Kochi Mayor

Kochi Mayor Official page of Kochi Mayor

03/12/2025

പുതിയ മാർക്കറ്റ്..

30/11/2025

ഗവൺമെൻ്റ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ഫോർട്ട്കൊച്ചി.

29/11/2025

പള്ളുരുത്തി താലൂക്ക് ആശുപത്രി..

29/11/2025

കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണ രംഗത്ത് നഗരസഭ നടപ്പിലാക്കിയ വലിയ മാറ്റങ്ങളെ അവതരിപ്പിക്കുന്ന വീഡിയോ. ഒരിക്കൽ ഗുരുതരമായിരുന്ന മാലിന്യ പ്രശ്നങ്ങൾ ഉറവിടത്തു തന്നെ പരിഹരിക്കുന്നതിനായി എല്ലാ വാർഡുകളിലും പുതിയ മാതൃകകൾ നടപ്പിലാക്കുന്നു.

പൊന്നുരുന്നിയിലെ മണപ്പാട്ടുപറമ്പും കുന്നുംപുറവും ഉൾപ്പെടെ സ്ഥാപിച്ച ബയോഡൈജസ്റ്റർ പ്ലാന്റുകൾ ടൺ കണക്കിന് മാലിന്യം ജൈവവളമാക്കി മാറ്റി നഗരത്തിലെ പാർക്കുകളിൽ ഉപയോഗിക്കുന്നു.

റോഡ് സ്വീപ്പിംഗ് മെഷീനുകളും, മാൻഹോളുകൾ വൃത്തിയാക്കുന്ന “ബന്ദിക്കൂട്ട്” റോബോട്ടും ഈ മാറ്റത്തിന്റെ പ്രധാന മുഖങ്ങളാണ്. കൂടാതെ, രാവും പകലും കൊച്ചിയെ വൃത്തിയാക്കുന്ന ഹരിതകർമ്മസേനയുടെ നിർണായക പങ്കും വീഡിയോ ഉന്നയിക്കുന്നു

29/11/2025

കൊച്ചി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന Urban Health & Wellness Centre ഇനി കൂടുതൽ ജനങ്ങൾക്ക് അടുത്തിടപഴകുന്ന ആരോഗ്യസഹായി. നിലവിലുള്ള PHC-കളോടൊപ്പം സബ് സെന്ററുകളായി പ്രവർത്തിച്ച് NCD (Non-Communicable Diseases) മരുന്നുകൾ കൃത്യമായി വിതരണം ചെയ്യാനും, കൺസൾട്ടേഷൻ കൂടുതൽ എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കുന്നു.

വീഡിയോയിൽ സെന്ററിന്റെ അകത്തളങ്ങൾ, ഫാർമസി കൗണ്ടർ, കൺസൾട്ടേഷൻ റൂം, രോഗികൾക്കുള്ള പരിപാലന സൗകര്യങ്ങൾ എന്നിവ കാണാം.

28/11/2025

മനോഹരമായ പൊതുഇടങ്ങൾ.

കൊച്ചി ഡാൻസ് ഫെസ്റ്റ് "ഭാവ് 2025" സമാപിച്ചു. ഒന്നാം ദിനം  ചെന്നൈയിൽ നിന്നുള്ള സാത്വികയുടെ ഭരതനാട്യത്തോടെ ആരംഭിച്ച ഭാവിൽ ...
27/11/2025

കൊച്ചി ഡാൻസ് ഫെസ്റ്റ് "ഭാവ് 2025" സമാപിച്ചു.

ഒന്നാം ദിനം ചെന്നൈയിൽ നിന്നുള്ള സാത്വികയുടെ ഭരതനാട്യത്തോടെ ആരംഭിച്ച ഭാവിൽ രത്നശ്രീഅയ്യരും പോൾസണും അവതരിപ്പിച്ച തബല - സിത്താർ ജുഗൽബന്ദി, കലാമണ്ഡലം മോഹന തുളസി അവതരിപ്പിച്ച കുച്ചുപ്പുടി, കലാക്ഷേത്ര രൂപീകജൂലിയനും സംഘവും അവതരിപ്പിച്ച ഭരതനാട്യം ജംഷീന ജമാലും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം, ദീപകർത്തയുടെ കഥക്, അശ്വതി ശ്രീകാന്തും സംഘവും അവതരിപ്പിച്ച ഭരതനാട്യം ചെന്നൈയിൽ നിന്നുള്ള മേധ ഹരിയുടെ ഭരതനാട്യം, ഡൽഹിയിൽ നിന്നുള്ള അഭിനയ നാഗജ്യോതി അവതരിപ്പിച്ച കുച്ചുപ്പുടിയും സമാപന ദിവസമായ ഇന്നലെ നവ്യ നടരാജൻ്റെ ഭരതനാട്യവും ആസ്വാദകർക്ക് വിരുന്നൊരുക്കി.

ഈ കൗൺസിൽ കാലത്താണ് കൊച്ചി ഡാൻസ് ഫെസ്റ്റ് ആരംഭിച്ചത്. 3 വർഷവും അഭിമാനമാനാർഹമായ രീതിയിൽ ഡാൻസ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു.
ആശംസകളോടെ

M Anil Kumar
Kochi Mayor
Kochi Municipal Corporation

26/11/2025

സിറ്റി ഗ്യാസ് പദ്ധതി .

25/11/2025

തേവരയിലെ അർബൻ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ

Address

Office Of Mayor, Opposite Subhash Park, Ernakulam
Kochi
682011

Alerts

Be the first to know and let us send you an email when Kochi Mayor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share