Kochi Mayor

Kochi Mayor Official page of Mayor, Kochi Municipal Corporation

18/08/2026

കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 17 മുതൽ 22 വരെ നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ ഉദ്ഘാടനം ചെയ്തു.

ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് പ്രശസ്ത മെൻഡലിസ്റ്റ് വിഷ്ണു മെന്റലിസം ഷോ അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ വി.ആർ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ അഷ്റഫ്, സീന ടീച്ചർ, ആന്റണി പൈനുതറ, ഷാകൃത സുരേഷ് ബാബു, കെ.എ മനാഫ്, അഡ്വ പി. എം. നസീമ, ജിസ്മി ജെറാൾഡ്, കൊച്ചി നഗരസഭാ സെക്രട്ടറി ഷിബു പി.എസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെയും വൈറ്റില കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കർ...
17/08/2026

കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെയും വൈറ്റില കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കർഷക ദിനാചരണം കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ. ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി മേയർ വി. ആർ. സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പച്ചക്കറി തൈകളുടെ വിതരണം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാകൃത സുരേഷ് ബാബു നിർവഹിച്ചു.

കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച ആറ് പേരെ കർഷക ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി മേയർ ആദരിച്ചു.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. കെ. അഷ്റഫ്, സീന ടീച്ചർ, ആന്റണി പൈനുതറ, കെ. എ. മനാഫ്, അഡ്വ. പി. എം. നസീമ, ജിസ്മി ജെറാൾഡ്, കൊച്ചി നഗരസഭാ സെക്രട്ടറി ഷിബു പി. എസ്., കൃഷി ഫീൽഡ് ഓഫീസർ അനസ് പി. എസ്. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എന്റെ കുളം എറണാകുളം രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായികൊച്ചി നഗരസഭ ഹരിത കേരളം മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പിലാ...
17/08/2026

എന്റെ കുളം എറണാകുളം രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി

കൊച്ചി നഗരസഭ ഹരിത കേരളം മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ കുളം എറണാകുളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊച്ചി നഗരസഭ 38-ാം ഡിവിഷനിലെ വെണ്ണല ഉലകംപാറ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ നിർവഹിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണവും നാടിന്റെ പച്ചപ്പുമാണ് എന്റെ കുളം എറണാകുളം പദ്ധതി ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെയാണ് കുളം നവീകരണം നടത്തുന്നത്.

നഗരസഭ ഡെപ്യൂട്ടി മേയർ വി ആർ സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സാബു കൊറോത്ത് സ്വാഗതവും ബിജു മടത്തിപറമ്പിൽ നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികളായ ബിന്ദു വിജു, ഷിബി സോമൻ, മുത്തൂറ്റ് ഫിനാൻസ് ചീഫ് റിസ്ക് ഓഫീസർ തോമസ് ചാക്കോ, അഞ്ജലി കൃഷ്ണ പത്മകുമാർപി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നിത്യ, ലിജി ആൻസിലി, സ്വപ്ന ടി., ഹരിത കേരളം മിഷൻ നഗരസഭ കോർഡിനേറ്റർ നിസ്സാ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.

‘ചിങ്ങം 1’ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തെയും പുതുവത്സരാശംസകൾ..അഡ്വ. മിനിമോൾ വി.കെമേയർ,കൊച്ചി
17/08/2026

‘ചിങ്ങം 1’

ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തെയും പുതുവത്സരാശംസകൾ..

അഡ്വ. മിനിമോൾ വി.കെ
മേയർ,കൊച്ചി

16/08/2026
പത്തു നാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് രാജകീയ പ്രൗഢിയോടെ തുടക്കം കുറിക്കുന്ന അത്തച്ചമയ ആശംസകൾ നേരുന്നു! മാവേലിമന്നനെ വരവേൽക്കാ...
16/08/2026

പത്തു നാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് രാജകീയ പ്രൗഢിയോടെ തുടക്കം കുറിക്കുന്ന അത്തച്ചമയ ആശംസകൾ നേരുന്നു! മാവേലിമന്നനെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങുന്ന ഈ സുദിനത്തിൽ ഏവർക്കും ഐശ്വര്യവും സമൃദ്ധിയും നിറയട്ടെ.

അഡ്വ. മിനിമോൾ വി.കെ
മേയർ, കൊച്ചി

80-ാമത് സ്വാതന്ത്ര്യ ദിനാഘോഷം 🇮🇳ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ...
15/08/2026

80-ാമത് സ്വാതന്ത്ര്യ ദിനാഘോഷം 🇮🇳

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ് അങ്കണത്തിൽ ബഹുമാനപ്പെട്ട മേയർ അഡ്വ. വി.കെ. മിനിമോൾ ദേശീയപതാക ഉയർത്തി.

സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ഐക്യത്തിന്റെയും വികസനത്തിന്റെയും പാതയിൽ കൊച്ചിയും മുന്നോട്ട്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ!

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ! 🇮🇳നമുക്കായി ജീവൻ ബലിനൽകിയ ധീരദേശാഭിമാനികളെ നമുക്ക് ഈ ദിനത...
14/08/2026

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ! 🇮🇳

നമുക്കായി ജീവൻ ബലിനൽകിയ
ധീരദേശാഭിമാനികളെ നമുക്ക് ഈ ദിനത്തിൽ ഓർക്കാം. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.

ഐക്യത്തോടെയും സ്നേഹത്തോടെയും നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.

അഡ്വ. മിനിമോൾ വി.കെ
മേയർ, കൊച്ചി

08/08/2026

വിദ്യാർഥികൾ നല്ല മാർക്ക് വാങ്ങുന്നതിനൊപ്പം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.ഭരണ ഘടന ഉറപ്പാക്കുന്ന ജനാധിപത്യവും മതേതരത്വവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും പുതിയ തലമുറ ഏറ്റെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മേയർ വി.കെ മിനിമോളുടെ നേതൃത്വത്തിൽ ഡിവിഷൻ 33 ലെ മുതിർന്ന പൗരൻമാരെ ആദരിക്കുന്ന ചടങ്ങും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

വയോജനങ്ങളുടെ സുരക്ഷിതത്വവും ജീവിത നിലവാരവും ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചതിലൂടെ സർക്കാർ വലിയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഈ ഗവൺമെന്റിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയായി തൂഫാൻ മാറിക്കഴിഞ്ഞെന്നും അടുത്ത ഒരു വർഷക്കാലം ജനങ്ങളെല്ലാവരും ഒറ്റക്കെട്ടായി തൂഫാൻ പ്രൊജക�

Address

Abraham Madamakkal Road, Marine Drive, Ernakulam North P. O
Kochi
682031

Alerts

Be the first to know and let us send you an email when Kochi Mayor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share