CPIM Kochi

CPIM Kochi സി.പി.ഐ(എം) കൊച്ചി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്

ഫോർട്ടുകൊച്ചി–വൈപ്പിൻ റൂട്ടിലെ യാത്രാതിരക്ക് കുറയ്ക്കാനും, നിലവിലുള്ള രണ്ട് ജങ്കാറുകൾക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന തകരാറുകൾ...
06/09/2026

ഫോർട്ടുകൊച്ചി–വൈപ്പിൻ റൂട്ടിലെ യാത്രാതിരക്ക് കുറയ്ക്കാനും, നിലവിലുള്ള രണ്ട് ജങ്കാറുകൾക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന തകരാറുകൾ മൂലമുള്ള സർവീസ് മുടക്കം പരിഹരിക്കാനുമായി നിർമിച്ച മൂന്നാം റോ റോ.
ഉദ്ഘാടനം കഴിഞ്ഞു. പക്ഷേ, പിന്നീട് റോ റോയെ ആരും കണ്ടിട്ടില്ല!

അന്തരിച്ച സിപിഐഎം തോപ്പുംപടി ലോക്കൽ കമ്മിറ്റി അംഗവും  അധ്യാപകനുമായ കെ ജി സുധീർ മാഷിന്റെ അനുശോചന യോഗം ധന്വന്തരി ഹാളിൽ നടന...
05/09/2026

അന്തരിച്ച സിപിഐഎം തോപ്പുംപടി ലോക്കൽ കമ്മിറ്റി അംഗവും അധ്യാപകനുമായ കെ ജി സുധീർ മാഷിന്റെ അനുശോചന യോഗം ധന്വന്തരി ഹാളിൽ നടന്നു. എം കെ അഭി അധ്യക്ഷനായി.
ഐ എസ് രമേശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോൺ ഫെർണാണ്ടസ്, കെ ജെ മാക്സി, പി എസ് രാജം, ടി വി അനിത, കെ എം റിയാദ്, ജോസഫ് സുമിത്, കെ ബി സലാം കെ എ അജേഷ്, സി ഡി നന്ദകുമാർ, എ കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു.

സിപിഐഎം തോപ്പുംപടി ലോക്കൽ കമ്മിറ്റി അംഗവും അധ്യാപകനും പൊതുപ്രവർത്തകനും കർഷക സംഘം നേതാവുമായിരുന്ന സ:കെ ജി സുധീർ (67) അന്ത...
03/09/2026

സിപിഐഎം തോപ്പുംപടി ലോക്കൽ കമ്മിറ്റി അംഗവും അധ്യാപകനും പൊതുപ്രവർത്തകനും കർഷക സംഘം നേതാവുമായിരുന്ന സ:കെ ജി സുധീർ (67) അന്തരിച്ചു. 38 വർഷങ്ങൾക്ക് മുമ്പ് തോപ്പുംപടി ബോധി വിദ്യാപീഠത്തിന്റെ സ്ഥാപക അധ്യാപകനായാണ് സുധീർ മാഷ് അധ്യാപന ജീവിതം ആരംഭിച്ചത്. തുടർന്ന് തോപ്പുംപടി ദീപ കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.
അധ്യാപക ജീവിതത്തോടൊപ്പം കർഷക സംഘത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. കർഷക സംഘത്തിന്റെ വില്ലേജ് പ്രസിഡന്റ്, ഏരിയ വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചു. ജനകീയാസൂത്രണ പദ്ധതികളുടെ പ്രയോജനം സാധാരണ ജനങ്ങളിലെത്തിക്കുന്നതിലും സജീവമായി പ്രവർത്തിച്ചു.
ദിനേശ് മണി കൊച്ചി കോർപറേഷൻ മേയർ ആയിരുന്ന സമയത്ത് കൊച്ചിയുടെ വികസന രൂപരേഖ തയ്യാറാക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. നിലവിൽ കർഷക സംഘത്തിന്റെ ഏരിയ കമ്മിറ്റി അംഗമായും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് പള്ളുരുത്തി ബ്ലോക്കിലും പ്രവർത്തിച്ചുവരികയായിരുന്നു.
സംസ്കാരം സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 1 മണിക്ക് പള്ളുരുത്തി പൊതുശ്മശാനത്തിൽ നടക്കും.
തോപ്പുംപടി പ്യാരി ജംഗ്ഷൻ ലക്ഷ്മി മന്ദിർ പരേതനായ ഗോപാലന്റെയും ശാരദയുടെയും മകനാണ്. സഹോദരി അനില കെ ഗോപാലൻ.

ചിന്ത വാരികയുടെ ആദ്യ വരിസംഖ്യ ഏരിയ കമ്മിറ്റി അംഗം സ: കെ ജെ ആന്റണി ജില്ല സെക്രട്ടറിയേറ്റ് അംഗം സ: കെ എൻ ഉണ്ണികൃഷ്ണന് കൈമാ...
03/09/2026

ചിന്ത വാരികയുടെ ആദ്യ വരിസംഖ്യ ഏരിയ കമ്മിറ്റി അംഗം സ: കെ ജെ ആന്റണി ജില്ല സെക്രട്ടറിയേറ്റ് അംഗം സ: കെ എൻ ഉണ്ണികൃഷ്ണന് കൈമാറി. സ: കെ ജെ മാക്സി, സ: പി എസ് രാജം എന്നിവർ സമീപം

01/09/2026

സ. പി രാജീവ് എറണാകുളം ലെനിൽ സെൻ്ററിൽ മാധ്യമങ്ങളെ കാണുന്നു.

കെ എസ് കെ ടി യു കൊച്ചി ഏരിയപ്രസിഡൻ്റായി തെരഞ്ഞെടുക്കപെട്ട സ: എ സി അലോഷി, സെക്രട്ടറി സ: വി സിബിജു, ട്രഷറർ സ: സോണി കെ ഫ്രാ...
31/08/2026

കെ എസ് കെ ടി യു കൊച്ചി ഏരിയ
പ്രസിഡൻ്റായി തെരഞ്ഞെടുക്കപെട്ട സ: എ സി അലോഷി, സെക്രട്ടറി സ: വി സി
ബിജു, ട്രഷറർ സ: സോണി കെ ഫ്രാൻസിസ് എന്നിവർക്ക് അഭിവാദ്യങ്ങൾ

ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ മത്സരിച്ച നാലിനങ്ങളിലും മെഡൽ നേടി സ. എം ജെ ജേക്കബ്. രണ്ട്...
29/08/2026

ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ മത്സരിച്ച നാലിനങ്ങളിലും മെഡൽ നേടി സ. എം ജെ ജേക്കബ്. രണ്ട് സ്വർണ്ണവും രണ്ട് വെങ്കലവും എം.ജെ. രാജ്യത്തിനായി നേടി. 80m ഹാർഡിൽസ്, 200 m ഹാർഡിൽസ് എന്നിവയിൽ സ്വർണ്ണവും, ലോങ്ങ്‌ ജംപ്, 200 മീ. ഓട്ടം എന്നിവയിൽ വെങ്കലവും എം ജെ കരസ്ഥമാക്കി.

പ്രിയ സഖാവിന് അഭിനന്ദനങ്ങൾ.....

കർഷക സംഘം എറണാകുളം ജില്ല കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത സഖാവ് എ കെ അനൂപ് കുമാറിന് അഭിവാദ്യങ്ങൾ
24/08/2026

കർഷക സംഘം എറണാകുളം ജില്ല കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത സഖാവ് എ കെ അനൂപ് കുമാറിന് അഭിവാദ്യങ്ങൾ

സാമൂഹ്യ പെൻഷൻ വീടുകളിൽ എത്തി വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ കെഎസ്കെടിയു നേതൃത്...
20/08/2026

സാമൂഹ്യ പെൻഷൻ വീടുകളിൽ എത്തി വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ കെഎസ്കെടിയു നേതൃത്വത്തിൽ തോപ്പുംപടി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: കെ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ: എം കെ അഭി അധ്യക്ഷനായി. സ: കെ ആർ വിബിൻരാജ്, സ: പി വി ഉത്തമൻ, സ: സോണി കെ ഫ്രാൻസിസ്, സ: പി ആർ സേവ്യർ എന്നിവർ പങ്കെടുത്തു.

സാമൂഹ്യ പെൻഷൻ വീടുകളിൽ എത്തിച്ചു വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാറിന്റെ തീരുമാനത്തിനെതിരെ കെഎസ്കെടി...
20/08/2026

സാമൂഹ്യ പെൻഷൻ വീടുകളിൽ എത്തിച്ചു വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാറിന്റെ തീരുമാനത്തിനെതിരെ കെഎസ്കെടിയു നേതൃത്വത്തിൽ മട്ടാഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം വി.സി ബിജു ഉദ്ഘാടനം ചെയ്തു. സിപിഐഎം കൊച്ചി ഏരിയ കമ്മിറ്റി അംഗങ്ങളായ സ: എം എ താഹ, പി എസ് ഗിരീഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

Address

T. M. Mohammed Smaraka Mandiram BTR Junction, Thoppumpady Kochi
Kochi
682005

Website

Alerts

Be the first to know and let us send you an email when CPIM Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share