AITUC Kochi

AITUC Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AITUC Kochi, Political organisation, Kochi.

മെഡൽ നേടിയപ്പോൾ വാഴ്ത്തിപ്പാടിയ'ദേശസ്നേഹികൾ ' ഇന്ന് കൂടെയില്ല...അവർ വേട്ടക്കാരനൊപ്പം...സാക്ഷി മാലിക്കിന് ഐക്യദാർഢ്യം...
22/12/2023

മെഡൽ നേടിയപ്പോൾ വാഴ്ത്തിപ്പാടിയ
'ദേശസ്നേഹികൾ ' ഇന്ന് കൂടെയില്ല...
അവർ വേട്ടക്കാരനൊപ്പം...

സാക്ഷി മാലിക്കിന് ഐക്യദാർഢ്യം...

കുമ്പളങ്ങിയിൽ വിവിധ സംഘടനകളിൽ നിന്നും A I Y F ലേക്ക് കടന്നുവന്ന പോരാളികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ
05/12/2021

കുമ്പളങ്ങിയിൽ വിവിധ സംഘടനകളിൽ നിന്നും A I Y F ലേക്ക് കടന്നുവന്ന പോരാളികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ

കാട്ടാളന്മാർ നാടുഭരിച്ചു,നാട്ടിൽ തീമഴ പെയ്തപ്പോൾ...പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ...അവകാശപ്പോരാട്ടങ്ങളു...
15/09/2020

കാട്ടാളന്മാർ നാടുഭരിച്ചു,
നാട്ടിൽ തീമഴ പെയ്തപ്പോൾ...
പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ...

അവകാശപ്പോരാട്ടങ്ങളുടെ ഭൂമികയിൽ ജ്വലിക്കുന്ന സ്മരണകൾക്ക് ഒരാണ്ടിൻറെ കൂടി പെരുമ...

ചക്കരയിടുക്കിലെ മുക്കൂട്ട്കവലയിൽ നിന്നും കാലത്തെ അതിജീവിച്ച് വീരോചിതമായ ഒരു ചെറുത്തുനിൽപ്പിൻറെ സംഘഗാനം അലയടിക്കുന്നു...

സെയ്ദ്, സെയ്താലി, ആൻറണി വെറും പേരുകൾ മാത്രമല്ല. അവകാശനിഷേധങ്ങൾക്കെതിരെ സ്വന്തം ചോരയാൽ പടപ്പാട്ടെഴുതിയ ധീരസഖാക്കൾ...
ഭരണവർഗ്ഗ നായാട്ടുകളെ മുന്നിൽ നിന്നും പ്രതിരോധിച്ചവർ...
വെടിയുണ്ടയെ വിരിമാറിൽ സ്വീകരിക്കുമ്പോഴും ഉറക്കെ മുദ്രാവാക്യം വിളിച്ചവർ...
ഒരു ജനതയ്ക്കു മുഴുവൻ ആത്മാഭിമാനത്തിന്റെ കവചം തീർത്തവർ...
സംഘശക്തിയുടെ ഇതിഹാസം രചിച്ചവർ...
സഖാക്കൾ. ..

അറുപത്തിയേഴുവർഷങ്ങൾക്കിപ്പുറം ഭരണകൂടഭീകരത പുത്തൻ ആയുധങ്ങളുമായി രാജ്യത്തെ അടിസ്ഥാനവർഗ്ഗങ്ങളെ അടിച്ചമർത്തുമ്പോൾ, എതിർപ്പിൻറെ വർത്തമാനങ്ങളെ നിശബ്ദമാക്കപ്പെടുമ്പോൾ, വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക് മട്ടാഞ്ചേരിയുടെ മണ്ണിൽ വീണ വീര സഖാക്കളുടെ ചുടുചോരയുടെ സ്മരണ ആവേശം പകരും.

സഖാക്കൾ സെയ്ദ്, സെയ്താലി, ആൻറണി
നിങ്ങളുടെ രക്തസാക്ഷിത്വം ചുവന്ന ആകാശച്ചെരുവിൽ ജ്വലിക്കുന്ന സൂര്യേതേജസ്സാവും...

അഭിവാദ്യങ്ങൾ...

സെപ്തംബർ 15
മട്ടാഞ്ചേരി രക്തസാക്ഷി ദിനം

Address

Kochi

Telephone

+919567989193

Website

Alerts

Be the first to know and let us send you an email when AITUC Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share