ABVP CUSAT

ABVP CUSAT Akhil Bharateeya Vidyarthi Parishad
Cochin University of Science and Technology

കോട്ടയത്ത് നടന്ന 41-മത് എബിവിപി സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീഹരി ആ...
26/02/2026

കോട്ടയത്ത് നടന്ന 41-മത് എബിവിപി സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീഹരി ആർ ന് അഭിനന്ദനങ്ങൾ.. 🧡✊🏻


കോട്ടയത്ത് നടന്ന 41-മത് എബിവിപി സംസ്ഥാന സമ്മേളനത്തിൽ വച്ച് കുസാറ്റിൽ നിന്നുള്ള സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട...
26/02/2026

കോട്ടയത്ത് നടന്ന 41-മത് എബിവിപി സംസ്ഥാന സമ്മേളനത്തിൽ വച്ച് കുസാറ്റിൽ നിന്നുള്ള സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ അഭിലാഷ് ന് അഭിനന്ദനങ്ങൾ.. 🧡✊🏻


മാതൃരാജ്യത്തിന് വേണ്ടി സ്വയംസമർപ്പിച്ച രാഷ്ട്രീയ ഗുരു, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ രണ്ടാമത്തെ സർസംഘചാലക് പൂജനീയ ഗുരു...
19/02/2026

മാതൃരാജ്യത്തിന് വേണ്ടി സ്വയംസമർപ്പിച്ച രാഷ്ട്രീയ ഗുരു, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ രണ്ടാമത്തെ സർസംഘചാലക് പൂജനീയ ഗുരുജിയുടെ ജന്മദിനം.

അഗ്നിപോല ശുദ്ധം, പുഷ്‌പം പോലെ ലളിതം ഗോൾവൽക്കറിനെ ഇങ്ങനെ നിർവചിക്കാം. താരതമ്യമില്ലാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്റെ സംസ്‌കാരത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനമായിരുന്നു ഗോൾവൽക്കറിന്റേത്. 1906 ഫെബ്രുവരി മാസം 19ന് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലാണ് അദ്ദേഹം ജനിച്ചത്. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം ഒൻപതു മക്കളിൽ നാലാമനായിരുന്നു.

ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു. പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ് സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്. 1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം നാഗ്പൂരിലേയ്ക്ക് തിരിച്ചുവന്നു. നാഗ്‌പൂരിൽ വച്ച് ഡോക്ടർ കേശവ ബലിറാം ഹെഡ്‌ഗേവാറിനെ പരിചയപ്പെട്ടു. നാഗ്‌പൂരിലെത്തിയതിനു ശേഷം അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്‌തിരുന്നു. അതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു. സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സന്യാസം സ്വീകരിച്ച അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും 'ഗുരുജി' എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു.

ശ്രീ കേശവ ബാലറാം ഹെഡ്‌ഗേവാറിൻറെ മരണ ശേഷം ആർ .എസ്.എസ്സിൻറെ സർസംഘചാലക് ചുമതല അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ടു. സർസംഘചാലക് പദവിയിൽ അദ്ദേഹത്തിൻറെ മരണം വരെ, മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർ.എസ്.എസ്സിൻ്റെ സർസംഘചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെ ആണ്.

ഈ കാലയളവിൽ അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു.

ഹൈന്ദവമൂല്യങ്ങളിൽ ഊന്നിയ ദേശാഭിമാനം വളർത്തിയെടുക്കാൻ അദ്ദേഹം പ്രയത്നിച്ചു. ലളിതമായ ഭാഷയിൽ ഹൈന്ദവ തത്വശാസ്ത്രങ്ങൾക്ക് അദ്ദേഹം വ്യാഖ്യാനം നൽകുകയും യുവാക്കളിൽ ദേശഭക്തി വളർത്തിയെടുക്കാൻ പ്രയത്നിക്കുകയും ചെയ്തു‌.

ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.

ഫെബ്രുവരി 19ശിവജി ജയന്തി1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായ...
19/02/2026

ഫെബ്രുവരി 19
ശിവജി ജയന്തി

1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.

ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.

ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.

സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അറംഗസീബിൻ്റെ കോട്ടകളിൽ സ്വന്തം ബന്ധുക്കൾ തന്നെ ഉദ്യോഗസ്ഥരായപ്പോൾ അധികാര കേന്ദ്രങ്ങളിൽ ശിവാജി ബന്ധുക്കളെ മാറ്റി നിർത്തി. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞൻ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നു ശിവാജി.

അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരിൽ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തിൽ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. ല്ലേഛന്മാരുടെ കയ്യിൽ നിന്നുംVP ഹിന്ദുക്കളെ രക്ഷിച്ചെടുത്തവൻ. ഹിന്ദു ധർമത്തെ പുന:പ്രതിഷ്ഠിച്ചവൻ.

എബിവിപി സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ...അഭിനന്ദനങ്ങൾ.. 🧡
18/02/2026

എബിവിപി സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ...

അഭിനന്ദനങ്ങൾ.. 🧡


കോട്ടയം സ്വ: വിശാൽ നഗറിൽ വെച്ചു നടക്കുന്ന ABVP 41-ാം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷനായി വൈശാഖ് സദാശിവനും സംസ്ഥാന സ...
18/02/2026

കോട്ടയം സ്വ: വിശാൽ നഗറിൽ വെച്ചു നടക്കുന്ന ABVP 41-ാം സംസ്ഥാന സമ്മേളനത്തിൽ
സംസ്ഥാന അധ്യക്ഷനായി വൈശാഖ് സദാശിവനും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനും ചുമതലയേറ്റു.


Address

Main Campus, Cochin University Of Science And Technology
Kochi

Website

Alerts

Be the first to know and let us send you an email when ABVP CUSAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share