിലെ ആദ്യ നായിക  പി.കെ.റോസി    ദളിതയായതിനാൽ അഭിനയിച്ച സിനിമ പോലും കാണാ...
09/07/2025

ജാനകിയുടെ കാര്യത്തിൽ എനിക്ക് അത്ഭുതമില്ല . മലയാളത്തിലെ ആദ്യ നായിക പി.കെ.റോസി ദളിതയായതിനാൽ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച കലാസാംസ്ക്കാരിക പാരമ്പര്യമാണ് നമ്മുടേത്.

23/06/2025

'ജാനകി'യോടെന്നല്ല ഒരു സിനിമയോടും ആരും ഇങ്ങനെ ചെയ്യരുത്.

30/12/2024

മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസി. ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച കലാസാംസ്ക്കാരിക പാരമ്പര്യo നമ്മുടേത്.

🌹 P.K. റോസി ( രാജമ്മ )
ജാതികേരളം നാടുകടത്തിയ ആദ്യനായിക...🙏

തിരുവനന്തപുരത്ത് നന്തൻകോടു ഭാഗത്ത്, ആമത്തറ വയലിനു സമീപം ( ഇപ്പോൾ കനകനഗർ ) 1903 ഫെബ്റു.10 നാണ് രാജമ്മയുടെ ജനനം .
അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതർ സംഘടിച്ച് ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു . രാജമ്മ വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു . കാക്കാരശി നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ. ( അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങൾ)ഇവിടെ നിന്നാണ് രാജമ്മ വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമയിലെ നായികയായെത്തുന്നത് ഉപജീവനത്തിനായി പുല്ല് ചെത്തി കെട്ടുകളാക്കി വിൽക്കുന്ന ജോലിയായിരുന്നു രാജമ്മക്ക് .........
അക്കാലത്താണ് ( 1927-28 ) വിഗതകുമാരനിൽ അഭിനയിക്കാൻ പറ്റിയ ഒരു നായികയെ J.C.ഡാനിയൽ അന്വേഷിക്കുന്നത് . അങ്ങിനെ ട്രാവൻകൂർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച വിഗതകുമാരനിൽ രാജമ്മ നായികയായി . രാജമ്മയെ റോസിയായി ഡാനിയൽ പുനർനാമകരണം ചെയ്യുകയും .........

മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് ഉണ്ടായിരുന്നത് . ദിവസം 5 രൂപ നിരക്കിൽ 10 ദിവസത്തെ അഭിനയത്തിന് 50 രൂപ കൂലി.
ചിത്രം 1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ ടെൻറ് തിയേറ്ററിൽ പ്രഥമ പ്രദർശനം നടത്തി . അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂർ.S.ഗോവിന്ദപ്പിള്ളയാണ് പ്രദർശനം ഉത്ഘാടനം ചെയ്തത് . ദലിതയായ റോസി പ്രദർശനം കാണാൻ വന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയൽ റോസിയെ ചിത്രം കാണാൻ ക്ഷണിച്ചിരുന്നില്ല . സിനിമ കാണാൻ റോസി എത്തിയുമില്ല. എന്നിട്ടും സിനിമയിൽ റോസിയുടെ കഥാപാത്രം വന്നതോടെ കാണികൾ അക്രമാസക്തരായി . ശക്തമായ കല്ലേറുമൂലം സ്ക്രീൻ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദർശനവും അവസാനിച്ചു . ഡാനിയൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു ..........

അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു . 1928 നവംബർ 10 ന് സംഘടിച്ചുവന്ന സവർണ റൗഡിക്കൂട്ടം റോസിയുടെ കുടിലിന് തീയിട്ടു . റോസിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടേണ്ടി വന്നു . റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി . ലോറി ഡ്രൈവറായിരുന്ന നാഗർകോവിൽ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി . പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു ........

എന്നാൽ ദലിതയെ വിവാഹം കഴിച്ചതിനാൽ കേശവപിള്ളയേയും റോസിയേയും വീട്ടുകാർ പുറത്താക്കി . തുടർന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവിൽ വാടകവീടെടുത്ത് അവർ ജീവിതമാരംഭിച്ചു . റോസി രാജാമ്മാളായി പുനർജനിച്ചു .

1987 ൽ വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടക വീട്ടിൽ വച്ച് 84- ആമത്തെ വയസിൽ മരിച്ചു .......

സ്മരണാഞ്ജലി...🌹

21/03/2024

കറുപ്പിൽ നിന്നാണ് എല്ലാ നിറങ്ങളും ഉണ്ടാകുന്നത്. കറുപ്പിലാണ് സകലവർണ്ണങ്ങളും ലയിക്കുന്നത്.

Address

Kochi

Telephone

+918078024444

Website

Alerts

Be the first to know and let us send you an email when Golden Film Factory Izabella Movie Tone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Golden Film Factory Izabella Movie Tone:

Share