03/05/2021
പെരും നുണയും വെറുപ്പിന്റെ പ്രത്യേയശാസ്ത്രത്തെയും പുണർന്നുകൊണ്ടുള്ള UDF ന്റെ പ്രതിലോമ രാഷ്ട്രീയത്തെ മത നിരപേക്ഷ കേരളം തള്ളിക്കളഞ്ഞു.
ഈ ചീഞ്ഞ രാഷ്ടീയ പ്രചരണത്തിന്റെ ഉദാഹരണമാണ് താഴെ കൊടുത്തിട്ടുളള UDF പത്രം.
ഞങ്ങൾ എറണാകുളത്തെ സാമൂഹ്യ പ്രവർത്തകർ സംഘടിപ്പിച്ച ആർപ്പോ ആർത്തവം പരിപാടിയുടെ മുഖ്യസംഘാടകൻ പി.രാജീവാണെന്ന
പെരും നുണയാണ് UDF അടിച്ചു വിട്ടത്.
യഥാർത്ഥത്തിൽ ഇതിന്റെ സംഘാടനത്തിലോ പരിപാടിയിലോ രാജീവുണ്ടായിരുന്നില്ല. മാത്രമല്ല രാജീവിന് ഈ പരിപാടിയോട് അനുഭാവമുണ്ടായിരുന്നില്ല. cpm തന്നെ ഈ പരിപാടിയോട് പുറം തിരിഞ്ഞു നില്ക്കുകയാണ് ഉണ്ടായത്.
ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയെ ഉയർത്തി പിടിച്ചു കൊണ്ടാണ് സുപ്രീം കോടതി ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചത്. ആദ്യ ഘട്ടത്തിൽ RSS ഉം കോൺഗ്രസ്സും എല്ലാം സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്തങ്കിലും പിന്നീട് അതിനെ വർഗ്ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. കോൺസ്റ്റിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയാകെ നിരാകരിച്ചു കൊണ്ട് തീവ്ര ഹിന്ദുത്വ പ്രചരണ രീതിയിലേക്ക് അവർ മാറി. അതിലൂടെ ഹിന്ദു വോട്ടുബാങ്കിനെ തങ്ങളുടെ കൂടെ നിർത്താമെന്നും കോൺഗ്രസ്സ് കണക്കുകൂട്ടി. കോൺഗ്രസ്സിന്റെയും RSS ന്റെയും ഈ അതി ബുദ്ധി കേരളത്തെ കലാപ സമാനമാക്കി...
പിന്നീട് വന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയത് തങ്ങൾ ശബരിമലവിഷയത്തിൽ നിലപാടിന്റെ അംഗീകാരമായി അവർ വിലയിരുത്തി യഥാർത്ഥത്തിൽ BJP ക്കെതിരെ അഖിലേന്ത്യ തലത്തിൽ കോൺഗ്രസ്സ് വലിയ മുന്നേറ്റം നടത്തുമെന്നും അത് ഭരണമാറ്റത്തിന് കാരണമാകുമെന്നു സാധാരണ മനുഷ്യർ കണക്കുകൂട്ടി അത്തരമൊരു രാഷ്ടീയകാലാവസ്ഥയിൽ കോൺഗ്രസ്സിനു വോട്ടു ചെയ്യാൻ കേരള ജനത തീരുമാനിക്കുകയായിരുന്നു. അതിനു ആക്കം കൂട്ടിയത് രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വമായിരുന്നു.
ചക്ക വിണ് മുയൽ ചത്തു എന്നു പറഞ്ഞതുപോലെ കേരളത്തിലെ മനുഷ്യരോട് രാഷ്ടീയം പറഞ്ഞ് വോട്ടു ചോദിക്കാതെ ശബരിമല പറഞ്ഞ തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിനെ സമീപിച്ചപ്പോൾ കേരള ജനത മുന്നറിയിപ്പ് നല്കിയതാണ് എന്നാൽ അത് മനസ്സിലാക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിമലയാണ് പ്രധാന വിഷയമെന്ന് പറഞ്ഞ് ജനങ്ങളെ സമീപിച്ച കോൺഗ്രസ്സിനെയും BJP യെയും ജനങ്ങൾ തൊഴിച്ച് ദൂരെയെറിഞ്ഞ കാഴ്ചയാണ് നാം കണ്ടത്.
ശബരി മലയുടെ പേരിൽ കോൺഗ്രസ്സും RSS ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കാൻ നടത്തിയ തീവ്ര ശ്രമങ്ങൾക്കെതിരെ മത നിരപേക്ഷ ശക്തികൾ കേരളത്തിൽ വിവിധ തരത്തിലുള്ള പ്രതിരോധം തീർത്തു.
അതിന്റെ ഭാഗമായാണ് കൊച്ചിയിൽ ശബരിമല വിഷയത്തിൽ ശക്തമായി പ്രതികരിക്കാനും വർഗ്ഗീയതക്കെതിരെ പ്രതിഷേധിക്കാനും ഞങ്ങൾ തീരുമാനിക്കുന്നത്.
അതിന്റെ ഭാഗമായി സാജൻ, ജോൺസൺ , ലാസർ ഷൈൻ, മായാ , പ്രീത, ഞാൻ, ലാലി, അൻവർ , സക്കീർ സന്തോഷ്, നിഷ തുടങ്ങി കുറച്ചുപേർ ചേർന്ന് ആലോചനയോഗം ചേരുകയും ആ യോഗത്തിലാണ് ലിംഗനീതി യിൽ ഊന്നി ആർത്തവത്തെ മുൻ നിർത്തി ഒരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതു..
അത് മത നിരപേക്ഷ കേരളം ഏറ്റെടുത്തു. വർഗ്ഗീയ വാദിളുകളുടെയും മതമൗലികശക്തികളുടെ ഗൂഢാലോചനയെ പരിപാടി തുറന്നു കാട്ടി ... ആർത്തവം അശുദ്ധിയല്ലന്നും അതിന്റെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും പരിപാടിയിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു .... കേരളം അതേറ്റെടുത്തു...
അതിന്റെ തെളിവാണ് UDF ഉപയോഗിച്ച ഈ പത്ര പ്രചാരണം.
പക്ഷെ കളമശ്ശേരി മണ്ഡലത്തിലെ ജനങ്ങൾ കള്ളപ്രചരണങ്ങൾ പൂർണ്ണമായും തള്ളി കളഞ്ഞു.