Ernakulam District Construction Workers Union-Intuc

  • Home
  • India
  • Kochi
  • Ernakulam District Construction Workers Union-Intuc

Ernakulam District Construction Workers Union-Intuc എന്നും തൊഴിലാളികൾകൊപ്പം. ജയ് INTUC.

കള്ളന് കഞ്ഞിവെച്ചവൻ കുടുങ്ങി https://www.facebook.com/share/p/19XYPQwhVo/
10/12/2024

കള്ളന് കഞ്ഞിവെച്ചവൻ കുടുങ്ങി
https://www.facebook.com/share/p/19XYPQwhVo/

ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി കേ​സി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​റി​ന് തി​രി​ച്ച​ടി. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​നാ​യ ച​ന്ദ്ര​ശേ​ഖ​ർ, മു​ൻ എം.​ഡി കെ.​എ. ര​തീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

ജ​സ്റ്റി​സു​മാ​രാ​യ ദി​പാ​ങ്ക​ർ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ കേ​സി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലെ 197 പ്ര​കാ​ര​മു​ള്ള പ്രോ​സി​ക്യു​ഷ​ൻ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സി​ബി​ഐ​ക്ക് സാ​ധി​ക്കും.

കേ​സി​ൽ നേ​ര​ത്തേ സി​ബി​ഐ കു​റ്റ​പ​ത്രം അ​ട​ക്കം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ശേ​ഖ​റും ര​തീ​ഷും ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രു​ന്ന​പ്പോ​ൾ ന​ട​ന്ന ഇ​ട​പാ​ടു​ക​ളാ​ണെ​ന്നും അ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സി​ബി​ഐ​ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലെ 197 പ്ര​കാ​ര​മു​ള്ള പ്രോ​സി​ക്യു​ഷ​ൻ അ​നു​മ​തി വേ​ണ്ടെ​ന്ന് കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ക​ട​കം​പ​ള്ളി മ​നോ​ജി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ജി. ​പ്ര​കാ​ശ് സു​പ്രീം കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഒരാൾക്ക് ഒരു പാമ്പിൻ കുഞ്ഞിനെ കിട്ടിഏതോ പക്ഷിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചതായിരുന്നു പാമ്പിനെ. പകുതിജീവനിൽ കിടന്ന പാ...
26/04/2024

ഒരാൾക്ക് ഒരു പാമ്പിൻ കുഞ്ഞിനെ കിട്ടി
ഏതോ പക്ഷിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചതായിരുന്നു പാമ്പിനെ.

പകുതിജീവനിൽ കിടന്ന പാമ്പിനെ ആ നല്ലമനുഷ്യൻ പാലും ഭക്ഷണവും എല്ലാം നൽകി സുഖപ്പെടുത്തി.

പാമ്പ് വളരാൻ തുടങ്ങി. വളർന്നു വന്നപ്പോൾ മനസിലായി അത് ഒരു പെരുമ്പാമ്പാണെന്ന്.

രണ്ടു പേരും നല്ല ചങ്ങാത്തത്തോടെ കഴിഞ്ഞു പോന്നു.

അങ്ങിനെ ദിവസങ്ങൾ ആഴ്ചകൾക്കും ആഴചകൾ മാസങ്ങൾക്കും മാസങ്ങൾ വർഷങ്ങൾക്കും വഴിമാറി കാലം മുന്നോട്ട് നീങ്ങവെ വീട്ടിലെ എലി ശല്യം ഇല്ലാതായി.
അതിന് ശേഷം ഇയാൾ വളർത്തിയിരുന്ന കേഴികളുടെ എണ്ണം കുറയുന്നത് ഇയാളുടെ ശ്രദ്ധയിൽ പെട്ടു.

അങ്ങിനെ അയാൾ നോക്കുമ്പോൾ കോഴികള്ളൻ പെരുമ്പാമ്പാണെന്ന് മനസിലായി .

കോഴികൾ പോയാൽ പോട്ടെ പാമ്പ് വളരട്ടെ എന്ന് അയാളും തീരുമാനിച്ചു.

കോഴികൾ തീർന്നപ്പോൾ വീട്ടിലെ പൂച്ചയെ തീർത്തു. പൂച്ചയല്ലേ സാരമില്ല പാമ്പുണ്ടല്ലോ എന്ന സമാധാനത്തിൽ അയാൾ ഇരുന്നു.

അതിന് ശേഷം വളർത്തു നായയേയും ശരിപ്പെടുത്തി.
ചെറിയ ദുഖത്തോടെയാണെങ്കിലും അതും അയാൾ ക്ഷമിച്ചു.
പിന്നെ ഇയാൾ കൊടുക്കുന്ന പാൽ പാമ്പ് കുടിക്കാതായപ്പോൾ ഇയാൾ കോഴികളെ വാങ്ങികൊടുത്തു.

അത് കഴിക്കാതായപ്പോൾ പൂച്ചയെ കൊണ്ടുവന്നു.
അതുകഴിച്ചില്ല. അപ്പോൾ അയാൾ നായയെ കൊണ്ടുവന്നു.
അതും കഴിക്കുന്നില്ല. പക്ഷെ പാമ്പ് ദിവസവും ഇയാൾ വിശ്രമിക്കുമ്പോൾ അടുത്തു വന്നു കിടക്കും.
അങ്ങിനെ ഇയാൾക്ക് സങ്കടമായി.
പാമ്പ് ഒന്നും കഴിക്കാത്തതിനാൽ അതിനെന്തോ രോഗമാണെന്ന ആധിയിൽ പാമ്പിനെ ഡോക്ടറെ കാണിച്ചു.

ഡോകടർ പരിശോധനയെല്ലാം കഴിഞ്ഞ് ഇയാളോട് പറഞ്ഞു ഈ പാമ്പ് ഇപ്പോൾ നിങ്ങളുടെ കൂടെയാണോ വിശ്രമം ?
ഇയാൾ പറഞ്ഞു ഇവനിപ്പോൾ ഞാനില്ലാതെ വിശ്രമമില്ല അത്രയും ഇഷ്ടമാണ് എന്നെ.

അവൻ ഭക്ഷണം കഴിക്കാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത്?

ഡോക്ടർ പറഞ്ഞു നിങ്ങൾ ഒന്നും ചെയ്യേണ്ട.
അവന് വേണ്ട ഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.
ഈ പാമ്പ് അടുത്ത് കഴിക്കാൻ പോകുന്നത് നിങ്ങളെ തന്നെയാണ്.
അതിന്റെ തെയ്യാറുടെപ്പിലാണ് പാമ്പ്.
ജീവനിൽ കൊതി ഉണ്ടെങ്കിൽ ഇവനെ ദൂരെ ഏതെങ്കിലും കാട്ടിൽ ഉപേക്ഷിക്കുക.
സ്വന്തം ജീവന്റെ കാര്യമായതിനാൽ അയാൾ അതിനെ ഉപേക്ഷിച്ച് തടിതപ്പി.

പറഞ്ഞത് ഒരു കഥയാണെങ്കിലും രാമമന്ത്രത്തിലും
ED മന്ത്രത്തിലും
ഗ്യാരണ്ടി മന്ത്രത്തിലും മതി മറന്ന് വോട്ടുചെയ്യുന്നതിന് മുൻപെ ആലോചിക്കുക.

നിങ്ങൾക്ക് കിട്ടിയിരുന്ന
സബ്സിഡികൾ ഇല്ലാതാക്കിയവനും
67 രൂപയുടെ പെട്രോളിന് 110 വാങ്ങുന്നവനും
350 രൂപയുടെ ഗ്യാസിന് 1100 വാങ്ങുന്നവനും
1 രൂപക്ക് റേഷൻ കടയിൽ കിട്ടിയിരുന്ന അരി 29 രൂപക്ക് തരുന്നവൻ തന്നെയാണ്....

പുതിയ ഗ്യാരണ്ടികളുമായ് വരുന്നത് സൂക്ഷിക്കേണ്ടത് നമ്മളാണ്.

ഇവ എല്ലാം നമ്മളെ മൊത്തം വിഴുങ്ങാനുള്ള തെയ്യാറെടുപ്പിന്റെ മുന്നോടിയാണ്.....

ഈ പെരുമ്പാമ്പിനെ ഉപേക്ഷിക്കാനുള്ള വകതിരിവ് കാണിച്ചാൽ ജീവനെങ്കിലും ബാക്കിയാകും............

*ജനാധിപത്യ സംരക്ഷണ ചിന്തകളോടെ ശുഭ ദിനം*

കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം ഐക്യജനാധിപത്യമുന്നണി പാർലമെൻ്റ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ന...
25/03/2024

കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം ഐക്യജനാധിപത്യമുന്നണി പാർലമെൻ്റ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി. ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്,M.P ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നടത്തി.






Hibi Eden
Mohammed Shiyas

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സമ്മരാഗ്നിയിൽ പങ്കെടുക്കാൻ സമയം ഏറെ ഇരുട്ടിയിട്ടും തടിച്ചു കൂടിയ ജനങ്ങളെ കെപിസിസി പ്രസിഡന്റ...
20/02/2024

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സമ്മരാഗ്നിയിൽ പങ്കെടുക്കാൻ സമയം ഏറെ ഇരുട്ടിയിട്ടും തടിച്ചു കൂടിയ ജനങ്ങളെ കെപിസിസി പ്രസിഡന്റ്‌ ബഹു. കെ സുധാകരൻ എം പി അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

15/02/2024
എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ INTUC കളമശ്ശേരി മേഖല കൺവെൻഷനും കുടുംബ കൂട്ടായ്മയും കളമശ്ശേരി സീപാർക്...
15/02/2024

എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ INTUC കളമശ്ശേരി മേഖല കൺവെൻഷനും കുടുംബ കൂട്ടായ്മയും കളമശ്ശേരി സീപാർക് ഓഡിറ്റോറിയത്തിൽ ഐ എൻ.ടി യു സി ദേശീയ സെക്രട്ടറിയും കെ പി സി സി നിർവ്വാഹക സമിതിയംഗവുമായ അഡ്വ കെ.പി ഹരിദാസ് ഉദ്‌ഘാടനം നിർവഹിച്ചു .
ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം എം.എ ബദർ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി .ഐഎൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ പി. രാജപ്പൻപിള്ള, കെ എം ഉമ്മർ. യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് അഡ്വ വിവേക് ഹരിദാസ് , കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ എം അമീർ, ഡിസിസി ജനറൽ സെക്രട്ടറി സിൻ്റ ജേക്കബ്ബ്, കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മധു പുറക്കാട്ട് , മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.എം. നജീബ്, ഷംസു തലക്കോട്ടിൽ , യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ജിൻഷാദ് ജിന്നാസ് ,എ എം ഷാജഹാൻ, അൻസാർ HMT ,അബ്ദുൾ സലാം കാക്കനാട് , കെ ജെ സ്റ്റാൻലി ,പി കെ സാബു ,അഷ്‌കർ കാഞ്ഞിരം ,അൻസീർ പീടിയേക്കൽ , ഷമീർ അബ്ദുൾ ഖാദർ ,രാജു ,മനോഹരൻ എന്നിവർ സംസാരിച്ചു ...

കോഴിക്കോട്, വടകര സമരാഗ്നി ജനപ്രളയം ബഹു. കെ മുരളീധരൻ എംപി ഉൽഘാടനം ചെയ്യുന്നു
11/02/2024

കോഴിക്കോട്, വടകര സമരാഗ്നി ജനപ്രളയം ബഹു. കെ മുരളീധരൻ എംപി ഉൽഘാടനം ചെയ്യുന്നു

കളമശ്ശേരി കൂനംതൈ ഓട്ടോസ്റ്റാന്റ് കാലങ്ങൾ ആയി citu തൊഴിലാളികൾ മാത്രം ആയി പ്രവർത്തിച്ചിരുന്ന ഓട്ടോ സ്റ്റാൻഡിൽ മാറ്റത്തിന്റ...
10/09/2023

കളമശ്ശേരി കൂനംതൈ ഓട്ടോസ്റ്റാന്റ് കാലങ്ങൾ ആയി citu തൊഴിലാളികൾ മാത്രം ആയി പ്രവർത്തിച്ചിരുന്ന ഓട്ടോ സ്റ്റാൻഡിൽ മാറ്റത്തിന്റെ പുതിയ തുടക്കമായി intuc യൂണിയനു കരുത്തേകാൻ intuc ദേശീയ ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരിദാസ് മാഷ് പതാക ഉയർത്തുകയും പുതിയ യൂണിറ്റ് രൂപികരിക്കുകയും ചെയ്തു
ജയ് intuc 🔥💪💪💪

https://youtu.be/hi_vxN5FSp4
06/01/2023

https://youtu.be/hi_vxN5FSp4

Ernakulam Eloorൽ വ്യവസായ സ്ഥാപനം പൂട്ടിച്ച് CITU. VRL Logisticsൻ്റെ ഏലൂരിലെ ഡിപ്പോയാണ് അടച്ചു പൂട്ടിയത്. ഇതോടെ നൂറ്റമ്പതോളം തൊഴിലാ.....

Address

Kalabhavan Road
Kochi
682018

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919895109490

Alerts

Be the first to know and let us send you an email when Ernakulam District Construction Workers Union-Intuc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share