GCDA KOCHI

GCDA KOCHI The Greater Cochin Development Authority (GCDA) is the planning and development authority of the metropolitan area of Kochi.

ജിസിഡഎ യുടെ സീവേജ് ട്രീട്മെന്റ് പ്ലാൻറ് പൂർണ ശേഷിയിലേക്ക് : ശ്രീ ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു മാലിന്യ സംസ്‍കരണം ഓരോ വ്...
14/03/2026

ജിസിഡഎ യുടെ സീവേജ് ട്രീട്മെന്റ് പ്ലാൻറ് പൂർണ ശേഷിയിലേക്ക് : ശ്രീ ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു

മാലിന്യ സംസ്‍കരണം ഓരോ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണെന്ന അനിവാര്യത ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രതിദിനം സംസ്കരിക്കപ്പെടേണ്ട മാലിന്യത്തിന്റെ അളവ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജിസിഡിഎ ഉടമസ്ഥതയിൽ കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 750 KLD കപ്പാസിറ്റിയിൽ നിർമിച്ചിട്ടുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (STP) പൂർണ്ണ പ്രവർത്തന കപ്പാസിറ്റിയിൽ മാലിന്യം സംസ്കരിക്കുന്നതിനായി സജ്ജമാക്കി . ജിസിഡിഎ ചെയർമാൻ ശ്രീ കെ ചന്ദ്രൻ പിള്ള ഉദ്‌ഘാടനം കർമ്മം നിർവഹിച്ച ഈ ചടങ്ങിൽ, കൊച്ചി കോർപറേഷൻ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീന ടീച്ചർ അധ്യക്ഷത വഹിച്ചു. ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ എ ബി സാബു സ്വാഗതവും ജിസിഡിഎ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ഗോപകുമാർ പദ്ധതി അവതരണവും നടത്തി. ജില്ലാ ശുചിത്യ മിഷൻ കോർഡിനേറ്റർ ദോ ശീതൾ ജി മോഹൻ കെ എ എസ്, പൊല്യൂഷൻ കണ്ട്രോൾ ബോർഡ് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ ശ്രീ ബാബുരാജൻ എന്നിവർ ആശംസയും ജിസിഡിഎ സെക്രട്ടറി ശ്രീമതി ശാരി എം വി നന്ദിയും അർപ്പിച്ചു . ഈ സീവേജ് ട്രീട്മെൻറ് പ്ലാന്റിന്റെ നടത്തിപ്പ് കരാർ ഏറ്റെടുത്ത മെറ്റകാഫ് വാട്ടർ സൊല്യൂഷൻസ് ഭാരവാഹികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

സ്റ്റേഡിയത്തിൽ നിന്നുള്ള സ്വീവേജ് മാത്രം സംസ്കരിക്കുന്നതിനായി സജ്ജമാക്കിയ STP യുടെ 20% ശേഷി മാത്രമേ മുൻപ് ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ കൊച്ചിയിലെ മാലിന്യ സംസ്കരണ വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിൽ കൊച്ചിൻ കോർപ്പറേഷനെയും ജിസിഡിഎ യെയും കക്ഷി ചേർത്ത് വന്ന കേസിൽ കോർപ്പറേഷനിലെ മാലിന്യ സംസ്കരണ വിഷയത്തിൽ ജിസിഡിഎ യുടെ ഇടപെടൽ ആവശ്യമെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണത്തെ തുടർന്നാണ് പുറമെ നിന്നുള്ള സ്വീവേജ് മാലിന്യം സംസ്കരിക്കുന്ന വിധേയ പ്ലാന്റിന്റെ പൂർണ്ണ ശേഷി ഉപയോഗിക്കാൻ ജിസിഡിഎ തീരുമാനിച്ചത്.

നിലവിൽ സള്ളേജ് അഥവാ ഗ്രേ വാട്ടർ മാത്രമാണ് പ്ലാന്റിൽ ട്രീറ്റ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത്. അതായത് കിച്ചൻ, ബാത്ത് എന്നിങ്ങനെയുള്ള മലിനജലം. നിലവിൽ നമുക്ക് ചുറ്റും ഒഴുകുന്ന മാലിന്യത്തിന്റെ തോത് ശരിയായ സംസ്കരണ സംവിധാനം വഴി കുറക്കാനും അതുവഴി ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും നമ്മുടെ കുഞ്ഞുമക്കൾ ഉൾപ്പെടുന്ന അടുത്ത തലമുറക്ക് ഇവിടം അതിജീവനം സുഖമമാക്കാനും വേണ്ടി സമീപവാസികൾ ഉൾപ്പടെ എല്ലാജനങ്ങളുടെയും പങ്കാളിത്തം അനിവാര്യമെന്ന് ക്യാമ്പയിൻ വഴി ജിസിഡിഎ ജനങ്ങളെ ബോധ്യപ്പെടുത്തും.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, കോർപ്പറേഷൻ സെക്രട്ടറി, ജിസിഡിഎ സെക്രട്ടറി, വാട്ടർ അതോറിറ്റി, യൂണിവേഴ്സിറ്റി പ്രൊഫസർ എന്നിവർ ഉൾപ്പെട്ട ടെക്നികൽ കമ്മിറ്റി വിശദമായ പ്രൊപ്പോസൽ അംഗീകരിക്കുകയും ശേഷം സർക്കാരിന്റെ അനുമതി ലഭ്യമാക്കി പിപിപി മോഡലിലാണ് പ്ലാന്റിന്റെ പൂർണ്ണ ശേഷി ഉപയോഗപ്രദമാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ കൊച്ചിയിൽ രൂപപ്പെടുന്ന സ്വീവേജ് മാലിന്യത്തിന്റെ അളവ് 82 MLD അഥവാ 82 മില്യൺ ലിറ്റർ പ്രതിദിനം. അതായത് 8.2 കോടി ലിറ്റർ പ്രതിദിനം എന്ന കണക്കെയാണിത്. സ്വീവേജ് മാലിന്യമെന്നാൽ ടോയ്ലറ്റ്, കിച്ചൺ, ബാത്ത് എന്നിങ്ങനെ ദ്രവരൂപത്തിലുള്ള മലിനജലം. നിലവിൽ 3 മുതൽ 6 ശതമാനം വരെ സ്വീവേജ് മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ് സംവിധാനങ്ങൾ മാത്രമേ നമുക്കുള്ളൂ. അവശേഷിക്കുന്ന 90-95% ദ്രവമാലിന്യം നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിൽ ഒഴുകി ചേരുകയാണ് . അനുദിനം വർദ്ധിച്ചു വരുന്ന ഈ മാലിന്യം ഭാവിയിൽ ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. കൂടുതൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ നിർമിച്ചു കൊണ്ട് മാലിന്യത്തിനെതിരെയുള്ള ആരോഗ്യ, തദ്ദേശ സംവിധാനങ്ങളുടെ പോരാട്ടത്തിൽ ഭാഗമാകുകയാണ് ഇതിലൂടെ ജിസിഡിഎ.

ക്ലിന്റ് ആർട് ഗാലറി ഉദ്ഘാടനം - ചിത്രങ്ങൾ
12/03/2026

ക്ലിന്റ് ആർട് ഗാലറി ഉദ്ഘാടനം - ചിത്രങ്ങൾ

ക്ലിന്റ് ആർട് ഗാലറി ഉദ്ഘാടനം തത്സമയംhttps://www.youtube.com/live/ccZ-uqBDwTw?si=VZOd_R8XD2l6I1S_K Chandran Pillai Clint ...
12/03/2026

ക്ലിന്റ് ആർട് ഗാലറി ഉദ്ഘാടനം തത്സമയം
https://www.youtube.com/live/ccZ-uqBDwTw?si=VZOd_R8XD2l6I1S_
K Chandran Pillai Clint Joseph Chinnamma

2026 മാർച്ച് 12, വ്യാഴംരാവിലെ 10.30 മണിക്ക്ഉദ്ഘാടനം :ശ്രീ. പി. രാജീവ്ബഹു. വ്യവസായ – കയർ വകുപ്പ് മന്ത്രിഅധ്യക്ഷൻ :ശ്രീ. കെ. ....

"പ്രിയപ്പെട്ട ക്ലിന്റിന്,സ്നേഹപൂർവ്വംജിസിഡിഎ"ക്ലിന്റ് ആർട് ഗാലറിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 മണിക്ക് ബഹു. മന്ത്രി പി ...
11/03/2026

"പ്രിയപ്പെട്ട ക്ലിന്റിന്,
സ്നേഹപൂർവ്വം
ജിസിഡിഎ"

ക്ലിന്റ് ആർട് ഗാലറിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 മണിക്ക് ബഹു. മന്ത്രി പി രാജീവ്‌ നിർവഹിക്കും.

"പ്രിയപ്പെട്ട ക്ലിന്റിന്,സ്നേഹപൂർവ്വംജിസിഡിഎ"ജിസിഡിഎ തയ്യാറാക്കിയ ക്ലിന്റ് ആർട് ഗ്യാലറിയുടെ ഉദ്ഘാടനം 2026 മാർച്ച്‌ 12 വ്...
10/03/2026

"പ്രിയപ്പെട്ട ക്ലിന്റിന്,
സ്നേഹപൂർവ്വം
ജിസിഡിഎ"

ജിസിഡിഎ തയ്യാറാക്കിയ ക്ലിന്റ് ആർട് ഗ്യാലറിയുടെ ഉദ്ഘാടനം 2026 മാർച്ച്‌ 12 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് ബഹു. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ്‌ നിർവഹിക്കുന്നു. പ്രിയപ്പെട്ട ക്ലിന്റിന്റെ മാതാവ് ശ്രീമതി. ചിന്നമ്മ ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജിസിഡിഎ ചെയർമാൻ ശ്രീ. കെ ചന്ദ്രൻ പിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ആരാധ്യയായ കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ മുഖ്യാതിഥിയാകും. ക്ലിന്റിനോടുള്ള ഏവരെയും സ്‌നേഹം ഈ ചടങ്ങിലെ സാന്നിധ്യമായി പ്രതീക്ഷിക്കുന്നു.

ദിവസവേതന/കരാർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അവസാന തിയ്യതി : മാർച്ച്‌ 12 വ്യാഴം
06/03/2026

ദിവസവേതന/കരാർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അവസാന തിയ്യതി : മാർച്ച്‌ 12 വ്യാഴം

വിശാല കൊച്ചി വികസന അതോറിറ്റി (GCDA)ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം – ചോർച്ച സംബന്ധിച്ച വാർത്തകളിലെ വസ്തുതകൾ2026 ഫ...
26/02/2026

വിശാല കൊച്ചി വികസന അതോറിറ്റി (GCDA)

ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം – ചോർച്ച സംബന്ധിച്ച വാർത്തകളിലെ വസ്തുതകൾ

2026 ഫെബ്രുവരി 23-ന് ചില മാധ്യമങ്ങളിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചോർച്ച സംബന്ധിച്ച വാർത്തകളുടെ പശ്ചാത്തലത്തിൽ വസ്തുതകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്.

സ്റ്റേഡിയത്തിന്റെ ഘടനയും പരിപാലനവും

ഏകദേശം 30 വർഷം പഴക്കമുള്ള ഈ അതിബൃഹത്തായ സ്റ്റേഡിയം സമുച്ചയത്തിന് 980 മീറ്റർ ചുറ്റളവും 25 മീറ്ററിലധികം ഉയരവുമുള്ള കോൺക്രീറ്റ് സ്ട്രക്ചറാണ് ഉള്ളത്. കാലപ്പഴക്കം മൂലം ചില ഭാഗങ്ങളിൽ ചെറിയ തോതിലുള്ള അടരൽ സംഭവിക്കുന്നത് വിവിധ ഘട്ടങ്ങളിലായി പരിശോധനകൾ നടത്തി റിപ്പോർട്ട് ചെയ്യുകയും, ആവശ്യമായിടത്ത് സ്ട്രക്ചറൽ റിപ്പയറുകൾ നിർവഹിക്കുകയും ചെയ്തുവരുന്നു.
● 2017-ൽ FIFA U-17 World Cup മത്സരങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിൽ സമഗ്ര സ്ട്രക്ചറൽ റിപെയർ പ്രവർത്തികൾ നടപ്പാക്കി.
● 2022-ൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീണ്ടും വിശദമായ പരിശോധനകൾ നടത്തി ആവശ്യമായ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി.
● Kerala State Disaster Management Authorityയുടെ നിർദ്ദേശാനുസരണം Indian Super League 2023–24 സീസൺ സമയത്ത് അടിയന്തര സ്ട്രക്ചറൽ പരിശോധനയും റിപ്പയർ പ്രവർത്തികളും നടത്തി.

സ്റ്റേഡിയം പോലെയുള്ള സങ്കീർണമായ കെട്ടിട സമുച്ചയത്തിൽ വിവിധ ഭാഗങ്ങളിൽ കാലാകാലങ്ങളായി രൂപപ്പെടുന്ന അപാകതകൾ തൽസമയം പരിശോധിച്ച് റിപ്പോർട്ട് ചെയ്യുകയും യഥാസമയം പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നു.

റൂഫ് സ്ട്രക്ചർ – സാങ്കേതിക നടപടികൾ

റൂഫ് സ്ട്രക്ചറിലെ കേടുപാടുകൾ സംബന്ധിച്ച് കൺസൾട്ടന്റ് മുഖേന വിശദമായ പഠനം നടത്തി റിപ്പോർട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആകെയുള്ള 18 സെക്ടറുകളിൽ:
● ഗുരുതരമായ കേടുപാട് സംഭവിച്ച ഒരു സെക്ടർ 2024-ൽ പൈലറ്റ് പ്രോജക്ടായി പൂർണ്ണമായി നവീകരിച്ചു.
● ബാക്കിയുള്ള 7 സെക്ടറുകളിൽ കേടുപാട് കൂടുതലുള്ള 3 സെക്ടറുകളിൽ റൂഫിംഗ് അറ്റകുറ്റപ്പണികൾ നിലവിൽ പുരോഗമിക്കുന്നു.

റൂഫ് സ്ട്രക്ചറിന്റെ ഭാഗമായിരുന്ന 14 ഗട്ടറുകൾ മാറ്റി വിപണിയിൽ ലഭ്യമായ ഏറ്റവും ഉയർന്ന ശേഷിയുള്ള 14 UPVC ഗട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ നവീകരണം

● 25 മീ x 4 മീ അളവിലുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ ഫ്രെയിംവർക്കുകൾ മാറ്റി പുതിയ ഫ്രെയിംവർക്കുകളും LED ലൈറ്റുകളും സ്ഥാപിച്ചു.
● Expansion Joint വഴിയുള്ള ചോർച്ചകൾ റിപ്പോർട്ട് ചെയ്ത് സമയബന്ധിതമായി ലീക്ക് പ്രൂഫിംഗ് നടത്തി പരിഹരിച്ചുവരുന്നു.

21.02.2026-ലെ സംഭവം – യാഥാർത്ഥ്യം

2026 ഫെബ്രുവരി 21-നു രാത്രിയിൽ ഉണ്ടായ അപ്രതീക്ഷിത കനത്ത മഴയിൽ, Raker Beam നമ്പർ 23-24 ഭാഗത്തെ PVC ഗട്ടറിലൂടെ ഒഴുകിയെത്തിയ വെള്ളം താഴേക്ക് വാർന്ന് പോകുന്നതിനുള്ള ഡൗൺ വാട്ടർ പൈപ്പ് അടഞ്ഞതിനെ തുടർന്ന് ഗട്ടറിൽ വെള്ളം കവിഞ്ഞൊഴുകുകയായിരുന്നു. പ്രസ്തുത സാങ്കേതിക തകരാർ 22.02.2026 രാവിലെ തന്നെ പരിഹരിച്ചിട്ടുണ്ട്.

ചെലവുകളും പ്രതിബദ്ധതയും

കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഏകദേശം നാല് കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. വലിയ സങ്കീർണ ഘടനകളിൽ ഇടയ്ക്കിടെ സംഭവിക്കുന്ന സാങ്കേതിക തകരാറുകൾ ഊതി പെരുപ്പിച്ച് അവതരിപ്പിക്കുന്നത് യാഥാർത്ഥ്യബോധത്തോടെയുള്ളതല്ല..

കേരളത്തിലെ തന്നെ ഏറ്റവും ശേഷിയുള്ള ഫുട്ബോൾ സ്റ്റേഡിയമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മികച്ച രീതിയിൽ പരിപാലിച്ച് കൊച്ചിയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ ജിസിഡിഎ എന്നും പ്രതിബദ്ധമാണ്.

പൂർണ്ണമായ വസ്തുതകൾ പഠിക്കാതെയാണ് പൊതു സമൂഹത്തിനു മുന്നിൽ വാർത്തകൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതെന്ത് അറിയിക്കുന്നു.

ചെയർമാൻ
വിശാല കൊച്ചി വികസന അതോറിറ്റി (GCDA)

💛
21/02/2026

💛

13/02/2026

ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സും സംയുക്തമായി നടത്തിയ പത്രസമ്മേളനം

വിശാല കൊച്ചി വികസന അതോറിറ്റി (GCDA)ഐഎസ്എൽ മത്സരങ്ങൾ ഇക്കുറിയും കൊച്ചിയിൽഫെബ്രുവരി 22 മുതൽ മെയ് വരെ 9 മത്സരങ്ങൾകേരളത്തിലെ...
13/02/2026

വിശാല കൊച്ചി വികസന അതോറിറ്റി (GCDA)

ഐഎസ്എൽ മത്സരങ്ങൾ ഇക്കുറിയും കൊച്ചിയിൽ
ഫെബ്രുവരി 22 മുതൽ മെയ് വരെ 9 മത്സരങ്ങൾ
കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചിയിലെയും കാല്പന്തുകളി ആരാധകർക്ക് ആവേശവും സന്തോഷവും പകർന്നുകൊണ്ട്, ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025–26 സീസൺ മത്സരങ്ങൾ ഇക്കുറിയും കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മെയ് മാസം വരെ മൊത്തം 9 മത്സരങ്ങളാണ് കൊച്ചിയിൽ അരങ്ങേറുക.
നിരവധി ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇത്തവണ ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം സീസൺ വൈകിയാണ് ആരംഭിക്കുന്നത്. ഈ സീസണിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) നേരിട്ടാണ് ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സംഘടിപ്പിക്കുന്നത്.
മത്സരങ്ങൾ കൊച്ചിയിൽ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ GCDAയ്ക്ക് ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് GCDA നേതൃത്വം ഈ അഭ്യർത്ഥന അംഗീകരിച്ചു. സ്പോൺസർമാരുടെ കുറവും സീസൺ കാലാവധി കുറഞ്ഞതും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
ലോകഫുട്ബോൾ ഇതിഹാസം മെസ്സിയും അർജന്റീന ടീമും കൊച്ചിയിലെത്തുമെന്ന പ്രതീക്ഷയിൽ സ്റ്റേഡിയം നവീകരിച്ചതിന് ശേഷമുള്ള ആദ്യ മത്സരങ്ങളാണിത്. ഇതിനോടനുബന്ധിച്ച് പൂർത്തീകരിച്ച പ്രധാന വികസന പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു:
പൂർത്തീകരിച്ച പ്രധാന പ്രവർത്തനങ്ങൾ
1. ഫീൽഡ് ഓഫ് പ്ലേയിലെ ടർഫ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു. പിച്ച് മെയിന്റനൻസ് നിലവിൽ GCDA നേരിട്ടാണ് നിർവഹിക്കുന്നത്.
2. സ്റ്റേഡിയത്തിന്റെ ലോവർ ടിയറിലെ എല്ലാ ചെയറുകളും മാറ്റി പുതിയ ചെയറുകൾ സ്ഥാപിച്ചു. VIP ഏരിയയിൽ പ്രത്യേകമായി പുതിയ HDPE ചെയറുകളും സ്ഥാപിച്ചിട്ടുണ്ട്.
3. സ്റ്റേഡിയത്തിലെ 48 ടോയ്ലറ്റ് ബ്ലോക്കുകളിൽ മെഡിക്കൽ റൂം, ഹോം ടീം റൂം, എവേ ടീം റൂം, ഒന്നാം നിലയിലെ VIP ലേഡീസ് ടോയ്ലറ്റ്, രണ്ടാം നിലയിലെ VVIP (Ladies & Gents) ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവയിൽ ടൈലിങ്, സാനിറ്ററി ഫിറ്റിങ് പ്രവർത്തികൾ പൂർത്തീകരിച്ചു.
4. റൂം നമ്പർ 4 ന് സമീപമുള്ള ടോയ്ലറ്റിന്റെയും ഒന്നാം നിലയിലെ VIP Gents ടോയ്ലറ്റിന്റെയും നവീകരണ പ്രവർത്തികൾ പൂർണമായി പൂർത്തിയാക്കി.
5. അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതി വ്യവഹാരങ്ങളും ഉണ്ടായിരുന്നെങ്കിലും, 770 മീറ്റർ നീളത്തിൽ പുറം ചുറ്റുമതിലും 510 മീറ്റർ നീളത്തിൽ ഉൾമതിലുകളും നിർമ്മിച്ചു. ഉൾമതിലുകളുടെ മുകളിൽ 60 സെ.മീ ഉയരത്തിലുള്ള ഗ്രിൽ സ്ഥാപിച്ചിട്ടുണ്ട്.
6. സ്റ്റേഡിയത്തിലെ ഡ്രൈനേജ് ലൈനുകൾ പൂർണമായും ശുചീകരിച്ചു.
7. പ്രവേശന പാതയ്ക്കരികിലെ മരങ്ങൾക്ക് സംരക്ഷണവും പൊതുജനങ്ങൾക്ക് വിശ്രമ സൗകര്യവും ഒരുക്കുന്നതിനായി 35 Tree Guards സ്ഥാപിച്ചു.
8. പാർക്കിങ് ഗ്രൗണ്ടിലെ GSB (Granular Sub-Base) വിരിയിക്കുന്ന പ്രവർത്തികൾ ചില തർക്ക പ്രദേശങ്ങൾ ഒഴികെ പൂർത്തിയായി.
9. JLN മെട്രോ സ്റ്റേഷനു സമീപമുള്ള പ്രധാന പ്രവേശന കവാടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി.
10. സ്റ്റേഡിയം കെട്ടിടത്തിന്റെ എൻട്രൻസ് ലോബിയിൽ പുറംഭാഗം ക്ലാഡിംഗ് സ്ഥാപിക്കുകയും ഉൾഭാഗത്ത് പുതിയ ടൈലുകൾ, ഗ്ലാസ് പാനലുകൾ, ഫാൾസ് സീലിംഗുകൾ എന്നിവ ഒരുക്കുകയും ചെയ്ത് നവീകരണം പൂർത്തിയാക്കി.
11. സ്റ്റേഡിയത്തിന്റെ ഉൾവശം കൂടുതൽ ആകർഷകമാക്കുന്നതിനായി RBC പുതുതായി പെയിന്റ് ചെയ്തു.
12. സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ് ടവറുകളുടെ സ്റ്റീൽ ഫ്രെയിമുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
13. അധിക എർത്തിംഗ് പിറ്റുകൾ സ്ഥാപിച്ച് എർത്തിംഗ് സംവിധാനം മെച്ചപ്പെടുത്തി.
ഈ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായതോടെ, കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ആധുനിക പിച്ച്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങൾ എന്നിവയോടെ ഏത് വലിയ ദേശീയ–അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തെയും കൊച്ചിയിലേക്ക് ആകർഷിക്കാൻ നമ്മുടെ സ്റ്റേഡിയത്തിന് ഇന്ന് ശേഷിയുണ്ട്.

Greater Cochin Development Authority (GCDA)

ISL Matches to be Held in Kochi This Season as Well
Nine Matches from February 22 to May
Bringing excitement and joy to football lovers across Kerala and especially in Kochi, the Indian Super League (ISL) 2025–26 season matches will once again be held at the Jawaharlal Nehru International Stadium, Kaloor. A total of nine ISL matches will be played in Kochi between February 22 and May 2026.
After several uncertainties and challenges, the ISL season is set to commence with a delay this year due to court cases and the unavailability of sponsors. For the current season, the All India Football Federation (AIFF) is directly organising the Indian Super League. In Kochi, Kerala Blasters FC has been entrusted with the responsibility of organising the matches on behalf of AIFF.
AIFF had officially approached the Greater Cochin Development Authority (GCDA) requesting that the matches be hosted in Kochi. Recognising the importance of the event, the GCDA leadership accepted the request. The All India Football Federation had pointed out the lack of sponsors and the shortened season.
These will be the first matches at the stadium after the major renovation works undertaken in anticipation of a possible visit by football legend Lionel Messi and the Argentina national team. The major development and upgradation works completed at the stadium are listed below:
Major Works Completed
1. The Field of Play turf has been upgraded to international standards. Pitch maintenance is now being carried out directly by GCDA.
2. All seating in the Lower Tier has been replaced with new chairs. New HDPE chairs have been specially installed in the VIP areas.
3. Tiling and sanitary fitting works have been completed in 48 toilet blocks, including the Medical Room, Home Team Room, Away Team Room, VIP Ladies Toilet (First Floor), and VVIP (Ladies & Gents) Toilet Blocks (Second Floor).
4. Renovation works, including tiling and sanitary fittings, have been completed for the toilet near Room No. 4 and the VIP Gents Toilet on the first floor.
5. Despite boundary-related disputes and court cases, 770 metres of outer compound wall and 510 metres of inner compound wall have been constructed, with a 60 cm-high grill installed on top of the inner wall.
6. All drainage lines within the stadium premises have been completely cleaned.
7. 35 Tree Guards have been installed along the entry road to protect trees and provide seating facilities for the public.
8. GSB (Granular Sub-Base) spreading works in the parking ground have been completed, except in a few disputed areas.
9. Construction of the main entry gate to the international stadium near JLN Metro Station has been completed.
10. The Entrance Lobby of the stadium building has been renovated with exterior cladding, new floor tiles, glass panels, and false ceilings.
11. The interior of the stadium has been enhanced with fresh RBC painting for improved aesthetics.
12. Repair works on the steel frames of the floodlight towers have been completed.
13. The earthing system has been strengthened by installing additional earthing pits.
With the completion of these works, the Jawaharlal Nehru International Stadium, Kaloor, now stands among the finest football stadiums in India. With a modern playing surface, world-class infrastructure, and upgraded facilities, the stadium is fully equipped to attract and host major national and international football events in the future.

10/02/2026

പ്രസ് നോട്ട്
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025–26 സീസൺ മത്സരങ്ങൾ കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് GCDA ചെയർമാൻ ശ്രീ. കെ. ചന്ദ്രൻപിള്ള പത്രസമ്മേളനം നടത്തുന്നു. പ്രസ്തുത മാധ്യമസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതായിരിക്കും.

📅 തീയതി: 2026 ഫെബ്രുവരി 11
🕛 സമയം: ഉച്ചയ്ക്ക് 12.00 മണി
📍 സ്ഥലം: കലൂർ സ്റ്റേഡിയം, മീഡിയ റൂം

എല്ലാ മാധ്യമ സുഹൃത്തുക്കളും പത്രസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.

GCDA

PRESS NOTE
In connection with hosting the Indian Super League (ISL) 2025–26 season matches at the Jawaharlal Nehru International Stadium, Kochi, a press conference will be held by the GCDA Chairman, Shri K. Chandran Pillai. Officials of Kerala Blasters FC will also be present at the media meet.

📅 Date: 11 February 2026
🕛 Time: 12.00 Noon
📍 Venue: Media Room, Kaloor Stadium

All media friends are cordially invited to attend the press conference.

GCDA

GCDA @ 50
24/01/2026

GCDA @ 50

Address

Kadavanthra P O
Kochi
682020

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+918848291485

Alerts

Be the first to know and let us send you an email when GCDA KOCHI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GCDA KOCHI:

Share