17/02/2023
ശിവരാത്രിയോടനുബന്ധിച്ച് ആലുവയിലും പരിസരത്തും 18 രാവിലെ 6 മുതൽ 19ഉച്ചയ്ക്ക് 2 വരെ ബിയർ വൈൻ പാർലർ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകളക്ടർ ഉത്തരവിട്ടിട്ടുള്ളതാണ്.
ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് താഴെപറയുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പറവൂർക്കവല
നാഷണൽ ഹൈവേ പാർക്കിംഗ് ഏരിയ പറവൂർ കവല
ടാക്സി സ്റ്റാന്റ് പറവൂർ കവല
മണപ്പുറം പാർക്കിംഗ് ഗ്രൗണ്ട്.
പ്രൈവറ്റ് ബ്‌സ് സ്റ്റാന്റ് ആലുവ
സിവിൽ സ്റ്റേഷൻ റോഡ് ആലുവ
മുൻസിപ്പൽ ടൗൺ ഹാൾ ഏരിയ
ശിവരാത്രി 2023- ഗതാഗത നിയന്ത്രണം
ആലുവ ശിവരാത്രിയോടനുബന്ധിച്ച് 18.02.2023 തീയതി വൈകി 04.00 മണി മുതൽ 19.02.2023 തീയതി പകൽ 02.00 മണി വരെ താഴെ പറയുന്ന വിധത്തിൽ ആലുവ ടൗണിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
1) മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി സി ഡി എ റോഡു വഴി ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക പോകേണ്ടതാണ്. മണപ്പുറത്ത് കെ എസ് ആർ ടി സി - ബസ്സുകൾക്കും, സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. (വൺവേ ട്രഫിക് ആയിരിക്കും)
2) മണപ്പുറം ഭാഗത്ത് നിന്നുള്ള കെ എസ് ആർ ടി സി ബസ്സുകൾ മറ്റ് പ്രൈവറ്റ് വാഹനങ്ങൾ എന്നിവ ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. ( വൺവേ ട്രഫിക് ആയിരിക്കും).
3) തോട്ടയ്ക്കാട്ടുക്കര ജംങ്ഷനിൽ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല .
4) വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും, ബസ്സുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും, ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല. യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം.
5) അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകേണ്ടതാണ്.
6) എറണാകുളം ഭാഗത്ത് നിന്നും നാഷണൽ ഹൈവേ വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്ഴഡിൽ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്..
7) എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാൻഡിൽ എത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവ്വീസ് നടത്തേണ്ടതും. തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ എസ് ആർ ടി സി ബസ്സുകൾ, പമ്പ് ജംങ്ങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി, അവിടെ നിന്നും തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
9) പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ, ഡി പി ഒ ജംങ്ങ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവ്വീസ് റോഡെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവൺമെൻറ് ഹോസ്പിറ്റൽ, റെയിൽവേ സ്ക്വയർ പമ്പ് ജംങ്ങ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
10) 18.02.2023 വൈകി 8 മുതൽ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.
11) 18.02.2023 രാത്രി 8 മുതൽ നാഷണൽ ഹൈവേ ഭാഗത്തു നിന്നും ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംങ്ങ്ഷനിൽ എത്തി കാരോത്തുകുഴി, ഗവൺമെൻറ് ഹോസ്പിറ്റൽ വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗൺ വഴി നാഷണൽ ഹൈവേയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംങ്ങ്ഷൻ, സീനത്ത്, ഡി പി ഒ ജംങ്ങ്ഷൻ, ഗവ. ഹോസ്പിറ്റൽ ജംങ്ങ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്
12) ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൽ പാർക്ക് ചെയ്യാൽ അനുവദിക്കുന്നതല്ല.
13) ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവിൽ നിന്നും, മണപ്പുറത്തേയ്ക്ക് പോകുന്നതിന് പാലം നിർമ്മിച്ചിട്ടുള്ളതിനാൽ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.
14) 18.02.2023 തീയതി രാത്രി 10.00 മണി മുതൽ 19.02.2023 തീയതി പകൽ 10.00 മണിവരെ തൃശുർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ അങ്കമാലിയിൽ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
15) എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ 18.02.2023 തീയതി രാത്രി 10.00 മണി മുതൽ 19.02.2023 തീയതി പകൽ 10.00 മണിവരെ കളമശ്ശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംങ്ങ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്.
16) നാഷണൽ ഹൈവേയുടെ ഇരുവശത്തും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല
മറ്റ് ക്രമീകരണങ്ങൾ
ശിവരാത്രിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ടസംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, താഴെ പറയുന്ന ക്രമീകരണങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്.
1. മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും, 50 മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല.
2. കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംങ് നടത്തുന്നതാണ്.
3. ആവശ്യത്തിനുള്ള ആംബുലൻസ് സർവ്വീസ്, മെഡിക്കൽ ഓഫീസേഴ്സിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്.
4. മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്.
5. ആലുവ റെയിൽവെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേകമായി പോലീസ് പാർട്ടിയെ വിന്യസിക്കുന്നതാണ്.
6. പ്രധാനപ്പെട്ട ജംങ്ങ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും, സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും, ആയത് മുഴുവൻ സമയം നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും, ജാഗരൂകരായ പോലീസ് ഉദ്യോഗസ്ഥർ വാച്ച് ടവറുകളിൽ നിലയുറപ്പിച്ചിട്ടുള്ളതാണ് .
7. നടപ്പാലത്തിലൂടെ ശിവരാത്രി മണപ്പുറത്തേയ്ക്ക് പോകുന്ന ഭക്തജനങ്ങൾ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.
8. 18.02.2023 തീയതി രാത്രി 10.00 മണി മുതൽ തിരക്ക് കുറയുന്നതുവരെ നടപ്പാലത്തിലേക്കുള്ള പ്രവേശനം മുനിസിപ്പൽ പാർക്ക് റോഡ് വഴിയായിരിക്കും.