S P C Kochi

S P C Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from S P C Kochi, Government Official, Kochi.

എല്ലാവർക്കും പുതുവത്സരാശംസകൾ...✨❤️
31/12/2025

എല്ലാവർക്കും പുതുവത്സരാശംസകൾ...✨❤️

കൊച്ചി സിറ്റി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ക്വിസ് മത്സരത്തിൽ HS വിഭാഗത്തിൽ ഒ.എൽ.സി.ജി.എച്ച്.എസ് പള്ളുര...
05/11/2025

കൊച്ചി സിറ്റി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ക്വിസ് മത്സരത്തിൽ HS വിഭാഗത്തിൽ ഒ.എൽ.സി.ജി.എച്ച്.എസ് പള്ളുരുത്തിയും, HSS വിഭാഗത്തിൽ ഗവ എച്ച്.എസ്.എസ് ഇടപ്പള്ളിയും ജേതാക്കൾ.

തേവര സേക്രഡ്
ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നടന്ന SPC പദ്ധതിയുടെ ജില്ലാതല ക്വിസ് മത്സരത്തിൽ 19 ടീമുകൾ മത്സരിച്ച HS വിഭാഗത്തിൽ തോപ്പുംപടി ഒ.എൽ.സി.ജി. എച്ച്.എസിലെ ആൽഡിയ മേരി സിമന്തി, ദേവനന്ദ.ജി, ഫിദ ഫാത്തിമ ബി.ആർ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ അനിശാന്ത് അനിൽ, ആദിദേവൻ ഇ.എസ്, ഏലിയാസ് തോമസ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, എളമക്കര ഗവ ഹയർ സെക്കൻഡറി സ്ക്കൂളിലെ സിദ്ധാർത്ഥ്.എ, ആദി ലൂക്ക, നിരഞ്ജൻ.കെ നിശാന്ത് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. മൂന്ന് ടീമുകൾ മത്സരിച്ച
ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഇടപ്പള്ളി ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിഷ്ണു മഹേശ്വർ എം.പി, അബ്രാം സാഹിൽ, അവന്തിക.എസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി.
കൊച്ചി സിറ്റി ഡി.സി.പി കുമാരി.അശ്വതി ജിജി IPS വിജയികൾക്കുള്ള ട്രോഫികളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ശ്രീ.സുധീർ മേനോൻ നയിച്ച മത്സരത്തിൻ്റെ ഉദ്ഘാടനം ജില്ലാ നോഡൽ ഓഫീസർ ഡി.സി.പി ശ്രീ.വിനോദ് പിള്ള നിർവ്വഹിച്ചു. ഉദ്ഘാടന - സമാപന ചടങ്ങുകളിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ.സുബിൻ പോൾ, ഇ.ടി.സൗത്ത് SHO ശ്രീ.പി.ആർ.സന്തോഷ്, കൗൺസിലർ ശ്രീ.പി.ആർ.റെനീഷ്, തേവര എസ്.എച്ച്.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ റവ.ഫാദർ.തോംസൺ തെക്കിനിയത്ത്, എച്ച്.എം.റവ.ഫാദർ ജോഷി.സി.എഫ് തുടങ്ങിയവർ പങ്കെടുത്തു. എ.ഡി.എൻ.ഒ ശ്രീ. സൂരജ് കുമാർ.എം.ബി പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാതലത്തിലെ വിജയികൾ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ കൊച്ചി സിറ്റിയെ പ്രതിനിധീകരിക്കും.

SPC പദ്ധതിയുടെ കൊച്ചി സിറ്റിയിലെ അദ്ധ്യാപകർക്കായി IMG യുടെ സഹകരണത്തോടെ നടത്തുന്ന 3 ദിവസത്തെ റിഫ്രഷർ ട്രെയിനിംഗിന് തുടക്ക...
07/10/2025

SPC പദ്ധതിയുടെ കൊച്ചി സിറ്റിയിലെ അദ്ധ്യാപകർക്കായി IMG യുടെ സഹകരണത്തോടെ നടത്തുന്ന 3 ദിവസത്തെ റിഫ്രഷർ ട്രെയിനിംഗിന് തുടക്കമായി. ജില്ലാ പോലീസ് ട്രെയിനിംഗ് സെൻ്ററിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ DIG ശ്രീ.പുട്ട വിമലാദിത്യ IPS ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ നോഡൽ ഓഫീസർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ.വിനോദ് പിള്ള അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ശ്രീ.സൂരജ് കുമാർ.എം.ബി യുടെ നേതൃത്വത്തിൽ നടക്കുന്ന ട്രെയിനിംഗിൽ കൊച്ചിയിലെ 22 SPC സ്ക്കൂളുകളിൽ നിന്നുള്ള കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അദ്ധ്യാപകരാണ് പങ്കെടുക്കുന്നത്. SPC ഇൻഡോർ മാന്വൽ, മെൻ്റൽ ഹെൽത്ത്, ജീവിത നൈപുണ്യങ്ങൾ, JJ, POCSO ആക്ട് തുടങ്ങി വിവിധ വിഷയങ്ങളിലുള്ള സെഷനുകളാണ് 3 ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ളത്. ഇതേ സ്ക്കൂളുകളിലെ പ്രധാന അദ്ധ്യാപകരുടെ ഏകദിന പരിശീലന പരിപാടിയും ഇതോടൊപ്പം 10/10/25 തിയതി നടത്തുന്നതാണ്.

എല്ലാ പ്രിയപ്പെട്ട അദ്ധ്യാപകർക്കും അദ്ധ്യാപക ദിനത്തിൻ്റെ ആശംസകൾ🙏
05/09/2025

എല്ലാ പ്രിയപ്പെട്ട അദ്ധ്യാപകർക്കും അദ്ധ്യാപക ദിനത്തിൻ്റെ ആശംസകൾ🙏

05/09/2025
എല്ലാ മലയാളി മനസ്സുകളിലും പൊൻ‌പ്രഭ ചൊരിഞ്ഞ്, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു ഓണം കൂടി...ഓണം നമുക്ക് വെറുമൊരു ആ...
05/09/2025

എല്ലാ മലയാളി മനസ്സുകളിലും പൊൻ‌പ്രഭ ചൊരിഞ്ഞ്, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു ഓണം കൂടി...

ഓണം നമുക്ക് വെറുമൊരു ആഘോഷമല്ല, അത് നമ്മുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷമാണ്.
പോയകാലത്തിൻ്റെ നന്മകളുടെ ഓർമ്മകൾ പുതുക്കുന്ന ഈ ദിനം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു...

പ്രിയപ്പെട്ട എല്ലാ മലയാളികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏

പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസില്‍സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചുസംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയ...
30/08/2025

പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസില്‍
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്ക്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ അദ്ധ്യായന വര്‍ഷം മുതല്‍ പദ്ധതി പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ച പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ എസ്.പി.സി യൂണിറ്റ് 30/08/2025 തിയതിയില്‍ ബഹുമാനപ്പെട്ട തൃപ്പൂണിത്തുറ എം.എല്‍.എ ശ്രീ.കെ.ബാബു ഉദ്ഘാടനം ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജി ശ്രീ.പുട്ട വിമാലാദിത്യ ഐ.പി.എസ് മുഖ്യാതിഥിയായി. പൂത്തോട്ട ശ്രീനാരായണ എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ശ്രീ.എ.ഡി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍, സ്ക്കൂള്‍ എച്ച്.എം ശ്രീ.അനൂപ് സോമരാജ് സ്വാഗതം പറഞ്ഞു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.സജിതാ മുരളി, ഹില്‍പ്പാലസ് എസ്.എച്ച്.ഒ ശ്രീ.റിജിന്‍.എം.തോമസ്, ഉദയംപേരൂര്‍ എസ്.ഐ ശ്രീ.ഹരികൃഷ്ണന്‍ പി.സി, വാര്‍ഡ് മെമ്പര്‍ ശ്രീ.ഷൈമോന്‍, പി.ടി.എ പ്രസിഡന്‍റ് ശ്രീ.കെ.ജി.വിജയന്‍, എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികളായ ശ്രീമതി അനില പി.ആര്‍, ശ്രീ.അരുണ്‍കാന്ത് കെ.കെ, സ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രതാപ് എ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
എ.ഡി.എൻ.ഒ ശ്രീ. സൂരജ് കുമാർ എം.ബി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീമതി.അമ്പിളി, ശ്രീമതി. ചിത്ര കെ ദാസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ.അനൂപ്, ശ്രീമതി.റെജിമോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

SPC ഓണം വെക്കേഷൻ ക്യാമ്പിൽ ധന്യ സാന്നിദ്ധ്യമായി കുമാരി. പാർവ്വതി ഗോപകുമാർ ഐ.എ.എസ്.പള്ളുരുത്തി SDPY GHS, തോപ്പുംപടി OLCGH...
28/08/2025

SPC ഓണം വെക്കേഷൻ ക്യാമ്പിൽ ധന്യ സാന്നിദ്ധ്യമായി കുമാരി. പാർവ്വതി ഗോപകുമാർ ഐ.എ.എസ്.

പള്ളുരുത്തി SDPY GHS, തോപ്പുംപടി OLCGHS എന്നീ സ്ക്കൂളുകളുടെ സംയുക്ത ഓണം വെക്കേഷൻ ക്യാമ്പിൻ്റെ ഉദ്ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ കുമാരി. പാർവ്വതി ഗോപകുമാർ.ഐ.എ.എസ് നിർവ്വഹിച്ചു. പള്ളുരുത്തി പോലീസ് സ്റ്റേഷൻ SHO ഇൻസ്പെക്ടർ ശ്രീ.സുധീർ.കെ.എ, സ്ക്കൂൾ പ്രധാന അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകുന്ന ത്രിദിന ക്യാമ്പിൽ 163 കേഡറ്റുകളാണ് പങ്കെടുക്കുന്നത്.

കൊച്ചി സിറ്റി SPC പദ്ധതിയുടെ സ്ക്കൂൾതല ഓണം വെക്കേഷൻ ക്യാമ്പുകൾക്ക് തുടക്കമായി...തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്ക...
27/08/2025

കൊച്ചി സിറ്റി SPC പദ്ധതിയുടെ സ്ക്കൂൾതല ഓണം വെക്കേഷൻ ക്യാമ്പുകൾക്ക് തുടക്കമായി...
തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിലെ ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ നോഡൽ ഓഫീസർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ. വിനോദ് പിള്ള നിർവ്വഹിച്ചു. എ.ഡി.എൻ.ഒ ശ്രീ സൂരജ് കുമാർ.എം.ബി, HM ശ്രീമതി. റീന പി.വി, ഡിവിഷൻ കൗൺസിലർ ശ്രീമതി. ഷീബാ ഡ്യുറോം, SPC CPO മാരായ ശ്രീ.ജൂഡ്സൺ പീറ്റർ, ശ്രീമതി. ബിജ്നു, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീമതി.ഉഷ, ശ്രീ. തൻസീർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന SPC പദ്ധതിയുടെ ആക്ടിവിറ്റികളിൽ പ്രധാനപ്പെട്ട ഈ വർഷത്തെ ആദ്യ അവധിക്കാല ക്യാമ്പിൽ Disaster Management, Digital Safety, Social Values തുടങ്ങി വിവിധ വിഷയങ്ങളിലെ ഇൻഡോർ സെഷനുകളും, പരേഡ്, പി.റ്റി, ഗെയിംസ് തുടങ്ങിയ ഔട്ട്ഡോർ ആക്ടിവിറ്റികളും, ഫീൽഡ് വിസിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് 05 സ്ക്കൂളുകളിൽ ആരംഭിച്ച 3 ദിവസത്തെ ക്യാമ്പ് കൊച്ചിയിലെ 22 SPC സ്ക്കൂളുകളിലും തുടർ ദിവസങ്ങളിൽ ആരംഭിക്കും...

കൊച്ചി സിറ്റി SPC പദ്ധതിക്ക് ഇത് അഭിമാന നിമിഷം.കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഫോർട്ടുകൊച്ചി സെൻ്റ് ജോൺ ഡി- ബ്രി...
15/08/2025

കൊച്ചി സിറ്റി SPC പദ്ധതിക്ക് ഇത് അഭിമാന നിമിഷം.

കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഫോർട്ടുകൊച്ചി സെൻ്റ് ജോൺ ഡി- ബ്രിട്ടോ സ്ക്കൂൾ DI ശ്രീ. മഹേഷ് കെ.സി ക്ക് SPC കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🤝
👏👏👏

എറണാകുളം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്ലറ്റൂണായി തിരഞ്ഞെടുക്കപ്പെട്ട...
15/08/2025

എറണാകുളം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്ലറ്റൂണായി തിരഞ്ഞെടുക്കപ്പെട്ട തൃപ്പൂണിത്തുറ ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂൾ SPC പ്ലറ്റൂൺ. പ്ലറ്റൂൺ ലീഡർ കേഡറ്റ് സിയാന ഡാനി മന്ത്രി ശ്രീ.പി.രാജീവ് അവർകളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

15/08/2025

സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർക്കാനും, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ ആദരിക്കാനും ഈ ദിനം നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ പ്രിയ ഭാരതത്തിൻറെ ഭാവി കേവലം സർക്കാരിന്റെയോ നേതാക്കളുടെതോ അല്ല, ഓരോ ഇന്ത്യക്കാരന്റേതാണ്. നമ്മുടെ കർത്തവ്യങ്ങൾ നിസ്വാർത്ഥമായി നിർവഹിച്ചാൽ മാത്രമേ നമ്മുടെ രാജ്യം സമൃദ്ധിയും പുരോഗതിയും കൈവരിക്കുകയുള്ളു.

ഈ സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യത്തിന്റെ അഭിമാനവും ഐക്യവും നിലനിർത്താൻ പ്രതിജ്ഞയെടുക്കാം. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ അവിസ്മരണീയ ദിനത്തിൽ, പ്രിയപ്പെട്ടവർക്ക് ഹൃദയപൂർവമായ സ്വാതന്ത്ര്യ ദിനാശംസകൾ!




Address

Kochi
682018

Alerts

Be the first to know and let us send you an email when S P C Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to S P C Kochi:

Share