LDF 7 -ാം ഡിവിഷൻ

LDF 7 -ാം ഡിവിഷൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF 7 -ാം ഡിവിഷൻ, Political organisation, Kochi.

കുരുന്നുകൾക്ക് സ്നേഹനിർഭരമായ സ്വാഗതം! ❤️അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ ലോകത്തേക്ക് കാലെടുത്തു വെക്കുന്ന നമ്മുടെ കുര...
31/05/2026

കുരുന്നുകൾക്ക് സ്നേഹനിർഭരമായ സ്വാഗതം! ❤️
അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ ലോകത്തേക്ക് കാലെടുത്തു വെക്കുന്ന നമ്മുടെ കുരുന്നുകൾക്കായി സംഘടിപ്പിച്ച 'അങ്കണവാടി പ്രവേശനോത്സവം'. പാട്ടും കളികളും ചിരിയുമായി ഞങ്ങളുടെ അങ്കണവാടി ഇന്ന് ഉത്സവലഹരിയിലായി. പുതിയ അധ്യയന വർഷത്തിൽ എല്ലാ കുഞ്ഞുങ്ങൾക്കും നല്ലൊരു തുടക്കം ആശംസിക്കുന്നു.
7

26/05/2026
പെരുന്നാൾ രാവിൽ അമ്മായിമുക്കിൽ……..  mubarak #  for ldf #
20/03/2026

പെരുന്നാൾ രാവിൽ അമ്മായിമുക്കിൽ……..
mubarak #
for ldf #

മാറ്റാരുണ്ട് LDF അല്ലാതെ……  for ldf #
10/03/2026

മാറ്റാരുണ്ട് LDF അല്ലാതെ……
for ldf #

പ്രിയരേ ….ഞാൻ കൊച്ചി കോർപറേഷൻ ഡിവിഷൻ 7 (ചക്കാമാടം )കൗൺസിലറായി ഇന്ന് സത്യപ്രതീജ്ഞ ചെയ്ത വിവരം വളരെ സന്തോഷപൂർവം നിങ്ങളെ അറ...
22/12/2025

പ്രിയരേ ….
ഞാൻ കൊച്ചി കോർപറേഷൻ ഡിവിഷൻ 7 (ചക്കാമാടം )കൗൺസിലറായി ഇന്ന് സത്യപ്രതീജ്ഞ ചെയ്ത വിവരം വളരെ സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നു.
നിങ്ങളുടെ ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ജാതിയോ, മതമോ, കക്ഷി രാഷ്ട്രീയമോ നോക്കാതെ ഒരു കൗൺസിലർ എന്ന പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എന്നാൽ കഴിയുന്ന വിധം നിങ്ങളിൽ ഒരുവളായി നിങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കും എന്ന് ഞാൻ നിങ്ങൾക്ക് ഈ അവസരത്തിൽ ഉറപ്പ് നൽകുന്നു.

നാളിതു വരെയും നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും, പിന്തുണക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതോടൊപ്പം നിങ്ങൾ എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ ദൗത്യം വളരെ ആത്മാർത്ഥതയോടു കൂടി നിറവേറ്റുവാൻ തുടർന്നും നിങ്ങളോരോരുത്തരുടെയും സ്നേഹവും, പിന്തുണയും, സഹായ സഹകരണങ്ങളും എനിക്കുണ്ടാകേണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്
നിങ്ങളുടെ സ്വന്തം
സുഹാന സുബൈർ
കൗൺസിലർ
ഡിവിഷൻ 7
ചക്കാമാടം
(കൊച്ചി മുനിസിപ്പൽ കോർപറേഷൻ)
Mob:- 8714323886

20/12/2025

പ്രിയപ്പെട്ടവരെ,
കൊച്ചിൻ കോർപറേഷൻ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7 ആം ഡിവിഷനിൽ നിന്നും എന്നെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചനുഗ്രഹിച്ച നിങ്ങൾ ഓരോരുത്തരോടും എനിക്കുള്ള കടപ്പാടും, നന്ദിയും വാക്കുകളിൽ ഒതുങ്ങുന്നതല്ല.

നിങ്ങൾ നൽകിയ സ്നേഹത്തിനും, വിശ്വാസത്തിനും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാവുമെന്ന വാക്കാണ് പകരം തരാൻ എൻറെ പക്കലുള്ളത്.

2025 ഡിസംബർ 21 ഞായർ രാവിലെ 11.30 കൗൺസിലർ ആയി ഞാൻ സത്യപ്രതിജ്ഞ ചെയ്യുകയാണ്. നിങ്ങളുടെ സാനിധ്യവും, അനുഗ്രഹവും, സഹകരണവും പ്രാർത്ഥനകളുംഎനിക്കൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

ചക്കമാടം 7 ആം ഡിവിഷന്റെ സമഗ്ര വികസന മുന്നേറ്റത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

എല്ലാവർക്കും ഒരിക്കൽകൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ,
സുഹാന സുബൈർ

Address

Kochi

Website

Alerts

Be the first to know and let us send you an email when LDF 7 -ാം ഡിവിഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share