Kochi City Police

Kochi City Police Welcome to the official page of Kochi Police. The Kochi Police is led by District Police Chief, Shri S KALIRAJ MAHESH KUMAR IPS.

We are committed to maintaining law and order in the city, ensuring the safety and security of all citizens. The Commissioner is supported by three Deputy Commissioners (DCPs) responsible for Law & Order, Traffic, and Administration & Crimes. The DCPs work alongside 12 Assistant Commissioners (ACPs), with the city divided into four sub-divisions, each managed by an ACP. Kochi has 23 police station

s, each led by a dedicated Station House Officer (SHO) to oversee law enforcement in their respective areas. Stay connected with us as we work together to keep Kochi safe!

**പോലീസ് ക്ലബ് ജംഗ്ഷനിലെ കാനാൽ നിർമാണ പ്രവൃത്തിയുടെ ഭാഗമായി താൽക്കാലിക ഗതാഗത ക്രമീകരണം **                പോലീസ് ക്ലബ് ജം...
03/08/2026

**പോലീസ് ക്ലബ് ജംഗ്ഷനിലെ കാനാൽ നിർമാണ പ്രവൃത്തിയുടെ ഭാഗമായി താൽക്കാലിക ഗതാഗത ക്രമീകരണം **

പോലീസ് ക്ലബ് ജംഗ്ഷനിൽ കാനാൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത ഭാഗത്ത് റോഡിന്റെ വീതി ഗണ്യമായി കുറയുകയും വാഹനഗതാഗതം തടസ്സപ്പെടാനുള്ള സാഹചര്യമാണ്‌ നിലവിലുള്ളത്. നഗരത്തിന്റെ പ്രധാന പ്രവേശന മാർഗമായ ഈ റോഡിലൂടെ ദിനംപ്രതി വലിയ തോതിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനുമായി താഴെപ്പറയുന്ന താൽക്കാലിക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

1. വൈപ്പിൻ ഭാഗത്ത് നിന്ന് ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും ഹൈക്കോടതി ജംഗ്ഷൻ വഴി ബാനർജി റോഡ് – മാധവ ഫാർമസി ജംഗ്ഷൻ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കേണ്ടതാണ്.

പോലീസ് ക്ലബ് ജംഗ്ഷൻ ഭാഗത്തേക്ക് അനാവശ്യമായി പ്രവേശിക്കുന്നത് ഒഴിവാക്കണം.

ചരക്ക് വാഹനങ്ങൾ, ബസുകൾ, മറ്റ് വലിയ വാഹനങ്ങൾ എന്നിവ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ഈ ഭാഗത്തുകൂടി കടന്നുപോകാവൂ.

2.ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് കലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബാനർജി റോഡ് – മാധവ ഫാർമസി ജംഗ്ഷൻ – കെ.എസ്.ആർ.ടി.സി. റോഡ് – കലൂർ വഴി സഞ്ചരിക്കേണ്ടതാണ്.

പോലീസ് ക്ലബ് ജംഗ്ഷനിൽ വാഹനങ്ങൾ നിർത്തിയിടുകയോ അനാവശ്യമായി തിരിയുകയോ ചെയ്യുന്നത് ഒഴിവാക്കണം.

കലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ട്രാഫിക് പോലീസിന്റെ നിർദ്ദേശപ്രകാരം ഘട്ടംഘട്ടമായി കടത്തിവിടുന്നതായിരിക്കും.

3. നിർമാണപ്രവൃത്തി നടക്കുന്ന പോലീസ് ക്ലബ് ജംഗ്ഷൻ ഭാഗത്ത് ആവശ്യമായ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടാകും.

വാഹനങ്ങളുടെ സുരക്ഷിതമായ സഞ്ചാരത്തിനായി ട്രാഫിക് പോലീസിനെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ടാകും.

അടിയന്തര സേവന വാഹനങ്ങളായ ആംബുലൻസ്, ഫയർ & റെസ്ക്യൂ, പോലീസ് വാഹനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ്.

റോഡരികിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചിരിക്കുന്നു.

4.യാത്രക്കാർ കഴിയുന്നത്ര ഈ ഭാഗം ഒഴിവാക്കി ബദൽ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.

ട്രാഫിക് പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

യാത്രയ്ക്ക് ആവശ്യമായ അധിക സമയം മുൻകൂട്ടി കണക്കാക്കി യാത്ര ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പൊതുജനങ്ങളുടെ സഹകരണമാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നിർമാണപ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും സഹായകമാകുക.ആയതിനാൽ യാത്രക്കാർ നിർദ്ദേശങ്ങൾ മനസ്സിലാക്കി ജാ​ഗ്രതയോടെ വാഹനമോടിക്കുവാൻ അഭ്യർദ്ധിക്കുന്നു.

തട്ടിക്കൊണ്ടുപോകൽ കേസിൻ്റെ അന്വേഷണം നിർണായക വഴിത്തിരിവിൽ; വൻ മയക്കുമരുന്ന് ശൃംഖല തകർത്ത് കൊച്ചി സിറ്റി പോലീസ്. 2026 ജൂലൈ...
02/08/2026

തട്ടിക്കൊണ്ടുപോകൽ കേസിൻ്റെ അന്വേഷണം നിർണായക വഴിത്തിരിവിൽ; വൻ മയക്കുമരുന്ന് ശൃംഖല തകർത്ത് കൊച്ചി സിറ്റി പോലീസ്.
2026 ജൂലൈ 29-ന് രാത്രി 9.50 മണിയോടെ, മരട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറംമാളിന് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോയി. സംഘത്തിലുണ്ടായിരുന്ന ഒരാൾ യുവാവിൻ്റെ സ്കൂട്ടറും ഓടിച്ചുകൊണ്ടുപോയി. പരാതിക്കാർ ആരുമില്ലാതിരുന്ന സംഭവത്തിൽ ദൃക്സാക്ഷിയായ ഫുഡ് ഡെലിവറി ബോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരട് പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവദിവസം രാത്രിതന്നെ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം സംഭവത്തിൽ ഉപയോഗിച്ച വാഹനം മയക്കുമരുന്ന് കേസിലെ പ്രതിയായ പാലക്കാട് സ്വദേശി ഷഹനാസ് വി.പി.യുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടതും വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയുമായ തോപ്പുംപടി സ്വദേശി ഫ്രാൻസിസ് സേവ്യർ, കണ്ണൂർ സ്വദേശി അനൂപ് എന്നിവരുടെ പങ്കാളിത്തവും വ്യക്തമായി. ഇതോടെ മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടത്തി.
മേല്പറഞ്ഞ കേസ്സിൻ്റെ ഭാഗമായി ജില്ലയിലെ സജീവമായ ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള DANSAF സംഘം വെണ്ണലയിൽ നടത്തിയ പരിശോധനയിൽ 2026 ജൂലൈ 30-ന് 4.48 ഗ്രാം എംഡിഎംഎയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതിയായ റിജോയ് ബിക്സൺ ഫ്രാൻസിസ് തന്നെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തിയെന്ന് വെളിവാകുകയും, ഷഹനാസിൻ്റെ സംഘത്തിൽ നിന്ന് വാങ്ങിയ മയക്കുമരുന്നിന് നൽകേണ്ടിയിരുന്ന പണത്തിൻ്റെ കുടിശ്ശികത്തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നും റിജോ സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ NDPS കേസ് രജിസ്റ്റർ ചെയ്തു.
തുടരന്വേഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ 2026 ജൂലൈ 31-ന് മണ്ണഞ്ചേരി പോലീസിൻ്റെ സഹായത്തോടെ നടത്തിയ സംയുക്ത ഓപ്പറേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ്സിലെ പ്രതികളായ ഫ്രാൻസിസ് സേവ്യറും സുഹൃത്ത് ആര്യ @ പൊടിയും 2 ഗ്രാം എംഡിഎംഎയും, സഞ്ചരിക്കുവാനായി ഉപയോഗിച്ച സ്വിഫ്റ്റ് കാറുമായി ആലപ്പുഴ കലവൂരിന് സമീപം വച്ച് പിടിയിലായി. ഈസമയം തന്നെ ഷഹനാസും അനൂപും സഞ്ചരിച്ച വാഹനം കൊച്ചി സിറ്റി പോലീസ് കലവൂരിനു സമീപം ലൊക്കേറ്റ് ചെയ്ത് മണ്ണഞ്ചേരി പോലീസുമായുള്ള സംയുക്ത ഓപ്പറേഷനിൽ 11.7 ഗ്രാം എംഡിഎംഎ യും വാഹനവുമായി ഇരുവരെയും അറസ്റ്റ് ചെയ്തു. ഇതിലേയ്ക്കായി മണ്ണഞ്ചേരി സ്റ്റേഷനിൽ രണ്ട് NDPS കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമാന്തര അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ കേസിൽ നേരിട്ട് പങ്കെടുത്ത മുണ്ടംവേലി സ്വദേശിയായ സ്മിജിൽ ആൻ്റെണിയെ 0.1 ഗ്രാം എംഡിഎംഎയുമായി കണ്ണമാലിയിൽ നിന്നും അറസ്റ്റ് ചെയ്തു. തുടർന്ന് ഷഹനാസിൻ്റെ മറ്റൊരു സഹായി ബോൾഗാട്ടി സ്വദേശി നിഖിൽ കെൻ്റിനെ മുളവുകാട് പോലീസ് 1.95 ഗ്രാം എംഡിഎംഎയുമായി പിടികൂടി. തട്ടിക്കൊണ്ടുപോകൽ കേസ്സുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസ്സുകളും സംയോജിപ്പിച്ച് അന്വേഷണം തുടരുകയാണ്.
തട്ടിക്കൊണ്ടുപോകൽ കേസിൻ്റെ അന്വേഷണം വൻമയക്കുമരുന്ന് ശൃംഖലയെ പുറത്തുകൊണ്ടുവരുന്നതിൽ കലാശിച്ചതോടെ, സംഘടിത ലഹരി കുറ്റകൃത്യങ്ങൾക്കെതിരായ കൊച്ചി സിറ്റി പോലീസിൻ്റെ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇത്തരം സംഘങ്ങൾക്കെതിരെ രഹസ്യാന്വേഷണവും ഏകോപിതമായ പ്രത്യേക ഓപ്പറേഷനുകളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

01/08/2026
ഓപ്പറേഷൻ തൂഫാൻ - രാസലഹരിയുമായി 2 യുവതികൾ ഉൾപ്പെടെ 4 പേരെ പിടികൂടി കൊച്ചി സിറ്റി പോലീസ്       ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട...
01/08/2026

ഓപ്പറേഷൻ തൂഫാൻ - രാസലഹരിയുമായി 2 യുവതികൾ ഉൾപ്പെടെ 4 പേരെ പിടികൂടി കൊച്ചി സിറ്റി പോലീസ്

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2 യുവതികൾ ഉൾപ്പെടെ 4 പേർ രാസലഹരിയുമായി കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായി. വെണ്ണല പുനത്തി റോഡിലുള്ള വീട്ടിൽ നിന്നും 4.48 gm M**A യുമായി 1), റിജോയ് ബെക്സൺ ഫ്രാൻസിസ് , വയസ്-23, കൊല്ലംപറമ്പ് (H), തോമസ്പുരം ,മരട്. 2), ബിനു മോഹനൻ, വയസ്- 32, എമ്പ്രംമഠത്തിൽ (H), വടവുകോട് PO, പുത്തൻകുരിശ്. 3), സാന്ദ്രാഞ്ജലി, വയസ്-24,തിട്ടയിൽ (H), മാടവന, പനങ്ങാട്. 4), പാർവ്വതി.വി, വയസ്- 25, ചക്കാലകിഴക്കെതിൽ (H), ഹരിപ്പാട് ,ആലപ്പുഴ എന്നിവരെയാണ് പിടികൂടിയത് . കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , അരുൺ K പവിത്രൻ IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.

ഓപ്പറേഷൻ തൂഫാൻ - കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ടഓപ്പറേഷൻ തൂഫാൻ നാ‍‍‌ർകോ ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കളമശ്ശേരി,...
01/08/2026

ഓപ്പറേഷൻ തൂഫാൻ - കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

ഓപ്പറേഷൻ തൂഫാൻ നാ‍‍‌ർകോ ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവും M**A യും കൊച്ചി സിറ്റി പോലീസ് പിടികൂടി. ഇടപ്പള്ളി ഗ്രാൻ്റ് മാളിന് സമീപത്തു നിന്നും 20.272 Kg കഞ്ചാവുമായി സികന്ദർ മൊല്ല, വയസ്- 47, ധനിരംപൂർ കോളനി , മുർഷിദാബാദ് , വെസ്റ്റ് ബംഗാൾ എന്നയാളെ പിടികൂടി. ഇടപ്പള്ളിയിൽ ആക്രികച്ചവടം ചെയ്യുന്ന പ്രതി ആക്രികച്ചവടത്തിൻ്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. കളമശ്ശേരി, വിടാകുഴ, അമ്പാട്ടു ലെയിന് സമീപത്തു നിന്നും 6.08 gm M**A യുമായി സുർജിത്ത് ടി.എസ്, വയസ്- 21 തോപ്പിൽ പറമ്പിൽ, കരിമക്കാട്, തൃകാക്കര എന്നയാളെയും പിടികൂടിയിട്ടുളളതാണ്. സുർജിത്ത് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്, ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ DCP മാരായ അശ്വതി ജിജി IPS , അരുൺ K പവിത്രൻ IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർകോടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷ്ണ‍‌ർ T D സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് ഇരുവരെയും പിടികൂടിയത്.

30/07/2026

സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കസ്റ്റമേഴ്‌സ്, സപ്ലയർമാർ എന്നിവരുടെ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഈ സൈബർ ആക്രമണം നടത്തുന്നത്.

സ്ഥാപനങ്ങളിലെ അക്കൗണ്ട്സ് വിഭാഗത്തിലേക്ക് എന്ന വ്യാജേന 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്ന പേരിൽ .vbs പോലുള്ള എക്സ്റ്റൻഷനുകളോട് കൂടിയ സ്ക്രിപ്റ്റ് ഫയലുകൾ വാട്‌സ്ആപ്പ് വഴി അയച്ചു നൽകുകയാണ് ആദ്യപടി. ഈ ഫയലുകൾ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളിലോ ലാപ്പ്ടോപ്പുകളിലോ ' മാൽവെയറുകൾ' തനിയെ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. തുടർന്ന് കമ്പ്യൂട്ടറിന്റെ നിയന്ത്രണം കൈക്കലാക്കുന്ന മാൽവെയറുകൾ, ബ്രൗസറുകളിൽ സേവ് പാസ്‌വേർഡുകളും രഹസ്യമായ വിവരങ്ങളും ചോർത്തിയെടുക്കുന്നു. ശേഷം, സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പോലും ഹൈജാക്ക് ചെയ്‌ത്‌, അവരുടെ പേരിൽ വ്യാജ ചാറ്റുകൾ നിർമ്മിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാൻസ്‌ഫർ ചെയ്യാൻ ആവശ്യപ്പെടുന്നു. വിശ്വസ്‌തരായ വ്യക്തികളുടെ സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങൾ വൻ തുകകൾ ഇത്തരത്തിൽ കൈമാറി ചതിക്കപ്പെടാൻ സാധ്യതയേറെയാണ്. കോംപ്രമൈസ് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ നിന്നും ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകൾ തനിയെ കൈമാറ്റം ചെയ്യപ്പെടുന്നു.

ഇതിനു മുൻകരുതലുകലായി എത്ര വിശ്വസ്‌തരായ സപ്ലയർമാരോ ഉപഭോക്താക്കളോ അയച്ചതാണെങ്കിലും, വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുൻപ് അവരെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തുക. സംശയസ്പപദമായ ഫയലുകൾ ഒഴിവാക്കുക: അപരിചിതമായ ലിങ്കുകളോ,സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോ ഉള്ള ഡോക്യുമെൻ്റുകൾ ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ഔദ്യോഗികമായ ഇരട്ട സ്ഥിരീകരണമില്ലാതെ ഫണ്ട് ട്രാൻസാക്ഷനുകൾ നടത്തരുത്.

മാൽവെയർ ഇൻസ്റ്റാൾ ആയെന്ന് സംശയം തോന്നിയാൽ സംശയം തോന്നിയാൽ അടിയന്തരമായി ഇൻ്റർനെറ്റ്‌ കണക്ഷൻ (Wi-Fi / LAN Cable) വേർപെടുത്തുക. ഇൻ്റർനെറ്റ് ലഭ്യത ഇല്ലാതാക്കുന്നതിലൂടെ നിങ്ങളുടെ ഡേറ്റ തട്ടിപ്പുകാരുടെ സെർവറിലേക്ക് ചോരുന്നത് തടയാനാകും. ഈ ഫയലുകൾ പരിശോധിക്കാനെന്ന പേരിൽ മറ്റ് കമ്പ്യൂട്ടറുകളിലേക്കോ ഫോണുകളിലേക്കോ കൈമാറരുത്. ഇൻഫെക്ട് ആയ ഡിവൈസുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി അടിയന്തരമായി അടുത്തുള്ള സൈബർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

അടിയന്തര സഹായത്തിന്: സാമ്പത്തിക സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ 'ഗോൾഡൻ അവറിനുള്ളിൽ' തന്നെ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സിറ്റി കൊച്ചി ശ്രീ .കാളിരാജ് മഹേഷ് കുമാർ IPS സർ അവർകളുടെ ഉത്തരവ് പ്രകാരവും കൂടാതെ ബഹു: ...
24/07/2026

ബഹുമാനപെട്ട ജില്ലാ പോലീസ് മേധാവി സിറ്റി കൊച്ചി ശ്രീ .കാളിരാജ് മഹേഷ് കുമാർ IPS സർ അവർകളുടെ ഉത്തരവ് പ്രകാരവും കൂടാതെ ബഹു: കമാണ്ടന്റ് DHQ കൊച്ചി സിറ്റി ശ്രീ.സുരേഷ്.ബാബു വി അവർകളുടെ നിർദ്ദേശ പ്രകാരവുംഎം ടി ഐ ശ്രീ.ബിജേഷ് ഇ. ബി ,അസിസ്റ്റൻ്റ് എം ടി ഒ ശ്രീ.ഷിബു ഇ.ആർ എന്നിവരുടെ നേതൃത്വത്തിൽ VAYALAT MAHINDRA-ൽ നിന്നുള്ള ട്രെയിനർമാരായ ശ്രീ. വിഷ്ണു, ശ്രീ. നോയൽ എന്നിവർ, 20.07.2026, 22.07.2026, 23.07.2026 തീയതികളിൽ ഡിസ്ട്രിക്ട് ട്രെയിനിംഗ് സെന്ററിൽ വെച്ച് BS6 വാഹനങ്ങളുടെ DPF Regeneration, (DEF) (AdBlue) എന്നിവയെക്കുറിച്ചുള്ള മികച്ച പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വാഹനങ്ങളുടെ സാങ്കേതിക പ്രവർത്തനങ്ങളെക്കുറിച്ചും DPF Regeneration, DEF/AdBlue എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ ലഭിക്കുന്ന തരത്തിലുള്ള വളരെ വിജ്ഞാനപ്രദവും പ്രയോജനകരവുമായ പരിശീലനമായിരുന്നു ഇത്.
പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അവർ ഉപയോഗിക്കുന്ന ഡിപ്പാർട്ട്മെൻ്റ് വാഹനങ്ങളെ പറ്റിയുള്ള അറിവും, പ്രായോഗിക പരിജ്ഞാനവും വർധിപ്പിക്കാൻ ഈ പരിശീലനം ഏറെ സഹായകമായി. മികച്ച രീതിയിൽ പരിശീലനം നയിച്ച ട്രെയിനർ ശ്രീ. വിഷ്ണു പ്രത്യേകം പ്രശംസ അർഹിക്കുന്നു.

ലോകകപ്പ് ഫൈനൽ ആഘോഷവുമായി ബന്ധപ്പെട്ട്   കൊച്ചി സിറ്റി പോലീസ് അറിയിപ്പ്ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി...
19/07/2026

ലോകകപ്പ് ഫൈനൽ ആഘോഷവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് അറിയിപ്പ്

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ കൊച്ചി സിറ്റി പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആയതിനാൽ എല്ലാവരും പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അറിയിക്കുന്നു.

വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ (Fan Fights) നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്കുശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുന്നതാണ്.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അറിയിക്കുന്നു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുള്ളതാണ്.

കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങളുടെയും ഫുട്ബോൾ ആരാധകരുടെയും പൂർണ സഹകരണം അഭ്യർത്ഥിക്കുന്നു.

വ്യാജസ്വർണ്ണം നൽകി ആറു ലക്ഷം രൂപ തട്ടിയ അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെ കന്യാകുമാരിയിൽ നിന്നും പിടികൂടി കൊച്ചി സിറ്റി പോ...
16/07/2026

വ്യാജസ്വർണ്ണം നൽകി ആറു ലക്ഷം രൂപ തട്ടിയ അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെ കന്യാകുമാരിയിൽ നിന്നും പിടികൂടി കൊച്ചി സിറ്റി പോലീസ്

കൊച്ചി കലൂർ സ്റ്റേഡിയത്തിനു സമീപത്തുള്ള കോഫീ ഷോപ്പിൽ വച്ചു പരിചയപ്പെട്ട ദമ്പതിമാരുടെ ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ കർണാടക മൈസൂർ സ്വദേശികളായ അർജുൻ (30) വിനോദ് (23) എന്നിവരെ പാലാരിവട്ടം പോലീസ് കന്യാകുമാരിയിൽ നിന്നും അറസ്റ്റ് ചെയ്തു. മൈസൂരുവിൽ ഭൂമി ഖനനം ചെയ്ത സമയം ലഭിച്ച സ്വർണ്ണം തങ്ങളുടെ കൈവശമുണ്ടെന്നും ആയത് വിൽക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചാണ് മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന പരാതിക്കാരിയേയും ഭർത്താവിനേയും തട്ടിപ്പു സംഘം സമീപിച്ചത്. സ്ത്രീയുൾപ്പടെയുള്ള മൂന്നംഗ സംഘം സ്വർണ്ണമാണെന്ന് പരാതിക്കാരെ വിശ്വസിപ്പിക്കുന്നതിലേക്ക് ഒറിജിനൽ സ്വർണ്ണം സാംപിളായി ആദ്യം നൽകി. തുടർന്ന് തങ്ങൾക്ക് സഹോദരിയുടെ വിവാഹ ആവശ്യത്തിന് പണം അത്യാവശ്യമാണെന്നും തങ്ങളുടെ കൈവശമുള്ള സ്വർണ്ണം നൽകാൻ തയ്യാറാണെന്നും അഡ്വാൻസായി 6 ലക്ഷം രൂപ വേണമെന്നും വിൽപ്പനയ്ക്ക് ശേഷം ബാക്കിപണം നൽകിയാൽ മതിയെന്നും ദമ്പതികളോട് ആവശ്യപ്പെട്ടു. പരാതിക്കാർ ആറുലക്ഷം രൂപ സംഘടിപ്പിച്ച് കലൂർ സ്റ്റേഡിയത്തിനു സമീപത്തു വച്ച് പ്രതികൾക്ക് കൈമാറി. പണം ലഭിച്ചശേഷം ഫോൺ സ്വിച്ചോഫ് ചെയ്ത് മുങ്ങിയ പ്രതികളെ പരാതിക്കാർ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പറ്റാതായതോടെ തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടു. ദമ്പതികൾ പരാതിയുമായി പാലാരിവട്ടം സ്റ്റേഷനിലെത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പോലീസ് പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകിരച്ച് വിപുലമായ അന്വേഷണം നടത്തി. രാജസ്ഥാനിൽ നിന്നും മൈസൂരുവിലെത്തി താമസിക്കുന്ന അന്തർസംസ്ഥാന തട്ടിപ്പു സംഘമാണ് പിന്നിലെന്ന് വിവരം ലഭിച്ചതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം എറണാകുളം എസിപി സുരേഷ് കെ ജി, പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് എ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സിഘോഷ് പി വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ എ, ദീപേഷ് കെ പി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് മൈസൂരുവിൽ നിന്നും ഒളിവിൽ പോയ പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ കന്യാകുമാരിയിലെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. സംഘം സ്ഥിരമായി തട്ടിപ്പിനുപയോഗിച്ചുവരുന്ന വ്യാജ സ്വർണ്ണവും, മൊബൈൽ ഫോണുകളും പോലീസ് റിക്കവറി ചെയ്തെടുത്തു. കർണാടക, ആന്ധ്രാ, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിൽ വടക്കാഞ്ചേരി, ഷൊർണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലും തട്ടിപ്പു സംഘം നിരവധിയാളുകളെ ഇത്തരത്തിൽ കബളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Address

Revenue Tower, Park Avenue Road, Main Boat Jetty
Kochi
682011

Alerts

Be the first to know and let us send you an email when Kochi City Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kochi City Police:

Shortcuts

Share